മർക്കസ്സ് ഗേൾസ് എച്ച്. എസ്സ്. കാരന്തൂർ/പ്രവർത്തനങ്ങൾ/2025-26
| Home | 2026-27 |
ഇല്ലുമിനെയർ

2024 25 അധ്യയന വർഷത്തെ എസ്എസ്എൽസി,എൻ എം എം എസ്, യു എസ് എസ് എന്നീ പരീക്ഷകളിലെ ഉന്നത വിജയികൾക്കുള്ള അനുമോദന ചടങ്ങ് 'ഇല്ലുമിനെയർ' എന്ന പേരിൽ 2025 ജൂൺ 17 ചൊവ്വ സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. ഹെഡ്മാസ്റ്റർ നിയാസ് ചോല സ്വാഗതം പറഞ്ഞ ചടങ്ങിൽ പിടിഎ പ്രസിഡൻറ് ഷംസുദ്ദീൻ അധ്യക്ഷത വഹിച്ചു. വരുംതലമുറയ്ക്ക് ഏറെ പ്രചോദനമേകുന്ന വാക്കുകൾ പകർന്നുകൊണ്ട് മർക്കസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി ചടങ്ങ് ഉദ്ഘാടനം ചെയ്തു. എസ്എസ്എൽസി പരീക്ഷയിൽ 40 കുട്ടികൾ ഫുൾ എ പ്ലസും 21 കുട്ടികൾ 9 എ പ്ലസും കരസ്ഥമാക്കിക്കൊണ്ട് സ്കൂളിനെ ഉന്നത വിജയത്തിലേക്ക് പിടിച്ചുയർത്തി . അതുപോലെ എൻ എം എം എസ് പരീക്ഷയിൽ മുഴുവൻ വിദ്യാർത്ഥികളും യോഗ്യത നേടുകയും മൂന്ന് കുട്ടികൾ സ്കോളർഷിപ്പിന് അർഹരാവുകയും ചെയ്തു. കൂടാതെ സ്കൂളിന്റെ വിജയത്തിന് മാറ്റു കൂട്ടിക്കൊണ്ട് 26 കുട്ടികൾ യുഎസ്എസ് സ്കോളർഷിപ്പ് കരസ്ഥമാക്കി. ഇതിൽ സ്കൂളിലെ വിദ്യാർത്ഥിയായ ഫാത്തിമ റഷ 90ൽ 89 മാർക്ക് കരസ്ഥമാക്കിക്കൊണ്ട് സംസ്ഥാനത്ത് രണ്ടാം റാങ്ക് നേടിയെടുത്തത് നേടിയത് സ്കൂളിന്റെ ചരിത്രത്തിലെ നാഴികക്കല്ലായി മാറി. കഴിഞ്ഞ അധ്യയന വർഷത്തെ സ്കൂളിന്റെ വിജയത്തിളക്കത്തിന്റെ പിന്നിലുള്ള ഈ വിദ്യാർത്ഥികളെ മെമെന്റോ നൽകി ആദരിച്ചു. അതോടൊപ്പം 2025 26 അധ്യായനവർഷത്തേക്കുള്ള വിജയോത്സവം പദ്ധതിയുടെ ഉദ്ഘാടനം കൂടി നടന്നു ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ: മുക്കം മുഹമ്മദ് ബിജോത്സവം ഉദ്ഘാടനം ചെയ്തു. 2025-26 വിജയോത്സവം പദ്ധതി വിഷൻ അവതരിപ്പിച്ചു കൊണ്ട് ഷെഫീഖ് സർ സംസാരിച്ചു. ചടങ്ങിൽ കുന്നമംഗലം ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ചന്ദ്രൻ തിരുവലത്ത്, പ്രിൻസിപ്പൽ ഫിറോസ് ബാബു കെ, കുന്നമംഗലം ഗ്രാമപഞ്ചായത്ത് മെമ്പർ ഷൈജ വളപ്പിൽ, മുൻ ഹെഡ്മിസ്ട്രസ് ആയിഷ ബീവി എന്നിവർ സംസാരിച്ചു. പിടിഎ വൈസ് പ്രസിഡൻറ് ഷാജി കാരന്തൂർ സ്റ്റാഫ് സെക്രട്ടറി സെബീന ടീച്ചർ എന്നിവർ ആശംസ അർപ്പിച്ചു .മുൻ വിജോത്സവം കൺവീനർ നുസ്രത്ത് ബീവി ടീച്ചർ നന്ദി അർപ്പിച്ചു.
പരിസ്ഥിതി ദിനം
പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് രാവിലെ നടന്ന അസംബ്ലിയിൽ പരിസ്ഥിതി ദിന സന്ദേശം നൽകി.ദിനഘോഷത്തിന്റെ ഭാഗമായി ഹൈജീൻ ഗ്രീൻ ക്യാമ്പസ് മാതൃകപ്രവർത്തനത്തിനുള്ള നിർദ്ദേശങ്ങൾ നൽകി.പരിസ്ഥിതി ദിന പരിപാടികൾ വളരെ ഗംഭീരമായി നടന്നു. വ്യക്തി ശുചിത്വം പരിസ്ഥിതി ശുചിത്വം എന്നിവയുടെ പ്രാധാന്യം ഉൾപ്പെടുത്തി കുട്ടികൾക്ക് ക്ലാസ് നടത്തി. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വൃക്ഷത്തൈ നടൽ ചടങ്ങ്മർകസ് ജോയിന്റ് ഡയറക്ടർ കെ കെ അബൂബക്കർ ഹാജി ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് ഡയറക്ടർ കൃഷിഭവൻശ്രീമതി :ശ്രീവിദ്യ മുഖ്യ അതിഥി ആയിരുന്നു.
സമ്പൂർണ്ണ മാലിന്യമുക്ത,,പ്ലാസ്റ്റിക് മുക്ത ക്യാമ്പസ് പ്രഖ്യാപനംഎം ജി എച് എസ് എസ് പ്രിൻസിപ്പൽ ഫിറോസ് ബാബു സർ നടത്തി. തുടർന്ന് എന്റെ സ്കൂളിൽ എന്റെ ചെടി പദ്ധതി അസിസ്റ്റന്റ് ഡയറക്ടർ ഓഫ് അഗ്രിക്കൾച്ചർ ദീപ മാഡം ചെടി നട്ടു കൊണ്ട് ഉദ്ഘാടനം ചെയ്തു. പരിപാടിയുടെ ഭാഗമായി പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പച്ചക്കറി കൃഷി, മൾച്ചിങ് കൃഷി രീതി ആരംഭിച്ചു. ഇതിന്റെ ഉദ്ഘാടനം വാർഡ് മെമ്പർ ഷൈജ വളപ്പിൽ നിർവഹിച്ചു. യുപി ഹൈസ്കൂൾ തല വിദ്യാർത്ഥിനികളുടെ ചിത്രരചന മത്സരം നടത്തി. വിഷയം "എന്റെ സങ്കല്പത്തിലെ ഹരിത വിദ്യാലയം' എന്നായിരുന്നു . ശലഭോദ്യാന പാർക്കിന് തുടക്കം കുറിച്ചു വിദ്യാർത്ഥികൾ കൊണ്ടുവന്ന ചെടികൾ പരിസ്ഥിതി ക്ലബ് അംഗങ്ങൾ നട്ടു. ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ നിയാസ് ചോല സർ എല്ലാ പരിപാടികൾക്കും നേതൃത്വം നൽകി....
പുസ്തകം :ഒരു ചങ്ങാതി
മർക്കസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ കാരന്തൂരിൽ സ്ജൂൺ 19 വായനാദിനം ആചരിച്ചു.' പുസ്തകം ; ഒരു ചങ്ങാതി' പദ്ധതിക്ക് തുടക്കം. വായനാദിനത്തോടനുബന്ധിച്ച് നടന്ന സംഗമത്തിൽ മർകസ് എജുക്കേഷണൽ വിഭാഗം അസോസിയേറ്റ് ഡയറക്ടർ ഉനൈസ് മുഹമ്മദ് വിദ്യാർത്ഥികളിൽ നിന്ന് പുസ്തകം ഏറ്റുവാങ്ങി 'പുസ്തകം ; ഒരു ചങ്ങാതി' പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. പ്രിൻസിപ്പൽ ഫിറോസ് ബാബു അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ നിയാസ് ചോല വായനദിന സന്ദേശം നൽകി. പി ടി എ വൈസ് പ്രസിഡണ്ട് മുഹമ്മദ് ഷാജി സി, ഒ ടി മുഹമ്മദ് ഷഫീഖ് സഖാഫി ആവിലോറ പ്രസംഗിച്ചു. ഉനൈസ് മുഹമ്മദ് രചിച്ച വിവിധ കവിതകളുടെ പാരായണം വിദ്യാർത്ഥികൾ നടത്തി. വായന വാരത്തോടനുബന്ധിച്ച് സാഹിത്യ ക്വിസ്, ക്ലാസ് ലൈബ്രറി രൂപീകരണം , വായന മത്സരം, അക്ഷര മരം, ആസ്വാദനക്കുറിപ്പ് രചന മത്സരം, കഥാപാത്ര ചിത്രീകരണം ചിത്ര രചനയിലൂടെ എന്നീ പരിപാടികളും വിദ്യാർഥികൾക്കുവേണ്ടി സംഘടിപ്പിച്ചിട്ടുണ്ട്.