എച്ച് എസ് അനങ്ങനടി/പ്രവർത്തനങ്ങൾ/2025-26
025-2026 അധ്യയന വർഷെത്ത പ്രേവശേനാത്സവം വർണശബളമായി. ജൂൺ രണ്ടാം തീയതി തിങ്കളാഴ്ച രാവി ലെ 10 മണിക്ക് സ്കൂൾ അങ്കണത്തിൽ എച്ച് എം ശ്രീജ ടീച്ചർ സ്വാഗതപ്രസംഗം നടത്തി എല്ലാവർക്കും ആശംസകൾ നേർന്നു. പി ടി എ പ്രസിഡന്റ് റഫീഖ് അധ്യക്ഷസ്ഥാനം വഹിച്ചു . മുൻ ബി പി സി പ്രഭാകരൻ മാസ്റ്റർ പ്രേവശേനാത്സവം ഉദ്ഘാടനം ചെയ്തു
മാേനജർ ഓ കെ മൊയ്തു , വിദ്യഭ്യാസ സ്റ്റാൻഡിങ്
കമ്മിറ്റി ചെയർപേഴ്സൺ വനജ ,പിടിഎ അംഗം ബഷിർ, എന്നിവർ ആശംസകൾ നേർന്നു. എല്ലാം കുട്ടികൾക്കും മധുരം വിതരണം ചെയ്തു.
ജൂൺ 5 പരിസ്ഥിതി ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. സ്പെഷ്യൽ അസംബ്ലിയിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനിത ടീച്ചർ കുട്ടികൾക്ക് പരിസ്ഥിതി ദിന സന്ദേശം നൽകി.
പിടിഎ പ്രതിനിധി ബഷീർ കുട്ടികളോട് സംസാരിച്ചു. എൻ സി സി കുട്ടികളുടെ നേതൃത്വത്തിൽ വൃക്ഷത്തൈ നടുകയും സംരക്ഷണ വേലി കിട്ടുകയും ചെയ്തു അസംബ്ലിയിൽ പരിസ്ഥിതി ദിന ഗാനം,പ്രസംഗം അവതരിപ്പിച്ചു. സയൻസ് ക്ലബ് വിദ്യാർത്ഥികൾക്കായി പോസ്റ്റർ രചന മത്സരം നടത്തി വിജയികളെ കണ്ടെത്തി
വിജയോത്സവം 2025ലെ വിജയോത്സവം ജൂൺ 16ന് ഒറ്റപ്പാലം സബ് കളക്ടർ മിഥുൻ പ്രേംരാജ് ഉദ്ഘാടനം ചെയ്ത വിജയികളെ അനുമോദിച്ചു.
SSLC, PLUS TWO,NMMS, USS, സംസ്കൃത സ്കോളർഷിപ്പ് നേടിയ വിദ്യാർത്ഥികൾക്ക് സമ്മാനം നൽകി. പ്രിൻസിപ്പൽ റെജി ടീച്ചർ, എച്ച് എം ശ്രീജ ടീച്ചർ, വിപി അനിത ടീച്ചർ,ജയശ്രീ ടീച്ചർ പിടിഎ പ്രസിഡണ്ട് റഫീഖ് എന്നിവർ ആശംസകൾ അറിയിച്ചു.
ECHOES OF AHS Little kites ക്ലബ്ബിന്റെ നേതൃത്വത്തിൽ June മാസത്തിലെ സ്കൂൾ ന്യൂസ് പേപ്പർ HM Sreeja Tr പ്രകാശനം ചെയ്തു.
ഡെപ്യൂട്ടി എച്ച് എം സജിത്ത് മാഷ്,എസ് ഐ ടി സി രജനി ടീച്ചർ, സ്റ്റാഫ് സെക്രട്ടറി ജെക്‌സി ടീച്ചർ എന്നിവർ ആശംസകൾ അറിയിച്ചു. ജൂൺ മാസത്തിലെ സ്കൂളിലെ എല്ലാ പ്രവർത്തനങ്ങളും ഉൾക്കൊള്ളിച്ച് വളരെ ആകർഷകമായ രീതിയിൽ ആയിരുന്നു കുട്ടികൾ ന്യൂസ് പേപ്പർ തയ്യാറാക്കിയത്
Lk Aptitude Test-2025-26 541 കുട്ടികളിൽ 258 കുട്ടികൾ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യുകയും അതിൽ 253 കുട്ടികൾ പരീക്ഷ എഴുതുകയും ചെയ്തു.
NoonMeal
- സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ പുതുക്കിയ മെനു നടപ്പാക്കി തുടങ്ങി*
സർക്കാർ നിർദേശിച്ച പുതിയ മെനുവിലെ വിഭവങ്ങൾ ഉൾപ്പെടുത്തി സ്കൂൾ ഉച്ചഭക്ഷണ പദ്ധതി കൂടുതൽ വിപുലമായി നടപ്പാക്കി തുടങ്ങി. ഇതിന്റെ ഭാഗമായി വെജ് ബിരിയാണി, ടൊമാറ്റോ റൈസ്, പൈനാപ്പിൾ പച്ചടി, തേങ്ങാച്ചോറ്, പായസം തുടങ്ങിയ വിഭവങ്ങൾ ഇതിനോടകം നൽകികഴിഞ്ഞു. കൂടാതെ രണ്ടു തവണ ചിക്കൻ കറിയും നൽകുകയുണ്ടായി. തുടർന്നും കൂടുതൽ വിഭുലമായി വരും ദിവസങ്ങളിൽ ഉച്ചഭക്ഷണം നൽകാനുള്ള ശ്രമത്തിലാണ് ഉച്ചഭക്ഷണ കമ്മിറ്റി ...
Election-2025
Independence Day