ജി എം യു പി എസ് വേളൂർ/പ്രവർത്തനങ്ങൾ/2025-26
സ്കൂൾ പ്രവേശനോത്സവം
അത്തോളി :ജി.എം.യു.പി സ്കൂൾ വേളൂരിൽ നടന്ന പന്തലായനി ബ്ലോക്ക് തല സ്കൂൾ പ്രവേശനോത്സവം ബ്ലോക്ക് പ്രസിഡന്റ് പി.ബാബുരാജ് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാജൻ അധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡന്റ് സി.കെ റിജേഷ്,ആരോഗ്യ വിദ്യാഭ്യാസ ചെയർ പേഴ്സണൽ എ.എം സരിത, വികസന കാര്യ ചെയർ പേഴ്സൺ ഷീബ രാമചന്ദ്രൻ എന്നിവർ ചേർന്ന് ഒന്നാം ക്ലാസ് , എൽ കെ ജി വിദ്യാർത്ഥികൾക്കുള്ള പഠനോപകരണം വിതരണം ചെയ്തു.സ്ഥലം മാറി പോകുന്ന പ്രധാന അധ്യാപകൻ ടി.എം ഗിരീഷ് കുമാറിന് യാത്രയയപ്പു നൽകി. പി.ബാബുരാജ് ഉപഹാരം സമർപ്പിച്ചു. ക്ഷേമകാര്യ ചെയർമാൻ സുനീഷ് നടുവിലയിൽ ബ്ലോക്ക് , പഞ്ചായത്ത്അംഗങ്ങളായ സുധ കാപ്പിൽ ,വാർഡ് മെമ്പർ ഫൗസിയ ഉസ്മാൻ , എ.ഇ.ഒ എം.കെമഞ്ജു,പന്തലായനി ബി ആർ സി ബി.പി.സി മധുസൂദനൻ ,പി.ടി.എ പ്രസിഡന്റ് ജസ് ലീൽ കമ്മോട്ടിൽ, എസ്.എം.സി ചെയർമാൻ എം.കെ സാദിഖ്, എം.പി.ടി.എ ചെയർ പേഴ്സൺ രാജി രശ്മി പ്രസംഗിച്ചു. പ്രധാന അധ്യാപകൻ ടി.എം ഗിരീഷ് ബാബു സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ.രാജു നന്ദിയും പറഞ്ഞു. സംഗീത അധ്യാപിക സുസ്മിത ഗിരീഷ്, ലക്ഷ്യ സിഗീഷ്,ശിവനന്ദ എന്നിവർ കലാ പരിപാടികൾ അവതരിപ്പിച്ചു.
രക്ഷാകർതൃ വിദ്യാഭ്യാസ പരിപാടി
അത്തോളി.ബാലുശ്ശേരി നിയോജക മണ്ഡലം എംഎൽ എ അഡ്വ. കെ.എം സച്ചിൻ ദേവിൻ്റെ നേതൃത്വത്തിൽ സ്കൂളുകളിൽ നടപ്പിലാക്കുന്ന
സമഗ്ര വിദ്യാഭ്യാസ പദ്ധതി ബാക്ക് അപ്പ് ജി.എം.യു.പി സ്കൂൾ വേളൂരിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഫൗസിയ ഉസ്മാൻ ഉദ്ഘാടനം ചെയ്തു.
"നേർവഴി"രക്ഷാകർതൃ വിദ്യാഭ്യാസ പരിപാടി എം.ജയകൃഷ്ണൻ, ഡോ.എസുരേഷ് കുമാർ, അനിൽകുമാർ എസ് ,അരവിന്ദാക്ഷൻ കെ.കെ, വി.വി ബാലകൃഷ്ണൻ, ജ്യോതിഷ് കുമാർ എന്നിവർ ക്ലാസ്സെടുത്തു.
ഹെഡ്മിസ്ട്രസ് ലീനയുടെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ എസ്.എം.സി ചെയർമാൻ സാദിഖ് എം.കെ, എം.പി.ടി.എ പ്രസിഡണ്ട് രാജി രശ്മി, സിഞ്ചൂര പി.കെ. എന്നിവർ സംസാരിച്ചു.
വായന വാരാഘോഷം
അത്തോളി: ജി.എം.യു.പി സ്കൂൾ വേളൂരിലെ വായന വാരാഘോഷത്തിൽ പ്രശസ്ത ബാലസാഹിത്യകാരൻ ഡോ.കെ.ശ്രീകുമാർ മുഖ്യാതിഥിയായി കുട്ടികളോട് സംവദിച്ചു. വായനയുടെയും എഴുത്തിൻ്റെയും ലോകം കുട്ടികൾക്ക് സാധ്യമാണെന്നും അവരുടെ സർഗ വളർച്ചയ്ക്കും വ്യക്തിത്വത്തിനും വായന കാരണമാകും.
അത്തരം കഴിവുകളുടെ പരിപോഷണത്തിന് സ്വജീവിതം കൊണ്ട് മാതൃക കാട്ടിയ വ്യക്തിയാണ് പി.എൻ പണിക്കരെന്ന് അദ്ദേഹം കുട്ടികളെ ഓർമ്മപ്പെടുത്തി.
സ്പേസ് അത്തോളിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച മാതൃഭൂമി ചീഫ് ഫോട്ടോഗ്രാഫർ കെ.കെ സന്തോഷിന്റെ എം.ടി.യുടെ അപൂർവ്വ ചിത്രങ്ങളുടെ പ്രദർശനം,എം.ടി.യുടെ പുസ്തക പ്രദർശനം, ക്വിസ് മത്സരം എന്നിവ സംഘടിപ്പിച്ചു.
ജൂൺ 19 മുതൽ വായന വാരാഘോഷത്തിന്റെ ഭാഗമായി അക്ഷരമരം, അടിക്കുറിപ്പ് മത്സരം, വായന മത്സരം, കവിതാലാപനം, കഥാരചന,പ്രസംഗം, ക്വിസ്,പുസ്തക പരിചയം,ക്ലാസ് ലൈബ്രറി, കൈയെഴുത്ത് മാഗസിൻ തുടങ്ങി നിരവധി പരിപാടികൾ നടന്നു. നീലാംബരി മലയാളം ക്ലബ്ബിന്റെയും വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ചടങ്ങിൽ ഹെഡ്മിസ്ട്രസ് എം ലീന സ്വാഗതവും എസ്.എം.സി ചെയർമാൻ സാദിഖ് എം.കെ അധ്യക്ഷം വഹിച്ചു. ആശംസകളർപ്പിച്ച് എം.പി.ടി.എ ചെയർ പേഴ്സൺ രാജി രശ്മി, സ്പേസ് അത്തോളി പ്രസിഡണ്ട് ബി.കെ. ഗോകുൽ ദാസ്, എസ്.എം.സി അംഗം എം.ജയകൃഷ്ണൻ മാസ്റ്റർ, സ്റ്റാഫ് സെക്രട്ടറി രാജു.കെ നന്ദി അറിയിച്ച് ബബീഷ് കുമാർ എന്നിവർ സംസാരിച്ചു.
വൈക്കം മുഹമ്മദ് ബഷീർ ദിനം
ജി.എം.യു.പി. സ്കൂൾ വേളൂരിൽ കഥയുടെ സുൽത്താൻ്റെ ജീവിതവും സാഹിത്യവും കുട്ടികൾക്ക് പഠനാനുഭവമാകുന്ന തരത്തിൽ വിവിധ പരിപാടികൾ നടന്നു.
ബഷീർ അനുസ്മരണം, കഥാപാത്രങ്ങളുടെ ദൃശ്യാവിഷ്കാരം, പുസ്തകപ്രദർശനം, ക്ലാസ് മാഗസിൻ പ്രകാശനം,ജലച്ചായ മത്സരം എന്നിവ കൂടാതെ
കുട്ടിയും കുടുംബവും ബഷീർ കൃതികളെ ആസ്പദമാക്കി തയ്യാറാക്കിയ റീൽസ് ശ്രദ്ധേയമായി.
നീലാംബരി മലയാളം കബ്ബിൻ്റെയും വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിലാണ് പരിപാടികൾ സംഘടിപ്പിച്ചത്.
ചാന്ദ്രദിന പരിപാടി
അത്തോളി :ജി. എം. യു. പി. സ്കൂളിൽ ജൂലൈ 21 ചാന്ദ്രദിനത്തിൽ ആർട്ടെമിസ് ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികൾ നടത്തി. അധ്യാപകനും ശാസ്ത്രചിന്തകനുമായ യു. സന്തോഷ് കുമാർ പരിപാടികൾ ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്‌ട്രസ് ലീന ടീച്ചർ സ്വാഗതം പറഞ്ഞ ചടങ്ങിൽ പി ടി എ വൈസ് പ്രസിഡന്റ് ഷിജു വി.എം അധ്യക്ഷം വഹിച്ചു.സയൻസ് ക്ലബ്ബ് സ്റ്റുഡന്റ് കൺവീനർ തന്മയ എസ് നായർ നന്ദി പറഞ്ഞു. ചാന്ദ്രദിനവുമായി ബന്ധപ്പെട്ട ക്ലാസ്, വീഡിയോ പ്രസന്റേഷൻ, ക്വിസ്, സെമിനാർ പ്രസന്റേഷൻ, പ്രസംഗം, ചാർട്ട് നിർമ്മാണം, റോക്കറ്റ് നിർമ്മാണം, കൊളാഷ് നിർമ്മാണം, ചാന്ദ്രദിന പതിപ്പ്
നിർമ്മാണം എന്നീ പരിപാടികൾ നടന്നു.
അധ്യാപകരായ പ്രസീജ, സിഞ്ചൂര, സുഖിൽ, ലിഷ, ശ്രുതി, ജിത, ദീപ എന്നിവർ നേതൃത്വം നൽകി.
സ്കൂളിലെ സ്കൂൾ പാർലമെന്റ് ഇലക്ഷൻ
വേളൂർ ജി എം യു പി സ്കൂളിലെ സ്കൂൾ പാർലമെന്റ് ഇലക്ഷൻ 29-07-25 ചൊവ്വാഴ്ച നടന്നു. തികച്ചും ജനാധിപത്യപരമായ രീതിയിൽ ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ ഉപയോഗിച്ചായിരുന്നു തെരഞ്ഞെടുപ്പ്. 5 സ്ഥാനാർഥികളായിരുന്നു മത്സരരംഗത്ത് ഉണ്ടായിരുന്നത്. നാല് ബൂത്തുകളിലായാണ് ഇലക്ഷൻ നടന്നത്. സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ തെരഞ്ഞെടുപ്പിന്റെ ഓരോ ഘട്ടങ്ങളും കുട്ടികൾക്ക് നേരിട്ട് അനുഭവിച്ച് അറിയാനുള്ള അവസരങ്ങൾ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ഒരുക്കി. ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ ഉപയോഗിച്ചുള്ള തെരഞ്ഞെടുപ്പിൽ പങ്കെടുക്കാൻ കുട്ടികൾ വളരെ ആവേശത്തിലായിരുന്നു. രാവിലെ 10.30 ന്ആരംഭിച്ച ഇലക്ഷൻ ഉച്ചയ്ക്ക് ഒരു മണിയോടുകൂടി അവസാനിച്ചു. ഏഴാം ക്ലാസ് വിദ്യാർത്ഥി റി തുൽ സ്കൂൾ ലീഡർ ആയും തെരഞ്ഞെടുക്കപ്പെട്ടു. ഫലപ്രഖ്യാപനത്തിനുശേഷം വിദ്യാർത്ഥികൾ ആഹ്ലാദ പ്രകടനം നടത്തി. ബൽരാജ് ടി വി, രാജു, നഷീദ,അഞ്ജു, പ്രിൻസി, ഷിൻസി,വാരിസ് ശരണ്യ, ഇവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.