025-2026 അധ്യയന വർഷെത്ത പ്രേവശേനാത്സവം വർണശബളമായി. ജൂൺ രണ്ടാം തീയതി തിങ്കളാഴ്ച രാവി ലെ 10 മണിക്ക് സ്കൂൾ അങ്കണത്തിൽ എച്ച് എം ശ്രീജ ടീച്ചർ സ്വാഗതപ്രസംഗം നടത്തി എല്ലാവർക്കും ആശംസകൾ നേർന്നു. പി ടി എ പ്രസിഡന്റ് റഫീഖ് അധ്യക്ഷസ്ഥാനം വഹിച്ചു . മുൻ ബി പി സി പ്രഭാകരൻ മാസ്റ്റർ പ്രേവശേനാത്സവം ഉദ്ഘാടനം ചെയ്തു

 മാേനജർ ഓ കെ മൊയ്തു , വിദ്യഭ്യാസ സ്റ്റാൻഡിങ്

കമ്മിറ്റി ചെയർപേഴ്സൺ വനജ ,പിടിഎ അംഗം ബഷിർ, എന്നിവർ ആശംസകൾ നേർന്നു. എല്ലാം കുട്ടികൾക്കും മധുരം വിതരണം ചെയ്തു.

ജൂൺ 5 പരിസ്ഥിതി ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. സ്പെഷ്യൽ അസംബ്ലിയിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനിത ടീച്ചർ കുട്ടികൾക്ക് പരിസ്ഥിതി ദിന സന്ദേശം നൽകി.

പിടിഎ പ്രതിനിധി ബഷീർ കുട്ടികളോട് സംസാരിച്ചു.
എൻ സി സി കുട്ടികളുടെ നേതൃത്വത്തിൽ വൃക്ഷത്തൈ നടുകയും
സംരക്ഷണ വേലി കിട്ടുകയും ചെയ്തു 
അസംബ്ലിയിൽ പരിസ്ഥിതി ദിന ഗാനം,പ്രസംഗം അവതരിപ്പിച്ചു.
സയൻസ് ക്ലബ് വിദ്യാർത്ഥികൾക്കായി പോസ്റ്റർ രചന മത്സരം നടത്തി വിജയികളെ കണ്ടെത്തി