മർക്കസ്സ് ഗേൾസ് എച്ച്. എസ്സ്. കാരന്തൂർ/പ്രവർത്തനങ്ങൾ/2025-26
| Home | 2025-26 |
പ്രവേശനോൽസവം
പരിസ്ഥിതി ദിനം
പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് രാവിലെ നടന്ന അസംബ്ലിയിൽ പരിസ്ഥിതി ദിന സന്ദേശം നൽകി.ദിനഘോഷത്തിന്റെ ഭാഗമായി ഹൈജീൻ ഗ്രീൻ ക്യാമ്പസ് മാതൃകപ്രവർത്തനത്തിനുള്ള നിർദ്ദേശങ്ങൾ നൽകി.പരിസ്ഥിതി ദിന പരിപാടികൾ വളരെ ഗംഭീരമായി നടന്നു. വ്യക്തി ശുചിത്വം പരിസ്ഥിതി ശുചിത്വം എന്നിവയുടെ പ്രാധാന്യം ഉൾപ്പെടുത്തി കുട്ടികൾക്ക് ക്ലാസ് നടത്തി. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വൃക്ഷത്തൈ നടൽ ചടങ്ങ്മർകസ് ജോയിന്റ് ഡയറക്ടർ കെ കെ അബൂബക്കർ ഹാജി ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് ഡയറക്ടർ കൃഷിഭവൻശ്രീമതി :ശ്രീവിദ്യ മുഖ്യ അതിഥി ആയിരുന്നു.
സമ്പൂർണ്ണ മാലിന്യമുക്ത,,പ്ലാസ്റ്റിക് മുക്ത ക്യാമ്പസ് പ്രഖ്യാപനംഎം ജി എച് എസ് എസ് പ്രിൻസിപ്പൽ ഫിറോസ് ബാബു സർ നടത്തി. തുടർന്ന് എന്റെ സ്കൂളിൽ എന്റെ ചെടി പദ്ധതി അസിസ്റ്റന്റ് ഡയറക്ടർ ഓഫ് അഗ്രിക്കൾച്ചർ ദീപ മാഡം ചെടി നട്ടു കൊണ്ട് ഉദ്ഘാടനം ചെയ്തു. പരിപാടിയുടെ ഭാഗമായി പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പച്ചക്കറി കൃഷി, മൾച്ചിങ് കൃഷി രീതി ആരംഭിച്ചു. ഇതിന്റെ ഉദ്ഘാടനം വാർഡ് മെമ്പർ ഷൈജ വളപ്പിൽ നിർവഹിച്ചു. യുപി ഹൈസ്കൂൾ തല വിദ്യാർത്ഥിനികളുടെ ചിത്രരചന മത്സരം നടത്തി. വിഷയം "എന്റെ സങ്കല്പത്തിലെ ഹരിത വിദ്യാലയം' എന്നായിരുന്നു . ശലഭോദ്യാന പാർക്കിന് തുടക്കം കുറിച്ചു വിദ്യാർത്ഥികൾ കൊണ്ടുവന്ന ചെടികൾ പരിസ്ഥിതി ക്ലബ് അംഗങ്ങൾ നട്ടു. ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ നിയാസ് ചോല സർ എല്ലാ പരിപാടികൾക്കും നേതൃത്വം നൽകി....കൂടുതൽ അറിയാൻ
ഇല്ലുമിനെയർ

2024 25 അധ്യയന വർഷത്തെ എസ്എസ്എൽസി,എൻ എം എം എസ്, യു എസ് എസ് എന്നീ പരീക്ഷകളിലെ ഉന്നത വിജയികൾക്കുള്ള അനുമോദന ചടങ്ങ് 'ഇല്ലുമിനെയർ' എന്ന പേരിൽ 2025 ജൂൺ 17 ചൊവ്വ സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. ഹെഡ്മാസ്റ്റർ നിയാസ് ചോല സ്വാഗതം പറഞ്ഞ ചടങ്ങിൽ പിടിഎ പ്രസിഡൻറ് ഷംസുദ്ദീൻ അധ്യക്ഷത വഹിച്ചു. വരുംതലമുറയ്ക്ക് ഏറെ പ്രചോദനമേകുന്ന വാക്കുകൾ പകർന്നുകൊണ്ട് മർക്കസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി ചടങ്ങ് ഉദ്ഘാടനം ചെയ്തു. എസ്എസ്എൽസി പരീക്ഷയിൽ 40 കുട്ടികൾ ഫുൾ എ പ്ലസും 21 കുട്ടികൾ 9 എ പ്ലസും കരസ്ഥമാക്കിക്കൊണ്ട് സ്കൂളിനെ ഉന്നത വിജയത്തിലേക്ക് പിടിച്ചുയർത്തി . അതുപോലെ എൻ എം എം എസ് പരീക്ഷയിൽ മുഴുവൻ വിദ്യാർത്ഥികളും യോഗ്യത നേടുകയും മൂന്ന് കുട്ടികൾ സ്കോളർഷിപ്പിന് അർഹരാവുകയും ചെയ്തു. കൂടാതെ സ്കൂളിന്റെ വിജയത്തിന് മാറ്റു കൂട്ടിക്കൊണ്ട് 26 കുട്ടികൾ യുഎസ്എസ് സ്കോളർഷിപ്പ് കരസ്ഥമാക്കി. ഇതിൽ സ്കൂളിലെ വിദ്യാർത്ഥിയായ ഫാത്തിമ റഷ 90ൽ 89 മാർക്ക് കരസ്ഥമാക്കിക്കൊണ്ട് സംസ്ഥാനത്ത് രണ്ടാം റാങ്ക് നേടിയെടുത്തത് നേടിയത് സ്കൂളിന്റെ ചരിത്രത്തിലെ നാഴികക്കല്ലായി മാറി. കഴിഞ്ഞ അധ്യയന വർഷത്തെ സ്കൂളിന്റെ വിജയത്തിളക്കത്തിന്റെ പിന്നിലുള്ള ഈ വിദ്യാർത്ഥികളെ മെമെന്റോ നൽകി ആദരിച്ചു. അതോടൊപ്പം 2025 26 അധ്യായനവർഷത്തേക്കുള്ള വിജയോത്സവം പദ്ധതിയുടെ ഉദ്ഘാടനം കൂടി നടന്നു ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ: മുക്കം മുഹമ്മദ് ബിജോത്സവം ഉദ്ഘാടനം ചെയ്തു. 2025-26 വിജയോത്സവം പദ്ധതി വിഷൻ അവതരിപ്പിച്ചു കൊണ്ട് ഷെഫീഖ് സർ സംസാരിച്ചു. ചടങ്ങിൽ കുന്നമംഗലം ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ചന്ദ്രൻ തിരുവലത്ത്, പ്രിൻസിപ്പൽ ഫിറോസ് ബാബു കെ, കുന്നമംഗലം ഗ്രാമപഞ്ചായത്ത് മെമ്പർ ഷൈജ വളപ്പിൽ, മുൻ ഹെഡ്മിസ്ട്രസ് ആയിഷ ബീവി എന്നിവർ സംസാരിച്ചു. പിടിഎ വൈസ് പ്രസിഡൻറ് ഷാജി കാരന്തൂർ സ്റ്റാഫ് സെക്രട്ടറി സെബീന ടീച്ചർ എന്നിവർ ആശംസ അർപ്പിച്ചു .മുൻ വിജോത്സവം കൺവീനർ നുസ്രത്ത് ബീവി ടീച്ചർ നന്ദി അർപ്പിച്ചു.
സന്മാർഗ പഠനം
ജൂൺ രണ്ടിന് സ്കൂൾ തുറന്നാൽ രണ്ടാഴ്ച കുട്ടികൾക്ക് ക്ലാസിലെ പാഠപുസ്തകം അല്ല പകരം ലഹരി മുതൽ പൊതുമുതൽ നശിപ്പിക്കൽ വരെയുള്ള സാമൂഹിക വിപത്തുകളിൽ നിന്ന് കുട്ടികളെ ജാഗ്രതപ്പെടുത്താനുള്ള ബോധവൽക്കരണം നടത്താനുള്ള പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശപ്രകാരം വിവിധ പരിപാടികൾ നടത്തി. സന്മാർഗ പഠനത്തിൻറെ ഭാഗമായി ജൂൺ 2 മുതൽ 5 മുതൽ 10 വരെയുള്ള ക്ലാസുകളിലെ കുട്ടികൾക്ക് ലഹരി ഉപയോഗം, വാഹന ഉപയോഗം ,അക്രമവാസന ,പരിസര ശുചിത്വം, വ്യക്തി ശുചിത്വം, വൈകാരിക നിയന്ത്രണം ,പൊതുമുതൽ നശിപ്പിക്കൽ, ആരോഗ്യ പരിപാലനം ,നിയമം, മൊബൈലിനോടുള്ള അമിതാസക്തി ,ഡിജിറ്റൽ അച്ചടക്കം, സാമൂഹിക മാധ്യമങ്ങളുടെ ഉപയോഗം തുടങ്ങിയ വിഷയങ്ങളിൽ ആണ് ബോധവൽക്കരണം നടത്തിയത്. വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ വൈകുന്നേരം 3 മണി മുതൽ നാലുമണിവരെ മുഴുവൻ കുട്ടികൾക്കും ബോധവൽക്കരണം നടത്തിക്കൊണ്ട് സ്കൂൾ അങ്കണത്തിൽ വെച്ചാണ് പരിപാടികൾ നടത്തിയത്
പൊതുമുതൽ സംരക്ഷണം
സയൻസ് ക്ലബ് ന്റെ ആഭിമുഖ്യത്തിൽ പൊതുമുതൽ സംരക്ഷണം എന്ന വിഷയത്തിൽ ഒരു സ്കിറ്റ് നടത്തി. പൊതുമുതൽ എന്നത് നമ്മുടെ സാമൂഹ്യ സമ്പത്താണ്. റോഡുകൾ, പാലങ്ങൾ, സ്കൂളുകൾ, ആശുപത്രികൾ, ലൈബ്രറി, ബസ്റ്റോപ്പുകൾ തുടങ്ങിയവയെല്ലാം നമ്മുടെ നികുതിപ്പണത്തിൽ നിർമ്മിച്ചതാണ് ഇവയുടെ സംരക്ഷണം എല്ലാ പൗരന്മാരുടെയും ധാർമിക ബാധ്യതയാണ്. പൊതുമുതൽ നശിപ്പി ച്ചാൽ കഠിനമായ ശിക്ഷ ലഭിക്കും. പൊതുമുതൽ നശീകരണ നിരോധന നിയമം ഐ പി സി 425/440 പ്രകാരം ഈ കുറ്റത്തിന് ശിക്ഷ ലഭിക്കുന്നതാണ്. മുകളിൽ പറഞ്ഞ കാര്യങ്ങൾ എല്ലാം സ്‌കിറ്റിലൂടെ കുട്ടികൾക്ക് മനസ്സിലാക്കാൻ സാധിച്ചു.കൂടുതൽ അറിയാൻ
ഡിജിറ്റൽ അച്ചടക്കം
ഇംഗ്ലീഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ആധുനിക മാസ് മീഡിയ എന്ന വിഷയത്തിൽ സ്കിറ്റ് നടത്തി. ആധുനിക മാസ് മീഡിയ കുട്ടികളിൽ ചെലുത്തുന്ന സ്വാധീനത്തെ കുറിച്ചും ഇതിന്റെ ചീത്ത വശങ്ങളിൽ നിന്നും ബോധവൽക്കരിക്കുന്നതിനുവേണ്ടി അതിനുതകുന്ന സാഹചര്യം ചിത്രീകരണത്തിൽ ഉൾപ്പെടുത്തി പ്രദർശിപ്പിക്കുകയും ചെയ്തു. കൂടുതൽ അറിയാൻ
റോഡ് നിയമങ്ങൾ
ഗതാഗത നിയമങ്ങളെക്കുറിച്ച് സ്കൂളിൽ ബോധവൽക്കരണം നടത്തി
റോഡിന്റെ വലതുവശം ചേർന്ന് നടക്കുക, റോഡിൽ കൂട്ടംകൂടി നടക്കരുത്, റോഡ് ക്രോസ് ചെയ്യുമ്പോൾ ഇരുവശവും നോക്കി വാഹനങ്ങൾ വരുന്നില്ല എന്ന് ഉറപ്പുവരുത്തുക, റോഡ് മുറിച്ച് കടക്കുമ്പോൾ സീബ്ര വര ഉപയോഗപ്പെടുത്തുക, വാഹനങ്ങൾ ഓടിക്കുമ്പോൾ സിഗ്നൽ നിയമങ്ങൾ പാലിക്കുക, വാഹനങ്ങൾ ഓടിക്കുമ്പോൾ സീറ്റ് ബെൽറ്റ് ധരിക്കുക, ഇരുചക്ര വാഹനം ഓടിക്കുമ്പോൾ ഹെൽമറ്റ് ധരിക്കുക, വാഹനങ്ങൾ ഓടിക്കുമ്പോൾ മദ്യപിക്കാതിരിക്കുക എന്നീ നിയമങ്ങളെല്ലാം വളരെ ഫലപ്രദമായ രീതിയിൽ സ്കിറ്റിലൂടെ കുട്ടികൾക്ക് വിവരിച്ചു കൊടുത്തു.കൂടുതൽ അറിയാൻ
ലഹരി വിമുക്ത ക്യാമ്പസ്
യു പി തലം കുട്ടികളുടെ ലഹരി വിരുദ്ധ ജാഥ നടന്നു. ലഹരിക്കെതിരെയുള്ള മുദ്രാവാക്യങ്ങൾ അടങ്ങിയ പ്ലക്കാർഡ് കുട്ടികൾ തയ്യാറാക്കി. പോസ്റ്റർ പ്രദർശനവും നടന്നു. എച്ച് എസ് വിഭാഗത്തിൽ ലഹരിക്കെതിരെ.... ഗാനം കുട്ടികൾ ആസ്വദിക്കുകയും മനസ്സിലാക്കുകയും ചെയ്തു. മയക്കുമരുന്ന്നു അടിമപ്പെട്ട് മരണപ്പെട്ട മകളുടെ കഥ പറയുന്ന ശബ്ദ ചിത്രീകരണം. 10ബി ക്ലാസിലെ നുബ് ല അവതരിപ്പിച്ചു.ശേഷം ബോധവൽക്കരണ സന്ദേശം നൽകി. ആർട്സ് ക്ലബ് അവതരിപ്പിച്ച സ്കിറ്റ് . വളരെ ശ്രദ്ധേയമായി. സ്കൂളിലെ മുഴുവൻ കുട്ടികളെയും പരിപാടികളിൽ പങ്കെടുപ്പിച്ചിട്ടുണ്ട്. ലഹരിക്കെതിരെ എന്റെ കയ്യൊപ്പ്... ബോർഡിൽ കുട്ടികളും അധ്യാപകരും ഒപ്പുവെച്ചു. കൂടുതൽ അറിയാൻ
പുസ്തകം :ഒരു ചങ്ങാതി
മർക്കസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ കാരന്തൂരിൽ സ്ജൂൺ 19 വായനാദിനം ആചരിച്ചു.' പുസ്തകം ; ഒരു ചങ്ങാതി' പദ്ധതിക്ക് തുടക്കം. വായനാദിനത്തോടനുബന്ധിച്ച് നടന്ന സംഗമത്തിൽ മർകസ് എജുക്കേഷണൽ വിഭാഗം അസോസിയേറ്റ് ഡയറക്ടർ ഉനൈസ് മുഹമ്മദ് വിദ്യാർത്ഥികളിൽ നിന്ന് പുസ്തകം ഏറ്റുവാങ്ങി 'പുസ്തകം ; ഒരു ചങ്ങാതി' പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. പ്രിൻസിപ്പൽ ഫിറോസ് ബാബു അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ നിയാസ് ചോല വായനദിന സന്ദേശം നൽകി. പി ടി എ വൈസ് പ്രസിഡണ്ട് മുഹമ്മദ് ഷാജി സി, ഒ ടി മുഹമ്മദ് ഷഫീഖ് സഖാഫി ആവിലോറ പ്രസംഗിച്ചു. ഉനൈസ് മുഹമ്മദ് രചിച്ച വിവിധ കവിതകളുടെ പാരായണം വിദ്യാർത്ഥികൾ നടത്തി. വായന വാരത്തോടനുബന്ധിച്ച് സാഹിത്യ ക്വിസ്, ക്ലാസ് ലൈബ്രറി രൂപീകരണം , വായന മത്സരം, അക്ഷര മരം, ആസ്വാദനക്കുറിപ്പ് രചന മത്സരം, കഥാപാത്ര ചിത്രീകരണം ചിത്ര രചനയിലൂടെ എന്നീ പരിപാടികളും വിദ്യാർഥികൾക്കുവേണ്ടി സംഘടിപ്പിച്ചിട്ടുണ്ട്.കൂടുതൽ അറിയാൻ
ബി ആർ സി തല സന്ദർശനം

2025-26 അധ്യയന വർഷം ആരംഭത്തിൽ ജൂൺ 24ന് സ്കൂളിൽ ബി ആർ സി തല സന്ദർശനം നടന്നു. കുന്നമംഗലം ബി ആർ സി ട്രെയിനർ അൻസാർ കെ ,സി ആർ സി സി സ്മിത എം എസ് എന്നിവരാണ് സ്കൂൾ സന്ദർശിച്ചത് .സ്കൂളിലെ മുഴുവൻ പ്രവർത്തനങ്ങളെയും വിലയിരുത്തുകയും അധ്യാപകർ ചേർന്ന് എസ് ആർ ജി കൂടുകയും ചെയ്തു .മൂല്യബോധം ,സ്കൂൾ സുരക്ഷ ,പ്രശസ്ത്, സമഗ്ര ഗുണമേന്മ എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്തു. പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശപ്രകാരം ഉണ്ടായിരുന്ന മൂല്യ പാഠം ഡോക്യുമെന്റേഷൻ നടത്തിയതിൽ ഏറ്റവും നല്ല സ്കൂളിൽ ഒന്നായി മർക്കസ് ഗേൾസിനെ അഭിനന്ദിച്ചു. ജൂൺ ഒന്നുമുതലുള്ള എല്ലാ പ്രവർത്തനങ്ങളെയും നല്ല രീതിയിൽ ഡോക്യുമെന്റ് ചെയ്തതായി പ്രശംസിച്ചു. കൂടാതെ സി ഡബ്ല്യു എസ് എൻ മാസ്റ്റർ പ്ലാൻ പ്രത്യേകം അഭിനന്ദനത്തിന് അർഹമായി
അറബിക് ടാലൻറ് ടെസ്റ്റ്
2025 26 വർഷത്തെ അറബിക് ടാലൻറ് ടെസ്റ്റ് സ്കൂൾ തല മത്സരം ജൂലൈ മൂന്നിന് സ്കൂളിൽ വെച്ച് നടത്തി. ഹൈസ്കൂൾ വിഭാഗത്തിൽ ഏകദേശം 60 വിദ്യാർത്ഥികളും യുപി വിഭാഗത്തിൽ ഏകദേശം 50 വിദ്യാർഥികളും മത്സരത്തിൽ പങ്കെടുത്തു. ഹൈസ്കൂൾ വിഭാഗത്തിൽ 8ഇ ക്ലാസിലെ ലിയ ഫാത്തിമ ടി കെ ഒന്നാം സ്ഥാനവും 8ഡി ക്ലാസിലെ ഫാത്തിമ നാസ്മിൻ പി രണ്ടാം സ്ഥാനവും കരസ്ഥമാക്കി. അതുപോലെ യുപി വിഭാഗത്തിൽ 5സി ക്ലാസ്സിലെ നജ ഫാത്തിമ വി എം ഒന്നാം സ്ഥാനവും 7ഡി ക്ലാസിലെ റിസ രണ്ടാം സ്ഥാനവും കരസ്ഥമാക്കി വി മത്സരങ്ങൾക്ക് നേതൃത്വം നൽകിയത് യുപി ഹൈസ്കൂൾ വിഭാഗം അറബിക് അധ്യാപകരായ നഫീസ മന്നറോട്ട്, സാജിത ബീവി, ഷഫീഖ് ആവിലോറ എന്നീ അധ്യാപകരായിരുന്നു
സമഗ്ര പരിശീലനം

സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി പൊതുവിദ്യാലയങ്ങളിൽ സമഗ്ര വിഭവ പോർട്ടൽ ഉപയോഗം അഭിവൃദ്ധിപ്പെടുത്തുന്നതിന്റെ ഭാഗമായി ഹെഡ്മാസ്റ്റർ എസ് ആർ ജി കൺവീനർ എസ് ഐ ടി സി എന്നിവർക്ക് നേതൃത്വത്തിൽ ഏകദിന പരിശീലനം ലഭിക്കുകയും ഈ പരിശീലനം സ്കൂളിലെ മുഴുവൻ അധ്യാപകർക്കും നൽകാനുള്ള നിർദ്ദേശം ലഭിക്കുകയും ചെയ്തു അതനുസരിച്ച് ഹൈസ്കൂൾ യുപി വിഭാഗത്തിലെ മുഴുവൻ അധ്യാപകർക്കും രണ്ട് ദിവസങ്ങളിലായി സമഗ്ര പരിശീലനം നൽകി. ക്ലാസ് റൂം പ്രവർത്തനങ്ങൾക്കാവശ്യമായ പഠന വിഭവങ്ങൾ തയ്യാറാക്കി കൊണ്ടുള്ള ടീച്ചിംഗ് മാനുവൽ മുഴുവൻ അധ്യാപകരും സമഗ്ര യിലൂടെ സമർപ്പിക്കണമെന്ന് നിർദ്ദേശം അധ്യാപകർക്ക് നൽകി. എസ് ഐ ടി സി ശാക്കിറ ടീച്ചറുടെ നേതൃത്വത്തിൽ ഹൈസ്കൂൾ യുപി അധ്യാപകർ ക്ക് ജൂലൈ 18 ,24 എന്നീ തീയതികളിൽ വൈകുന്നേരം 3: 30 മുതൽ 4:40 വരെ പരിശീലനം നൽകി. കൂടാതെ സ്കൂളിലെ മുഴുവൻ പ്രവർത്തനങ്ങളും ഉൾക്കൊള്ളുന്ന എസ് ആർ ജി റിപ്പോർട്ടുകളും സമഗ്രയിൽ സമർപ്പിക്കുന്നതിനെ കുറിച്ച് ചർച്ച ചെയ്തു
രക്ഷാകർതൃ യോഗം

ജൂൺ 26 ശനിയാഴ്ച രാവിലെ 10.30 മുതൽ സ്കൂളിൽ 5 മുതൽ 10 വരെ ക്ലാസ്സുകളിലെ കുട്ടികളുടെ രക്ഷിതാക്കളുടെ മീറ്റിംഗ് നടത്തി. ക്ലാസുകളിൽ നടത്തിയ യൂണിറ്റ് ടെസ്റ്റിന്റെ ഫലം ക്ലാസ് ടീച്ചറുടെ നേതൃത്വത്തിൽ മുഴുവൻ രക്ഷിതാക്കളുമായും ചർച്ച ചെയ്തു. ഓരോ രക്ഷിതാവിനും തങ്ങളുടെ കുട്ടിയുടെ ഇപ്പോഴത്തെ പഠനനിലവാരം മനസ്സിലാക്കാൻ ഈ ചർച്ചകൾ വളരെ ഉപകാരപ്രദമായി. അതോടൊപ്പം ഓഗസ്റ്റ് 20ന് തുടങ്ങുന്ന പാദവർഷ പരീക്ഷയ്ക്ക് വേണ്ടി കുട്ടികളെ തയ്യാറെടുക്കാൻ രക്ഷിതാക്കളുടെയും അധ്യാപകരുടെയും കൂട്ടായ പ്രവർത്തനത്തിന് ഇതൊരു പ്രചോദനമായി മാറി. അധ്യാപകരും രക്ഷിതാക്കളും തമ്മിൽ തുറന്നു ചർച്ച നടക്കുകയും കൂട്ടായ പല തീരുമാനങ്ങളും എടുക്കുകയും ചെയ്തു. ശേഷം ഓരോ ക്ലാസിൽ നിന്നും പിടിഎ കമ്മിറ്റിയിലേക്ക് ചെയർമാൻ ,വൈസ് ചെയർമാൻ ,നാല് അംഗങ്ങൾ എന്നിങ്ങനെ ആറ് ഭാരവാഹികളെ തിരഞ്ഞെടുത്തു. എല്ലാ ക്ലാസ്സുകളിൽ നിന്നും തെരഞ്ഞെടുത്ത ഭാരവാഹികളുടെ ഒരു മീറ്റിംഗ് സ്കൂളിലെ ഓഡിറ്റോറിയത്തിൽ വച്ച് ചേർന്നു സ്കൂളിന്റെ പാഠ്യപാഠ്യേതര പ്രവർത്തനങ്ങളുടെ ഉയർച്ചക്കായിട്ടുള്ള തീരുമാനങ്ങൾ മീറ്റിങ്ങിൽ ചർച്ച ചെയ്തു
കലാം ദിനം

ഇന്ത്യയിലെ പ്രശസ്ത ശാസ്ത്രജ്ഞനും പതിനൊന്നാമത് രാഷ്ട്രപതിയുമായിരുന്ന ഡോക്ടർ എപിജെ അബ്ദുൽ കലാമിന്റെ ചരമദിനം കലാം ഓർമ്മയായി സ്കൂളിൽ ആചരിച്ചു. ഇതിൻറെ ഭാഗമായി മുഴുവനും ക്ലാസ് റൂമുകളിലും എപിജെ അബ്ദുൽ കലാമിന്റെ പ്രശസ്തവ വചനങ്ങൾ കുട്ടികൾ ചാർട്ട് പേപ്പറിൽ എഴുതി ക്ലാസ് റൂമിൽ പ്രദർശിപ്പിച്ചു. കൂടാതെ സ്കൂൾ മാനേജ്മെൻറ് മർകസ് സഖാഫത്തി സ്സന്നിയ്യയിൽ 2012ൽ അബ്ദുൽ കലാം നടത്തിയ സന്ദർശനത്തിന്റെ വീഡിയോ മുഴുവൻ ക്ലാസ് റൂമുകളിലും പ്രൊജക്ടറിലൂടെ പ്രദർശിപ്പിച്ചു. ഈ രണ്ടു പ്രവർത്തനങ്ങളും കുട്ടികൾക്ക് ഏറെ പ്രചോദനമായി മാറി
സ്മാർട്ട് സർവ്വേ

സംസ്ഥാനങ്ങളിലെ പൊതു വിദ്യാലയങ്ങളിലെ സ്മാർട്ട് ക്ലാസ്സ് റൂമിന്റെ അവസ്ഥയെ സംബന്ധിച്ച് സംസ്ഥാന ആസൂത്രണ ബോർഡും എസ് സി ഇ ആർ ടി യും സംയുക്തമായി ഒരു പഠനം നടത്തിവരികയാണ്. ഇതിൻ്റെ ഭാഗമായി കോഴിക്കോട് ജില്ലയിലെ തെരഞ്ഞെടുത്ത സ്ക്കൂളുകളിൽ സർവ്വേ നടത്താൻ തീരുമാനിക്കുകയും സർവ്വേയ്ക്കായി തെരഞ്ഞെടുത്ത സ്ക്കൂളുകളിൽ എം ജി എച്ച് എസ് കാരന്തൂർ ഭാഗമാവുകയും ചെയ്തു. ഓഗസ്റ്റ് 4 തിങ്കളാഴ്ച എസ് സി ആർ ടി ഫീൽഡ് വളണ്ടിയർ മുക്സിദ് സർ സ്കൂൾ സന്ദർശിച്ച് സർവ്വേ നടത്തി. ഇതിൽ 8, 9,10 എന്നീ ക്ലാസുകളിൽ നിന്നും അഞ്ച് കുട്ടികൾ വീതം സർവ്വേക്ക് തെരഞ്ഞെടുക്കപ്പെട്ടു. സ്കൂളിലെ സ്മാർട്ട് ക്ലാസ് റൂമിന്റെ ഉപയോഗത്തെ പ്രതിപാദിച്ചുള്ള ചോദ്യാവലിക്ക് കുട്ടികൾ ലാപ്ടോപ്പുകൾ ഉപയോഗിച്ച് ഉത്തരങ്ങൾ സമർപ്പിക്കുകയും കുട്ടികളിൽ നിന്നും വിശദമായ വിവരണം എടുക്കുകയും ചെയ്തു. കൂടാതെ സർ ആവശ്യപ്പെട്ടത് പ്രകാരം ഹൈസ്കൂളിലെ ഭാഷ സയൻസ് സോഷ്യൽ സയൻസ് എന്നീ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന രണ്ട് അധ്യാപകർ വീതം ആകെ 6 അധ്യാപകർക്കും സർവ്വേ നടത്തി സർവ്വേയുടെ ഭാഗമായി സ്കൂളിലെ സ്മാർട്ട് ക്ലാസ്സ് റൂമിന്റെ ഉപയോഗത്തെക്കുറിച്ച് വിശദമായി ചോദിക്കുകയും ഇനി മുന്നോട്ട് കൂടുതൽ മെച്ചപ്പെട്ട സംവിധാനങ്ങൾ സ്കൂളിൽ ഒരുക്കാൻ വേണ്ട ആവശ്യങ്ങൾ എന്തൊക്കെയാണെന്ന് അധ്യാപകർ നൽകുകയും ചെയ്തു
രംഗ് ദേ
2025 26 അധ്യയന വർഷത്തെ സ്കൂൾ കലാ മേള "രംഗ് ദേ" എന്ന പേരിൽ ഒക്ടോബർ 8, 9 തീയതികളിൽ സ്കൂളിൽ വെച്ച് നടന്നു. പ്രശസ്ത കലാകാരനും ഗായകനും ആയ ഫസൽ കൊടുവള്ളി പരിപാടി ഉദ്ഘാടനം ചെയ്തു. ലുമിന,സ്പെക്ട്ര,ഫന്റാസിയ, ആസ്ട്ര എന്നീ നാല് ഹൗസുകളിലായി കുട്ടികളെ വേർതിരിച്ച് വിവിധ പരിപാടികൾ നടത്തി. വൈവിധ്യങ്ങൾ ആർന്ന കലാപരിപാടികൾ കുട്ടികൾ അവതരിപ്പിക്കുകയും ഏറ്റവും മികച്ച പരിപാടികൾ സബ്ജില്ലാ മത്സരത്തിനു വേണ്ടി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ഹൈസ്കൂൾ ഹയർസെക്കൻഡറി വിഭാഗം സംയുക്തമായി നടന്ന ദ്വിദിന കലാമേള ചരിത്രത്തിൽ ഏറ്റവും ഓർമിക്കപ്പെടുന്ന ഒരു ദിനമായി മാറി