ഉള്ളടക്കത്തിലേക്ക് പോവുക

ജി യു പി എസ് വെള്ളംകുളങ്ങര/സ്‍നേഹകിരണം/ ക‍ൂടെയ‍ുണ്ട് ഞങ്ങൾ/പ്രവർത്തനങ്ങൾ : 2022-23

Schoolwiki സംരംഭത്തിൽ നിന്ന്
21:37, 2 ജൂലൈ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 35436guv (സംവാദം | സംഭാവനകൾ) (added Category:35436 using HotCat)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ക‍ൂടെയ‍ുണ്ട് ഞങ്ങൾ -2022


2022-ലെ ശിശുദിനം ചെറുതന ഗാന്ധിഭവൻ സ്നേഹവീട് സന്ദർശിച്ച് അവിടുത്തെ അന്തേവാസികളോടൊപ്പം പാട്ടുപാടിയും, നൃത്തം ചെയ്തും, മറ്റ് കലാപരിപാടികൾ ഒത്തുചേർന്ന് അവതരിപ്പിച്ചും, മധുരം വിതരണം ചെയ്തും അവിടുത്തെ അപ്പൂപ്പന്മാരുടെയും അമ്മൂമ്മമാരുടെയും പേരക്കുട്ടികളായി മാറിയാണ് വിദ്യാർത്ഥികൾ ആഘോഷിച്ചത്.പരിപാടികൾക്കൊടുവിൽ, അവിടെയ‍ുളളവരെയെല്ലാം സ്‍ക‍ൂളിലേക്ക് ക്ഷണിച്ച‍ും, വീണ്ടുമെത്തും എന്ന എന്ന ഉറപ്പുനൽകിയ‍ും കുട്ടികൾ യാത്ര പറഞ്ഞിറങ്ങുമ്പോൾ , സ്നേഹവും, സന്തോഷവും നിറഞ്ഞ കുറച്ച് മണിക്കൂറുകൾ അവിടെയുള്ളവർക്ക് പകർന്നു നൽകാനായതിന്റെ സംതൃപ്തിയെക്കാളേറെ, കയ്പ്പേറിയ അവരുടെ ജീവിതാനുഭവങ്ങളിൽ നിന്ന് ഏറെ കാര്യങ്ങൾ പഠിക്കാനായതിന്റെ ചാരിതാർത്ഥ്യമാണ് കുട്ടികളുടെ മുഖത്ത് ഉണ്ടായിരുന്നത്.


ഗാന്ധിഭവൻ സ്‍നേഹവീട് സന്ദർശനം