ഉള്ളടക്കത്തിലേക്ക് പോവുക

ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്

കരിയർ ഗൈഡൻസ് ആൻഡ്  പാരന്റിങ് സെമിനാർ

കൊടുവള്ളി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ രക്ഷിതാക്കൾക്കായി കരിയർ ഗൈഡ് ആൻഡ് പാരന്റിങ് സെമിനാർ സംഘടിപ്പിച്ചു.പത്താം ക്ലാസിലെയും പ്ലസ് ടുവിലെയും വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്കാണ് കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചത്. 20025 -26 വിജയോത്സവം ടീ ക്ലാസിന് നേതൃത്വം നൽകി.  ചടങ്ങ് കൊടുവള്ളി മുൻസിപ്പാലിറ്റി വാർഡ് കൗൺസിലർ ശ്രീമതി ബഷീർ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് അബ്ദുൽ റഷീദ് ആർ വി ചടങ്ങിൽ അധ്യക്ഷതവഹിച്ചു. എസ്.എം.സി ചെയർമാൻ മുഹമ്മദ് കുണ്ടുങ്ങര മുഖ്യാതിഥിയായിരുന്നു :പ്രധാനാധ്യാപിക ശ്രീമതി സുബിത ടീച്ചർ നന്ദി പ്രകാശിപ്പിച്ചു. എഡി ഫൈസ് ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടർ ഷാജി എൻ ജോർജ് ക്ലാസുകൾ കൈകാര്യം ചെയ്തു സീനിയർ അസിസ്റ്റൻറ് അഷ്റഫ് സാർ സ്റ്റാഫ് സെക്രട്ടറി മധു ഒ.കെ എസ് ആർ ജി  കൺവീനർ ബഷീർ കെ എൻ , വിജയോത്സവം കൺവീനർ മുഹമ്മദ് കെ എന്നിവരും ചടങ്ങിൽ സംസാരിച്ചു.

താരമായി എ.ഐ റോബോട്ട്

പ്രവേശനോത്സത്തിന് കുട്ടികളെ സ്വീകരിച്ച് ‘എ.ഐ നോറ’ ടീച്ചർ

കൊടുവള്ളി:  പുതിയ അധ്യയന വർഷം ജി.എച്ച്.എസ്.എസ് കൊടുവള്ളിയിലെത്തിയ വിദ്യാർത്ഥികൾക്ക് നവ്യാനുഭവം നൽകി എ.ഐ നോറ ടീച്ചർ. കുട്ടികൾക്ക് മിഠായി വിതരണം ചെയ്തും കുട്ടികളുമായി  സംവദിച്ചും അവർ ആവശ്യപ്പെടുന്ന പാട്ട് പാടിയും  നല്ലൊരു അക്കാദമിക വർഷം ആശംസിച്ചു.നോര ടീച്ചറുടെ പാട്ടിനൊപ്പം ഡാൻസ് ചെയ്യുന്ന ഒരു കുഞ്ഞൻ റോബോട്ടും കുട്ടികൾക്ക്   ഹരമായി. ഈ റോബോട്ട്   വിദ്യാർത്ഥികളുടെ കൂടെ സുംബാ ഡാൻസ് ചെയ്തു. കൊടുവള്ളി ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ പ്രവേശനോത്സവത്തിലാണ് ഈ രണ്ടു റോബോട്ടുകളും താരമായത്. സ്കൂളിലെ അടൽ ടിങ്കറിംഗ് ലാബിൻ്റെയും സ്കൂൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിൻ്റെയും നേതൃത്വത്തിൽ കുട്ടികൾ തന്നെയാണ് റോബോർട്ട് രൂപകൽപ്പന ചെയ്തത്. ലാബ് ഇൻ ചാർജ് ഫിർദൗസ് ബാനു, ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് റീഷ.പി എന്നിവർ നേതൃത്വം നൽകി. പ്രവേശനോത്സവം വാർഡ് കൗൺസിലർ ഹഫ്സത്ത് ബഷീർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻ്റ് ആർ.വി അബ്ദുൽ റഷീദ് അധ്യക്ഷനായി. എസ്.എം.സി ചെയർമാൻ മുഹമ്മദ് കുണ്ടുങ്ങര മുഖ്യപ്രഭാഷണം നടത്തി. എൽ.എസ്.എസ് യു.എസ്.എസ്, ഉർദു ടാലൻ്റ് ടെസ്റ്റ് ജേതാക്കളെ ഈ ചടങ്ങിൽ അനുമോദിച്ചു. കെ. അഹമ്മദ് അഷ്റഫ്, പി. നിഷ, സുബൈദ വി, കെ.എൻ ബഷീർ, ഹൈദ്രോസ് എം.വി, സന്തോഷ് മാത്യു എന്നിവർ സംസാരിച്ചു. പ്രിൻസിപ്പാൾ ഇൻ ചാർജ് രഞ്ജിത്ത് സ്വാഗതവും പ്രധാന അധ്യാപിക എം സുബിത നന്ദിയും പറഞ്ഞു.

പരിസ്ഥിതി ദിനം(05/06/25)

പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വിവിധ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ സ്കൂളിൽ വിവിധ പരിപാടികൾ നടത്തി. ഇക്കോ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിന ക്വിസ് പ്രോഗ്രാം, പരിസ്ഥിതി പ്രതിജ്ഞ, സന്ദേശം തൈ നടൽ എന്നീ പരിപാടികൾ നടത്തി. എസ് പി സി, ജെ ആർ സി ക്ലബ്ബുകളുടെ ആഭിമുഖ്യത്തിലും സ്കൂളിൽ വിവിധ പരിപാടികൾ നടത്തി. ലിറ്റിൽ കൈറ്റ് ക്ലബ്ബിന്റെ  ആഭിമുഖ്യത്തിൽ ഡിജിറ്റൽ പോസ്റ്റർ മേക്കിങ്,വീഡിയോ മേക്കിങ്,മത്സരവും നടത്തി .സ്കൂളിൽ നടന്ന പരിപാടികളുടെ ഡോക്യുമെന്റേഷൻ എൽകെ ടീമിന്റെ നേതൃത്വത്തിൽ നടത്തി.സ്കൂളിലെ പ്രധാന അധ്യാപകൻ മുഹമ്മദ് മുസ്തഫ സർ, സീനിയർ അസിസ്റ്റന്റ് അഷ്റഫ് സർ, പരിസ്ഥിതി ക്ലബ്ബ് കൺവീനറായ മിനി ടീച്ചർ, എസ് പി സി ചാർജുള്ള അധ്യാപകരായ അബൂബക്കർ സാർ, സെലീന ടീച്ചർ, ജെ ആർ സി ക്ലബ്ബ് കൺവീനറായ റസിയ ടീച്ചർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

സ്‌കൂളിൽ 'തുമ്പൂർമുഴി' മോഡൽ മാലിന്യസംസ്‌കരണ യൂണിറ്റ്(09/06/25)

കൊടുവള്ളി നഗരസഭയുടെ നേതൃത്വത്തിൽ കൊടുവള്ളി ഗവ. ഹയർസെ ക്കൻഡറി സ്കൂളിൽ 'തുമ്പൂർമു ഴി' മോഡൽ മാലിന്യസംസ്കരണ യൂണിറ്റ് സ്ഥാപിച്ചു. സ്കൂളിലെ ജൈവമാലിന്യ ങ്ങൾ വലിയ അളവിൽ സംസ്കൃ രിക്കുന്നതിന് കേരള വെറ്ററിന -റി സർവകലാശാലയിൽ വിക സിപ്പിച്ചെടുത്ത എയ്റോബിക് കമ്പോസ്റ്റിങ് മാതൃകയിലാണ് തുമ്പൂർമുഴി മാലിന്യപ്ലാന്റ് പ്രവർ ത്തിക്കുക. നഗരസഭാ ചെയർമാൻ വെ ള്ളറ അബ്ദു മാലിന്യസംസ്കരണ യൂണിറ്റ് ഉദ്ഘാടനം ചെയ്തു. നഗരസഭയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സർക്കാർ ഓഫീസുകൾ എന്നിവയിലെല്ലാം തുമ്പൂർമുഴി മാലിന്യസംസ്കരണ യൂണിറ്റുകൾ സ്ഥാപിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങിൽ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ കെ. ശിവ ദാസൻ അധ്യക്ഷനായി. ഡിവിഷൻ കൗൺസിലർ ഹഫ്സത്ത് ബഷീർ, നഗരസ ഭാ ഹെൽത്ത് ഇൻസ്പെക്ടർ കെ. സലിൽ, എസ്എംസി ചെയർമാൻ കുണ്ടുങ്ങര മുഹമ്മ ദ്, പിടിഎ പ്രസിഡന്റ് ആർ.വി. റഷീദ്, പ്രധാനാധ്യാപകൻ മു ഹമ്മദ് മുസ്തഫ, പിഎച്ച്എ ദി വ്യറാണി, സൂര്യ എന്നിവർ സം സാരിച്ചു.

അനുമോദനം(12/06/25)

കൊടുവള്ളി ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂളിൽ നിന്നും 2024-25 അധ്യയന വർഷത്തിൽ എസ് എസ് എൽ സി ,എൻ.എം.എം.എസ് പരീക്ഷകളിൽ തിളക്കമാർന്ന വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. കൊടുവള്ളി മുൻസിപ്പാലിറ്റി ചെയർമാൻ അബ്ദു വെള്ളറ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് അബ്ദുറഷീദ് അധ്യക്ഷത വഹിച്ചു. കൊടുവള്ളി മുൻസിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശിവദാസൻ,ഹയർ സെക്കൻഡറി പ്രിൻസിപ്പൽ ഇൻ ചാർജ് രഞ്ജിത്ത് പി.കെ, ഹെഡ്മാസ്റ്റർ മുഹമ്മദ് മുസ്തഫ പി.ടി , എസ്. എം. സി ചെയർമാൻ മുഹമ്മദ് കുണ്ടുങ്ങര, അഹമ്മദ് അഷ്റഫ് കെ , മുൻ ഹെഡ്മിസ്ട്രസ് സുബിത എം,വിജയോത്സവം കൺവീനർ മുഹമ്മദ് കെ, നാസർ ടിപി,സന്തോഷ് കെ ടി,ഫിർദൗസ് ബാനു,സുബൈദ വി ,ഷൈജ കെ ,ബഷീർ കെ എൻ,വിദ്യാർത്ഥി പ്രതിനിധികളായ ആയിഷ റിദ, ഇർഷാദ് എന്നിവർ സംസാരിച്ചു.

എസ്.പി.സി അനുമോദനവും യാത്രയയപ്പും സംഘടിപ്പിച്ചു.(20/06/25)