ഗവ എച്ച് എസ് പുഴാതി/പ്രവർത്തനങ്ങൾ/2025-26
| Home | 2025-26 |
പ്രവേശനോത്സവം 2025-26 (2/06/25)
പ്രവേശനോത്സവ ഗാനത്തോടെ പരിപാടി ആരംഭിച്ചു. PTA പ്രസിഡന്റ് സുബൈർ കീച്ചിരി അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രിൻസിപ്പൽ തസ്‌നി ടീച്ചർ സ്വാഗതം പറഞ്ഞു. കേരള ഫോക്ലോർ അക്കാ ദമി അവാർഡ് ജേതാവും അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ ഇൻ പോലീസ്, ശ്രീ പ്രജീഷ് ഏ ഴോ ഉദ്ഘാടന കർമം നിർവഹിച്ചു. കണ്ണൂർ കോർപറേഷൻ കൗൺസിലർ ശ്രീ കൂക്കിരി രാജേഷ് മുഖ്യാതിഥിയായി.ഹയർസെക്കന്ററി staff സെക്രട്ടറി മനോജ് sir സീനിയർ അസിസ്റ്റന്റ് ഷീജ ടീച്ചർ, ഖാലിദ് sir എന്നിവർ ആശംസകൾ നേർന്നു. HM റിമ ടീച്ചർ നന്ദി പറഞ്ഞു. തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ നടന്നു. മധുര പലഹാരം വിതരണം ചെയ്തു.
പ്രവേശനോത്സവത്തിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ പങ്കാളിത്തവും ഉണ്ടായിരുന്നു.
ലോക പരിസ്ഥിതി ദിനം(5/06/25)
ജൂൺ അഞ്ച് പരിസ്ഥിതിദിനത്തിൽ കുട്ടികൾക്ക് പരിസ്ഥിതി ദിന സന്ദേശം നൽകി.
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പോസ്റ്റർ രചനാ മൽസരം, ക്വിസ് മത്സരം എന്നിവ നടത്തി. വിജയികളെ തിരഞ്ഞെടുത്തു.പരിസ്ഥിതി ദിന പ്രതിജ്ഞ എടുത്തു.വൃക്ഷത്തൈ നട്ടു.
ബ്രിഡ്ജ് കോഴ്സ് 6/06/2025
ഒമ്പതാം ക്ലാസിലെ അധികപിന്തുണ ആവശ്യമുള്ള കുട്ടികൾക്ക് ബ്രിഡ്ജ് കോഴ്സ് ആരംഭിച്ചു.
മെറിറ്റ് ഡേ ആഘോഷിച്ചു.(9/06/25)
പുഴാതി : കഴിഞ്ഞ അധ്യയന വർഷം പുഴാതി ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും എസ്.എസ്.എൽ.സി, ഹയർ സെക്കണ്ടറി, സ്കോളർഷിപ്പ് പരീക്ഷകളിൽ ഉന്നത വിജയം നേടിയ പ്രതിഭകളുടെ അനുമോദന സദസ്സ് - മെറിറ്റ് ഡേ - 2025 കണ്ണൂർ മേയർ മുസ്ലിഹ് മഠത്തിൽ ഉദ്ഘാടനം ചെയ്തു. അടിസ്ഥാന സൗകര്യങ്ങളുടെ അപര്യപ്തതയിൽ വീർപ്പ മുട്ടുന്നതിടയിലും സ്കൂൾ കൈവരിച്ചത് തിളക്കമേറിയ വിജയമാണ് മേയർ അഭിപ്രായപ്പെട്ടു. കോർപ്പറേഷൻ പുഴാതി വാർഡ് കൗൺസിലർ കൂക്കിരി രാജേഷ് അധ്യക്ഷത വഹിച്ചു.പി ടി എ പ്രസിഡണ്ട് സുബൈർ കിച്ചിരി , എസ്.എം.സി ചെയർമാൻ ബി.അബ്ദുൽ കരീം മദർ പി.ടി.എ പ്രസിഡണ്ട് എം.വി സവിത. പി ടി എ വൈസ് പ്രസിഡണ്ട്
പി.പിഅഫ്സൽ ,പ്രിൻസിപ്പാൾ ടി. തസ്നീം, പ്രധാനാധ്യാപിക പി.പി റിമ , സ്റ്റാഫ് സെക്രട്ടറി പി.കെ ഖാലിദ് എന്നിവർ പ്രസംഗിച്ചു.
12/06/2025
ബോധവൽക്കരണക്ലാസ്
ഡിജിറ്റൽ അച്ചടക്കം എന്ന വിഷയത്തെക്കുറിച്ച് ബോധവൽക്കരണ ക്ലാസ് നടന്നു.കുട്ടികളിൽ വർദ്ധിച്ചുവരുന്ന മൊബൈൽ ഉപയോഗത്തെക്കുറിച്ചും അതുമൂലം ഉണ്ടാകുന്ന അപകടങ്ങളെ കുറിച്ചും ബോധവാന്മാരാക്കി.വന്ദന ടീച്ചർ ഷൈമ ടീച്ചർ എന്നിവർ ക്ലാസിന് നേതൃത്വം നൽകി
ജൂൺ 19 വായനാദിനം(19/06/25)
വായനദിനമായ ജൂൺ 19 ന് കുട്ടികൾ വായനദിന പ്രതിജ്ഞ എടുത്തു .പത്താംതരത്തിലെ ശ്രീനന്ദ ശ്രീ.പി എ ൻ പണിക്കർ അനുസ്മരണം നടത്തി.ലൈബ്രറിയിൽ വച്ച് കുട്ടികൾക്ക് പുസ്തപരിചയം നടത്തി.
നിയമ ബോധവൽക്കരണ ക്ലാസ്(20/06/2025)
കണ്ണൂർ താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നിയമ ബോധവൽക്കരണ ക്ലാസ് 20 /6 /25 ഉച്ചയ്ക്ക് 2 30ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു.അഡ്വക്കേറ്റ് ശ്രീ രാധാകൃഷ്ണൻ പി ഒ വിഷയാവതരണം നടത്തി. റോഡിലൂടെ വാഹനങ്ങൾ ഓടിക്കുമ്പോഴും യാത്ര ചെയ്യുമ്പോഴും പാലിക്കേണ്ട അച്ചടക്കത്തെക്കുറിച്ച് ക്ലാസ്സിൽ പ്രതിപാദിക്കുകയുണ്ടായി.
അഭിരുചി പരീക്ഷ(25/06/25)
ലിറ്റിൽ കൈറ്റ്സ് 2025-28 ബാച്ചിലെ കുട്ടികളെ തെ രഞ്ഞെടുക്കാനുള്ള അഭിരുചി പരീക്ഷ 25/6/2025 ന് നടന്നു. 43 കുട്ടികൾ രജിസ്റ്റർ ചെയ്തതിൽ 39 കുട്ടികൾ പരീക്ഷ അറ്റൻഡ് ചെയ്തു.
ഊർജ്ജ സംരക്ഷണദിനം (1/7/25)
എല്ലാ കുട്ടികളും പ്രതിജ്ഞ എടുത്തു
ബഷീർ ദിനം (5/7/25)
ക്വിസ് മത്സരം സംഘടിപ്പിച്ചു
6/7/25
വായനമാസാ ചാരണത്തിന്റെ ഭാഗമായുള്ള ആസ്വാദനക്കുറിപ്പ് മത്സരം സംഘടിപ്പിച്ചു.
8/7/25
ഫയർ ആൻഡ് റെസ്ക്യൂ ടീം (കണ്ണൂർ )ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.
\9/7/25
ഹിന്ദി വാചൻ പ്രതിയോഗിത മത്സരം സംഘടിപ്പിച്ചു.
11/7/25 ലോക ജനസംഖ്യദിനത്തോടനുബന്ധിച്ചു ക്വിസ് മത്സരം നടന്നു.
19/7/25
Office സ്റ്റാഫ്‌സ് ആയ നാസി, ഷീമ എന്നിവർ സ്കൂൾ മുറ്റം ജില്ലി നിരത്തി മോടിപിടിപ്പിച്ചു.
21/7/25
ചന്ദ്രദിനവുമായി ബന്ധപ്പെട്ട് പതിപ്പ് നിർമാണം, ക്വിസ് മത്സരം, ഡിജിറ്റൽ പോസ്റ്റർ നിർമാണം എന്നീ പരിപാടികൾ സംഘടിപ്പിച്ചു.
21/7/25
വായനോത്സവം സ്കൂൾ തല ക്വിസ് മത്സരം സംഘടിപ്പിച്ചു.
22/7/25
വിദ്യാരംഗം കലസാഹിത്യവേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം അദ്ധ്യാപകനും സാംസ്‌കാരിക പ്രവർത്തകനും പു. ക. സ. ജില്ലാ കമ്മിറ്റി അംഗവുമായ എം. വി. ജനാർദ്ദനൻ മാസ്റ്റർ നിർവഹിച്ചു.
23/7/25
വിമുക്തി ക്ലബ്ബ് രൂപീകരിച്ചു
31/7/25
പ്രേംചന്ദ് ജയന്തിയോടനുബന്ധിച്ച് പോസ്റ്റർ രചന, ക്വിസ് മത്സരം എന്നീ പരിപാടികൾ നടന്നു.
31/7/25
ഉച്ചഭക്ഷണ പരിഷ്കരണത്തിന്റെ ഭാഗമായി രുചികരമായ മുട്ട ബിരിയാണി ഉണ്ടാക്കി കുട്ടികൾക്ക് നൽകി.