എൻ എസ് ബോയ്സ് എച്ച് എസ് എസ് മാന്നാർ/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


പ്രവേശനോൽസവം

2025 ജൂൺ രണ്ടിന് പ്രതികൂല കാലാവസ്ഥാ സാഹചര്യത്തിൽ ലളിതമായ ചടങ്ങുകളോടെ സ്കൂളിൽ പ്രവേശനോത്സവം നടന്നു. ലളിതമെങ്കിലും ഊഷ്മളമായിരുന്നു ചടങ്ങ്. സ്കൂൾ മാനേജർ ശ്രീ കെ ആർ രാമചന്ദ്രൻ നായർ,  നായർ സമാജം സ്കൂൾസ്  പ്രസിഡൻറ്  ശ്രീ കെ ജി വിശ്വനാഥൻ നായർ, പ്രഥമ അദ്ധ്യാപിക ശ്രീമതി സുജ എ ആർ,  പുതിയതായി കലാലയത്തിലേക്ക് പ്രവേശനം നേടിയ വിദ്യാർത്ഥി പ്രതിനിധികൾ എന്നിവർ ചേർന്ന് വിദ്യാജ്യോതി തെളിയിച്ചു. ശേഷം പ്രവേശന മധുരം നൽകി കുട്ടികളെ ക്ലാസുകളിലേക്ക് നയിച്ചു.

നായർ സമാജം സ്കൂളിൽ കഥകളി ശില്പശാല

നായർ സമാജം ബോയ്സ് ഗേൾസ് സ്കൂളുകളിലെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനവും കഥകളി അവതരണവും നടന്നു. മലയാളം സാഹിത്യ അധ്യാപകരുടെ മേൽനോട്ടത്തിൽ നടന്ന പരിപാടികൾ പത്താം ക്ലാസിലെ കുട്ടികളുടെ പാഠഭാഗമായ നളചരിതത്തിലെ ഹംസവും നളനും ചേർന്നുള്ള രംഗമാണ് സ്കൂളിൽ അവതരിപ്പിച്ചത്.


വളരെ കാലത്തിനു ശേഷമാണ് സ്കൂളിൽ കഥകളി അരങ്ങ് ഉണരുന്നത്. പാഠഭാഗത്തിന് രംഗാവതരണം കുട്ടികൾക്ക് നേരിട്ട് കഥകളി കണ്ടറിയുവാനും ആസ്വദിക്കുവാനും ഉള്ള അവസരമായി മാറി.


കഥകളി അവതരണത്തിന് മുമ്പ് ആസ്വാദന ക്ലാസ് നടന്നു. സ്കൂളിലെ ഇംഗ്ലീഷ് അധ്യാപകനായ മധുവാരണാസി ഹംസമായും കലാഭാരതി ഹരികുമാർ നളനായും രംഗത്തുവന്നു. കലാമണ്ഡലം സജീവൻ, മംഗലം നാരായണൻ നമ്പൂതിരി, കലാഭാരതി പീതാംബരൻ കലാഭാരതി ജയശങ്കർ, ചിങ്ങോലി പുരുഷോത്തമൻ, കലാമണ്ഡലം ഹരികൃഷ്ണൻ എന്നിവരും കഥകളി അവതരണത്തിന്റെ ഭാഗമായി.

ലഹരി വിരുദ്ധ ദിനം-25

2025 ജൂൺ 26 ലഹരി വിരുദ്ധ ദിനം സമുചിതമായി ആചരിച്ചു. ദിനാചരണവുമായി ബന്ധപ്പെട്ട സൂമ്പ സെഷൻ മാന്നാർ എസ് ഐ ശ്രീ ശരത് ഉദ്ഘാടനം ചെയ്തു. ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ സോഫ്റ്റ്‌വെയർ ക്യാമ്പയിൻ എൻസിസിയുടെ അവബോധന ക്ലാസും നടന്നു.

സ്വാതന്ത്ര്യ ദിനാഘോഷം

മാന്നാർ നായർ സമാജം ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ ഈ വർഷത്തെ സ്വാതന്ത്ര്യ ദിനാഘോഷം പൂർവ്വാധികം ഭംഗിയായി നടന്നു. പ്രിൻസിപ്പൽ വി മനോജ്  പതാക ഉയർത്തി.  എൻ സി സി,  എൻഎസ്എസ് ,എസ് പി സി, ജെ ആർ സി ലിറ്റിൽ കൈറ്റ്സ്, സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റുകളുടെ നേതൃത്വവും സാന്നിധ്യവും പരിപാടിയെ മികവുറ്റതാക്കി. പരിപാടിക്ക് ശേഷം  ഘോഷയാത്രയും മധുര വിതരണവും നടന്നു.

ഓണാഘോഷം

ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 8 തിങ്കളാഴ്ച പൂർവ്വാധികം ഭംഗിയായി നടന്നു. കുട്ടികൾക്കായുള്ള വിവിധ മത്സരങ്ങളും അധ്യാപകരുടെയും കുട്ടികളുടെയും കലാപരിപാടികളും നടന്നു.

സ്കൂൾ കലോത്സവം 2025

സ്കൂൾ കലോത്സവം 2025 പൂർവാധികം ഭംഗിയായി സ്കൂളിൽ സംഘടിപ്പിക്കുകയുണ്ടായി. ഒക്ടോബർ 3 വെള്ളിയാഴ്ച രാവിലെ പത്തുമണിക്ക് പ്രഥമ അധ്യാപിക സുജ എ ആർ പരിപാടി ഉദ്ഘാടനം ചെയ്തു നൃത്ത ഗീത വാദ്യ മേളങ്ങളുടെ സമ്മേളനമായിരുന്നു കലോത്സവം.