സാരഥികൾ 2025-26

            H. M  J. HAREESH KUMAR
                   DEPUTY H . M AMBILI K

പ്രവേശനോത്സവം 2025-26

ജൂൺ 2 സ്കൂൾ അധ്യയന വർഷത്തിന്റെ ആദ്യ ദിനം. കൊടി തോരണങ്ങൾ കൊണ്ട് അലങ്കരിച്ച സ്കൂൾ അംഗണത്തിലേക്ക് രക്ഷിതാക്കളും കുട്ടികളും എത്തി ചേർന്നു. അഞ്ചാം ക്ലാസ്സിൽ വന്ന കുട്ടികളും മറ്റുക്ലാസുകളിൽ പുതിയതായി വന്ന കുട്ടികളും, രക്ഷകർത്താക്കളും പ്രവേശനോത്സവത്തിൽ പങ്കെടുത്തു. PTA പ്രസിഡന്റ്‌ മണികണ്ഠൻ അധ്യക്ഷനായി. H M J ഹരീഷ് കുമാർ സ്വാഗതം ആശംസിച്ചു. പ്രവേശനോത്സവ ഗാനം കുട്ടികൾ ആലപിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി എസ്സ് രജനി ഉത്ഘാടനം ചെയ്തു. തുടർന്ന് 10E ലെ അരുന്ധതി നൃത്തം അവതരിപ്പിച്ചു. വീശിഷ്ടാഥിതി ആയി പന്തളം NSS ട്രെയിനിങ് കോളേജ് റിട്ടയേർഡ് പ്രിൻസിപ്പൽ ശ്രീമതി ഡോക്ടർ അജി മോൾ പി ജി കുട്ടികൾക്കും, രക്ഷകർത്താക്കൾക്കും ബോധവൽക്കരണ ക്ലാസ്സ്‌ നടത്തി.വാർഡ് മെമ്പർ മാരായ വേണു കാവേരി,, ബി വിനോദ് കുമാർ, സ്കൂൾ മാനേജർ ഇൻ ചാർജ് ശ്രീ കൃഷ്ണൻ നായർ sir, അക്കാദമിക് കൺവീനർ എസ്സ് ജയകുമാർ, PTA അംഗങ്ങൾ, മദെഴ്‌സ് ഫോറം അംഗങ്ങൾ എന്നിവർ പങ്കെടുത്തു. പ്രവേശനോത്സവ കൺവീനർ എസ്സ് രാജേഷ് നന്ദി രേഖ പ്പെടുത്തി. തുടർന്ന് അധ്യാപകരുടെ നേതൃത്വത്തിൽ നവാഗതരെ അതാതു ക്ലാസ്സുകളിൽ എത്തിച്ചു. ക്ലാസുകൾ 1.30 ന് അവസാനിച്ചു

പരിസ്ഥിതി ദിനം

പരിസ്ഥിതി ദിന ക്വിസ്

സ്‌ക‌ൂൾ ലെവൽ മത്സര വിജയികൾ

ബീറ്റ് പ്ലാസ്റ്റിക് പൊല്യുഷൻ

പ്ലാസ്റ്റിക് മലിനീകരണത്തെ ചെറുക്കുക എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട് ലോക പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് നൂറനാട് സി.ബി.എം ഹൈസ്കൂളിൽ എസ്.പി.സി,നല്ലപാഠം, സീഡ് ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ നടന്ന പരിസ്ഥിതി ദിനാചരണത്തിന്റെ ഉദ്ഘാടനം കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ആലപ്പുഴ ജില്ലാ കമ്മിറ്റി അംഗവും റിട്ടയേഡ് വില്ലേജ് ഓഫീസറും ആയിരുന്ന ബി.അനിതാദേവി നിർവഹിച്ചു. പ്ലാസ്റ്റിക് വസ്തുക്കളുടെയും കണികകളുടെയും അടിഞ്ഞുകൂടലാണ് മനുഷ്യരുൾപ്പെടെയുള്ള ഇതര ജീവജാലങ്ങളുടെ ആവാസവ്യവസ്ഥകളെ തകർക്കുന്നതെന്നും അതിനെ പ്രതിരോധിക്കാൻ കൂട്ടായ പ്രവർത്തനമാണ് ആവശ്യമെന്നും അവർ ചൂണ്ടിക്കാട്ടി. പിടിഎ പ്രസിഡന്റ് എ.മണികണ്ഠന്റെ അധ്യക്ഷതയിൽ കൂടിയ ചടങ്ങിൽ സ്കൂൾ ഹെഡ്മാസ്റ്റർ ജെ.ഹരീഷ് കുമാർ സ്വാഗതം പറഞ്ഞു. പാലമേൽ ഗ്രാമപഞ്ചായത്തിലെ ഹരിത കർമ്മസേന പ്രവർത്തകരായ എസ്.സീനത്ത്, എം.കെ.ഉഷ, എ.സി.ശാന്തമ്മ, ബി.ബിന്ദു സന്തോഷ് എന്നിവരെ പൊന്നാടയും മോമന്റോയും നൽകി ആദരിച്ചു. അതോടൊപ്പം 2025 കേരള സംസ്ഥാന ഹരിത മിഷൻ ഗ്രീൻ അംബാസഡറായി തെരഞ്ഞെടുക്കപ്പെട്ട കുമാരി അഞ്ജലി വിജയേയും അനുമോദിച്ചു. പ്ലാസ്റ്റിക് യുഗത്തിലെ ആരോഗ്യകരമായ ആശങ്കകൾ പങ്കുവെച്ചുകൊണ്ട് സ്കൂൾ എസ്.പി.സി കേഡറ്റുകൾ കുട്ടികൾക്ക് പരിസ്ഥിതി ദിന സന്ദേശം കൈമാറി. പി.ടി.എ വൈസ് പ്രസിഡന്റ് എ.നസീർ,സ്റ്റാഫ് സെക്രട്ടറി എസ്.രാജി, അക്കാഡമി കൺവീനർ എസ്.ജയകുമാർ, സംഘാടകസമിതി അംഗങ്ങളായ ആർ.സന്തോഷ് ബാബു, എസ്.രാജേഷ്,എസ്.പി.സി ചുമതലയുള്ള യു.യദുകൃഷ്ണൻ എന്നിവർ ആശംസകളും കൺവീനർ എസ്.സജീവ് നന്ദിയും പറഞ്ഞു .

ഹരിത വൽക്കരണം

പരിസ്ഥിതി വാരാചരണത്തിൻ്റെ ഭാഗമായി സ്കൂൾ NCC യൂണിറ്റിൻ്റെ നേതൃത്വത്തിൽ ഹരിതവൽക്കരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ജെ .ഹരീഷ്കുമാർ ഉദ്ഘാടനം ചെയ്തു, NCC ഓഫീസർ റ്റി.ജെ കൃഷ്ണകുമാർ നേതൃത്വം വഹിച്ചു.

അഭിമാന നേട്ടം

കേരള സംസ്ഥാന ഹരിത മിഷൻ നടത്തിയ നീലക്കുറിഞ്ഞി ജൈവവൈവിധ്യ പഠന ഉത്സവത്തിൽ ജില്ലയിൽ രണ്ടാം സ്ഥാനം നേടി മൂന്നാറിൽ നടന്ന സംസ്ഥാനതല ക്യാമ്പിൽ ഗ്രീൻ അംബാസിഡർ ആയി തിരഞ്ഞെടുത്ത സി ബി എം ന്റെ പ്രീയ വിദ്യാർത്ഥി അഞ്ജലി വിജയ് ക്ക് ആശംസകൾ. നൂറനാട് പണയിൽ കാഞ്ഞിക്കൽ പടീറ്റേതിൽ രഞ്ജിത.ആർ വിജയകുമാർ കെ. എസ് ദമ്പതികളുടെ മകളാണ് അഞ്ജലിവിജയ്:

ഗ്രീൻ അംബാസിഡർ

സി ബി.എം സ്കൂളിലെ പത്താംക്ലാസ്സ് വിദ്യാർത്ഥിയും നീലക്കുറിഞ്ഞി ജൈവവൈവിദ്ധ്യമത്സരവിജയ് സംസ്ഥാനതല ഗ്രീൻ അംബാസിഡർ ആയി തെരഞ്ഞെടുക്കപ്പെട്ട കുമാരി അഞ്ജലി വിജയ് സംസാരിക്കുന്നത് ശ്രവിക്കുവാൻ ഞങ്ങള‌ുടെ FACE BOOK LINK https://www.facebook.com/share/v/1Ch6kL5dC3/

ഡങ്കിപ്പനിക്കെതിരെ ശുചീകരണയഞ്ജവുമായി സീഡ് ക്ലബ്ബ് വിദ്യാർത്ഥികൾ

ഡങ്കിപ്പനിക്കെതിരെ ശുചീകരണയഞ്ജവുമായി സീഡ് ക്ലബ്ബ് വിദ്യാർത്ഥികൾ നൂറനാട് : സി ബി എം ഹൈ സ്കൂളിലെ മാതൃഭൂമി സീഡ്‌ ക്ലബ്‌ വിദ്യാർഥികളുടെ നേതൃത്വത്തിൽ ഞായറാഴ്ച ദിവസം കുട്ടികൾ ഡ്രൈ ഡേ ആയി വീടുകളിൽ ആചരിച്ചു. കഴിഞ്ഞ ദിവസം മാതൃഭൂമി പ്രസിദ്ധീകരിച്ച ഡങ്കിപനി വ്യാപിക്കുന്നു എന്ന വാർത്തശ്രദ്ധയിൽ പെട്ട സീഡ്ക്ലബ്ബ് അംഗങ്ങൾ ഞായറാഴ്ച ഡ്രൈഡേ ആചരിക്കാൻ തീരുമാനിക്കുക ആയിരുന്നു. സംസ്ഥാനഹരിതമിഷന്റെ നേതൃത്വത്തിൽ സ്കൂൾ കുട്ടികൾക്കായി മൂന്നാറിൽ സംഘടിപ്പിച്ച സംസ്ഥാന തല പരിപാടിയിൽ ബ്രാൻഡ് അംബാസിഡറായി തെരഞ്ഞെടുത്ത സ്കൂളിലെ പത്താം ക്ലാസ്സ്‌ വിദ്യാർത്ഥിനിയും സീഡ് ക്ലബ് അംഗവുമായ അഞ്ജലി വിജയ് യുടെ വീഡിയോസന്ദേശം കുട്ടികൾ ഏറ്റെടുത്തുകൊണ്ട് പ്രകൃതി സംരക്ഷണം, മഴക്കാലരോഗങ്ങളെ ചെറുക്കാൻ വേണ്ട മുൻ കരുതലുകൾ ,വീടും പരിസരവും ശുചീകരിക്കുക തുടങ്ങിയ പ്രവൃത്തനങ്ങൾ നടത്തി. സ്കൂൾ ഹെഡ്മാസ്റ്റർ ജെ.ഹരീഷ്കുമാർ, ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ കെ. അമ്പിളി, സ്റ്റാഫ്സെക്രട്ടറി എസ്. രാജി, സീഡ്ക്ലബ്ബ് കോ-ഓർഡിനേറ്റർ അശ്വതി . എസ്. നായർ എന്നിവർ നേതൃത്വം നൽകി.

NCC 2025 BATCH ലേക്ക‌ുള്ള കുട്ടി കള‌ുടെ SELECTION

https://www.facebook.com/share/v/1B3tpE9CYi/

വയോജനദിനാചരണം

വയോജനദിനാചരണം മുൻപേ നടന്നവരെ ഒഴിവാക്കാതെ ഒപ്പം നടത്താം, കരുതലിൻ്റെ നല്ല പാഠവുമായി സി.ബി.എം സ്കൂൾ ജീവിതത്തിന്റെ സായാഹ്നങ്ങളിലേക്ക്കടന്ന വയോജനങ്ങളെ ചേർത്ത് നിർത്തേണ്ടതും അവർക്ക് താങ്ങും തണലുമാകേണ്ടതും പുതിയ തലമുറയുടെ ചുമതലയാണ് എന്ന ബോധം കുട്ടികളിൽ എത്തിച്ചുകൊണ്ട് നൂറനാട് സി. ബി. എം.എച്ച്.എസ് നല്ലപാഠം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ തിങ്കളാഴ്ച സ്കൂൾ ഓഡിറ്റോറിയത്തിൽ വയോജന സംരക്ഷണദിനം ആചരിക്കുകയുണ്ടായി. സ്കൂളിലെ ആയയും ഉച്ചഭക്ഷണ സഹായിയുമായ മുതിർന്ന അംഗം ശാന്തചേച്ചിയെ സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ ആദരിച്ചു.സ്കൂൾ പി. റ്റി. എ പ്രസിഡന്റ്‌ ശ്രി. മണികണ്ഠന്റെ അദ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഹെഡ്മാസ്റ്റർ ജെ. ഹരീഷ് കുമാർ മുഖ്യ പ്രഭാഷണം നടത്തി. ഡെപ്യൂട്ടി എച്ച്. എം കെ. അമ്പിളി, സ്റ്റാഫ്സെക്രട്ടറി എസ് രാജി , പി.റ്റി.എ വൈസ് പ്രസിഡൻ്റ് നസീർ , നല്ലപാഠം കൺവീനർ സജീവ്, കോ -ഓർഡിനേറ്റർ ആശാസോമൻ സ്റ്റുഡന്റ് കൺവീനർമാരായആദർശ്. എ. കുറുപ്പ്, ഫാത്തിമ ബീഗം എസ് എന്നിവർ ചടങ്ങിൽ ആശംസകൾ അറിയിച്ചു.

വയോജനദിനാചരണം -ക‌ൂട‌ുതൽ കാഴ്‌ചകൾക്ക് CBM FACE BOOK LINK https://www.facebook.com/share/v/19V2KDMSqB/

വായനദിന മത്സര വി‌‍ജയികൾ

വായനദിന പ്രോഗ്രാം പഞ്ചായത്ത് തലത്തിൽ നടത്തിയ പരിപാടിയിൽ CBM HSS ലെ കുട്ടികൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി

വായനദിനം

വായനദിനത്തിൽ അക്ഷരവെളിച്ചവുമായി സി. ബി. എം. ലെ നല്ല പാഠം കുട്ടികൾ.

നൂറനാട് :നൂറനാട് സി. ബി.എം. ഹൈസ്കൂൾ നല്ല പാഠം കുട്ടികൾ വായനാദിനം സമുചിതമായി ആഘോഷിച്ചു.കുട്ടികൾക്കായി സ്കൂളിലെ മുൻ അധ്യാപിക ദേവകിയമ്മ ടീച്ചർ പ്രതീകാത്മകമായി ദീപം പകർന്ന് അറിവിൻ്റെ അക്ഷരവെളിച്ചം പുതുതലമുറയിലെ കുട്ടികൾക്കായ് പകർന്നു നൽകി.കൂടാതെ വായന ദിനത്തിൻ്റെ പ്രാധാന്യത്തെകുറിച്ച് സംസാരിച്ചു. നല്ല പാഠം കുട്ടികളുടെ നേതൃത്വത്തിൽ വ്യത്യസ്തമാർന്ന പരിപാടികൾ സംഘടിപ്പിച്ചു.കുട്ടികൾ തയ്യാറാക്കിയ കയ്യെഴുത്ത് മാസിക 'ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം 'എന്ന പേരിൽ ദേവകിയമ്മ ടീച്ചർ പ്രകാശനം ചെയ്തു. വായനാമൂല എന്ന പുസ്തകങ്ങളുടെ പ്രദർശനവും അക്ഷരവൃക്ഷം എന്നപേരിൽ സ്കൂളിലെ തണൽവൃക്ഷങ്ങൾക്ക് ചുവട്ടിൽ വായനമൂലയും ഒരുക്കി . അതോടൊപ്പം മലയാളമാനോരമ 'അക്ഷരപച്ച 'എന്ന സംരംഭത്തിന്റെ ഭാഗമായി കുട്ടികളിൽ നിന്നും പഴയ പുസ്തകങ്ങൾ സമാഹരിച്ചു, അവയുടെ പ്രദർശനവും കുട്ടികൾക്ക് വായിക്കുവാനായി പ്രെത്യേക ഇടവും ഒരുക്കി നല്ലപാഠം കോ ഓർഡിനേറ്റർ സജീവ്, ആശാസോമൻ വിദ്യാർത്ഥി പ്രതിനിധികൾ എന്നിവർ നേതൃത്വം നൽകി

വിവിധക്ലബ്ബുകളുടെ നേതൃത്വത്തിൽ നടന്ന വായനദിനം കാണ‌ുവാൻ CBM ന്റെ FACE BOOK LINK

https://www.facebook.com/share/v/16i8ZRMNJu/

https://www.facebook.com/share/v/12M7wKQaRkr/

ഗീതാഞ്ജലി വായനശാല

സി.ബി.എം സ്കൂളിലെ ഗീതാഞ്ജലി വായനശാല ജൂൺ 19 പി.എൻ. പണിക്കരെ സ്മരണം സംഘടിപ്പിച്ചു തദവസരത്തിൽ സ്കൂളിലെ പി.ടി.എ പതിനയ്യായിരം രൂപയുടെ പുസ്തകങ്ങൾ സ്കൂൾ മാനേജർ ശ്രീമതി ജയശ്രീ തമ്പിക്ക് കൈമാറുന്നു. പുതിയകാലത്തെ ഡിജിറ്റൽ വായനയ്ക്കൊപ്പം കടലാസുകളിൽ മുദ്രണം ചെയ്യപ്പെട്ട ജീവിത പുസ്തകങ്ങളുടെ വായന കൂടി ലഹരിയാക്കാം.വായനയിൽ മികവ് പുലർത്തുന്ന കുട്ടികൾക്ക് ഗ്രേസ് മാർക്കിന് അർഹരാകുന്ന കാലം വിദൂരമല്ല. പത്രങ്ങളും ആനുകാലികങ്ങളും വായിക്കുക. ക്ലാസിക്കായ പുസ്തകങ്ങൾ വായിക്കുക. വായിച്ചത് എഴുതി വയ്ക്കുക. പുസ്തകങ്ങളിലെ ജീവിതങ്ങളെ ഓർത്തെടുക്കുക. വരട്ടെ വായനയുടെ ലഹരി🌀

യോഗാദിനാചരണം

സ്കൂളിലെ 10th കേരള ചെങ്ങനൂർ ബെറ്റാലിയൻ NCC കേഡറ്റിൻ്റെ നേതൃത്വത്തിൽ ഇൻ്റർനാഷണൽ യോഗാദിനാചരണം സംഘടിപ്പിച്ചു . പന്തളം NSS കോളേജ് ആഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ സി.ബി.എം സ്കൂളിലെ കുട്ടികൾ പങ്കെടുത്തു, NCC ഓഫീസർ റ്റി.ജെ കൃഷ്ണകുമാർ ചടങ്ങ് കോഓർഡിനേറ്റ് ചെയ്തു.

എസ് പി സി യുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര യോഗ ദിനം

നൂറനാട് സി.ബി എം ഹൈസ്കൂളിലെ എസ് പി സി യുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര യോഗ ദിനം സമുചിതമായി ആഘോഷിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ജെ. ഹരീഷ് കുമാർ അധ്യക്ഷനായ ചടങ്ങിൽ നൂറനാട് പോലീസ് സ്റ്റേഷൻ എസ് ഐ ശ്രീ. മിഥുൻ ഉദ്ഘാടനം നിർവഹിച്ചു. പിടിഎ വൈസ് പ്രസിഡന്റ് ശ്രീ എ നസീർ, അധ്യാപകരായ ശ്രീ ആർ ഹരികൃഷ്ണൻ, ശ്രീ കെ ഉണ്ണികൃഷ്ണൻ,ശ്രീ യു യദു കൃഷ്ണൻ , ശ്രീമതി ലക്ഷ്മി എസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ശ്രീ ആദിത് യോഗ പരിശീലന ക്ലാസ് നൽകി. തുടർന്ന് സ്കൂൾ അങ്കണത്തിൽ യോഗദിനത്തിൻ്റെ സന്ദേശമായി വൃക്ഷതൈ നടുകയും ചെയ്തു.

മധുരം മലയാളം

മാത്യഭൂമി - മധുരം മലയാളം പദ്ധതി നൂറനാട് സി ബി എം സ്കൂളിൽ സിബി എംപോറിയം ഉടമ ശ്രീ. പ്രസന്ന കുമാർ ഉണ്ണിത്താൻ ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികളിൽ വായനാശീലം വളർത്തേണ്ടതിനെ പറ്റിയും വായനയുടെ അനിവാര്യതയെ പറ്റിയും മൂല്യങ്ങളെ പറ്റിയുംഅദ്ദേഹം വിദ്യാർത്ഥികളോട് സംവദിച്ചു. സ്കൂൾലൈബ്രറിയിലേക്ക് 10 പത്രങ്ങളാണ് അദ്ദേഹം നൽകിയിരിക്കുന്നത്. സ്കൂൾ മാനേജർ ശ്രീമതി ജയശ്രീ തമ്പി, പ്രഥമാധ്യാപകൻ ജെ.ഹരീഷ് കുമാർ, പി.റ്റി.എ പ്രസിഡണ്ട് മണികണ്ഠൻ എ , വൈസ് പ്രസിഡൻ്റ് നസീർ , ഡെപ്യൂട്ടി HM അമ്പിളി കെ, മാത്യഭൂമി ഏരിയാ സർക്കുലേഷൻ മാനേജർ ശ്രീ അനീഷ് അധ്യാപകരായ രാജേഷ് എസ്, ഹരികൃഷ്ണൻ, കെ.ഉണ്ണികൃഷ്ണൻ, സനിതകുമാരി, ജയലക്ഷ്മി, അശ്വതി എസ് നായർ , പ്രശോഭ്കൃഷ്ണൻ എന്നിവർ പങ്കെടുത്തു. സ്റ്റാഫ് സെക്രട്ടറി ശ്രീമതി രാജി എസ് നന്ദി രേഖപ്പെടുത്തി.

വീഡിയോ കാണാൻ LINK https://www.facebook.com/reel/2126655427821211/?s=single_unit

സ്റ്റാറ്റസ് വീഡിയോ

നല്ല പാഠം ക്ലബ്ബ് സി.ബി. എം സ്റ്റാറ്റസ് വീഡിയോ നിർമ്മാണത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി ആരോമൽ 9 F അഭിനന്ദനങ്ങൾ

വീഡിയോ കാണാൻ https://www.facebook.com/share/v/16ypBbLdj5/

ലിറ്റിൽകൈറ്റ്സ് അഭിര‌ുചി പരീക്ഷ

2025-28 വ‌ർഷത്തെ ലിറ്റിൽകൈറ്റ്സ് ക‌ുട്ടികള‌ുടെ അഭിര‌ുചി പരീക്ഷ ജ‌ൂൺ 25 അം തീയതി സി ബി എം ഹൈസ്‌ക‌ൂൾ കമ്പ്യ‌ൂട്ട‌ർ ലാബിൽ വച്ച് നടന്ന‌ു.107 കുട്ടികൾ രെജിസ്റ്റർചെയ്ത‌ു.മ‌ുൻ കൈറ്റ് മാസ‌്റ്റർ ആർ രാജേഷ് ന്റെ മേൽനോട്ടത്തിൽ കൈറ്റ് മിസ്‌ട്രസ് മാരായ വി ജ്യോതി ,എസ് ലേഖ,എസ് ഐ റ്റി സി സ‌ുമയ്യ എൻ എന്നിവർ പരീക്ഷയ്ക്ക് നേതൃത്വം നൽകി

ക്രിക്കറ്റ് ബാറ്റും ബോളും

നൂറനാട് എവർഷൈൻ സ്പോർട്സ് ക്ലബ്ബ് സ്കൂളിലേക്ക് ക്രിക്കറ്റ് ബാറ്റും ബോളും സംഭാവന നൽകുന്നു.ക്ലബ്ബ്അംഗങ്ങളായ ശ്യാം, ബിജു, രഞ്ജിത്ത് , കണ്ണൻ ,അനുരാജ്, നിഥിൻ എന്നിവർ പങ്കെടുത്തു.

*ലഹരിക്കെതിരെ ബോധവത്കരണ ക്ലാസ്സ്‌

  • ലഹരിക്കെതിരെ ബോധവത്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ച് സി.ബി. എം സ്‌കൂൾ വിമുക്‌തി ക്ലബ്ബ്

നൂറനാട്: ലോക ലഹരി വിരുദ്ധദിനത്തോടനുബന്ധിച്ച് നൂറനാട് സി. ബി. എം. എച്ച്. എസ്. എസ് വിമുക്തി ക്ലബ്ബും, നൂറനാട് എക്സൈസ്, പോലീസ് വകുപ്പുകളുടെ സഹകരണത്തോടെ ലഹരി ബോധവത്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു. പി. ടി. എ പ്രസിഡന്റ്‌ എ. മണികണ്ഠൻ അധ്യക്ഷത വഹിച്ചചടങ്ങിൽ. സ്കൂൾ ഹെഡ്മാസ്റ്റർ ജെ. ഹരീഷ് കുമാർ സ്വാഗതം പറഞ്ഞു. നൂറനാട് പോലീസ് സ്റ്റേഷൻ എസ്. ഐ. ഗോപാലകൃഷ്ണൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. അസി. എക്സൈസ് ഇൻസ്‌പെക്ടർ സജികുമാർ. പി ക്ലാസ്സ്‌ നയിച്ചു ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ എം. നിസാമുദീൻ ലഹരി വിരുദ്ധ സന്ദേശം നൽകി. എസ്. പി. സി. സീനിയർ കേഡറ്റുമാരായ ദിൽഷ ദിലീപ് ലഹരി വിരുദ്ധ പ്രതിജ്ഞ പറഞ്ഞുകൊടുക്കുകയും കേഡറ്റായ ചന്ദന ലാൽ ലഹരി വിരുദ്ധ പ്രസംഗം അവതരിപ്പിക്കുകയും ചെയ്തു. സ്കൂൾ മാനേജർ ശ്രീമതി. ജയശ്രീ തമ്പി പി. ടി. എ വൈസ് പ്രസിഡന്റ്‌ എ. നസീർ, ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ കെ. അമ്പിളി, സ്റ്റാഫ്‌ സെക്രട്ടറി എസ്. രാജി, സെയ്ദ് അൽഫി എന്നിവർ പങ്കെടുത്തു.

https://www.facebook.com/share/v/1CMhhAaLox/

ലഹരിയ്ക്ക് എതിരെ കു‌ട്ടികൾ അവതരിപ്പിച്ച നി‌ർത്തം

കാണ‌ുവാൻ https://www.facebook.com/share/v/195P8KoNzh/

വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ലഹരി വിരുദ്ധ ദിനാചരണം

https://www.facebook.com/share/v/16piS2bzVg/

spc 2025 batch തിരഞ്ഞെട‌ുപ്പ്

https://www.facebook.com/share/v/18ncKFWuZP/


‍‍

മാതൃ വിദ്യാലയ സ്മരണകളുമായി തലമുറകളുടെ ഡോക്ടറും യുവ ഡോക്ടറും :- സി ബി എം സ്കൂളിലെ നല്ലപാഠം ക്ല ബ്ബിൻ്റെ നേതൃത്വത്തിൽ ഡോക്ടേഴ്‌സ് ഡേ സമുചിതമായി ആഘോഷിച്ചു. കലാലാലയത്തിന്റെ ആദ്യ ഡോക്ടർ ആയ ഡോ .ഗോപാലകൃഷ്ണനും (ENT സർജൻ ) പുതുതലമുറയിലെ ഡോ ദേവിക ദേവരാജനുമായി (FHC പാലമേൽ) കുട്ടികൾ സംവദിച്ചു . ഈ പ്രൊഫഷനിൽ എത്തുവാൻ ജീവിത ശൈലിയും പഠനവും എങ്ങനെ ക്രമീകരിക്കണമെന്നും പ്രതിസന്ധി ഘട്ടങ്ങളെ എങ്ങനെ തരണം ചെയ്യാമെന്നും ഇരു ഡോക്‌ടർമാരും മാർഗനിർദേശം നൽകി .ഹെഡ്മാസ്റ്റർ ജെ ഹരീഷ് കുമാർ ഡോക്ടർമാരെ പൊന്നാട അണിയിച്ചു ആദരിച്ചു.