സി.ജി.എച്ച്.എസ്സ്.എസ്സ്.വടക്കഞ്ചേരി/വിമുക്തി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
16:08, 2 ജൂലൈ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheenajose (സംവാദം | സംഭാവനകൾ) ('മദ്യവർജനത്തിന് ഊന്നൽ നൽകിയും മയക്കുമരുന്നുകളുടെ ഉപയോഗം പൂർണ്ണമായും ഇല്ലാതാകുവാനും ലക്ഷ്യമിട്ടാണ് വിമുക്തി എന്ന ബോധവൽക്കരണ മിഷന് സർക്കാർ രൂപം നൽകിയത്. സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

മദ്യവർജനത്തിന് ഊന്നൽ നൽകിയും മയക്കുമരുന്നുകളുടെ ഉപയോഗം പൂർണ്ണമായും ഇല്ലാതാകുവാനും ലക്ഷ്യമിട്ടാണ് വിമുക്തി എന്ന ബോധവൽക്കരണ മിഷന് സർക്കാർ രൂപം നൽകിയത്. സമൂഹത്തിന്റെ സമസ്ത മേഖലകളിലും വ്യാപരിക്കുന്ന വിപത്തായി മാറിയിട്ടുള്ള മദ്യം, മയക്കുമരുന്ന്, പുകയില എന്നിവയുടെ ഉപയോഗം കുറച്ചുകൊണ്ട് വരിക, നിയമവിരുദ്ധ ലഹരി വസ്തുക്കളുടെ ശേഖരണം, കടത്തൽ എന്നിവയുടെ ഉറവിടം കണ്ടെത്തി ഇല്ലായ്മ ചെയ്യുന്നതിനുമാണ് പ്രധാനമായും വിമുക്തി മിഷനിലൂടെ ലക്ഷ്യമിടുന്നത്. ലഹരി വിമുക്ത കേരളം എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനായി ഞങ്ങളുടെ വിദ്യാലയവും ഈ ഉദ്യമത്തിൽ സജീവമായി പ്രവർത്തിച്ചുവരുന്നു.

ലഹരി വിമുക്ത റാലിയിൽ പങ്കെടുത്ത് വിദ്യാർത്ഥിനികൾ