ഗവ വൊക്കേ‍ഷണൽ ഹയർ സെക്കന്ററി സ്കൂൾ ചെറിയഴീക്കൽ/ലിറ്റിൽകൈറ്റ്സ്/2024-27

Schoolwiki സംരംഭത്തിൽ നിന്ന്
ഗവ വൊക്കേ‍ഷണൽ ഹയർ സെക്കന്ററി സ്കൂൾ ചെറിയഴീക്കൽ/ലിറ്റിൽകൈറ്റ്സ്/2024-27
വിലാസം
ചെറിയഴീക്കൽ

കൊല്ലം ജില്ല
കോഡുകൾ
സ്കൂൾ കോഡ്41017 (സമേതം)
യുഡൈസ് കോഡ്32130500401
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
ഉപജില്ല കരുനാഗപ്പള്ളി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
അവസാനം തിരുത്തിയത്
28-06-202541017cheriazheekal



ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ്

28/5/2025 ബുധനാഴ്ച 2024-2027 ബാച്ചിന്റെ ഏകദിന ക്യാമ്പ് രാവിലെ 10 മണിമുതൽ വൈകുന്നേരം 4 മണിവരെ സ്കൂൾ ഐടി ലാബിൽ വച്ച് നടക്കുകയുണ്ടായി. ബഹുമാന്യനായ HM സുരേഷ് കുമാർ സാർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. യൂണിറ്റിലെ 28 വിദ്യാർത്ഥികളും ഏകദിന ക്യാമ്പിൽ പങ്കെടുത്തു. കുഴിത്തുറ ഫിഷറീസ് ഹയർസെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് രോഹിണി ടീച്ചർ ക്ലാസുകൾക്ക് നേതൃത്വം നൽകി. കേടൻലൈവ് സോഫ്റ്റ്‌വെയർ ഉപയോഗിച്ചുള്ള വീഡിയോ എഡിറ്റിംഗ് പരിശീലനം കുട്ടികൾക്ക് ഏറെ അസ്വാദ്യകരമായിരുന്നു. എല്ലാ കുട്ടികളും സജീവമായി ക്യാമ്പിൽ പങ്കെടുക്കുകയും  കേടൻ ലൈവ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് വീഡിയോകൾ എഡിറ്റ് ചെയ്തു നൽകുകയും ചെയ്തുലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് മാരായ ഷിജി ടീച്ചർ, ശ്രുതി ടീച്ചർ ക്യാമ്പിന് നേതൃത്വം നൽകി. യൂണിറ്റ് ലീഡർ ആദിത്യൻ അനിൽ നന്ദി അറിയിച്ചു.

സ്കൂൾ പ്രവേശനോത്സവം

സ്കൂൾ പ്രവേശനോത്സവം ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ നടക്കുകയും, ഡോക്യുമെന്റേഷൻ നടത്തുകയും ചെയ്തു.

പരിസ്ഥിതി ദിനാചരണം, ബാലവേല വിരുദ്ധ ദിനാചരണം

ദിനാചരണങ്ങൾക്ക് അംഗങ്ങൾ നേതൃത്വം നൽകുകയും വിദ്യാലയത്തിലെ കുട്ടികൾക്കിടയിൽ പോസ്റ്റർ രചന മത്സരങ്ങൾ സംഘടിപ്പിക്കുകയും ചെയ്തു.