ജി.ജി.എച്ച് .എസ്.എസ്. ആലത്തൂർ/വിദ്യാരംഗം/2025-26
വായന ദിനം ജി.ജി.എച്ച്.എസ്.എസ് ആലത്തൂർ
2025 ജൂൺ 19ന് ജിഎച്ച്എസ്എസ് ആലത്തൂർ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ വായനാദിനം സമുചിതമായി ആഘോഷിച്ചു.
വായന എന്നത് ഒരു ദൈനംദിന ശീലമാക്കാനുള്ള പ്രതിജ്ഞയാണ് നമ്മൾ ഈ ദിനത്തിൽ എടുക്കേണ്ടത് എന്ന് ഓർമ്മിപ്പിച്ചു കൊണ്ടാണ് HM ശാന്തകുമാരി ടീച്ചർ ആശംസ പ്രസംഗം നടത്തിയത്.
വിദ്യാരംഗം കലാസാഹിത്യ വേദി സ്കൂൾ തല കൺവീനർ രമ ടീച്ചർ, സീനിയർ അധ്യാപിക ഫറാഷ ടീച്ചർ, യു പി വിഭാഗത്തിലെ ഹരിദാസൻ മാഷ് എന്നിവർ ആശംസകൾ അർപ്പിച്ച് കുട്ടികളോട് സംസാരിച്ചു.
ഹരിദാസൻ മാഷ് 'സഫലമീ യാത്ര'യിലെ കുറച്ചു വരികൾ ചൊല്ലിയത് ഏവർക്കും ഹൃദ്യാനുഭവമായി.
വായനാദിന പ്രതിജ്ഞ, പി എൻ പണിക്കരെ കുറിച്ച് അനുസ്മരണ പ്രഭാഷണം, അനുസ്മരണ ഗാനം, പുസ്തക പരിചയം എന്നിവ കുട്ടികൾ നടത്തി.
കവിതാരചന, കഥാ രചന,പ്രസംഗം എന്നീ മത്സരങ്ങൾ
വായന പക്ഷാചരണത്തോടനുബന്ധിച്ച് UP തലത്തിലും HS തലത്തിലും കവിതാരചന, കഥാ രചന,പ്രസംഗം എന്നീ മത്സരങ്ങൾ നടത്തി.
മത്സരവിജയികൾ യു പി കവിതാരചന 1--)o സ്ഥാനം. ശ്രീകാർത്തിക. M 6C 2--)o സ്ഥാനം അർഷിക U 5C കഥാരചന 1--)o സ്ഥാനം ഫർഷ ഫൈസൽ 7B പ്രസംഗം 1--)o സ്ഥാനം നന്ദന M 5B എച്ച് എസ് കവിത രചന 1--)o സ്ഥാനം നജ്മ 10 E 2--)o സ്ഥാനം ഫാത്തിമ ഷെറിൻ. 10E പ്രസംഗം 1--)o സ്ഥാനം രുദ്ര 8C
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഭാഗമായി സ്കൂൾതലത്തിൽ നടത്തിയ ചിത്രരചനാ മത്സരത്തിൽ നിന്ന്. ജലച്ചായത്തിന് പഴം വിൽപ്പനക്കാരി എന്ന വിഷയവും പെൻസിൽ ഡ്രോയിങ്ങിന് നോക്കി വരയ്ക്കാനുള്ള ഒബ്ജക്ടും കൊടുക്കുകയാണ് ചെയ്തത്
ചിത്രരചന മത്സര വിജയികൾ ജലച്ചായം ഒന്നാം സ്ഥാനം: ഷൈഹ എസ് 8D *രണ്ടാം സ്ഥാനം ഫാഹിമ 8D പെൻസിൽഡ്രോയിങ് ഒന്നാംസ്ഥാനം: സൻഹ 9D രണ്ടാം സ്ഥാനം: സഫ നസ്രിൻ 8D മൂന്നാം സ്ഥാനം: കാർത്തിക 8D