ജി. എൽ. പി. എസ്. പീച്ചി/എന്റെ വിദ്യാലയം
ദൃശ്യരൂപം
ജി. എൽ. പി. എസ്. പീച്ചി ഓർമകളിലൂടെ
എന്റെ വിദ്യാലയം ഏവർക്കും പ്രിയപ്പെട്ടതായിരിക്കും.വിദ്യാലയത്തിൽ നിന്നും പഠിച്ചിറങ്ങുന്ന ഓരോ കുട്ടിക്കും തന്റെ വിദ്യാലയത്തെ കുറിച്ച് ഒരുപാട് ഓർമകളും അനുഭവങ്ങളും പങ്കുവെക്കാനുണ്ടായിരിക്കും. അറിവ് പകർന്ന് ജീവിക്കാൻ പഠിപ്പിച്ച പ്രിയപ്പെട്ട അധ്യാപകർ, കളിക്കാനും പഠിക്കാനും കൂട്ടിനുണ്ടായിരുന്ന ചങ്ങാതിമാർ, അവരോടൊപ്പം ഉള്ള ഓരോ നിമിഷവും നമുക്ക് വിലപ്പെട്ടതായിരുന്നു. ഇന്നും നമ്മൾ മറക്കാതെ അവ നമ്മുടെ ഹൃദയകോണിൽ സൂക്ഷിച്ചുവയ്ക്കുന്നു . ഒരു പിടി നല്ല ഓർമ്മകൾ എല്ലാവരിലേക്കും പകർന്നുനൽകിയ വിദ്യാലയമാണ് ജി.എൽ.പി.എസ്. പീച്ചി. ഈ വിദ്യാലയത്തിൽ നിന്നും പഠിച്ചിറങ്ങിയ ഓരോരുത്തരുടെയും അനുഭവങ്ങൾ ഇവിടെ പങ്കുവെക്കുന്നു.