ജി യു പി എസ് വെള്ളംകുളങ്ങര/സ്‍നേഹകിരണം/ ക‍ൂടെയ‍ുണ്ട് ഞങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-25


ക‍ൂടെയ‍ുണ്ട് ഞങ്ങൾ


വയോജനങ്ങളെ സ്നേഹിക്കുക, സന്തോഷം പകര‍ുക, സംരക്ഷിക്ക‍ുക, അവർക്ക് കരുതൽ ഒരുക്കുക എന്നീ സന്ദേശങ്ങൾ മറ്റുള്ളവരിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്‍ക്കരിച്ച പദ്ധതിയാണ് 'ക‍ൂടെയ‍ുണ്ട് ഞങ്ങൾ '.ഏഴാം ക്ലാസിലെ ഇംഗ്ലീഷ് പാഠപുസ്തകത്തിലെ  റിഥംസ് ഓഫ് ലൈഫ് എന്ന നാലാം യൂണിറ്റിലെ ഡൊമിനിക്കോ വിറ്റോറിയോയ‍ുടെ ' വുഡൻ കപ്പ് 'എന്ന കഥയിൽ നിന്നും ,മേരി ഡൗ ബ്രൈൻ എഴ‍ുതിയ 'സംബഡീസ് മദർ ' എന്ന പദ്യത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടുകൊണ്ട്, ഈ പാഠഭാഗങ്ങളുമായി ബന്ധപ്പെടുത്തിക്കൊണ്ട് ആസൂത്രണം ചെയ്ത തനത് പ്രവർത്തനമാണിത്.

മാതാപിതാക്കൾ ഉൾപ്പെടെയുള്ള, പ്രായമായവരെയെല്ലാം തന്നെ സ്നേഹിച്ചും, സംരക്ഷിച്ചും മുന്നോട്ടുപോകേണ്ടത് യുവതലമുറയുടെ കടമയാണ് എന്ന മഹത്തായ സന്ദേശം കുട്ടികൾ വഴി സമൂഹത്തിലേക്കെത്തിക്കുവാൻ നൽകുവാൻ ഈ പ്രവർത്തനത്തിലൂടെ സാധിക്കുമെന്ന് പ്രത്യാശിക്കുന്നു. ഇതിന്റെ ഭാഗമായി കഴിഞ്ഞവർഷം മുതൽ കുട്ടികൾ ശിശുദിനം ആഘോഷിക്കുന്നത് വയോജനങ്ങളോടൊപ്പമാണ്. ചെറുപ്പകാലത്തിന്റെ വസന്തം കഴിഞ്ഞ് വാർദ്ധക്യ കാലത്തിന്റെ സായാഹ്നത്തിലെത്തി നിൽക്കുന്ന വയോജനങ്ങൾക്ക് ബാല്യകാലത്തെ സന്തോഷവും തമാശകളും കുസൃതിയും നിറഞ്ഞ ഓർമ്മകൾ ഒരിക്കൽ കൂടി സമ്മാനിക്കുക എന്ന ഉദ്ദേശത്തോടെയും,, വയോജനങ്ങളെ സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യേണ്ടത് നാമോരോരുത്തരുടെയും കടമയാണ് എന്ന് സ്വയം മനസ്സിലാക്കുന്നതിനും മറ്റുള്ളവരെ ഓർമിപ്പിക്കുന്നതിനും വേണ്ടിയുള്ള ഒരു എളിയ ശ്രമം കൂടിയാണ് ഈ പദ്ധതി.

പ്രവർത്തനങ്ങൾ : 2022-23