എസ് എൽ ടി എച്ച്.എസ്സ്. വാഴക്കുളം/ലിറ്റിൽകൈറ്റ്സ്/2023-26
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 28041-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 28041 |
| യൂണിറ്റ് നമ്പർ | LK/2019/28041 |
| ബാച്ച് | 2023-26 |
| അംഗങ്ങളുടെ എണ്ണം | 36 |
| റവന്യൂ ജില്ല | Ernakulam |
| വിദ്യാഭ്യാസ ജില്ല | Muvattupuzha |
| ഉപജില്ല | Kalloorkkad |
| ലീഡർ | Aldrin Pradeep |
| ഡെപ്യൂട്ടി ലീഡർ | Rosna Roy |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | Bibish John |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | Tinu Kumar |
| അവസാനം തിരുത്തിയത് | |
| 23-06-2025 | Bibishjohn |
സമഗ്ര പ്ലസ് ട്രെയിനിങ്
പഠനം മെച്ചപ്പെടുത്തുന്നതിനുള്ള ഡിജിറ്റൽ വിഭവങ്ങളുടെ ശേഖരമായ സമഗ്ര പ്ലസിനെക്കുറിച്ച് സ്‌കൂളിലെ ഇതര ക്ലബംഗങ്ങൾക്ക് ക്ലാസെടുത്തു. ജൂൺ 23 ആം തീയതിയാണ് ക്ലാസെടുത്തത്. പത്താം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികളാണ് ക്ലാസിന് നേതൃത്വം നൽകിയത്. പാഠ്യപദ്ധതിയും പഠന ലക്ഷ്യങ്ങളുമായി യോജിപ്പിച്ച് കൈറ്റ് രൂപകൽപ്പന ചെയ്ത നൂതന ഡിജിറ്റൽ മൾട്ടിമീഡിയ സൗകര്യമായ സമഗ്ര ലേണിംഗ് റൂം, പോഡ്കാസ്റ്റ്, ചോദ്യപേപ്പർ, പാഠപുസ്തകങ്ങൾ ഡൗൺലോഡ് ചെയ്യുന്നത് എങ്ങനെ തുടങ്ങിയ കാര്യങ്ങൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പ്രസേന്റഷന്റെ സഹായത്തോടെ പരിചയപ്പെടുത്തി. തുടർന്ന് ഇന്റർനെറ്റ് സൗകര്യം പ്രയോജനപ്പെടുത്തി സമഗ്ര എങ്ങനെ ഉപയോഗിക്കാം, അതിന്റെ പ്രയോജനങ്ങൾ എന്തെല്ലാം എന്നിവയെക്കുറിച്ചും ക്ലാസ് നൽകി. ഒൻപത്, പത്ത് ക്ലാസുകളിലെ എസ് പി സി, സ്കൗട്ട് ആൻഡ് ഗൈഡ്, ജൂനിയർ റെഡ് ക്രോസ്, ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഈ ക്ലാസിൽ പപങ്കാളികളായി.
-
രാകേന്ദു രാജേഷ് ഇതര ക്ലബംഗങ്ങൾക്ക് ക്ലാസെടുക്കുന്നു
-
സമഗ്ര പ്ലസ് ട്രെയിനിങ് നയിക്കുന്ന ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ
-
കൈറ്റ് മാസ്റ്റർ ബിബീഷ് ജോൺ ക്ലാസ് നയിക്കുന്നു
-
റോസ്ന റോയ് നയിക്കുന്ന ക്ലാസ്