ഗവ എച്ച് എസ് പുഴാതി/പ്രവർത്തനങ്ങൾ/2025-26
| Home | 2025-26 |
പ്രവേശനോത്സവം 2025-26 (2/06/25)
പ്രവേശനോത്സവ ഗാനത്തോടെ പരിപാടി ആരംഭിച്ചു. PTA പ്രസിഡന്റ് സുബൈർ കീച്ചിരി അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രിൻസിപ്പൽ തസ്‌നി ടീച്ചർ സ്വാഗതം പറഞ്ഞു. കേരള ഫോക്ലോർ അക്കാ ദമി അവാർഡ് ജേതാവും അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ ഇൻ പോലീസ്, ശ്രീ പ്രജീഷ് ഏ ഴോ ഉദ്ഘാടന കർമം നിർവഹിച്ചു. കണ്ണൂർ കോർപറേഷൻ കൗൺസിലർ ശ്രീ കൂക്കിരി രാജേഷ് മുഖ്യാതിഥിയായി.ഹയർസെക്കന്ററി staff സെക്രട്ടറി മനോജ് sir സീനിയർ അസിസ്റ്റന്റ് ഷീജ ടീച്ചർ, ഖാലിദ് sir എന്നിവർ ആശംസകൾ നേർന്നു. HM റിമ ടീച്ചർ നന്ദി പറഞ്ഞു. തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ നടന്നു. മധുര പലഹാരം വിതരണം ചെയ്തു.
പ്രവേശനോത്സവത്തിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ പങ്കാളിത്തവും ഉണ്ടായിരുന്നു.
ലോക പരിസ്ഥിതി ദിനം(5/06/25)
ജൂൺ അഞ്ച് പരിസ്ഥിതിദിനത്തിൽ കുട്ടികൾക്ക് പരിസ്ഥിതി ദിന സന്ദേശം നൽകി.
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പോസ്റ്റർ രചനാ മൽസരം, ക്വിസ് മത്സരം എന്നിവ നടത്തി. വിജയികളെ തിരഞ്ഞെടുത്തു.പരിസ്ഥിതി ദിന പ്രതിജ്ഞ എടുത്തു.വൃക്ഷത്തൈ നട്ടു.
മെറിറ്റ് ഡേ ആഘോഷിച്ചു.(9/06/25)
പുഴാതി : കഴിഞ്ഞ അധ്യയന വർഷം പുഴാതി ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും എസ്.എസ്.എൽ.സി, ഹയർ സെക്കണ്ടറി, സ്കോളർഷിപ്പ് പരീക്ഷകളിൽ ഉന്നത വിജയം നേടിയ പ്രതിഭകളുടെ അനുമോദന സദസ്സ് - മെറിറ്റ് ഡേ - 2025 കണ്ണൂർ മേയർ മുസ്ലിഹ് മഠത്തിൽ ഉദ്ഘാടനം ചെയ്തു. അടിസ്ഥാന സൗകര്യങ്ങളുടെ അപര്യപ്തതയിൽ വീർപ്പ മുട്ടുന്നതിടയിലും സ്കൂൾ കൈവരിച്ചത് തിളക്കമേറിയ വിജയമാണ് മേയർ അഭിപ്രായപ്പെട്ടു. കോർപ്പറേഷൻ പുഴാതി വാർഡ് കൗൺസിലർ കൂക്കിരി രാജേഷ് അധ്യക്ഷത വഹിച്ചു.പി ടി എ പ്രസിഡണ്ട് സുബൈർ കിച്ചിരി , എസ്.എം.സി ചെയർമാൻ ബി.അബ്ദുൽ കരീം മദർ പി.ടി.എ പ്രസിഡണ്ട് എം.വി സവിത. പി ടി എ വൈസ് പ്രസിഡണ്ട്
പി.പിഅഫ്സൽ ,പ്രിൻസിപ്പാൾ ടി. തസ്നീം, പ്രധാനാധ്യാപിക പി.പി റിമ , സ്റ്റാഫ് സെക്രട്ടറി പി.കെ ഖാലിദ് എന്നിവർ പ്രസംഗിച്ചു.
ജൂൺ 19 വായനാദിനം(19/06/25)
വായനദിനമായ ജൂൺ 19 ന് കുട്ടികൾ വായനദിന പ്രതിജ്ഞ എടുത്തു .പത്താംതരത്തിലെ ശ്രീനന്ദ ശ്രീ.പി എ ൻ പണിക്കർ അനുസ്മരണം നടത്തി.ലൈബ്രറിയിൽ വച്ച് കുട്ടികൾക്ക് പുസ്തപരിചയം നടത്തി.