എൻ എസ് എസ് എച്ച് എസ് എസ് കുറത്തികാട്/പ്രവർത്തനങ്ങൾ/2025-26
പ്രവേശനോത്സവം

അദ്ധ്യയന വർഷത്തെ പ്രവേശനോത്സവം ജൂൺ 2 ന് മാനേജ്മന്റ് ,പി റ്റി എ ,എല്ലാവരും ചേർന്ന് നടത്തി.
അനുമോദന സമ്മേളനം
തെക്കേക്കര പഞ്ചായത്തിലെ ഏക ഹൈസ്കൂൾ ആയ എൻ .എസ്സ് .എസ്സ് .കുറത്തികാട് സ്കൂളിന് കഴിഞ്ഞ എസ് .എസ് .എൽ .സി പരീക്ഷയിൽ 100% വിജയം ലഭിച്ചു .പരീക്ഷ എഴുതിയ 79 കുട്ടികളിൽ 6 പേർക്ക് ഫുൾ A + ലഭിച്ചു .സ്ഥലം MLA യുടെ നേതൃത്ത്വത്തിൽ ശാസ്ത്ര സാഹിത്യ പരിക്ഷത്ത് സംഘാടകർ എല്ലാ കുട്ടികൾക്കും മൊമെന്റും നൽകി അഭിനന്ദിച്ചു .

പരിസ്ഥിതി ദിനം
ഓരോ വർഷവും ജൂൺ 5ന് ലോകം പരിസ്ഥിതി ദിനം ആചരിക്കാറുണ്ട്. ഇത് വെറുമൊരു ദിനാചരണത്തിനപ്പുറം പ്രകൃതിയെ നമ്മൾ അത്രകണ്ട് പരിപാലിക്കണം എന്ന ഓർമ്മപ്പെടുത്തൽ കൂടെയാണ് നൽകുന്നത്. പച്ചപ്പിനാൽ സമ്പന്നമായ നമ്മുടെ ഭൂമിയെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം, അതിനായി നാം ഓരോരുത്തരും കൈക്കൊള്ളേണ്ട ഉത്തരവാദിത്തങ്ങൾ എന്നിവയെക്കുറിച്ച് ഓർമ്മിപ്പിക്കുക കൂടിയാണ് ഈ ദിനം.പരിസ്ഥിതി ദിനത്തിൽ നമ്മുടെ സ്കൂളിൽ വൃക്ഷത്തൈകൾ നട്ടും, ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടും, ബോധവൽക്കരണ ക്ലാസ്സുകൾ സംഘടിപ്പിച്ചുമൊക്കെ ആചരിച്ചു . കുട്ടികൾ ഈ പ്രവർത്തനങ്ങളിൽ പങ്കാളികളായി . ഇത് കേവലം ഒരു ദിവസത്തെ ആഘോഷം മാത്രമല്ല, മറിച്ച് നമ്മുടെ ജീവിതശൈലിയിൽ മാറ്റങ്ങൾ വരുത്താനും പ്രകൃതിയോട് കൂടുതൽ അടുത്ത് ജീവിക്കാനുമുള്ള ഒരു പ്രചോദനം കൂടിയാണ്. അതിനാൽ ഞങ്ങളുടെ വിദ്യാലയവും ഈ ദിനത്തെ അതിന്റെ പ്രാധാന്യത്തോടെ തന്നെ കണ്ടു .
