എ കെ ടി എം എ എൽ പി എസ് മണൽവയൽ
എ കെ ടി എം എ എൽ പി എസ് മണൽവയൽ | |
---|---|
വിലാസം | |
മണല്‍വയല്‍ | |
സ്ഥാപിതം | 01 - 07 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം,ഇംഗ്ളീഷ് |
അവസാനം തിരുത്തിയത് | |
24-01-2017 | AKTMLPS.MANALVAYAL |
കോഴിക്കോട് ജില്ലയിലെ ഒരു മലയോര പ്രദേശമായ പുതുപ്പാടി ഗ്രാമപഞ്ചായത്തിലെ മണല്‍വയല്‍ ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,താമരശ്ശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1979 ൽ സിഥാപിതമായി.
ചരിത്രം
മലയോര മേഖലയായ മണല്‍വയല്‍ പ്രദേശത്തെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരം കാണാനായയി, കത്തറമ്മല്‍ ഡാപ്പൊയില്‍ ഹുസൈന്‍ കുട്ടി ഹാജിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ട്രസ്റ്റ് 1979ല്‍ മണല്‍വയലില്‍ ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകി. മര്‍ഹും കാരക്കാട്ട് അബൂബക്കര്‍ കോയ തങ്ങളുടെ നാമകരണത്തിലുള്ള വിദ്യാലയം തുടക്കത്തിൽ 100-ഓളം വിദൃാർത്ഥികളുമായി പ്രവർത്തനമാരംഭിച്ചു. ഇപ്പോൾ നാനൂറോളം വിദൃാർത്ഥികൾ പഠിക്കുന്നു. ശ്രീ.പി.ഡി.ഹുസൈന്‍ കുട്ടി ഹാജിയാണ് ഇപ്പോഴത്തെ മാനേജർ. ഇവിടുത്തെ പ്രഥമ പ്രധാനാധ്യാപിക ശ്രീമതി.ചിന്നമ്മ ടീച്ചര്‍ ആയിരുന്നു. ശ്രീ.സക്കീര്‍ പാലയുള്ളതില്‍ ആണ് ഇപ്പോഴത്തെ പ്രധാനധ്യാപകന്‍. നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ ഈ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു.
പുതുപ്പാടി പഞ്ചായത്തിലെ മട്ടിക്കുന്ന്,വള്ളിയാട്,കാക്കവയല്‍,കൈതപൊയില്‍,പുതുപ്പാടി എന്നീ പ്രദേശങ്ങളിലെകുട്ടികൾ ഇവിടെ അധൃയനം നടത്തുന്നു.സർക്കാരിൻ്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും നിരവധി പദ്ധിതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്.സുസജ്ജമായ ഒരു ലൈബ്രറിയും ഇപ്പോഴത്തെ എം.എല്‍.എ.ശ്രീ.ജോര്‍ജ്.എം.തോമസ് അവര്‍കളുടെ സഹകരണത്തോടെയുള്ള കമ്പൃൂട്ടർലാബും,മുന്‍ എം.എല്‍.എ.ശ്രീ.മോയിന്‍ കുട്ടി അവര്‍കളുടെ ആസ്തി വികസനഫണ്ടില്‍ നിന്നുള്ള' 'സ്മാര്‍ട്ട് ക്ലാസ് മുറിയും' ഈവിദൃാലയത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു.
==ഭൗതികസൗകരൃങ്ങൾ= 17 ക്ലാസ് മുറികളും ,4 കെ.ജി ക്ലാസ്സുകളും, ഒരു സ്മാര്‍ട്ട് ക്ലാസ് മുറിയും ഉള്‍പ്പെടെ 20 മുറികളുള്ള ഒരു വിദ്യാലയമാണ് ഇത്.സാമാന്യം തരക്കേടില്ലാത്ത ഒരു ലൈബ്രറിയും ഇവിടെ ഉണ്ട്. l ==മികവുകൾ= പഠനത്തില്‍ പ്രാധാന്യം നല്‍കിക്കൊണ്ടുള്ള പവര്‍ത്തനങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കുന്ന ഇവിടെ എല്‍.എസ്.എസ്.ഉള്‍പ്പെടെ മത്സരപരീക്ഷകളില്‍ ഉന്നത വിജയം നേടാന്‍ കഴിയുന്നുണ്ട് ! പഠനത്തോടൊപ്പം കൃഷി, കലാ-കായിക-പരിശീനങ്ങള്‍, സ്പെല്‍ വേര്‍ഡ്, ഉത്തരപ്പെട്ടി, വാര്‍ത്താവായന,പിന്നാക്കക്കാര്‍ക്കുള്ള പ്രത്യേക പരിശീലനങ്ങള്‍, മികച്ച കുട്ടികള്‍ക്കുള്ള പ്രത്യേക പരിശീലനങ്ങള്‍ , ..........തുടങ്ങിയ ഒട്ടേറെ പഠന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി വരുന്നു .
പരിസ്ഥിതി ദിനം
ജൂണ്‍ 5' ന്പരിസ്ഥിതി സംരക്ഷണ സന്ദേശം നല്‍കിക്കൊണ്ടുള്ള പരിസ്ഥിതി സംരക്ഷണ റാലിയും ,പോസ്റ്റര്‍ പ്രദര്‍ശനവും ,മുദ്രാഗീത മത്സരവും നടന്നു.!
ദിനാചരണങ്ങൾ
അദ്ധ്യാപകർ
സക്കീര്‍ പാലയുള്ളതില്‍ അബ്ദുറഹിമാന്‍ .പി സുലൈഖ.ഒ.പി സുബൈദ.വി പങ്കജാക്ഷി.കെ പുഷ്പവല്ലി.കെ റസിയ.ടി.പി സജീവ്.ടി സീനത്ത്.ടി നവാസ്.യു.പി സംഷീര്‍.ടി.ടി. ഇല്‍ഷാജ്.പി സാബു.എന്‍.ജി. ബുഷറ.കെ.പി. ലാന്‍സി.കെ.എന്‍ മുഹമ്മദ് സാലിഹ്.പി.ഡി ജസ്ലി ഫാത്തിമ.എം.പി
ക്ളബുകൾ
സയൻസ് ക്ളബ്
ശാസ്ത്ര വിഷയങ്ങളുമായി ബന്ധപ്പെട്ടുള്ള പരീക്ഷണങ്ങള്‍ ,ദിനാചരണങ്ങള്‍ ,മറ്റു നിരീക്ഷണ പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്ക് നേതൃത്വം നല്‍കാനായി 'ന്യൂട്ടന്‍സ് ക്ലബ്ബ് "എന്ന പേരില്‍ ഒരു ശാസ്ത്ര ക്ലബ്ബ് നിലവിലുണ്ട് .
ഗണിത ക്ളബ്
ഹെൽത്ത് ക്ളബ്
ഹരിതപരിസ്ഥിതി ക്ളബ്
ഇംഗ്ലിഷ് ക്ലബ്ബ്
സോഷ്യല്‍ ക്ലബ്ബ്
ഹരിത സേന
ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന പരിസ്ഥിതി സംരക്ഷണ സന്ദേശ റാലി സ്കൂള്‍ മാനേജര്‍ ശ്രീ.പി.ഡി.ഹുസൈന്‍ കുട്ടി ഹാജി ഫ്ലാഗ് ഓഫ് ചെയ്യുന്നു.വാര്‍ഡ് മെമ്പര്‍ ശ്രീമതി. ബീനാ തങ്കച്ചന്‍,പി.ടി.എ.പ്രസിഡണ്ട് ശ്രീ.എം.പി.അബ്ദുള്‍ ബഷീര്‍, പി.പി.ടി.എ.പ്രസിഡണ്ട് ശ്രീ.ഷൈജല്‍.പി.കെ എന്നിവര്‍ നേതൃത്വം നല്‍കി
ഹിന്ദി ക്ളബ്
അറബി ക്ളബ്
സാമൂഹൃശാസ്ത്ര ക്ളബ്
സംസ്കൃത ക്ളബ്
വഴികാട്ടി
{{#multi maps: 11°29'12.4"N 75°59'34.2"E}}