മർക്കസ്സ് ഗേൾസ് എച്ച്. എസ്സ്. കാരന്തൂർ/പ്രവർത്തനങ്ങൾ/2025-26
| Home | 2026-27 |
ഇല്ലുമിനെയർ

2024 25 അധ്യയന വർഷത്തെ എസ്എസ്എൽസി,എൻ എം എം എസ്, യു എസ് എസ് എന്നീ പരീക്ഷകളിലെ ഉന്നത വിജയികൾക്കുള്ള അനുമോദന ചടങ്ങ് 'ഇല്ലുമിനെയർ' എന്ന പേരിൽ 2025 ജൂൺ 17 ചൊവ്വ സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. ഹെഡ്മാസ്റ്റർ നിയാസ് ചോല സ്വാഗതം പറഞ്ഞ ചടങ്ങിൽ പിടിഎ പ്രസിഡൻറ് ഷംസുദ്ദീൻ അധ്യക്ഷത വഹിച്ചു. വരുംതലമുറയ്ക്ക് ഏറെ പ്രചോദനമേകുന്ന വാക്കുകൾ പകർന്നുകൊണ്ട് മർക്കസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി ചടങ്ങ് ഉദ്ഘാടനം ചെയ്തു. എസ്എസ്എൽസി പരീക്ഷയിൽ 40 കുട്ടികൾ ഫുൾ എ പ്ലസും 21 കുട്ടികൾ 9 എ പ്ലസും കരസ്ഥമാക്കിക്കൊണ്ട് സ്കൂളിനെ ഉന്നത വിജയത്തിലേക്ക് പിടിച്ചുയർത്തി . അതുപോലെ എൻ എം എം എസ് പരീക്ഷയിൽ മുഴുവൻ വിദ്യാർത്ഥികളും യോഗ്യത നേടുകയും മൂന്ന് കുട്ടികൾ സ്കോളർഷിപ്പിന് അർഹരാവുകയും ചെയ്തു. കൂടാതെ സ്കൂളിന്റെ വിജയത്തിന് മാറ്റു കൂട്ടിക്കൊണ്ട് 26 കുട്ടികൾ യുഎസ്എസ് സ്കോളർഷിപ്പ് കരസ്ഥമാക്കി. ഇതിൽ സ്കൂളിലെ വിദ്യാർത്ഥിയായ ഫാത്തിമ റഷ 90ൽ 89 മാർക്ക് കരസ്ഥമാക്കിക്കൊണ്ട് സംസ്ഥാനത്ത് രണ്ടാം റാങ്ക് നേടിയെടുത്തത് നേടിയത് സ്കൂളിന്റെ ചരിത്രത്തിലെ നാഴികക്കല്ലായി മാറി. കഴിഞ്ഞ അധ്യയന വർഷത്തെ സ്കൂളിന്റെ വിജയത്തിളക്കത്തിന്റെ പിന്നിലുള്ള ഈ വിദ്യാർത്ഥികളെ മെമെന്റോ നൽകി ആദരിച്ചു. അതോടൊപ്പം 2025 26 അധ്യായനവർഷത്തേക്കുള്ള വിജയോത്സവം പദ്ധതിയുടെ ഉദ്ഘാടനം കൂടി നടന്നു ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ: മുക്കം മുഹമ്മദ് ബിജോത്സവം ഉദ്ഘാടനം ചെയ്തു. 2025-26 വിജയോത്സവം പദ്ധതി വിഷൻ അവതരിപ്പിച്ചു കൊണ്ട് ഷെഫീഖ് സർ സംസാരിച്ചു. ചടങ്ങിൽ കുന്നമംഗലം ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ചന്ദ്രൻ തിരുവലത്ത്, പ്രിൻസിപ്പൽ ഫിറോസ് ബാബു കെ, കുന്നമംഗലം ഗ്രാമപഞ്ചായത്ത് മെമ്പർ ഷൈജ വളപ്പിൽ, മുൻ ഹെഡ്മിസ്ട്രസ് ആയിഷ ബീവി എന്നിവർ സംസാരിച്ചു. പിടിഎ വൈസ് പ്രസിഡൻറ് ഷാജി കാരന്തൂർ സ്റ്റാഫ് സെക്രട്ടറി സെബീന ടീച്ചർ എന്നിവർ ആശംസ അർപ്പിച്ചു .മുൻ വിജോത്സവം കൺവീനർ നുസ്രത്ത് ബീവി ടീച്ചർ നന്ദി അർപ്പിച്ചു.
പരിസ്ഥിതി ദിനം
പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് രാവിലെ നടന്ന അസംബ്ലിയിൽ പരിസ്ഥിതി ദിന സന്ദേശം നൽകി.ദിനഘോഷത്തിന്റെ ഭാഗമായി ഹൈജീൻ ഗ്രീൻ ക്യാമ്പസ് മാതൃകപ്രവർത്തനത്തിനുള്ള നിർദ്ദേശങ്ങൾ നൽകി.പരിസ്ഥിതി ദിന പരിപാടികൾ വളരെ ഗംഭീരമായി നടന്നു. വ്യക്തി ശുചിത്വം പരിസ്ഥിതി ശുചിത്വം എന്നിവയുടെ പ്രാധാന്യം ഉൾപ്പെടുത്തി കുട്ടികൾക്ക് ക്ലാസ് നടത്തി. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വൃക്ഷത്തൈ നടൽ ചടങ്ങ്മർകസ് ജോയിന്റ് ഡയറക്ടർ കെ കെ അബൂബക്കർ ഹാജി ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് ഡയറക്ടർ കൃഷിഭവൻശ്രീമതി :ശ്രീവിദ്യ മുഖ്യ അതിഥി ആയിരുന്നു.
സമ്പൂർണ്ണ മാലിന്യമുക്ത,,പ്ലാസ്റ്റിക് മുക്ത ക്യാമ്പസ് പ്രഖ്യാപനംഎം ജി എച് എസ് എസ് പ്രിൻസിപ്പൽ ഫിറോസ് ബാബു സർ നടത്തി. തുടർന്ന് എന്റെ സ്കൂളിൽ എന്റെ ചെടി പദ്ധതി അസിസ്റ്റന്റ് ഡയറക്ടർ ഓഫ് അഗ്രിക്കൾച്ചർ ദീപ മാഡം ചെടി നട്ടു കൊണ്ട് ഉദ്ഘാടനം ചെയ്തു. പരിപാടിയുടെ ഭാഗമായി പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പച്ചക്കറി കൃഷി, മൾച്ചിങ് കൃഷി രീതി ആരംഭിച്ചു. ഇതിന്റെ ഉദ്ഘാടനം വാർഡ് മെമ്പർ ഷൈജ വളപ്പിൽ നിർവഹിച്ചു. യുപി ഹൈസ്കൂൾ തല വിദ്യാർത്ഥിനികളുടെ ചിത്രരചന മത്സരം നടത്തി. വിഷയം "എന്റെ സങ്കല്പത്തിലെ ഹരിത വിദ്യാലയം' എന്നായിരുന്നു . ശലഭോദ്യാന പാർക്കിന് തുടക്കം കുറിച്ചു വിദ്യാർത്ഥികൾ കൊണ്ടുവന്ന ചെടികൾ പരിസ്ഥിതി ക്ലബ് അംഗങ്ങൾ നട്ടു. ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ നിയാസ് ചോല സർ എല്ലാ പരിപാടികൾക്കും നേതൃത്വം നൽകി....കൂടുതൽ അറിയാൻ
സന്മാർഗ പഠനം
ജൂൺ രണ്ടിന് സ്കൂൾ തുറന്നാൽ രണ്ടാഴ്ച കുട്ടികൾക്ക് ക്ലാസിലെ പാഠപുസ്തകം അല്ല പകരം ലഹരി മുതൽ പൊതുമുതൽ നശിപ്പിക്കൽ വരെയുള്ള സാമൂഹിക വിപത്തുകളിൽ നിന്ന് കുട്ടികളെ ജാഗ്രതപ്പെടുത്താനുള്ള ബോധവൽക്കരണം നടത്താനുള്ള പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശപ്രകാരം വിവിധ പരിപാടികൾ നടത്തി. സന്മാർഗ പഠനത്തിൻറെ ഭാഗമായി ജൂൺ 2 മുതൽ 5 മുതൽ 10 വരെയുള്ള ക്ലാസുകളിലെ കുട്ടികൾക്ക് ലഹരി ഉപയോഗം, വാഹന ഉപയോഗം ,അക്രമവാസന ,പരിസര ശുചിത്വം, വ്യക്തി ശുചിത്വം, വൈകാരിക നിയന്ത്രണം ,പൊതുമുതൽ നശിപ്പിക്കൽ, ആരോഗ്യ പരിപാലനം ,നിയമം, മൊബൈലിനോടുള്ള അമിതാസക്തി ,ഡിജിറ്റൽ അച്ചടക്കം, സാമൂഹിക മാധ്യമങ്ങളുടെ ഉപയോഗം തുടങ്ങിയ വിഷയങ്ങളിൽ ആണ് ബോധവൽക്കരണം നടത്തിയത്. വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ വൈകുന്നേരം 3 മണി മുതൽ നാലുമണിവരെ മുഴുവൻ കുട്ടികൾക്കും ബോധവൽക്കരണം നടത്തിക്കൊണ്ട് സ്കൂൾ അങ്കണത്തിൽ വെച്ചാണ് പരിപാടികൾ നടത്തിയത്
പൊതുമുതൽ സംരക്ഷണം
സയൻസ് ക്ലബ് ന്റെ ആഭിമുഖ്യത്തിൽ പൊതുമുതൽ സംരക്ഷണം എന്ന വിഷയത്തിൽ ഒരു സ്കിറ്റ് നടത്തി. പൊതുമുതൽ എന്നത് നമ്മുടെ സാമൂഹ്യ സമ്പത്താണ്. റോഡുകൾ, പാലങ്ങൾ, സ്കൂളുകൾ, ആശുപത്രികൾ, ലൈബ്രറി, ബസ്റ്റോപ്പുകൾ തുടങ്ങിയവയെല്ലാം നമ്മുടെ നികുതിപ്പണത്തിൽ നിർമ്മിച്ചതാണ് ഇവയുടെ സംരക്ഷണം എല്ലാ പൗരന്മാരുടെയും ധാർമിക ബാധ്യതയാണ്. പൊതുമുതൽ നശിപ്പി ച്ചാൽ കഠിനമായ ശിക്ഷ ലഭിക്കും. പൊതുമുതൽ നശീകരണ നിരോധന നിയമം ഐ പി സി 425/440 പ്രകാരം ഈ കുറ്റത്തിന് ശിക്ഷ ലഭിക്കുന്നതാണ്. മുകളിൽ പറഞ്ഞ കാര്യങ്ങൾ എല്ലാം സ്‌കിറ്റിലൂടെ കുട്ടികൾക്ക് മനസ്സിലാക്കാൻ സാധിച്ചു.കൂടുതൽ അറിയാൻ
ഡിജിറ്റൽ അച്ചടക്കം
ഇംഗ്ലീഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ആധുനിക മാസ് മീഡിയ എന്ന വിഷയത്തിൽ സ്കിറ്റ് നടത്തി. ആധുനിക മാസ് മീഡിയ കുട്ടികളിൽ ചെലുത്തുന്ന സ്വാധീനത്തെ കുറിച്ചും ഇതിന്റെ ചീത്ത വശങ്ങളിൽ നിന്നും ബോധവൽക്കരിക്കുന്നതിനുവേണ്ടി അതിനുതകുന്ന സാഹചര്യം ചിത്രീകരണത്തിൽ ഉൾപ്പെടുത്തി പ്രദർശിപ്പിക്കുകയും ചെയ്തു. കൂടുതൽ അറിയാൻ
റോഡ് നിയമങ്ങൾ
ഗതാഗത നിയമങ്ങളെക്കുറിച്ച് സ്കൂളിൽ ബോധവൽക്കരണം നടത്തി
റോഡിന്റെ വലതുവശം ചേർന്ന് നടക്കുക, റോഡിൽ കൂട്ടംകൂടി നടക്കരുത്, റോഡ് ക്രോസ് ചെയ്യുമ്പോൾ ഇരുവശവും നോക്കി വാഹനങ്ങൾ വരുന്നില്ല എന്ന് ഉറപ്പുവരുത്തുക, റോഡ് മുറിച്ച് കടക്കുമ്പോൾ സീബ്ര വര ഉപയോഗപ്പെടുത്തുക, വാഹനങ്ങൾ ഓടിക്കുമ്പോൾ സിഗ്നൽ നിയമങ്ങൾ പാലിക്കുക, വാഹനങ്ങൾ ഓടിക്കുമ്പോൾ സീറ്റ് ബെൽറ്റ് ധരിക്കുക, ഇരുചക്ര വാഹനം ഓടിക്കുമ്പോൾ ഹെൽമറ്റ് ധരിക്കുക, വാഹനങ്ങൾ ഓടിക്കുമ്പോൾ മദ്യപിക്കാതിരിക്കുക എന്നീ നിയമങ്ങളെല്ലാം വളരെ ഫലപ്രദമായ രീതിയിൽ സ്കിറ്റിലൂടെ കുട്ടികൾക്ക് വിവരിച്ചു കൊടുത്തു.കൂടുതൽ അറിയാൻ
പുസ്തകം :ഒരു ചങ്ങാതി
മർക്കസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ കാരന്തൂരിൽ സ്ജൂൺ 19 വായനാദിനം ആചരിച്ചു.' പുസ്തകം ; ഒരു ചങ്ങാതി' പദ്ധതിക്ക് തുടക്കം. വായനാദിനത്തോടനുബന്ധിച്ച് നടന്ന സംഗമത്തിൽ മർകസ് എജുക്കേഷണൽ വിഭാഗം അസോസിയേറ്റ് ഡയറക്ടർ ഉനൈസ് മുഹമ്മദ് വിദ്യാർത്ഥികളിൽ നിന്ന് പുസ്തകം ഏറ്റുവാങ്ങി 'പുസ്തകം ; ഒരു ചങ്ങാതി' പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. പ്രിൻസിപ്പൽ ഫിറോസ് ബാബു അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ നിയാസ് ചോല വായനദിന സന്ദേശം നൽകി. പി ടി എ വൈസ് പ്രസിഡണ്ട് മുഹമ്മദ് ഷാജി സി, ഒ ടി മുഹമ്മദ് ഷഫീഖ് സഖാഫി ആവിലോറ പ്രസംഗിച്ചു. ഉനൈസ് മുഹമ്മദ് രചിച്ച വിവിധ കവിതകളുടെ പാരായണം വിദ്യാർത്ഥികൾ നടത്തി. വായന വാരത്തോടനുബന്ധിച്ച് സാഹിത്യ ക്വിസ്, ക്ലാസ് ലൈബ്രറി രൂപീകരണം , വായന മത്സരം, അക്ഷര മരം, ആസ്വാദനക്കുറിപ്പ് രചന മത്സരം, കഥാപാത്ര ചിത്രീകരണം ചിത്ര രചനയിലൂടെ എന്നീ പരിപാടികളും വിദ്യാർഥികൾക്കുവേണ്ടി സംഘടിപ്പിച്ചിട്ടുണ്ട്.