ജി.എച്ച്.എസ്. കുറുക/ലിറ്റിൽകൈറ്റ്സ്/2024-27
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 19868-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 19868 |
| യൂണിറ്റ് നമ്പർ | LK/2018/19868 |
| ബാച്ച് | 2024-27 |
| അംഗങ്ങളുടെ എണ്ണം | 40 |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | തീരൂരങ്ങാടി |
| ഉപജില്ല | വേങ്ങര |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ശറഫുദ്ധീൻ എ കെ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | സുഹൈലത് കെ |
| അവസാനം തിരുത്തിയത് | |
| 28-06-2025 | Suhailath k |
ഇൻസ്റ്റലേഷൻ ഫെസ്റ്റ്
കൈറ്റിന്റെ പുതിയ പരിഷ്കരിച്ച ഓപറേറ്റിങ്ങ് സിസ്റ്റമായ ഉബുണ്ടു 22.04 ലിറ്റിൽ കൈറ്റ്സ് കുട്ടികൾ എല്ലാ ലാപ്‍ടോപിലും ഇൻസ്റ്റാൾ ചെയ്തു. 2025-26 അദ്ധ്യയനവർഷം ആരംഭിക്കുന്നതോടെ എട്ട് ഒൻപത്, പത്താം ക്ലാസുകളിലെ ഐ.ടി. പാഠപുസ്തകങ്ങളിൽ നിർണ്ണായകമായ മാറ്റങ്ങൾ നടപ്പിലാകുകയാണ്. പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശാനുസരണം പുതിയ ഐ.ടി. പഠനക്രമങ്ങൾ പിന്തുടരുന്നതിന് ആവശ്യമായ സാങ്കേതിക സാഹചര്യങ്ങൾ ഒരുക്കുന്നതിനിന്റെ ഭാഗമായാണ് പുതിയ പരിഷ്കരിച്ച ഓപറേറ്റിങ്ങ് സിസ്റ്റമായ ഉബുണ്ടു 22.04 ഇൻസ്റ്റാൾ ചെയ്‍തത.ലിറ്റിൽ കൈറ്റ് കുട്ടികൾ ആയിരുന്നു ഇതിനു മുൻകൈ എടുത്തത്. അവർക്കു നേതൃത്വം നൽകി കൊണ്ട് കൈറ്റ് മാസ്റ്റർ ശറഫുദ്ധീൻ എ കെ കൈറ്റ് മിസ്ട്രസ് സുഹൈലത് കെ എന്നിവർ കൂടെ ഉണ്ടയിരുന്നു. വളരെ ആവേശത്തോടെയാണ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഈ മഹാ ഉത്സവത്തിൽ പങ്കാളിയായത്.
ലിറ്റിൽ കൈറ്റ്സ് ആദ്യഘട്ട സ്‍കൂൾ ക്യാമ്പ്
ജി എച്ച് എസ് കുറുകയിലെ 2024-27 ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആദ്യ ഘട്ട സ്കൂൾ യൂണിറ്റ് ക്യാമ്പ് 2025 മെയ് 30 ശനിയാഴ്ച സ്കൂൾ ഐ ടി ലാബിൽ വെച്ച് നടന്നു. സ്കൂൾ ഹെഡ് മാസ്റ്റർ രാജേഷ് കെ സി പരിപാടി ഉദ്ഘാടനം ചെയ്‌തു. കൈറ്റ് മാസ്റ്റർ ശറഫുദ്ധീൻ എ കെ, കൈറ്റ് മിസ്ട്രസ് സുഹൈലത് കെ എന്നിവർ പരിപാടിക് നേതൃത്വം നൽകി. അസ്മാബി പി, കൈറ്റ് മിസ്ട്രസ് , ജി എം വി എച്ച് എസ് എസ് വേങ്ങര ടൗൺ ക്യാമ്പ് അംഗങ്ങൾക്ക് ക്ലാസ് എടുത്തു കൊടുത്തു. റീൽസ്, പ്രോമോ വീഡിയോ നിർമ്മാണം, കേഡെൻലൈവ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച വീഡിയോ എഡിറ്റിംഗ് പരിശീലിപ്പിക്കുക എന്നതായിരുന്നു ക്യാമ്പിന്റെ ലക്ഷ്യം. കുട്ടികൾ സോഫ്റ്റ്‌വെയർ പരിചയപ്പെട്ട ശേഷം സ്വന്തമായി ഷൂട്ട് ചെയ്‌ത വീഡിയോ ക്ലിപ്പുകൾ കേഡെൻലൈവ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് എഡിറ്റ് ചെയ്‌തു നൽകി. തുടർന്ന് സ്കൂളിൽ നടക്കുന്ന പ്രവർത്തങ്ങളുടെ ഡോക്യൂമെന്റഷന് ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികൾ മുൻകൈയെടുത്തു നടത്തുമെന്നു ക്യാമ്പിൽ അഭിപ്രായം ഉയർന്നു വന്നു.
പ്രവേശനോത്സവം ജൂൺ 2 2025
സ്കൂൾ പ്രവേശനോത്സവം 2025 ന്റെ ഡോക്യൂമെന്റഷന് ഏറ്റെടുത്ത ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികൾ
പ്രവേശനോത്സവത്തിന്റെ ഭാഗമായി നടന്ന എല്ലാ പ്രവർത്തങ്ങളുടെയും ഡോക്യൂമെന്റഷന് ഏറ്റെടുത്തു സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികൾ മാതൃകയായി. ഓരോ പരിപാടിയുടെയും ഫോട്ടോസ് വീഡിയോസ് കല്ലെച്റ്റ് ചെയ്‌തു ഡോക്യൂമെന്റ ചെയ്‌തു ചാർജുള്ള ടീചെര്സ് നു കൈമാറി. കൂടാതെ സ്കൂളിൽ നടന്ന പ്രോഗ്രാംസ് നെ മറ്റുള്ളവരിലേക്ക് എത്തിക്കുന്നതിനായി പ്രോമോ വീഡിയോസ് , റീല്സ് തയ്യാറാക്കി നൽകി.
|
|
|---|
പരിസ്ഥിതി ദിനം
2025 ജൂൺ 5
ഡിജിറ്റൽ പോസ്റ്റർ രചന മത്സരം
2025 ജൂൺ 5 ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ചു ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്ക് വേണ്ടി ഡിജിറ്റൽ പോസ്റ്റർ രചന മത്സരം നടത്തി. ഉബുണ്ടു 22.04 ൽ ജിമ്പ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച ലോകപരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ടു പോസ്റ്റർ നിർമിക്കുക എന്നതായിരുന്നു നിർദേശം. നിലവിലം ഒമ്പത്, പത്ത് ക്ലാസ്സിൽ പഠിക്കുന്ന ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളിൽ നിന്നും ഇരുപതോളം കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു. പുതിയ സോഫ്റ്റ്‌വെയർ ഉപയോഗിച്ചുള്ള മത്സരം കുട്ടികൾക്ക് ചെറിയ വെല്ലുവിളി നേരിട്ടെങ്കിലും എല്ലാ കുട്ടികളും നല്ല പ്രകടനം കാഴ്ച്ച വെച്ചു. പത്ത് സി യിൽ പഠിക്കുന്ന ഫാത്തിമ ഫഹ്മിയ സി പി ഒന്നാം സ്ഥാനവും ഫാത്തിമ റിഫ ഓ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. പരിപാടിക്കു കൈറ്റ് മാസ്റ്റർ ഷറഫുദ്ധീൻ എ കെ, കൈറ്റ് മിസ്ട്രസ് സുഹൈലത് കെ എന്നിവർ നേതൃത്വം നൽകി.
തനത് പ്രവർത്തനങ്ങൾ
ചിത്രശാല
2024-27 ബാച്ചിന്റെ ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക