ഉള്ളടക്കത്തിലേക്ക് പോവുക

ജി.ജി.എച്ച് .എസ്.എസ്. ആലത്തൂർ/വിദ്യാരംഗം‌/2025-26

Schoolwiki സംരംഭത്തിൽ നിന്ന്

വായന ദിനം ജി.ജി.എച്ച്.എസ്.എസ് ആലത്തൂർ

2025 ജൂൺ 19ന് ജിഎച്ച്എസ്എസ് ആലത്തൂർ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ വായനാദിനം സമുചിതമായി ആഘോഷിച്ചു.

വായന എന്നത് ഒരു ദൈനംദിന ശീലമാക്കാനുള്ള പ്രതിജ്ഞയാണ് നമ്മൾ ഈ ദിനത്തിൽ എടുക്കേണ്ടത് എന്ന് ഓർമ്മിപ്പിച്ചു കൊണ്ടാണ് HM ശാന്തകുമാരി ടീച്ചർ ആശംസ പ്രസംഗം നടത്തിയത്.

വിദ്യാരംഗം കലാസാഹിത്യ വേദി സ്കൂൾ തല കൺവീനർ രമ ടീച്ചർ, സീനിയർ അധ്യാപിക ഫറാഷ ടീച്ചർ, യു പി വിഭാഗത്തിലെ ഹരിദാസൻ മാഷ് എന്നിവർ ആശംസകൾ അർപ്പിച്ച് കുട്ടികളോട് സംസാരിച്ചു.

ഹരിദാസൻ മാഷ് 'സഫലമീ യാത്ര'യിലെ കുറച്ചു വരികൾ ചൊല്ലിയത് ഏവർക്കും ഹൃദ്യാനുഭവമായി.

വായനാദിന പ്രതിജ്ഞ, പി എൻ പണിക്കരെ കുറിച്ച് അനുസ്മരണ പ്രഭാഷണം, അനുസ്മരണ ഗാനം, പുസ്തക പരിചയം എന്നിവ കുട്ടികൾ നടത്തി.

കവിതാരചന, കഥാ രചന,പ്രസംഗം എന്നീ മത്സരങ്ങൾ

വായന പക്ഷാചരണത്തോടനുബന്ധിച്ച് UP തലത്തിലും HS  തലത്തിലും കവിതാരചന, കഥാ രചന,പ്രസംഗം എന്നീ മത്സരങ്ങൾ നടത്തി.

വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഭാഗമായി സ്കൂൾതലത്തിൽ നടത്തിയ ചിത്രരചനാ മത്സരത്തിൽ നിന്ന്. ജലച്ചായത്തിന് പഴം വിൽപ്പനക്കാരി എന്ന വിഷയവും പെൻസിൽ ഡ്രോയിങ്ങിന് നോക്കി വരയ്ക്കാനുള്ള ഒബ്ജക്ടും കൊടുക്കുകയാണ് ചെയ്തത്