ഉള്ളടക്കത്തിലേക്ക് പോവുക

എൻ എസ് ബോയ്സ് എച്ച് എസ് എസ് മാന്നാർ/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്
Home2026-27
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

പ്രവേശനോൽസവം

2025 ജൂൺ രണ്ടിന് പ്രതികൂല കാലാവസ്ഥാ സാഹചര്യത്തിൽ ലളിതമായ ചടങ്ങുകളോടെ സ്കൂളിൽ പ്രവേശനോത്സവം നടന്നു. ലളിതമെങ്കിലും ഊഷ്മളമായിരുന്നു ചടങ്ങ്. സ്കൂൾ മാനേജർ ശ്രീ കെ ആർ രാമചന്ദ്രൻ നായർ,  നായർ സമാജം സ്കൂൾസ്  പ്രസിഡൻറ്  ശ്രീ കെ ജി വിശ്വനാഥൻ നായർ, പ്രഥമ അദ്ധ്യാപിക ശ്രീമതി സുജ എ ആർ,  പുതിയതായി കലാലയത്തിലേക്ക് പ്രവേശനം നേടിയ വിദ്യാർത്ഥി പ്രതിനിധികൾ എന്നിവർ ചേർന്ന് വിദ്യാജ്യോതി തെളിയിച്ചു. ശേഷം പ്രവേശന മധുരം നൽകി കുട്ടികളെ ക്ലാസുകളിലേക്ക് നയിച്ചു.

<gallery mode="packed"> പ്രമാണം:WhatsApp Image 2025-06-02 at 21.15.02.jpg പ്രമാണം:36021 PRAVESHAM.jpg </gallery

നായർ സമാജം സ്കൂളിൽ കഥകളി ശില്പശാല

നായർ സമാജം ബോയ്സ് ഗേൾസ് സ്കൂളുകളിലെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനവും കഥകളി അവതരണവും നടന്നു. മലയാളം സാഹിത്യ അധ്യാപകരുടെ മേൽനോട്ടത്തിൽ നടന്ന പരിപാടികൾ പത്താം ക്ലാസിലെ കുട്ടികളുടെ പാഠഭാഗമായ നളചരിതത്തിലെ ഹംസവും നളനും ചേർന്നുള്ള രംഗമാണ് സ്കൂളിൽ അവതരിപ്പിച്ചത്.


വളരെ കാലത്തിനു ശേഷമാണ് സ്കൂളിൽ കഥകളി അരങ്ങ് ഉണരുന്നത്. പാഠഭാഗത്തിന് രംഗാവതരണം കുട്ടികൾക്ക് നേരിട്ട് കഥകളി കണ്ടറിയുവാനും ആസ്വദിക്കുവാനും ഉള്ള അവസരമായി മാറി.


കഥകളി അവതരണത്തിന് മുമ്പ് ആസ്വാദന ക്ലാസ് നടന്നു. സ്കൂളിലെ ഇംഗ്ലീഷ് അധ്യാപകനായ മധുവാരണാസി ഹംസമായും കലാഭാരതി ഹരികുമാർ നളനായും രംഗത്തുവന്നു. കലാമണ്ഡലം സജീവൻ, മംഗലം നാരായണൻ നമ്പൂതിരി, കലാഭാരതി പീതാംബരൻ കലാഭാരതി ജയശങ്കർ, ചിങ്ങോലി പുരുഷോത്തമൻ, കലാമണ്ഡലം ഹരികൃഷ്ണൻ എന്നിവരും കഥക ളി അവതരണത്തിന്റെ ഭാഗമായി.