ജി.വി.എച്ച്.എസ്.എസ്. പുല്ലാനൂർ/ലിറ്റിൽകൈറ്റ്സ്/2024-27
| Home | 2024-27 | 2025-28 | 2026-29 |
അഭിരുചി പരീക്ഷ
ജി വി എച് എസ് എ സ് പുല്ലാനൂർ സ്ക്കുളിലെ 2024- 27 ലിറ്റിൽ കൈറ്റ്സ് ബാച്ചിലേക്കുള്ള അഭിരുചി പരീക്ഷ 15/6/2024 ശനിയാഴ്ച സ്കൂൾ ഐടി ലാബിൽ നടന്നു. 50 വിദ്യാർത്ഥികൾ അഭിരുചി പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തു. 42 കുട്ടികൾ പരീക്ഷ അറ്റൻഡ് ചെയ്തു. വിദ്യാർത്ഥികൾക്കുള്ള പരിശീലന ക്ലാസ് മറ്റ് ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടത്തി. പരീക്ഷ സോഫ്റ്റ്വെയർ ഇൻസ്റ്റോൾ ചെയ്യുവാനും, റിസൾട്ട് അപ്ലോഡ് ചെയ്യുവാനും വിദ്യാർത്ഥികൾ കൈറ്റ് മാസ്റ്റേഴ്സിന് സഹായിച്ചു.
കമ്പ്യൂട്ടറിൽ പ്രത്യേകം തയ്യാറാക്കിയ സോഫ്റ്റ് വെയറിലാണ് പരീക്ഷ നടത്തിയത്. 30 മിനിറ്റ് ദൈർഘ്യമുള്ള 20 ചോദ്യങ്ങൾ ആയിരുന്നു പരീക്ഷയിൽ ഉണ്ടായിരുന്നത്. ലോജിക് ആൻഡ് റീസണിങ്, പ്രോഗ്രാമിംഗ് വിഭാഗം,5,6,7 ഐ.സി.ടി പാഠപുസ്തകങ്ങൾ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങൾ, ഐടി പൊതുവിജ്ഞാനം ഇവയുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് അഭിരുചി പരീക്ഷയ്ക്ക് വന്നത്.
സെർവർ ഉൾപ്പെടെ 15 കമ്പ്യൂട്ടറുകളിലാണ് പരീക്ഷ ഇൻസ്റ്റാൾ ചെയ്തത്. കുട്ടികളെ മറ്റ് ക്ലാസ്സിൽ പ്രോട്ടോക്കോളനുസരിച്ചിരുത്തി മൂന്നു ബാച്ചുകളായി പരീക്ഷ നടത്തി. പരീക്ഷയിൽ ഉടനീളം കൈറ്റ് മാസ്റ്റേഴ്സ് ആയ വിജീഷ് പി കെ,ഉമ്മുസൽമ എം.പി മറ്റു ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ തുടങ്ങിയവർ നേതൃത്വം നൽകി.
| 18010-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 18010 |
| യൂണിറ്റ് നമ്പർ | LK/2018/18010 |
| അംഗങ്ങളുടെ എണ്ണം | 28 |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | മലപ്പുറം |
| ഉപജില്ല | മലപ്പുറം |
| ലീഡർ | അഭിരാം സി കെ |
| ഡെപ്യൂട്ടി ലീഡർ | ശിഖ സി |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | വിജീഷ് പി കെ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ഉമ്മുസൽമ എസ് |
| അവസാനം തിരുത്തിയത് | |
| 26-06-2025 | Gvhsspullanur |
ലിറ്റിൽ കൈറ്റ്സ് – സാങ്കേതിക പരിശീലന പരിപാടികൾ
സ്ഥലം: ഐ.ടി. ലാബ്
പരിശീലന സമയം: എല്ലാ ബുധനാഴ്ചകളും രാവിലെ 9 മുതൽ 10 വരെ
ലിറ്റിൽകൈറ്റ്സ് അംഗങ്ങൾക്കായി സാങ്കേതിക വിദ്യകളിൽ ആഴത്തിലുള്ള ജ്ഞാനം ലഭ്യമാക്കുന്ന രീതിയിൽ പരിശീലന പരിപാടികൾ ക്രമീകരിച്ചിരിക്കുന്നു. എല്ലാ ബുധനാഴ്ചകളും രാവിലെ 9 മുതൽ 10 വരെയാണ് ഈ ക്ലാസുകൾ നടക്കുന്നത്. കൈറ്റ് പുറത്തിറക്കിയ ഔദ്യോഗിക മോഡ്യൂളുകളാണ് ക്ലാസുകളിൽ അടിസ്ഥാനമായി ഉപയോഗിക്കുന്നത്.
പരിശീലന വിഷയങ്ങൾ:
- പ്രോഗ്രാമിംഗ്
- ആനിമേഷൻ
- മലയാളം കമ്പ്യൂട്ടിങ്ങ്
- ഇലക്ട്രോണിക്സ്
- കമ്പ്യൂട്ടർ ഹാർഡ്വെയർ
- കമ്പ്യൂട്ടർ നെറ്റ്വർക്ക്
- ഓഡിയോ-വീഡിയോ എഡിറ്റിംഗ്
- ഫോട്ടോഗ്രാഫി
ഈ മേഖലകളിൽ പഠനത്തിനും പ്രായോഗിക പരിചയത്തിനും ഉള്ള വിശാലത കുട്ടികളെ ഏറെ ആകർഷിക്കുന്നതാണ്. നിലവിൽ 28 കുട്ടികളാണ് ഈ ബാച്ചിൽ ഉള്ളത്. പരിശീലനങ്ങൾ കൈറ്റ് മാസ്റ്റർ ശ്രീ. വിജീഷ് സാറിന്റെയും, കൈറ്റ് മിസ്ട്രസ് ഉമ്മുസൽമ ടീച്ചറുടെയും നേതൃത്വത്തിൽ കാര്യക്ഷമമായും സൃഷ്ടിപരമായും നടക്കുന്നു. അവരുടെ നേതൃത്വത്തിൽ കുട്ടികൾക്ക് സാങ്കേതികവിദ്യകളെ കുറിച്ചുള്ള ആഴത്തിലുള്ള ധാരണയും പ്രവർത്തനപരിചയവും ലഭിക്കുന്നതിനൊപ്പം, ഇന്നവേറ്റീവ് ചിന്താശേഷിയും വികസിപ്പിക്കാൻ സഹായകമാണ്.
| ക്രമ നമ്പർ | അഡ്മിഷൻ നമ്പർ | അംഗത്തിന്റെ പേര് | ക്ലാസ് | |
|---|---|---|---|---|
| 1 | 10532 | ABHIRAM . C. K | D | |
| 2 | 11645 | AYISHA RANA.E | D | |
| 3 | 11697 | AYISHA SANA | D | |
| 4 | 11638 | DILSHA C | A | |
| 5 | 11131 | FATHIMA ASNA . T | B | |
| 6 | 11110 | FATHIMA DILSHA V.K | B | |
| 7 | 11744 | FATHIMA HIBA. T | D | |
| 8 | 11320 | FATHIMA NADIYA. K | B | |
| 9 | 11130 | FATHIMA NASHWA.K | B | |
| 10 | 11128 | FATHIMA RINSHA K | A | |
| 11 | 11109 | FATHIMA SANA | B | |
| 12 | 11712 | FATHIMA SHAHMA. K | A | |
| 13 | 10897 | HADI MUHAMMED .K | B | |
| 14 | 11620 | HRIDHYA DAS. N | D | |
| 15 | 11633 | MINHA FATHIMA M | A | |
| 16 | 11562 | MOHAMMED SHIBILI.V.K | A | |
| 17 | 11631 | MUHAMMAD SHAMMAS . M | A | |
| 18 | 11644 | MUHAMMED FEBIL.K | D | |
| 19 | 11059 | MUHAMMED HASSAN R V | B | |
| 20 | 11162 | MUHAMMED NAJAD K P | D | |
| 21 | 11732 | NAFEESA HABEEBA | A | |
| 22 | 11679 | NAFILA K | D | |
| 23 | 11680 | NAJIYA K | D | |
| 24 | 11661 | NASEERA NASRIN M | A | |
| 25 | 11108 | NISHWA KAPRAKKADAN | D | |
| 26 | 11618 | RAIHANA KHALANDER | C | |
| 27 | 11134 | SAHAD K.P | B | |
| 28 | 11619 | SHIKHA. C | C |
ലിറ്റിൽ കൈറ്റ്സ് - പുതിയ യൂസർ നിർമ്മാണ പരിശീലനം
തിയതി : 13/06/2025
സ്ഥലം : ഐ.ടി. ലാബ്, ജി.വി.എച്ച്.എസ്.എസ്. പുല്ലാനൂർ
8,9 ക്ലാസുകളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കായി ആധുനിക ഐ.ടി. സംവിധാനങ്ങളുടെ പ്രാവർത്തിക പരിചയം ലഭ്യമാക്കുന്നതിനിന്റെ ഭാഗമായി, പുതിയ യൂസർ അക്കൗണ്ടുകൾ നിർമ്മിക്കുന്നതിനുള്ള പരിശീലനം വിജയകരമായി നടന്നു.പരിശീലനം ഐ.ടി. ലാബിൽ അത്യന്തം ക്രമബദ്ധമായി സംഘടിപ്പിച്ചിരുന്നതായിരുന്നു. കൈറ്റ് മാസ്റ്റർ ശ്രീ. വിജീഷ് സാറിന്റെയും,കൈറ്റ് മിസ്ട്രസ് ഉമ്മുസൽമ ടീച്ചറുടെയും നേതൃത്വത്തിൽ കുട്ടികൾ മികച്ച രീതിയിൽ പ്രവർത്തനം നിർവഹിച്ചു. ഓരോ വിദ്യാർഥിയും classwise യൂസർ അക്കൗണ്ടുകൾ നിർമ്മിക്കുകയും അതുമായി ബന്ധപ്പെട്ട അടിസ്ഥാന ഐടി നടപടികൾ പ്രായോഗികമായി പഠിക്കുകയും ചെയ്തു.
ഈ പ്രവർത്തനത്തിലൂടെ കുട്ടികൾക്ക് സാങ്കേതിക ജ്ഞാനം കൂടുതൽ ആഴത്തിൽ ഉൾക്കൊള്ളാൻ അവസരമാകുകയും, ലിറ്റിൽ കൈറ്റ്സ് പദ്ധതിയുടെ ലക്ഷ്യങ്ങളോട് കൂടുതൽ ബന്ധപ്പെടാനും കഴിവുണ്ടായി.