ഉള്ളടക്കത്തിലേക്ക് പോവുക

ബി എച്ച് എച്ച് എസ് എസ് മാവേലിക്കര/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവേശനോത്സവം

2025-2026 അധ്യയനവ‌‌‌‌ർഷത്തെ സ്കൂൾ പ്രവേശനോത്സവം 2025 ജൂൺ 2 ന് രാവിലെ 10.30 ന്

സ്കൂൾ ലോക്കൽ മാനേജ‌ർ റവ.സി.ഐ.ജോസിന്റെ അധ്യക്ഷതയിൽ നടത്തപ്പെട്ടു.ഹെഡ്മാസ്റ്റർ ജേക്കബ് സി ജോൺ സ്വാഗതം ആശംസിച്ചു. ഡോ.ബിന്ദു.ഡി (റിട്ടയേർഡ് പ്രൊഫസർ, വിക്ടോറിയ കോളേജ്, പാലക്കാട്) പ്രവേശനോത്സവം ഉത്ഘാടനം ചെയ്തു. പ്രവേശനോത്സവത്തോടനുബന്ധിച്ച് ലിറ്റിൽ കൈറ്റ്സ് 20 24-27 ബാച്ചിലെ കുട്ടികൾ തയ്യാറാക്കിയ പോസ്റ്ററുകളും പ്രൊമോ വീഡിയോകളും പ്രവേശനോത്സവവേദിയിൽ പ്രദർശിപ്പിച്ചു. ലിറ്റിൽ കൈറ്റ്സ് 2023-26 ബാച്ചിലെ കുട്ടികൾ തയ്യാറാക്കിയമികവ് വീഡിയോ പ്രദർശിപ്പിച്ചു.പുതുതായി സ്കൂളിൽ പ്രവേശനം നേടിയ കുട്ടികളെ സമ്മാനങ്ങൾ നൽകി പുതിയ ക്ളാസിലേയ്ക്ക് സ്വാഗതം ചെയ്തു.

വായനാവാരം

മാവേലിക്കര ബിഷപ്പ് ഹോഡ്ജസ് ഹയർസെക്കൻഡറി സ്കൂളിൽ ജൂൺ 19 രാവിലെ 10 മണിക്ക് വായന ദിന മാസാചരണത്തിന് തുടക്കം കുറിച്ചു. പ്രഥമ അധ്യാപകനായ ജേക്കബ്. സി. ജോണിന്റെ അധ്യക്ഷതയിൽ ആരംഭിച്ച യോഗത്തിൽ വൈജ്ഞാനിക സാഹിത്യകാരൻ സി.പ്രസാദ്. ഉദ്ഘാടനം നിർവഹിച്ചു . ചുറ്റുപാടുകളിൽ നിന്ന് കണ്ടും, കേട്ടും,തൊട്ടും, അറിഞ്ഞും അറിവുകൾ ഉൾക്കൊള്ളുകയാണ് വേണ്ടതെന്ന് കുട്ടികളെ ഉദ്ബോധിപ്പിച്ചു. സ്കൂളിലെ സീനിയർ അധ്യാപകൻ ഐസക് ഡാനിയേൽ, സ്റ്റാഫ്‌ സെക്രട്ടറി മിനി വർഗീസ്, സിനി കെ എന്നിവർ ചിന്ത ധാർമിക മൂല്യങ്ങൾ എന്നിവ വളർത്തുവാൻ വായനയ്ക്ക് കഴിയുമെന്ന് പറഞ്ഞുകൊണ്ട് ആശംസകൾ അറിയിച്ചു. കൂടാതെ കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.

ഓരോ കുട്ടിയും ഓരോ ക്ലാസും വായനയുടെ അനുഭവങ്ങളിലൂടെ കടന്നുപോകുന്ന.. "എന്റെ അക്ഷരക്കൂട്ടുകാർ" എന്ന പ്രവർത്തനത്തിന് ആരംഭം കുറിച്ചു.