സി ബി എം എച്ച് എസ് നൂറനാട്/പ്രവർത്തനങ്ങൾ/2025-26
സാരഥികൾ 2025-26
H. M J. HAREESH KUMAR
DEPUTY H . M AMBILI K
പ്രവേശനോത്സവം 2025-26
ജൂൺ 2 സ്കൂൾ അധ്യയന വർഷത്തിന്റെ ആദ്യ ദിനം. കൊടി തോരണങ്ങൾ കൊണ്ട് അലങ്കരിച്ച സ്കൂൾ അംഗണത്തിലേക്ക് രക്ഷിതാക്കളും കുട്ടികളും എത്തി ചേർന്നു. അഞ്ചാം ക്ലാസ്സിൽ വന്ന കുട്ടികളും മറ്റുക്ലാസുകളിൽ പുതിയതായി വന്ന കുട്ടികളും, രക്ഷകർത്താക്കളും പ്രവേശനോത്സവത്തിൽ പങ്കെടുത്തു. PTA പ്രസിഡന്റ് മണികണ്ഠൻ അധ്യക്ഷനായി. H M J ഹരീഷ് കുമാർ സ്വാഗതം ആശംസിച്ചു. പ്രവേശനോത്സവ ഗാനം കുട്ടികൾ ആലപിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി എസ്സ് രജനി ഉത്ഘാടനം ചെയ്തു. തുടർന്ന് 10E ലെ അരുന്ധതി നൃത്തം അവതരിപ്പിച്ചു. വീശിഷ്ടാഥിതി ആയി പന്തളം NSS ട്രെയിനിങ് കോളേജ് റിട്ടയേർഡ് പ്രിൻസിപ്പൽ ശ്രീമതി ഡോക്ടർ അജി മോൾ പി ജി കുട്ടികൾക്കും, രക്ഷകർത്താക്കൾക്കും ബോധവൽക്കരണ ക്ലാസ്സ് നടത്തി.വാർഡ് മെമ്പർ മാരായ വേണു കാവേരി,, ബി വിനോദ് കുമാർ, സ്കൂൾ മാനേജർ ഇൻ ചാർജ് ശ്രീ കൃഷ്ണൻ നായർ sir, അക്കാദമിക് കൺവീനർ എസ്സ് ജയകുമാർ, PTA അംഗങ്ങൾ, മദെഴ്‌സ് ഫോറം അംഗങ്ങൾ എന്നിവർ പങ്കെടുത്തു. പ്രവേശനോത്സവ കൺവീനർ എസ്സ് രാജേഷ് നന്ദി രേഖ പ്പെടുത്തി. തുടർന്ന് അധ്യാപകരുടെ നേതൃത്വത്തിൽ നവാഗതരെ അതാതു ക്ലാസ്സുകളിൽ എത്തിച്ചു. ക്ലാസുകൾ 1.30 ന് അവസാനിച്ചു
പരിസ്ഥിതി ദിനം
പരിസ്ഥിതി ദിന ക്വിസ്
സ്‌കൂൾ ലെവൽ മത്സര വിജയികൾ
ബീറ്റ് പ്ലാസ്റ്റിക് പൊല്യുഷൻ
പ്ലാസ്റ്റിക് മലിനീകരണത്തെ ചെറുക്കുക എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട് ലോക പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് നൂറനാട് സി.ബി.എം ഹൈസ്കൂളിൽ എസ്.പി.സി,നല്ലപാഠം, സീഡ് ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ നടന്ന പരിസ്ഥിതി ദിനാചരണത്തിന്റെ ഉദ്ഘാടനം കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ആലപ്പുഴ ജില്ലാ കമ്മിറ്റി അംഗവും റിട്ടയേഡ് വില്ലേജ് ഓഫീസറും ആയിരുന്ന ബി.അനിതാദേവി നിർവഹിച്ചു. പ്ലാസ്റ്റിക് വസ്തുക്കളുടെയും കണികകളുടെയും അടിഞ്ഞുകൂടലാണ് മനുഷ്യരുൾപ്പെടെയുള്ള ഇതര ജീവജാലങ്ങളുടെ ആവാസവ്യവസ്ഥകളെ തകർക്കുന്നതെന്നും അതിനെ പ്രതിരോധിക്കാൻ കൂട്ടായ പ്രവർത്തനമാണ് ആവശ്യമെന്നും അവർ ചൂണ്ടിക്കാട്ടി. പിടിഎ പ്രസിഡന്റ് എ.മണികണ്ഠന്റെ അധ്യക്ഷതയിൽ കൂടിയ ചടങ്ങിൽ സ്കൂൾ ഹെഡ്മാസ്റ്റർ ജെ.ഹരീഷ് കുമാർ സ്വാഗതം പറഞ്ഞു. പാലമേൽ ഗ്രാമപഞ്ചായത്തിലെ ഹരിത കർമ്മസേന പ്രവർത്തകരായ എസ്.സീനത്ത്, എം.കെ.ഉഷ, എ.സി.ശാന്തമ്മ, ബി.ബിന്ദു സന്തോഷ് എന്നിവരെ പൊന്നാടയും മോമന്റോയും നൽകി ആദരിച്ചു. അതോടൊപ്പം 2025 കേരള സംസ്ഥാന ഹരിത മിഷൻ ഗ്രീൻ അംബാസഡറായി തെരഞ്ഞെടുക്കപ്പെട്ട കുമാരി അഞ്ജലി വിജയേയും അനുമോദിച്ചു. പ്ലാസ്റ്റിക് യുഗത്തിലെ ആരോഗ്യകരമായ ആശങ്കകൾ പങ്കുവെച്ചുകൊണ്ട് സ്കൂൾ എസ്.പി.സി കേഡറ്റുകൾ കുട്ടികൾക്ക് പരിസ്ഥിതി ദിന സന്ദേശം കൈമാറി. പി.ടി.എ വൈസ് പ്രസിഡന്റ് എ.നസീർ,സ്റ്റാഫ് സെക്രട്ടറി എസ്.രാജി, അക്കാഡമി കൺവീനർ എസ്.ജയകുമാർ, സംഘാടകസമിതി അംഗങ്ങളായ ആർ.സന്തോഷ് ബാബു, എസ്.രാജേഷ്,എസ്.പി.സി ചുമതലയുള്ള യു.യദുകൃഷ്ണൻ എന്നിവർ ആശംസകളും കൺവീനർ എസ്.സജീവ് നന്ദിയും പറഞ്ഞു .
ഹരിത വൽക്കരണം
പരിസ്ഥിതി വാരാചരണത്തിൻ്റെ ഭാഗമായി സ്കൂൾ NCC യൂണിറ്റിൻ്റെ നേതൃത്വത്തിൽ ഹരിതവൽക്കരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ജെ .ഹരീഷ്കുമാർ ഉദ്ഘാടനം ചെയ്തു, NCC ഓഫീസർ റ്റി.ജെ കൃഷ്ണകുമാർ നേതൃത്വം വഹിച്ചു.
അഭിമാന നേട്ടം
കേരള സംസ്ഥാന ഹരിത മിഷൻ നടത്തിയ നീലക്കുറിഞ്ഞി ജൈവവൈവിധ്യ പഠന ഉത്സവത്തിൽ ജില്ലയിൽ രണ്ടാം സ്ഥാനം നേടി മൂന്നാറിൽ നടന്ന സംസ്ഥാനതല ക്യാമ്പിൽ ഗ്രീൻ അംബാസിഡർ ആയി തിരഞ്ഞെടുത്ത സി ബി എം ന്റെ പ്രീയ വിദ്യാർത്ഥി അഞ്ജലി വിജയ് ക്ക് ആശംസകൾ. നൂറനാട് പണയിൽ കാഞ്ഞിക്കൽ പടീറ്റേതിൽ രഞ്ജിത.ആർ വിജയകുമാർ കെ. എസ് ദമ്പതികളുടെ മകളാണ് അഞ്ജലിവിജയ്:
ഗ്രീൻ അംബാസിഡർ
സി ബി.എം സ്കൂളിലെ പത്താംക്ലാസ്സ് വിദ്യാർത്ഥിയും നീലക്കുറിഞ്ഞി ജൈവവൈവിദ്ധ്യമത്സരവിജയ് സംസ്ഥാനതല ഗ്രീൻ അംബാസിഡർ ആയി തെരഞ്ഞെടുക്കപ്പെട്ട കുമാരി അഞ്ജലി വിജയ് സംസാരിക്കുന്നത് ശ്രവിക്കുവാൻ ഞങ്ങളുടെ FACE BOOK LINK https://www.facebook.com/share/v/1Ch6kL5dC3/
ഡങ്കിപ്പനിക്കെതിരെ ശുചീകരണയഞ്ജവുമായി സീഡ് ക്ലബ്ബ് വിദ്യാർത്ഥികൾ
ഡങ്കിപ്പനിക്കെതിരെ ശുചീകരണയഞ്ജവുമായി സീഡ് ക്ലബ്ബ് വിദ്യാർത്ഥികൾ നൂറനാട് : സി ബി എം ഹൈ സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ് വിദ്യാർഥികളുടെ നേതൃത്വത്തിൽ ഞായറാഴ്ച ദിവസം കുട്ടികൾ ഡ്രൈ ഡേ ആയി വീടുകളിൽ ആചരിച്ചു. കഴിഞ്ഞ ദിവസം മാതൃഭൂമി പ്രസിദ്ധീകരിച്ച ഡങ്കിപനി വ്യാപിക്കുന്നു എന്ന വാർത്തശ്രദ്ധയിൽ പെട്ട സീഡ്ക്ലബ്ബ് അംഗങ്ങൾ ഞായറാഴ്ച ഡ്രൈഡേ ആചരിക്കാൻ തീരുമാനിക്കുക ആയിരുന്നു. സംസ്ഥാനഹരിതമിഷന്റെ നേതൃത്വത്തിൽ സ്കൂൾ കുട്ടികൾക്കായി മൂന്നാറിൽ സംഘടിപ്പിച്ച സംസ്ഥാന തല പരിപാടിയിൽ ബ്രാൻഡ് അംബാസിഡറായി തെരഞ്ഞെടുത്ത സ്കൂളിലെ പത്താം ക്ലാസ്സ് വിദ്യാർത്ഥിനിയും സീഡ് ക്ലബ് അംഗവുമായ അഞ്ജലി വിജയ് യുടെ വീഡിയോസന്ദേശം കുട്ടികൾ ഏറ്റെടുത്തുകൊണ്ട് പ്രകൃതി സംരക്ഷണം, മഴക്കാലരോഗങ്ങളെ ചെറുക്കാൻ വേണ്ട മുൻ കരുതലുകൾ ,വീടും പരിസരവും ശുചീകരിക്കുക തുടങ്ങിയ പ്രവൃത്തനങ്ങൾ നടത്തി. സ്കൂൾ ഹെഡ്മാസ്റ്റർ ജെ.ഹരീഷ്കുമാർ, ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ കെ. അമ്പിളി, സ്റ്റാഫ്സെക്രട്ടറി എസ്. രാജി, സീഡ്ക്ലബ്ബ് കോ-ഓർഡിനേറ്റർ അശ്വതി . എസ്. നായർ എന്നിവർ നേതൃത്വം നൽകി.
NCC 2025 BATCH ലേക്കുള്ള കുട്ടി കളുടെ SELECTION
https://www.facebook.com/share/v/1B3tpE9CYi/
വയോജനദിനാചരണം
വയോജനദിനാചരണം മുൻപേ നടന്നവരെ ഒഴിവാക്കാതെ ഒപ്പം നടത്താം, കരുതലിൻ്റെ നല്ല പാഠവുമായി സി.ബി.എം സ്കൂൾ ജീവിതത്തിന്റെ സായാഹ്നങ്ങളിലേക്ക്കടന്ന വയോജനങ്ങളെ ചേർത്ത് നിർത്തേണ്ടതും അവർക്ക് താങ്ങും തണലുമാകേണ്ടതും പുതിയ തലമുറയുടെ ചുമതലയാണ് എന്ന ബോധം കുട്ടികളിൽ എത്തിച്ചുകൊണ്ട് നൂറനാട് സി. ബി. എം.എച്ച്.എസ് നല്ലപാഠം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ തിങ്കളാഴ്ച സ്കൂൾ ഓഡിറ്റോറിയത്തിൽ വയോജന സംരക്ഷണദിനം ആചരിക്കുകയുണ്ടായി. സ്കൂളിലെ ആയയും ഉച്ചഭക്ഷണ സഹായിയുമായ മുതിർന്ന അംഗം ശാന്തചേച്ചിയെ സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ ആദരിച്ചു.സ്കൂൾ പി. റ്റി. എ പ്രസിഡന്റ് ശ്രി. മണികണ്ഠന്റെ അദ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഹെഡ്മാസ്റ്റർ ജെ. ഹരീഷ് കുമാർ മുഖ്യ പ്രഭാഷണം നടത്തി. ഡെപ്യൂട്ടി എച്ച്. എം കെ. അമ്പിളി, സ്റ്റാഫ്സെക്രട്ടറി എസ് രാജി , പി.റ്റി.എ വൈസ് പ്രസിഡൻ്റ് നസീർ , നല്ലപാഠം കൺവീനർ സജീവ്, കോ -ഓർഡിനേറ്റർ ആശാസോമൻ സ്റ്റുഡന്റ് കൺവീനർമാരായആദർശ്. എ. കുറുപ്പ്, ഫാത്തിമ ബീഗം എസ് എന്നിവർ ചടങ്ങിൽ ആശംസകൾ അറിയിച്ചു.
വയോജനദിനാചരണം -കൂടുതൽ കാഴ്‌ചകൾക്ക് CBM FACE BOOK LINK https://www.facebook.com/share/v/19V2KDMSqB/
വായനദിന മത്സര വിജയികൾ
വായനദിന പ്രോഗ്രാം പഞ്ചായത്ത് തലത്തിൽ നടത്തിയ പരിപാടിയിൽ CBM HSS ലെ കുട്ടികൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി
വായനദിനം
വായനദിനത്തിൽ അക്ഷരവെളിച്ചവുമായി സി. ബി. എം. ലെ നല്ല പാഠം കുട്ടികൾ.
നൂറനാട് :നൂറനാട് സി. ബി.എം. ഹൈസ്കൂൾ നല്ല പാഠം കുട്ടികൾ വായനാദിനം സമുചിതമായി ആഘോഷിച്ചു.കുട്ടികൾക്കായി സ്കൂളിലെ മുൻ അധ്യാപിക ദേവകിയമ്മ ടീച്ചർ പ്രതീകാത്മകമായി ദീപം പകർന്ന് അറിവിൻ്റെ അക്ഷരവെളിച്ചം പുതുതലമുറയിലെ കുട്ടികൾക്കായ് പകർന്നു നൽകി.കൂടാതെ വായന ദിനത്തിൻ്റെ പ്രാധാന്യത്തെകുറിച്ച് സംസാരിച്ചു. നല്ല പാഠം കുട്ടികളുടെ നേതൃത്വത്തിൽ വ്യത്യസ്തമാർന്ന പരിപാടികൾ സംഘടിപ്പിച്ചു.കുട്ടികൾ തയ്യാറാക്കിയ കയ്യെഴുത്ത് മാസിക 'ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം 'എന്ന പേരിൽ ദേവകിയമ്മ ടീച്ചർ പ്രകാശനം ചെയ്തു. വായനാമൂല എന്ന പുസ്തകങ്ങളുടെ പ്രദർശനവും അക്ഷരവൃക്ഷം എന്നപേരിൽ സ്കൂളിലെ തണൽവൃക്ഷങ്ങൾക്ക് ചുവട്ടിൽ വായനമൂലയും ഒരുക്കി . അതോടൊപ്പം മലയാളമാനോരമ 'അക്ഷരപച്ച 'എന്ന സംരംഭത്തിന്റെ ഭാഗമായി കുട്ടികളിൽ നിന്നും പഴയ പുസ്തകങ്ങൾ സമാഹരിച്ചു, അവയുടെ പ്രദർശനവും കുട്ടികൾക്ക് വായിക്കുവാനായി പ്രെത്യേക ഇടവും ഒരുക്കി നല്ലപാഠം കോ ഓർഡിനേറ്റർ സജീവ്, ആശാസോമൻ വിദ്യാർത്ഥി പ്രതിനിധികൾ എന്നിവർ നേതൃത്വം നൽകി
വിവിധക്ലബ്ബുകളുടെ നേതൃത്വത്തിൽ നടന്ന വായനദിനം കാണുവാൻ CBM ന്റെ FACE BOOK LINK
https://www.facebook.com/share/v/16i8ZRMNJu/
https://www.facebook.com/share/v/12M7wKQaRkr/
ഗീതാഞ്ജലി വായനശാല
സി.ബി.എം സ്കൂളിലെ ഗീതാഞ്ജലി വായനശാല ജൂൺ 19 പി.എൻ. പണിക്കരെ സ്മരണം സംഘടിപ്പിച്ചു തദവസരത്തിൽ സ്കൂളിലെ പി.ടി.എ പതിനയ്യായിരം രൂപയുടെ പുസ്തകങ്ങൾ സ്കൂൾ മാനേജർ ശ്രീമതി ജയശ്രീ തമ്പിക്ക് കൈമാറുന്നു. പുതിയകാലത്തെ ഡിജിറ്റൽ വായനയ്ക്കൊപ്പം കടലാസുകളിൽ മുദ്രണം ചെയ്യപ്പെട്ട ജീവിത പുസ്തകങ്ങളുടെ വായന കൂടി ലഹരിയാക്കാം.വായനയിൽ മികവ് പുലർത്തുന്ന കുട്ടികൾക്ക് ഗ്രേസ് മാർക്കിന് അർഹരാകുന്ന കാലം വിദൂരമല്ല. പത്രങ്ങളും ആനുകാലികങ്ങളും വായിക്കുക. ക്ലാസിക്കായ പുസ്തകങ്ങൾ വായിക്കുക. വായിച്ചത് എഴുതി വയ്ക്കുക. പുസ്തകങ്ങളിലെ ജീവിതങ്ങളെ ഓർത്തെടുക്കുക. വരട്ടെ വായനയുടെ ലഹരി🌀
യോഗാദിനാചരണം
സ്കൂളിലെ 10th കേരള ചെങ്ങനൂർ ബെറ്റാലിയൻ NCC കേഡറ്റിൻ്റെ നേതൃത്വത്തിൽ ഇൻ്റർനാഷണൽ യോഗാദിനാചരണം സംഘടിപ്പിച്ചു . പന്തളം NSS കോളേജ് ആഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ സി.ബി.എം സ്കൂളിലെ കുട്ടികൾ പങ്കെടുത്തു, NCC ഓഫീസർ റ്റി.ജെ കൃഷ്ണകുമാർ ചടങ്ങ് കോഓർഡിനേറ്റ് ചെയ്തു.
എസ് പി സി യുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര യോഗ ദിനം
നൂറനാട് സി.ബി എം ഹൈസ്കൂളിലെ എസ് പി സി യുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര യോഗ ദിനം സമുചിതമായി ആഘോഷിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ജെ. ഹരീഷ് കുമാർ അധ്യക്ഷനായ ചടങ്ങിൽ നൂറനാട് പോലീസ് സ്റ്റേഷൻ എസ് ഐ ശ്രീ. മിഥുൻ ഉദ്ഘാടനം നിർവഹിച്ചു. പിടിഎ വൈസ് പ്രസിഡന്റ് ശ്രീ എ നസീർ, അധ്യാപകരായ ശ്രീ ആർ ഹരികൃഷ്ണൻ, ശ്രീ കെ ഉണ്ണികൃഷ്ണൻ,ശ്രീ യു യദു കൃഷ്ണൻ , ശ്രീമതി ലക്ഷ്മി എസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ശ്രീ ആദിത് യോഗ പരിശീലന ക്ലാസ് നൽകി. തുടർന്ന് സ്കൂൾ അങ്കണത്തിൽ യോഗദിനത്തിൻ്റെ സന്ദേശമായി വൃക്ഷതൈ നടുകയും ചെയ്തു.
മധുരം മലയാളം
മാത്യഭൂമി - മധുരം മലയാളം പദ്ധതി നൂറനാട് സി ബി എം സ്കൂളിൽ സിബി എംപോറിയം ഉടമ ശ്രീ. പ്രസന്ന കുമാർ ഉണ്ണിത്താൻ ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികളിൽ വായനാശീലം വളർത്തേണ്ടതിനെ പറ്റിയും വായനയുടെ അനിവാര്യതയെ പറ്റിയും മൂല്യങ്ങളെ പറ്റിയുംഅദ്ദേഹം വിദ്യാർത്ഥികളോട് സംവദിച്ചു. സ്കൂൾലൈബ്രറിയിലേക്ക് 10 പത്രങ്ങളാണ് അദ്ദേഹം നൽകിയിരിക്കുന്നത്. സ്കൂൾ മാനേജർ ശ്രീമതി ജയശ്രീ തമ്പി, പ്രഥമാധ്യാപകൻ ജെ.ഹരീഷ് കുമാർ, പി.റ്റി.എ പ്രസിഡണ്ട് മണികണ്ഠൻ എ , വൈസ് പ്രസിഡൻ്റ് നസീർ , ഡെപ്യൂട്ടി HM അമ്പിളി കെ, മാത്യഭൂമി ഏരിയാ സർക്കുലേഷൻ മാനേജർ ശ്രീ അനീഷ് അധ്യാപകരായ രാജേഷ് എസ്, ഹരികൃഷ്ണൻ, കെ.ഉണ്ണികൃഷ്ണൻ, സനിതകുമാരി, ജയലക്ഷ്മി, അശ്വതി എസ് നായർ , പ്രശോഭ്കൃഷ്ണൻ എന്നിവർ പങ്കെടുത്തു. സ്റ്റാഫ് സെക്രട്ടറി ശ്രീമതി രാജി എസ് നന്ദി രേഖപ്പെടുത്തി.
വീഡിയോ കാണാൻ LINK https://www.facebook.com/reel/2126655427821211/?s=single_unit
സ്റ്റാറ്റസ് വീഡിയോ
നല്ല പാഠം ക്ലബ്ബ് സി.ബി. എം സ്റ്റാറ്റസ് വീഡിയോ നിർമ്മാണത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി ആരോമൽ 9 F അഭിനന്ദനങ്ങൾ
വീഡിയോ കാണാൻ https://www.facebook.com/share/v/16ypBbLdj5/
ലിറ്റിൽകൈറ്റ്സ് അഭിരുചി പരീക്ഷ
2025-28 വർഷത്തെ ലിറ്റിൽകൈറ്റ്സ് കുട്ടികളുടെ അഭിരുചി പരീക്ഷ ജൂൺ 25 അം തീയതി സി ബി എം ഹൈസ്‌കൂൾ കമ്പ്യൂട്ടർ ലാബിൽ വച്ച് നടന്നു.107 കുട്ടികൾ രെജിസ്റ്റർചെയ്തു.മുൻ കൈറ്റ് മാസ‌്റ്റർ ആർ രാജേഷ് ന്റെ മേൽനോട്ടത്തിൽ കൈറ്റ് മിസ്‌ട്രസ് മാരായ വി ജ്യോതി ,എസ് ലേഖ,എസ് ഐ റ്റി സി സുമയ്യ എൻ എന്നിവർ പരീക്ഷയ്ക്ക് നേതൃത്വം നൽകി
ക്രിക്കറ്റ് ബാറ്റും ബോളും
നൂറനാട് എവർഷൈൻ സ്പോർട്സ് ക്ലബ്ബ് സ്കൂളിലേക്ക് ക്രിക്കറ്റ് ബാറ്റും ബോളും സംഭാവന നൽകുന്നു.ക്ലബ്ബ്അംഗങ്ങളായ ശ്യാം, ബിജു, രഞ്ജിത്ത് , കണ്ണൻ ,അനുരാജ്, നിഥിൻ എന്നിവർ പങ്കെടുത്തു.
*ലഹരിക്കെതിരെ ബോധവത്കരണ ക്ലാസ്സ്
- ലഹരിക്കെതിരെ ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ച് സി.ബി. എം സ്‌കൂൾ വിമുക്‌തി ക്ലബ്ബ്
നൂറനാട്: ലോക ലഹരി വിരുദ്ധദിനത്തോടനുബന്ധിച്ച് നൂറനാട് സി. ബി. എം. എച്ച്. എസ്. എസ് വിമുക്തി ക്ലബ്ബും, നൂറനാട് എക്സൈസ്, പോലീസ് വകുപ്പുകളുടെ സഹകരണത്തോടെ ലഹരി ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. പി. ടി. എ പ്രസിഡന്റ് എ. മണികണ്ഠൻ അധ്യക്ഷത വഹിച്ചചടങ്ങിൽ. സ്കൂൾ ഹെഡ്മാസ്റ്റർ ജെ. ഹരീഷ് കുമാർ സ്വാഗതം പറഞ്ഞു. നൂറനാട് പോലീസ് സ്റ്റേഷൻ എസ്. ഐ. ഗോപാലകൃഷ്ണൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. അസി. എക്സൈസ് ഇൻസ്‌പെക്ടർ സജികുമാർ. പി ക്ലാസ്സ് നയിച്ചു ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ എം. നിസാമുദീൻ ലഹരി വിരുദ്ധ സന്ദേശം നൽകി. എസ്. പി. സി. സീനിയർ കേഡറ്റുമാരായ ദിൽഷ ദിലീപ് ലഹരി വിരുദ്ധ പ്രതിജ്ഞ പറഞ്ഞുകൊടുക്കുകയും കേഡറ്റായ ചന്ദന ലാൽ ലഹരി വിരുദ്ധ പ്രസംഗം അവതരിപ്പിക്കുകയും ചെയ്തു. സ്കൂൾ മാനേജർ ശ്രീമതി. ജയശ്രീ തമ്പി പി. ടി. എ വൈസ് പ്രസിഡന്റ് എ. നസീർ, ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ കെ. അമ്പിളി, സ്റ്റാഫ് സെക്രട്ടറി എസ്. രാജി, സെയ്ദ് അൽഫി എന്നിവർ പങ്കെടുത്തു.
https://www.facebook.com/share/v/1CMhhAaLox/
ലഹരിയ്ക്ക് എതിരെ കുട്ടികൾ അവതരിപ്പിച്ച നിർത്തം
കാണുവാൻ https://www.facebook.com/share/v/195P8KoNzh/
സിബിഎം ഹയർസെക്കൻഡറി സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബും വിമുക്തി ക്ലബ്ബും ചേർന്ന് ലഹരി വിരുദ്ധ പ്രചാരണങ്ങളുടെ ഭാഗമായി ഫ്ലാഷ് മോബ് നടത്തി. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ പി സജി കുമാർ ഉദ്ഘാടനം ചെയ്തു. ലഹരിക്കെതിരെ കുട്ടികൾ ലഘുലേഖകൾ വിതരണം ചെയ്തു. ഹെഡ്മാസ്റ്റർ ജി ഹരീഷ് കുമാർ ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ കെ അമ്പിളി സ്റ്റാഫ് സെക്രട്ടറി എസ് രാജി അധ്യാപകരായ രാജേഷ്, സ്മിത ബി പിള്ള,ഉണ്ണികൃഷ്ണൻ, ജയലക്ഷ്മി, രേഷ്മ കൃഷ്ണൻ, സജീവ്, സീഡ് കോഡിനേറ്റർ അശ്വതി എസ് നായർ തുടങ്ങിയവർ നേതൃത്വം നൽകി.
വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ലഹരി വിരുദ്ധ ദിനാചരണം
https://www.facebook.com/share/v/16piS2bzVg/
ഡോക്ടേഴ്‌സ് ഡേ
മാതൃ വിദ്യാലയ സ്മരണകളുമായി തലമുറകളുടെ ഡോക്ടറും യുവ ഡോക്ടറും :- സി ബി എം സ്കൂളിലെ നല്ലപാഠം ക്ല ബ്ബിൻ്റെ നേതൃത്വത്തിൽ ഡോക്ടേഴ്‌സ് ഡേ സമുചിതമായി ആഘോഷിച്ചു. കലാലാലയത്തിന്റെ ആദ്യ ഡോക്ടർ ആയ ഡോ .ഗോപാലകൃഷ്ണനും (ENT സർജൻ ) പുതുതലമുറയിലെ ഡോ ദേവിക ദേവരാജനുമായി (FHC പാലമേൽ) കുട്ടികൾ സംവദിച്ചു . ഈ പ്രൊഫഷനിൽ എത്തുവാൻ ജീവിത ശൈലിയും പഠനവും എങ്ങനെ ക്രമീകരിക്കണമെന്നും പ്രതിസന്ധി ഘട്ടങ്ങളെ എങ്ങനെ തരണം ചെയ്യാമെന്നും ഇരു ഡോക്‌ടർമാരും മാർഗനിർദേശം നൽകി .ഹെഡ്മാസ്റ്റർ ജെ ഹരീഷ് കുമാർ ഡോക്ടർമാരെ പൊന്നാട അണിയിച്ചു ആദരിച്ചു.
ഗണിത ക്ലബ് ഉദ്ഘാടനം
കുട്ടികൾക്ക് മുമ്പിൽ ഗണിത വിസ്മയം തീർത്ത് ദേശീയ ആദ്ധ്യാപക അവാർഡ് ജേതാവ് MRC നായർ സാർ നൂറനാട് :സി ബി എം എച്ച് എസ് ലെ ഗണിതോത്സവം പരിപാടി കണക്കിന്റെ മന്ത്രികത കൊണ്ട് കുട്ടികളിൽ കൗതുകമുണർത്തി സിബിഎം സ്കൂളിലെ പൂർവ അധ്യാപകനും ദേശീയ അധ്യാപക അവാർഡ് ജേതാവുമായ MRC നായർ.കുട്ടികളിൽ യുക്തിചിന്തയും ഭാവനയും വളർത്തുന്ന ഗണിത തന്ത്രങ്ങളെ കഥകളിലൂടെ പരിചയപ്പെടുത്തി . ഒപ്പം സ്‌കൂൾ ഗണിത ക്ലബ് ഉദ്ഘാടനവും ചെയ്തു. കുട്ടികളുടെ വിവിധ പരിപാടികളോടെ സംഘടിപ്പിച്ച ചടങ്ങിൽ ഹെഡ്മാസ്റ്റർ ജെ.ഹരീഷ് കുമാർ അധ്യക്ഷത വഹിച്ചു . ഡെപ്യൂട്ടി എച്ച് എം അമ്പിളി കെ സ്വാഗതം ആശംസിച്ചു. സ്റ്റാഫ് സെക്രട്ടറി രാജി എസ്, പി ടി എ പ്രസിഡന്റ് എ മണികണ്ഠൻ, വൈസ് പ്രസിഡന്റ് എ .നസീർ, ഗീതകുമാരി ഡി, ജ്യോതി വി എന്നിവർ ആശംസ അറിയിച്ചു.
ഗണിത ക്ലബ് ഉദ്ഘാടനം വീഡിയോ ലിങ്ക് https://www.facebook.com/share/v/1GPXZgeyv8/
പേവിഷബാധയ്ക്കെതിരെ കുട്ടികൾക്കായ് പ്രത്യേക അസംബ്ലീ
പേവിഷബാധയ്ക്കെതിരെ കുട്ടികൾക്കായ് സംഘടിപ്പിച്ച പ്രത്യേക അസംബ്ലീയിൽ പാലമേൽ ഹെൽത്ത് ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥൻ കുട്ടികൾക്ക് ബോധവൽക്കരണ ക്ളാസ് എടുത്തു
ബഷീർ അനുസ്മരണം
ബഷീർ അനുസ്മരണം വീഡിയോ - face book link https://www.facebook.com/share/v/191W5jGw3C/
മതിലുകൾ
വൈക്കം മുഹമ്മദ്‌ബഷീറിന്റെ മതിലുകൾ എന്ന നോവൽ ലെ നാരായണി എന്ന കഥാപാത്രം 6B യിലെ കാതറിൻ പുനരാവിഷ്കരിച്ചപ്പോൾ.. വീഡിയോയുടെ face book link https://www.facebook.com/share/v/1C1obN5UnG/
റോൾബോൾ
ആലപ്പുഴ ജില്ലാ റോൾബോൾ ചാമ്പ്യൻഷിപ്പിൽ മിനി വിഭാഗം ചാമ്പ്യൻമാരായ സിബിഎം ബ്ലാക്ക് സോക്സ് സ്പോട്സ് അക്കാഡമി ടീം
പാൻകാക്ക് സിലാറ്റ് ഗെയിം
8 ആ മത് കേരള സംസ്ഥാന പാൻ കാക് സിലാറ്റ് ചാമ്പ്യൻ ഷിപ്പിൽ ആദിത്യൻ ബ്രോൺസ് മേഡലും, അനുഷ്ക ഗോൾഡ് മേഡലും കരസ്തമാക്കി
ചെസ്സ് ചാമ്പ്യൻഷിപ് 2025
ചെസ്സ് ചാമ്പ്യൻഷിപ് 2025,മാവേലിക്കര, ചെസ്സെസി അക്കാദമി നടത്തിയ മത്സരത്തിൽ 6 റൗണ്ട് മത്സരത്തിൽ 5 റൗണ്ട് വിജയിച്ച് cbm സ്കൂളിൽ 9 E ഇൽ പഠിക്കുന്ന അക്ഷയ് കൃഷ്ണ സമ്മാന അർഹനായി..........
സയൻസ് ക്ലബ് ഉദ്ഘാടനം
ജൂലൈ 21 ചാന്ദ്രദിനത്തിന് സയൻസ് ക്ലബ്ബിന്റെ ഉദ്ഘാടനവും ചാന്ദ്രദിന ആചരണവും സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ചു നടന്നു .പ്രശസ്ത ഫോറൻസിക് വിദഗ്ധൻ കേരള പോലീസിന്റെ ഫോറൻസിക് സയൻസ് ഡിപ്പാർട്ട്മെന്റ് ജോയിന്റ് ഡയറക്ടറായി റിട്ടയേഡ് ആയ ഡോക്ടർ വിനോദ് കുമാർ ആയിരുന്നു സയൻസ് ക്ലബ്ബിന്റെ ഉദ്ഘാടകൻ . ഹെഡ്മാസ്റ്റർ ജെ ഹരീഷ് കുമാർ അധ്യക്ഷൻ ആയിരുന്നു. ഡെപ്യൂട്ടി എച്ച് എം കെ അമ്പിളി സ്വാഗതം ആശംസിച്ചു .സ്റ്റാഫ് സെക്രട്ടറി എസ് രാജി ,അക്കാദമി കൺവീനർ എസ് ജയകുമാർ എന്നിവർ ആശംസകൾ അറിയിച്ചു. .തുടർന്ന് പ്രശോഭ് കൃഷ്ണന്റെ നേതൃത്വത്തിൽ സംവാദം നടക്കുകയുണ്ടായി. ഫോറൻസിക് സയൻസ് മേഖലയുമായി ബന്ധപ്പെട്ടുള്ള കുട്ടികളുടെ സംശയങ്ങൾക്ക് ഫലപ്രദമായ രീതിയിൽ അദ്ദേഹം മറുപടി നൽകുകയുണ്ടായി. കുട്ടികളിൽ ജിജ്ഞാസ വളർത്തുന്ന ഒരുപാടു സന്ദർഭങ്ങളിലൂടെയാണ് സംവാദം കടന്നു പോയത് .ഒരു ക്രൈം ത്രില്ലെർ കണ്ട അനുഭവമായിരുന്നു പല കുട്ടികൾക്കും .കുട്ടിക്കലെ ശാസ്ത്ര സാങ്കേതിക വിദ്യയുടെ മറ്റൊരു ലോകത്തേക്ക് കൊണ്ടുപോകുവാൻ ഡോ വിനോദ്‌കുമാറിന് കഴിഞ്ഞു ..വളരെ പ്രയോജനകരമായ ഒരു പരിപാടിയായിരുന്നു . സയൻസ് ക്ലബ് കൺവീനർ സുനിൽകുമാർ പരിപാടിയുടെ അവസാനം നന്ദി രേഖപ്പെടുത്തി
പേപ്പർ ക്യാരി ബാഗ് നിർമാണം
പരിസ്ഥിതി സൗഹൃദ ബാഗുകൾ നിർമ്മിച്ചു നല്ലപാഠം കുട്ടികൾ :-
നൂറനാട് : നൂറനാട് സി ബി എം ഹൈസ്കൂളിലെ നല്ലപാഠം കുട്ടികൾ പേപ്പർ ക്യാരി ബാഗുകളും ഖദർ തുണികൊണ്ടുള്ള സഞ്ചികളും നിർമ്മിച്ചു മാതൃകയായി . നല്ലപാഠം സംഘടിപ്പിച്ച സ്വയം തൊഴിൽ പരിശീലനത്തിന്റെ ഭാഗമായാണ് ഇത്തരത്തിലുള്ള പ്രവർത്തനം .കാഴ്ച്ചയിൽ ചെറിയ തുണി പേഴ്സ് എന്നു തോന്നിപ്പിക്കുന്ന എന്നാൽ ഉപയോഗത്തിൽ വലിയ തുണി സഞ്ചിയായി മാറുന്ന സഞ്ചികൾ ഷീജ ടീച്ചറിന്റെ മേൽനോട്ടത്തിൽ കുട്ടികൾ നിർമ്മിച്ചു . സ്കൂൾ മാനേജർ ജയശ്രീ തമ്പി ,പി ടി എ പ്രസിഡന്റ് ടി ആർ വിജയകുമാർ ,വൈസ് പ്രസിഡന്റ് സുബി നിബു , ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് കെ അമ്പിളി എന്നിവരുടെ സാന്നിധ്യത്തിൽ കുട്ടികൾ സഞ്ചികൾ ഹെഡ്മാസ്റ്റർ ജെ ഹരീഷ് കുമാറിന് കൈമാറി .സ്കൂളിനു സമീപത്തെ വ്യാപാരികളുമായി സഹകരിച്ചു കൊണ്ട് കൂടുതൽ സഞ്ചികൾ ,ബാഗുകൾ നിർമ്മിക്കുകയും അതുവഴി ലഭിക്കുന്ന വരുമാനം സമൂഹത്തിനു ഉപയോഗപ്രദമായ രീതിയിൽ വിനിയോഗിക്കുവാനാണ് കൂട്ടികളുടെ തീരുമാനം . സ്റ്റാഫ് സെക്രട്ടറി എസ് രാജി ,അധ്യാപകരായ എസ് ജയകുമാർ ,എസ് രാജേഷ് , എം രാജേഷ് കുമാർ,ആർ സന്തോഷ് ബാബു , ഗായത്രി ,രേഷ്മ ,ശ്രീകല , നല്ലപാഠം കൺവീനർ എസ് സജീവ് ,ആശ സോമൻ എന്നിവർ സംസാരിച്ചു.
സ്പേസ് ക്ലബ്ബ്
ശൂന്യാകാശ യാത്രികരാകാൻ നല്ലപാഠം കുട്ടികൾ
ചാരുംമൂട് : നൂറനാട് സി ബി എം സ്കൂളിലെ നല്ലപാഠം കുട്ടികൾ ഇന്ത്യയുടെ അഭിമാനമായി മാറിയ ബഹിരാകാശ സഞ്ചാരിയും ഇന്ത്യൻ എയർ ഫോഴ്സ് പൈലറ്റുമായ ശുഭാംശു ശുക്‌ളക്ക് അഭിനന്ദനങ്ങൾ നേരുകയും അദ്ദേഹത്തോടുള്ള ആദരസൂചകമായി സ്പേസ് ക്ലബ് രൂപീകരിക്കുകയും ചെയ്തു .യുവ തലമുറയ്ക്ക് നേട്ടം വലിയ പ്രചോദനമാണെന്ന് പരിപാടി ഉത്ഘാടനം ചെയ്ത ഹെഡ്മാസ്റ്റർ ജെ ഹരീഷ് കുമാർ അഭിപ്രായപെട്ടു .ശാസ്ത്രം വളർന്നു മനുഷ്യൻ ചന്ദ്രനിലും ചൊ വ്വയിലും പരിവേഷണം നടത്തുന്ന ഈ കാലത്തും സമൂഹത്തിൽ ധാരാളം അന്ധവിശ്വാസങ്ങൾ നിലനിൽക്കുന്ന കാര്യം അദ്ദേഹം ചൂണ്ടികാണിച്ചു .കുട്ടികൾ അനാചാരങ്ങൾക്കു എതിരെ ബോധവാന്മാരാകണമെന്നും ശാസ്ത്ര ബോധമുള്ളവരാകണമെന്നും ചടങ്ങിൽ സംസാരിച്ച പ്രശോഭ് കൃഷ്ണൻ ആശംസിച്ചു . ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് കെ അമ്പിളി ,സ്റ്റാഫ് സെക്രട്ടറി എസ് രാജി ,അധ്യാപകരായ ശ്രീകല ,രമ്യ , ഗായത്രി ,കൃഷ്ണൻ ഉണ്ണി ,സനിത ,രജനി നല്ലപാഠം കൺവീനർ എസ് സജീവ് എന്നിവർ സംസാരിച്ചു
പൂന്തോട്ടം
സി ബി എമ്മി ലെ നല്ല പാഠം ക്ലബ്ബംഗങ്ങൾ ഓണത്തെ വരവേൽക്കാനായി സ്കൂൾ മുറ്റത്ത് നാടൻ ചെടികളും പൂക്കളും സംരക്ഷിക്കുന്നതിനുമായി പൂന്തോട്ടം നിർമ്മിച്ചു. പുതു തലമുറയിലെ കുട്ടികൾക്ക് പരിചയമില്ലാത്ത കാശിത്തുമ്പ, കൃഷ്ണകിരീടം, ശങ്കുപുഷ്പം,മുക്കുറ്റി, നമ്പ്യാർവട്ടം പോലുള്ള ചെടികളാണ് പൂന്തോട്ടത്തിൽ ഉള്ളത് പ്രധാനാധ്യാപകൻ ജെ ഹരീഷ് കുമാർ ചെടികൾ നട്ട് ഉദ്ഘാടനം ചെയ്തു. വീടുകളിൽ പൂന്തോട്ടം ഒരുക്കാൻ കുട്ടികൾക്ക് ചെടികൾ നൽകുകയും ചെയ്തു
കാർഗിൽ വിജയ് ദിനം
ഭാരതത്തിന്റെ ധീര ജവാന്മാർക്ക് സ്നേഹാദരവ് അർപ്പിച്ചു കൊണ്ട് നല്ലപാഠം കുട്ടികളുടെ ഷോർട് വീഡിയോ
കാർഗിൽ വിജയ് ദിനത്തോടനുബന്ധിച്ചു സ്കൂൾ നല്ലപാഠം കുട്ടികൾ മെഴുകുതിരി കത്തിച്ചു ധീര ജവാന്മാർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു .വീര മൃത്യു വരിച്ച ധീര ജവാൻ സുജിത് ബാബുവിന്റെ സ്മാരകത്തിൽ വെച്ച് നടന്ന പരിപാടിയിൽ ഹെഡ്മാസ്റ്റർ ജെ ഹരീഷ് കുമാർ കുട്ടികൾക്ക് സന്ദേശം നൽകി .കുട്ടികൾക്കായി വിജയ ദിവസ് സന്ദേശം ഉൾകൊള്ളുന്ന ബുക്ക് മാർക്ക് നിർമാണ മത്സരം സംഘടിപ്പിച്ചു .കൂടാതെ ജവാന്മാരുടെ ത്യാഗോജ്വല സേവനത്തിനു ആദരവ് അർപ്പിച്ചു കൊണ്ട് ഷോർട് വീഡിയോ നിർമിച്ചു .ആരോമൽ ,അഭിനവ് എന്നീ കുട്ടികൾ അഭിനയിച്ച വീഡിയോ കുട്ടികൾക്കായി പ്രദർശിപ്പിച്ചു .ചടങ്ങിൽ ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് കെ അമ്പിളി ,സ്റ്റാഫ് സെക്രട്ടറി എസ് രാജി , അധ്യാപകരായ എസ് രാജേഷ് , ഗായത്രി ,വീണ ,ജിഷ ജോൺ , രവികൃഷ്ണൻ , കൃഷ്ണൻ ഉണ്ണി , നല്ലപാഠം കൺവീനർ എസ് സജീവ് ,ആശ സോമൻ എന്നിവർ സംസാരിച്ചു
ചരിത്ര ക്വിസ്
ആർക്കയെസ് വകുപ്പിന്റെ നേതൃത്വത്തിൽ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ചരിത്ര ക്വിസ് നടത്തതിയതിൽ ഫസ്റ്റ് ലഭിച്ചത് സി ബി എം ലെ അഞ്‌ജലിക്കും ആയുഷ്നുമാണ്
സ്വാതന്ത്ര്യദിന ആഘോഷം
ഭാരതത്തിന്റെ 79 ആം സ്വാതന്ത്ര്യ ദിനം വളരെ സമുചിതമായി ആചരിച്ചു. ഹെഡ്മാസ്റ്റർ ജെ. ഹരീഷ് കുമാർ പതാക ഉയർത്തി. ഡെപ്യൂട്ടി എച്ച് എം, സ്റ്റാഫ് സെക്രട്ടറി, പിടിഎ പ്രതിനിധികൾ, എന്നിവർ കുട്ടികൾക്ക് ആശംസകൾ അറിയിച്ചു. സ്കൂളിലെ സ്കൗട്ട്, ഗൈഡ്സ്, NCC, SPC കുട്ടികളുടെ പരേഡ് ഉണ്ടായിരുന്നു. റെഡ് ക്രോസിന്റെ ആഭിമുഖ്യത്തിൽ ദേശഭക്തിഗാന ആലാപനം ഉണ്ടായിരുന്നു. NCC സ്കൂൾ ക്യാപ്റ്റൻ കൃഷ്ണകുമാർ സാറിന്റെ നേതൃത്വത്തിൽ വീരജവാൻ സുജിത്ത് ബാബുവിന്റെ സ്മൃതി മണ്ഡപത്തിൽ പതാക ഉയർത്തി. NCC കുട്ടികളും പ്രദേശവാസികളും അധ്യാപകരും അവിടെ പുഷ്പാർച്ചന നടത്തി
https://www.facebook.com/share/r/1Rg7ZFZot3/
ഗീതാഞ്ജലി ലൈബ്രറിയിലേക്ക് 2000 രൂപയുടെ പുസ്തകങ്ങൾ
പി കുഞ്ഞിരാമൻ സ്മാരക അവാർഡ് ജേതാവും നൂറനാട്ടെ പ്രമുഖസാഹിത്യകാരനും മുതുകുളം സംസ്കൃത ഹയർ സെക്കണ്ടറി റിട്ട. പ്രിൻസിപ്പലുമായ ഡോ. സുരേഷ് നൂറനാട് ഗീതാഞ്ജലി ലൈബ്രറിയിലേക്ക് 2000 രൂപയുടെ പുസ്തകങ്ങൾ സമ്മാനിക്കുന്നു അദ്ദേഹത്തിന് സ്കൂളിൻ്റെ പേരിലുള്ള നന്ദി അറിയിക്കുന്നു.
"നോ മൊബൈൽ "
സ്കൂൾ നല്ലപാഠം ക്ലബ് ഈ ഓണാവധിക്കാലത്തു കുട്ടികൾക്കായി നടത്തുന്ന " നോ മൊബൈൽ " ക്യാംപയിന്റെ ലോഗോ പ്രകാശനം സ്കൂൾ ജനാധിപത്യ വേദി ചെയർ പേഴ്സൺ കുമാരി ഭൂമിക വി സുരേഷിന് കൈമാറി കൊണ്ട് ബഹുമാനപെട്ട ഹെഡ് മാസ്റ്റർ ജെ ഹരീഷ് കുമാർ നിർവഹിക്കുന്നു
മാവേലിക്കര വിദ്യാഭ്യാസ ജില്ല വാങ്മയ ഭാഷാ പ്രതിഭ പരീക്ഷ 2025
മാവേലിക്കര വിദ്യാഭ്യാസ ജില്ല വാങ്മയ ഭാഷ പ്രതിഭ പരീക്ഷയിൽ യുപി എച്ച് എസ് വിഭാഗങ്ങളിലെ ഒന്നാം സ്ഥാന വും, യുപി വിഭാഗത്തിലെ രണ്ടാം സ്ഥാനവും, സിബിഎം ഹൈസ്കൂളിലെ കുട്ടികൾ കരസ്ഥമാക്കി. ഹൈസ്കൂൾ വിഭാഗം ഒന്നാം സ്ഥാനം 10 D യിലെ ആയുഷ് ആർ ആർ കുമാറും, യുപി വിഭാഗം ഒന്നാം സ്ഥാനം 7F ലെ മഹാലക്ഷ്മിയും, യുപി വിഭാഗം രണ്ടാം സ്ഥാനം 7B യിലെ അവന്തികയും കരസ്ഥമാക്കി. ഏവർക്കും അഭിനന്ദനങ്ങൾ
ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് (2025-28) ബാച്ച്
22/09/2025 ഇൽ സിബി എം ഹൈസ്കൂൾ, നൂറനാട് ലെ ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് നടന്നു. കൈറ്റ് ആലപ്പുഴ ജില്ല മാസ്റ്റർ ട്രെയിനർ ശ്രീ ദിനേശ് ടി ആർ സർ ക്യാമ്പ് നയിച്ചു. സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് മെൻഡേഴ്സ് ആയ എസ് ലേഖ, വി ജ്യോതി, എൻ സുമയ്യ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. 3. 30 മണിക്ക് ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ പേരൻസിന്റെ മീറ്റിംഗ് ഉണ്ടായിരുന്നു.
സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണം
സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണത്തിന്റെ ഭാഗമായി സ്കൂളിൽ ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ അസംബ്ലി ഉണ്ടായിരുന്നു. സ്വതന്ത്ര സോഫ്റ്റ്‌വെയർ പ്രതിജ്ഞ 8 ബി യിലെ സംയുക്ത ചൊല്ലിക്കൊടുത്തു. എല്ലാ കുട്ടികളും അത് ഏറ്റുചൊല്ലി. ഫ്രീ സോഫ്റ്റ്‌വെയറിനെ പറ്റി ഹെഡ്മാസ്റ്റർ ജെ ഹരീഷ് കുമാർ സർ, ലിറ്റിൽ കൈറ്റ് മെന്റർ എസ് ലേഖ, വിദ്യാർത്ഥികളായ ആദർശ് എം കുറിപ്പ്, ജിതിൻനാഥ് എന്നിവർ അസംബ്ലിയിൽ സംസാരിച്ചു
സ്കൂൾ കലോത്സവം 2025
സ്കൂൾ കലോത്സവം 8,9 തീയതികളിൽ നടന്നു. പദ്യം ചൊല്ലൽ മലയാളം തമിഴ് അറബി ഉറുദു ഇംഗ്ലീഷ് ഹിന്ദി, ലളിതഗാനം, ശാസ്ത്രീയ സംഗീതം, മോഹിനിയാട്ടം, ഭരത നാട്യം, കുച്ചിപുഡി, നാടോടി നൃത്തം, നാടകം, ഇംഗ്ലീഷ് മലയാളം ഹിന്ദി പ്രസംഗം, സംഘനിർത്തം, മോണോ ആക്ട്, കേരള നടനം, തുടങ്ങിയ വിവിധ ഇനങ്ങളിൽ കുട്ടികൾ പങ്കെടുത്തു. എല്ലാ വിഭാഗത്തിലും വിജയികളായ കുട്ടികൾക്ക് മൊമെന്റോയും സർട്ടിഫിക്കറ്റും നൽകി. വിജയികളെ പരിശീലനം നൽകി സബ്ജില്ലയിലേക്ക് കൊണ്ടുപോകാൻ തീരുമാനിച്ചു
ഐടി ക്വിസ്
സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ ഐടി ക്വിസ് എച്ച്എസ്എസ് വിഭാഗത്തിൽ സിബിഎമ്മിലെ വി ഗൗതം കൃഷ്ണ ഒന്നാം സ്ഥാനം നേടി
പുസ്തകാസ്വാദനം
വിദ്യാരംഗം കലാ സാഹിത്യ വേദി ആലപ്പുഴ ജില്ല സർഗോത്സവത്തിൽ HS വിഭാഗം പുസ്തകാസ്വാദനത്തിന് CBM സ്ക്കൂളിലെ ഗൗരി മേനോൻ(9 I) രണ്ടാം സ്ഥാനം കരസ്ഥമാക്കിയിരിക്കുന്നു
നെസ്റ്റ് ക്ലബ്ബ്
നൂറനാട് സി ബി എം ഹൈസ്കൂളിലെ നല്ലപാഠം ക്ലബ് പക്ഷി നിരീക്ഷണത്തിന് നെസ്റ്റ് ക്ലബ്ബ് രൂപീകരിച്ചു നൂറനാട് കരിങ്ങാലി പുഞ്ച വിവിധതരം പക്ഷികളുടെ ആവാസ കേന്ദ്രമാണ് പക്ഷി നിരീക്ഷണത്തിനായി തിരഞ്ഞെടുത്തത് ഈ പ്രദേശമാണ് പത്തനംതിട്ട ബർഡേഴ്സ് ക്ലബ് അംഗം ജിജി സാമിന്റെ നേതൃത്വത്തിൽ കുട്ടികൾ കരിങ്ങാലി പുഞ്ചയിലെ പക്ഷികളെ നിരീക്ഷിച്ചു പക്ഷി നിരീക്ഷണത്തിന് സഹായകമായ പുസ്തകങ്ങൾ കുട്ടികൾക്ക് പരിചയപ്പെടുത്തി അധ്യാപകനും പക്ഷി നിരീക്ഷകനുമായ കെ ഉണ്ണികൃഷ്ണനും പഠനയാത്രയിൽ സംബന്ധിച്ചു നല്ല പാഠം കൺവീനർ എസ് സജീവ് കൃഷ്ണനുണ്ണി എന്നിവരോടൊപ്പം നല്ല പാഠം ക്ലബ് അംഗങ്ങളും പഠന യാത്രയിൽ പങ്കെടുത്തു
our face book link https://www.facebook.com/share/v/17e4sCSq8B/