സി ബി എം എച്ച് എസ് നൂറനാട്/പ്രവർത്തനങ്ങൾ/2025-26
പ്രവേശനോത്സവം 2025-26
ജൂൺ 2 സ്കൂൾ അധ്യയന വർഷത്തിന്റെ ആദ്യ ദിനം. കൊടി തോരണങ്ങൾ കൊണ്ട് അലങ്കരിച്ച സ്കൂൾ അംഗണത്തിലേക്ക് രക്ഷിതാക്കളും കുട്ടികളും എത്തി ചേർന്നു. അഞ്ചാം ക്ലാസ്സിൽ വന്ന കുട്ടികളും മറ്റുക്ലാസുകളിൽ പുതിയതായി വന്ന കുട്ടികളും, രക്ഷകർത്താക്കളും പ്രവേശനോത്സവത്തിൽ പങ്കെടുത്തു. PTA പ്രസിഡന്റ് മണികണ്ഠൻ അധ്യക്ഷനായി. H M J ഹരീഷ് കുമാർ സ്വാഗതം ആശംസിച്ചു. പ്രവേശനോത്സവ ഗാനം കുട്ടികൾ ആലപിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി എസ്സ് രജനി ഉത്ഘാടനം ചെയ്തു. തുടർന്ന് 10E ലെ അരുന്ധതി നൃത്തം അവതരിപ്പിച്ചു. വീശിഷ്ടാഥിതി ആയി പന്തളം NSS ട്രെയിനിങ് കോളേജ് റിട്ടയേർഡ് പ്രിൻസിപ്പൽ ശ്രീമതി ഡോക്ടർ അജി മോൾ പി ജി കുട്ടികൾക്കും, രക്ഷകർത്താക്കൾക്കും ബോധവൽക്കരണ ക്ലാസ്സ് നടത്തി.വാർഡ് മെമ്പർ മാരായ വേണു കാവേരി,, ബി വിനോദ് കുമാർ, സ്കൂൾ മാനേജർ ഇൻ ചാർജ് ശ്രീ കൃഷ്ണൻ നായർ sir, അക്കാദമിക് കൺവീനർ എസ്സ് ജയകുമാർ, PTA അംഗങ്ങൾ, മദെഴ്‌സ് ഫോറം അംഗങ്ങൾ എന്നിവർ പങ്കെടുത്തു. പ്രവേശനോത്സവ കൺവീനർ എസ്സ് രാജേഷ് നന്ദി രേഖ പ്പെടുത്തി. തുടർന്ന് അധ്യാപകരുടെ നേതൃത്വത്തിൽ നവാഗതരെ അതാതു ക്ലാസ്സുകളിൽ എത്തിച്ചു. ക്ലാസുകൾ 1.30 ന് അവസാനിച്ചു
പരിസ്ഥിതി ദിനം
ബീറ്റ് പ്ലാസ്റ്റിക് പൊല്യുഷൻ
പ്ലാസ്റ്റിക് മലിനീകരണത്തെ ചെറുക്കുക എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട് ലോക പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് നൂറനാട് സി.ബി.എം ഹൈസ്കൂളിൽ എസ്.പി.സി,നല്ലപാഠം, സീഡ് ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ നടന്ന പരിസ്ഥിതി ദിനാചരണത്തിന്റെ ഉദ്ഘാടനം കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ആലപ്പുഴ ജില്ലാ കമ്മിറ്റി അംഗവും റിട്ടയേഡ് വില്ലേജ് ഓഫീസറും ആയിരുന്ന ബി.അനിതാദേവി നിർവഹിച്ചു. പ്ലാസ്റ്റിക് വസ്തുക്കളുടെയും കണികകളുടെയും അടിഞ്ഞുകൂടലാണ് മനുഷ്യരുൾപ്പെടെയുള്ള ഇതര ജീവജാലങ്ങളുടെ ആവാസവ്യവസ്ഥകളെ തകർക്കുന്നതെന്നും അതിനെ പ്രതിരോധിക്കാൻ കൂട്ടായ പ്രവർത്തനമാണ് ആവശ്യമെന്നും അവർ ചൂണ്ടിക്കാട്ടി. പിടിഎ പ്രസിഡന്റ് എ.മണികണ്ഠന്റെ അധ്യക്ഷതയിൽ കൂടിയ ചടങ്ങിൽ സ്കൂൾ ഹെഡ്മാസ്റ്റർ ജെ.ഹരീഷ് കുമാർ സ്വാഗതം പറഞ്ഞു. പാലമേൽ ഗ്രാമപഞ്ചായത്തിലെ ഹരിത കർമ്മസേന പ്രവർത്തകരായ എസ്.സീനത്ത്, എം.കെ.ഉഷ, എ.സി.ശാന്തമ്മ, ബി.ബിന്ദു സന്തോഷ് എന്നിവരെ പൊന്നാടയും മോമന്റോയും നൽകി ആദരിച്ചു. അതോടൊപ്പം 2025 കേരള സംസ്ഥാന ഹരിത മിഷൻ ഗ്രീൻ അംബാസഡറായി തെരഞ്ഞെടുക്കപ്പെട്ട കുമാരി അഞ്ജലി വിജയേയും അനുമോദിച്ചു. പ്ലാസ്റ്റിക് യുഗത്തിലെ ആരോഗ്യകരമായ ആശങ്കകൾ പങ്കുവെച്ചുകൊണ്ട് സ്കൂൾ എസ്.പി.സി കേഡറ്റുകൾ കുട്ടികൾക്ക് പരിസ്ഥിതി ദിന സന്ദേശം കൈമാറി. പി.ടി.എ വൈസ് പ്രസിഡന്റ് എ.നസീർ,സ്റ്റാഫ് സെക്രട്ടറി എസ്.രാജി, അക്കാഡമി കൺവീനർ എസ്.ജയകുമാർ, സംഘാടകസമിതി അംഗങ്ങളായ ആർ.സന്തോഷ് ബാബു, എസ്.രാജേഷ്,എസ്.പി.സി ചുമതലയുള്ള യു.യദുകൃഷ്ണൻ എന്നിവർ ആശംസകളും കൺവീനർ എസ്.സജീവ് നന്ദിയും പറഞ്ഞു .
ഹരിത വൽക്കരണം
പരിസ്ഥിതി വാരാചരണത്തിൻ്റെ ഭാഗമായി സ്കൂൾ NCC യൂണിറ്റിൻ്റെ നേതൃത്വത്തിൽ ഹരിതവൽക്കരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ജെ .ഹരീഷ്കുമാർ ഉദ്ഘാടനം ചെയ്തു, NCC ഓഫീസർ റ്റി.ജെ കൃഷ്ണകുമാർ നേതൃത്വം വഹിച്ചു.
അഭിമാന നേട്ടം
കേരള സംസ്ഥാന ഹരിത മിഷൻ നടത്തിയ നീലക്കുറിഞ്ഞി ജൈവവൈവിധ്യ പഠന ഉത്സവത്തിൽ ജില്ലയിൽ രണ്ടാം സ്ഥാനം നേടി മൂന്നാറിൽ നടന്ന സംസ്ഥാനതല ക്യാമ്പിൽ ഗ്രീൻ അംബാസിഡർ ആയി തിരഞ്ഞെടുത്ത സി ബി എം ന്റെ പ്രീയ വിദ്യാർത്ഥി അഞ്ജലി വിജയ് ക്ക് ആശംസകൾ. നൂറനാട് പണയിൽ കാഞ്ഞിക്കൽ പടീറ്റേതിൽ രഞ്ജിത.ആർ വിജയകുമാർ കെ. എസ് ദമ്പതികളുടെ മകളാണ് അഞ്ജലിവിജയ്:
ഗ്രീൻ അംബാസിഡർ
സി ബി.എം സ്കൂളിലെ പത്താംക്ലാസ്സ് വിദ്യാർത്ഥിയും നീലക്കുറിഞ്ഞി ജൈവവൈവിദ്ധ്യമത്സരവിജയ് സംസ്ഥാനതല ഗ്രീൻ അംബാസിഡർ ആയി തെരഞ്ഞെടുക്കപ്പെട്ട കുമാരി അഞ്ജലി വിജയ് സംസാരിക്കുന്നത് ശ്രവിക്കുവാൻ ഞങ്ങളുടെ FACE BOOK LINK https://www.facebook.com/share/v/1Ch6kL5dC3/
വയോജനദിനാചരണം
വയോജനദിനാചരണം മുൻപേ നടന്നവരെ ഒഴിവാക്കാതെ ഒപ്പം നടത്താം, കരുതലിൻ്റെ നല്ല പാഠവുമായി സി.ബി.എം സ്കൂൾ ജീവിതത്തിന്റെ സായാഹ്നങ്ങളിലേക്ക്കടന്ന വയോജനങ്ങളെ ചേർത്ത് നിർത്തേണ്ടതും അവർക്ക് താങ്ങും തണലുമാകേണ്ടതും പുതിയ തലമുറയുടെ ചുമതലയാണ് എന്ന ബോധം കുട്ടികളിൽ എത്തിച്ചുകൊണ്ട് നൂറനാട് സി. ബി. എം.എച്ച്.എസ് നല്ലപാഠം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ തിങ്കളാഴ്ച സ്കൂൾ ഓഡിറ്റോറിയത്തിൽ വയോജന സംരക്ഷണദിനം ആചരിക്കുകയുണ്ടായി. സ്കൂളിലെ ആയയും ഉച്ചഭക്ഷണ സഹായിയുമായ മുതിർന്ന അംഗം ശാന്തചേച്ചിയെ സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ ആദരിച്ചു.സ്കൂൾ പി. റ്റി. എ പ്രസിഡന്റ് ശ്രി. മണികണ്ഠന്റെ അദ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഹെഡ്മാസ്റ്റർ ജെ. ഹരീഷ് കുമാർ മുഖ്യ പ്രഭാഷണം നടത്തി. ഡെപ്യൂട്ടി എച്ച്. എം കെ. അമ്പിളി, സ്റ്റാഫ്സെക്രട്ടറി എസ് രാജി , പി.റ്റി.എ വൈസ് പ്രസിഡൻ്റ് നസീർ , നല്ലപാഠം കൺവീനർ സജീവ്, കോ -ഓർഡിനേറ്റർ ആശാസോമൻ സ്റ്റുഡന്റ് കൺവീനർമാരായആദർശ്. എ. കുറുപ്പ്, ഫാത്തിമ ബീഗം എസ് എന്നിവർ ചടങ്ങിൽ ആശംസകൾ അറിയിച്ചു.
വായനദിന മത്സര വിജയികൾ
വായനദിന പ്രോഗ്രാം പഞ്ചായത്ത് തലത്തിൽ നടത്തിയ പരിപാടിയിൽ CBM HSS ലെ കുട്ടികൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി
വായനദിനം
വായനദിനത്തിൽ അക്ഷരവെളിച്ചവുമായി സി. ബി. എം. ലെ നല്ല പാഠം കുട്ടികൾ.
നൂറനാട് :നൂറനാട് സി. ബി.എം. ഹൈസ്കൂൾ നല്ല പാഠം കുട്ടികൾ വായനാദിനം സമുചിതമായി ആഘോഷിച്ചു.കുട്ടികൾക്കായി സ്കൂളിലെ മുൻ അധ്യാപിക ദേവകിയമ്മ ടീച്ചർ പ്രതീകാത്മകമായി ദീപം പകർന്ന് അറിവിൻ്റെ അക്ഷരവെളിച്ചം പുതുതലമുറയിലെ കുട്ടികൾക്കായ് പകർന്നു നൽകി.കൂടാതെ വായന ദിനത്തിൻ്റെ പ്രാധാന്യത്തെകുറിച്ച് സംസാരിച്ചു. നല്ല പാഠം കുട്ടികളുടെ നേതൃത്വത്തിൽ വ്യത്യസ്തമാർന്ന പരിപാടികൾ സംഘടിപ്പിച്ചു.കുട്ടികൾ തയ്യാറാക്കിയ കയ്യെഴുത്ത് മാസിക 'ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം 'എന്ന പേരിൽ ദേവകിയമ്മ ടീച്ചർ പ്രകാശനം ചെയ്തു. വായനാമൂല എന്ന പുസ്തകങ്ങളുടെ പ്രദർശനവും അക്ഷരവൃക്ഷം എന്നപേരിൽ സ്കൂളിലെ തണൽവൃക്ഷങ്ങൾക്ക് ചുവട്ടിൽ വായനമൂലയും ഒരുക്കി . അതോടൊപ്പം മലയാളമാനോരമ 'അക്ഷരപച്ച 'എന്ന സംരംഭത്തിന്റെ ഭാഗമായി കുട്ടികളിൽ നിന്നും പഴയ പുസ്തകങ്ങൾ സമാഹരിച്ചു, അവയുടെ പ്രദർശനവും കുട്ടികൾക്ക് വായിക്കുവാനായി പ്രെത്യേക ഇടവും ഒരുക്കി നല്ലപാഠം കോ ഓർഡിനേറ്റർ സജീവ്, ആശാസോമൻ വിദ്യാർത്ഥി പ്രതിനിധികൾ എന്നിവർ നേതൃത്വം നൽകി
വിവിധക്ലബ്ബുകളുടെ നേതൃത്വത്തിൽ നടന്ന വായനദിനം കാണുവാൻ CBM ന്റെ FACE BOOK LINK
ഗീതാഞ്ജലി വായനശാല
സി.ബി.എം സ്കൂളിലെ ഗീതാഞ്ജലി വായനശാല ജൂൺ 19 പി.എൻ. പണിക്കരെ സ്മരണം സംഘടിപ്പിച്ചു തദവസരത്തിൽ സ്കൂളിലെ പി.ടി.എ പതിനയ്യായിരം രൂപയുടെ പുസ്തകങ്ങൾ സ്കൂൾ മാനേജർ ശ്രീമതി ജയശ്രീ തമ്പിക്ക് കൈമാറുന്നു. പുതിയകാലത്തെ ഡിജിറ്റൽ വായനയ്ക്കൊപ്പം കടലാസുകളിൽ മുദ്രണം ചെയ്യപ്പെട്ട ജീവിത പുസ്തകങ്ങളുടെ വായന കൂടി ലഹരിയാക്കാം.വായനയിൽ മികവ് പുലർത്തുന്ന കുട്ടികൾക്ക് ഗ്രേസ് മാർക്കിന് അർഹരാകുന്ന കാലം വിദൂരമല്ല. പത്രങ്ങളും ആനുകാലികങ്ങളും വായിക്കുക. ക്ലാസിക്കായ പുസ്തകങ്ങൾ വായിക്കുക. വായിച്ചത് എഴുതി വയ്ക്കുക. പുസ്തകങ്ങളിലെ ജീവിതങ്ങളെ ഓർത്തെടുക്കുക. വരട്ടെ വായനയുടെ ലഹരി🌀
യോഗാദിനാചരണം
സ്കൂളിലെ 10th കേരള ചെങ്ങനൂർ ബെറ്റാലിയൻ NCC കേഡറ്റിൻ്റെ നേതൃത്വത്തിൽ ഇൻ്റർനാഷണൽ യോഗാദിനാചരണം സംഘടിപ്പിച്ചു . പന്തളം NSS കോളേജ് ആഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ സി.ബി.എം സ്കൂളിലെ കുട്ടികൾ പങ്കെടുത്തു, NCC ഓഫീസർ റ്റി.ജെ കൃഷ്ണകുമാർ ചടങ്ങ് കോഓർഡിനേറ്റ് ചെയ്തു.
എസ് പി സി യുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര യോഗ ദിനം
നൂറനാട് സി.ബി എം ഹൈസ്കൂളിലെ എസ് പി സി യുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര യോഗ ദിനം സമുചിതമായി ആഘോഷിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ജെ. ഹരീഷ് കുമാർ അധ്യക്ഷനായ ചടങ്ങിൽ നൂറനാട് പോലീസ് സ്റ്റേഷൻ എസ് ഐ ശ്രീ. മിഥുൻ ഉദ്ഘാടനം നിർവഹിച്ചു. പിടിഎ വൈസ് പ്രസിഡന്റ് ശ്രീ എ നസീർ, അധ്യാപകരായ ശ്രീ ആർ ഹരികൃഷ്ണൻ, ശ്രീ കെ ഉണ്ണികൃഷ്ണൻ,ശ്രീ യു യദു കൃഷ്ണൻ , ശ്രീമതി ലക്ഷ്മി എസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ശ്രീ ആദിത് യോഗ പരിശീലന ക്ലാസ് നൽകി. തുടർന്ന് സ്കൂൾ അങ്കണത്തിൽ യോഗദിനത്തിൻ്റെ സന്ദേശമായി വൃക്ഷതൈ നടുകയും ചെയ്തു.