ജി എം യു പി എസ് വേളൂർ/പ്രവർത്തനങ്ങൾ/2025-26
സ്കൂൾ പ്രവേശനോത്സവം
അത്തോളി :ജി.എം.യു.പി സ്കൂൾ വേളൂരിൽ നടന്ന പന്തലായനി ബ്ലോക്ക് തല സ്കൂൾ പ്രവേശനോത്സവം ബ്ലോക്ക് പ്രസിഡന്റ് പി.ബാബുരാജ് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാജൻ അധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡന്റ് സി.കെ റിജേഷ്,ആരോഗ്യ വിദ്യാഭ്യാസ ചെയർ പേഴ്സണൽ എ.എം സരിത, വികസന കാര്യ ചെയർ പേഴ്സൺ ഷീബ രാമചന്ദ്രൻ എന്നിവർ ചേർന്ന് ഒന്നാം ക്ലാസ് , എൽ കെ ജി വിദ്യാർത്ഥികൾക്കുള്ള പഠനോപകരണം വിതരണം ചെയ്തു.സ്ഥലം മാറി പോകുന്ന പ്രധാന അധ്യാപകൻ ടി.എം ഗിരീഷ് കുമാറിന് യാത്രയയപ്പു നൽകി. പി.ബാബുരാജ് ഉപഹാരം സമർപ്പിച്ചു. ക്ഷേമകാര്യ ചെയർമാൻ സുനീഷ് നടുവിലയിൽ ബ്ലോക്ക് , പഞ്ചായത്ത്അംഗങ്ങളായ സുധ കാപ്പിൽ ,വാർഡ് മെമ്പർ ഫൗസിയ ഉസ്മാൻ , എ.ഇ.ഒ എം.കെമഞ്ജു,പന്തലായനി ബി ആർ സി ബി.പി.സി മധുസൂദനൻ ,പി.ടി.എ പ്രസിഡന്റ് ജസ് ലീൽ കമ്മോട്ടിൽ, എസ്.എം.സി ചെയർമാൻ എം.കെ സാദിഖ്, എം.പി.ടി.എ ചെയർ പേഴ്സൺ രാജി രശ്മി പ്രസംഗിച്ചു. പ്രധാന അധ്യാപകൻ ടി.എം ഗിരീഷ് ബാബു സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ.രാജു നന്ദിയും പറഞ്ഞു. സംഗീത അധ്യാപിക സുസ്മിത ഗിരീഷ്, ലക്ഷ്യ സിഗീഷ്,ശിവനന്ദ എന്നിവർ കലാ പരിപാടികൾ അവതരിപ്പിച്ചു