ഉള്ളടക്കത്തിലേക്ക് പോവുക

വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/സോഷ്യൽ സയൻസ് ക്ലബ്ബ്/2025-26

Schoolwiki സംരംഭത്തിൽ നിന്ന്
13:08, 4 ജൂലൈ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 41068 Rackini Josphine (സംവാദം | സംഭാവനകൾ) ('=='''ജൂൺ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം'''== അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനമായ ജൂൺ 26,വ്യാഴാഴ്ച സ്കൂൾ അസംബ്ലിയിൽ വിദ്യാർത്ഥിനിയായ ദേവനന്ദ ലഹരി വിരുദ്ധ സന്ദേശം നൽ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ജൂൺ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനമായ ജൂൺ 26,വ്യാഴാഴ്ച സ്കൂൾ അസംബ്ലിയിൽ വിദ്യാർത്ഥിനിയായ ദേവനന്ദ ലഹരി വിരുദ്ധ സന്ദേശം നൽകി. തുടർന്ന് ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് ആനി ടീച്ചർ ലഹരി വിരുദ്ധ പ്രതിജ്ഞ കുട്ടികൾക്ക് ചൊല്ലിക്കൊടുത്തു. സോഷ്യൽ സയൻസ് കൺവീനർ മേരി ഹെലൻ ടീച്ചർ അധ്യക്ഷത വഹിച്ചു. സൂംബയും, ഫ്ലാഷ് മോബും,സ്കിറ്റും ഒക്കെയായി നിറഞ്ഞുനിന്ന ബോധവൽക്കരണം ഹെഡ്മിസ്ട്രസ് സിസ്റ്റർ.ഫ്രാൻസിനി മേരി ഉദ്ഘാടനം ചെയ്തു. സൂംബ ട്രെയിനറും വിമലഹൃദയ സ്കൂൾ അധ്യാപികയുമായ ശ്രീമതി. ജോസ്ഫിൻ ജോർജ് സൂംബ ഫിറ്റ്നസ് ഡെമോൺസ്ട്രേഷന് നേതൃത്വം നൽകി. അധ്യാപകരായ ബിജു.പി.തോമസ്, ഷിജിൻ,ഷെറിൻ റൊസാരിയോ, സിസ്റ്റർ. ജിൽജിയ എന്നിവർ ബോധവൽക്കരണ പരിപാടിക്ക് നേതൃത്വം നൽകി. പട്ടത്താനം വിമലഹൃദയ ഗേൾസ് സ്കൂളിന് പുറമെ ബിഷപ്പ് ജെറോം നഗർ, ആർ.കെ. വെഡിങ്മാൾ, വിമലഹൃദയ ഇംഗ്ലീഷ് മീഡിയം എൽ.പി.എസ്, ബാലിക മറിയം എൽ.പി. എസ് എന്നിവിടങ്ങളിലും ഫ്ലാഷ് മോബും സൂംബയും, സ്കിറ്റും നടത്തി. ജൂൺ 26ന് പ്രതികൂല കാലാവസ്ഥ ആയതിനാൽ അന്നേദിവസം നടത്താനിരുന്ന ലഹരി വിരുദ്ധ റാലി ജൂൺ 27ന് സ്കൂളിൽ സംഘടിപ്പിക്കുവാൻ സാധിച്ചു. ലഹരി വിരുദ്ധ റാലിയിൽ കുട്ടികൾ ലഹരിക്ക് എതിരായ മുദ്രാവാക്യങ്ങൾ ഉറക്കെ വിളിച്ചുകൊണ്ട് അവർ നിർമ്മിച്ച ലഹരി വിരുദ്ധ പ്ലക്കാടുകൾ കൈകളിൽ വഹിച്ചുകൊണ്ട്, ലഹരി വിരുദ്ധ സന്ദേശം നൽകി.