ഗവ. എച്ച് എസ് എസ് പുതിയകാവ്/Say No To Drugs Campaign
ലഹരിവിരുദ്ധദിനം 2025
25/06/2025 ബുധനാഴ്ച ആളംതുരുത്ത് ഈശ്വരവിലാസം ലൈബ്രറി & റീഡിങ് റൂമിന്റെ ആഭിമുഖ്യത്തിൽ ജി. എച്ച്.എസ്. എസ് പുതിയകാവിൽ ഹൈസ്കൂൾ കുട്ടികൾക്കായി ലഹരി വിരുദ്ധ ക്ലാസ് സംഘടിപ്പിച്ചു. വടക്കേക്കര സർവീസ് സഹകരണ ബാങ്ക് പ്രസിഡൻറ് ശ്രീ. ഇ. പി തമ്പിയുടെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ എക്സൈസ് പ്രിവെൻറ് ഓഫീസർ ശ്രീ രതീഷ് ടി എ കുട്ടികൾക്കായി ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നയിച്ചു. വിദ്യാർത്ഥികൾക്കിടയിൽ വ്യാപിച്ചുകൊണ്ടിരിക്കുന്ന വ്യത്യസ്ത ലഹരികളെ കുറിച്ചും അതിൻറെ പ്രത്യാഘാതങ്ങളെ കുറിച്ചും അദ്ദേഹം തൻറെ ക്ലാസ്സിൽ വിശദീകരിച്ചു. പ്രധാന അധ്യാപിക ഷീല കെ. ജെ സ്വാഗതവും ഈശ്വരവിലാസം ലൈബ്രറി ലൈബ്രേറിയൻ ശ്രീമതി സൽമ നന്ദിയും അർപ്പിച്ച് സംസാരിച്ചു.
ലഹരി വിരുദ്ധ കാമ്പയിന്റെ ഭാഗമായി നവംബർ ഒന്ന് 2022 ൽ നടന്ന കുട്ടിച്ചങ്ങലയിൽ പങ്കെടുത്ത് പുതിയകാവിന്റെ വിദ്യാർത്ഥികൾ
ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി എറണാകുളം റൂറൽ പോലീസ് ആഫീസർ ഓൺലൈൻ പ്ലാറ്റ്ഫോമിൽ കുട്ടികൾക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഹെഡ്മിസ്ട്രസ് ശ്രീമതി സലീല വി കെ, വടക്കേക്കര ജനമൈത്രി പോലീസ് പ്രതിനിധി, ലഹരി വിരുദ്ധ ക്ലബ്ബ് കൺവീനർ ശ്രീ ഇസ്മയിൽ സി എന്നിവർ സംസാരിച്ചു
ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് എക്സൈസ് ഡിപാർട്ട്മെന്റിൽ നിന്നുള്ള സനൽകുമാർ സർ നയിക്കുന്നു.

തുടർന്ന് ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് നടന്ന ചിത്രരചനാ മത്സരത്തിലെ സൃഷ്ടികളുടെ പ്രദർശനും നടന്നു
വടക്കേക്കര ജനമൈത്രി പോലീസും ജി എച്ച് എസ് എസ് പുതിയകാവും സംയുക്തമായി സംഘടിപ്പിച്ച ലഹരി വിരുദ്ധ ബോധവത്ക്കരണ സൈക്കിൾ റാലി
-
ലഹരി വിരുദ്ധ ബോധവത്ക്കരണ റാലി