ജൂണിലെ സ്കൂൾതല പ്രവർത്തനങ്ങൾ

പ്രവേശനോത്സവം

തിരികെ സ്കൂളിലേക്ക്

അദ്ധ്യയന വർഷത്തെ പ്രവേശനോത്സവം ജൂൺ 2 ന് മാനേജ്‌മന്റ് ,പി റ്റി എ ,എല്ലാവരും ചേർന്ന് നടത്തി.




അനുമോദന സമ്മേളനം

തെക്കേക്കര പഞ്ചായത്തിലെ ഏക ഹൈസ്കൂൾ ആയ എൻ .എസ്സ് .എസ്സ് .കുറത്തികാട് സ്കൂളിന് കഴിഞ്ഞ എസ് .എസ് .എൽ .സി പരീക്ഷയിൽ 100% വിജയം ലഭിച്ചു .പരീക്ഷ എഴുതിയ 79 കുട്ടികളിൽ 6 പേർക്ക് ഫുൾ A + ലഭിച്ചു .സ്ഥലം MLA യുടെ നേതൃത്ത്വത്തിൽ ശാസ്ത്ര സാഹിത്യ പരിക്ഷത്ത് സംഘാടകർ എല്ലാ കുട്ടികൾക്കും മൊമെന്റും നൽകി അഭിനന്ദിച്ചു .

അനുമോദന സമ്മേളനം




പരിസ്ഥിതി ദിനം

ഓരോ വർഷവും ജൂൺ 5ന് ലോകം പരിസ്ഥിതി ദിനം ആചരിക്കാറുണ്ട്. ഇത് വെറുമൊരു ദിനാചരണത്തിനപ്പുറം പ്രകൃതിയെ നമ്മൾ അത്രകണ്ട് പരിപാലിക്കണം എന്ന ഓർമ്മപ്പെടുത്തൽ കൂടെയാണ് നൽകുന്നത്. പച്ചപ്പിനാൽ സമ്പന്നമായ നമ്മുടെ ഭൂമിയെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം, അതിനായി നാം ഓരോരുത്തരും കൈക്കൊള്ളേണ്ട ഉത്തരവാദിത്തങ്ങൾ എന്നിവയെക്കുറിച്ച് ഓർമ്മിപ്പിക്കുക കൂടിയാണ് ഈ ദിനം.പരിസ്ഥിതി ദിനത്തിൽ നമ്മുടെ സ്കൂളിൽ  വൃക്ഷത്തൈകൾ നട്ടും, ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടും, ബോധവൽക്കരണ ക്ലാസ്സുകൾ സംഘടിപ്പിച്ചുമൊക്കെ ആചരിച്ചു . കുട്ടികൾ  ഈ പ്രവർത്തനങ്ങളിൽ പങ്കാളികളായി  . ഇത് കേവലം ഒരു ദിവസത്തെ ആഘോഷം മാത്രമല്ല, മറിച്ച് നമ്മുടെ ജീവിതശൈലിയിൽ മാറ്റങ്ങൾ വരുത്താനും പ്രകൃതിയോട് കൂടുതൽ അടുത്ത് ജീവിക്കാനുമുള്ള ഒരു പ്രചോദനം കൂടിയാണ്. അതിനാൽ ഞങ്ങളുടെ വിദ്യാലയവും ഈ  ദിനത്തെ അതിന്റെ പ്രാധാന്യത്തോടെ തന്നെ കണ്ടു .

വൃക്ഷതൈ നടൽ

വായനാദിനം

പ്രകാശനം

ജൂൺ 19 - ദേശീയ വായനാദിനം .1996 മുതൽ കേരള സർക്കാർ ജൂൺ 19 വായന ദിനമായി ആചരിക്കുന്നു.ജൂൺ 19 മുതൽ 26  വരെയുള്ള ഒരാഴ്ച വായനവാരമായും കേരളാ വിദ്യാഭ്യാസ വകുപ്പ് ആചരിക്കുന്നു. കേരള ഗ്രന്ഥശാലാ സംഘത്തിന്റെ ഉപജ്ഞാതാവും പ്രചാരകനുമായിരുന്ന പി.എൻ. പണിക്കരുടെ ചരമദിനമാണ് ജൂൺ 19. കേരള സർക്കാർ 1996 മുതൽ അദ്ദേഹത്തിന്റെ ചരമദിനം വായനദിനമായി ആചരിക്കുന്നു.സ്കൂളുകളിൽ ഇ-റീഡിങ് പ്രചരിപ്പിയ്ക്കുവാനായി റീഡിങ് ക്ലബ്ബുകളും ഐ.ടി. ക്ലബ്ബുകളും ഇലക്ട്രോണിക് ക്ലബ്ബുകളും ആരംഭിയ്ക്കാൻ ഈ സമയം വിനിയോഗിയ്ക്കുന്നു. 2017 മുതൽ ഈ ദിനം ദേശീയ വായനദിനമായി ആചരിക്കുന്നു. കാലം മാറുന്നതിനനുസരിച്ച് വായനയുടെ രീതികൾ മാറിയേക്കാം. എന്നാൽ വായനയുടെ പ്രാധാന്യം ഒട്ടും കുറയുന്നില്ല. മാർഗ്ഗം ഏതായാലും വായന മരിക്കുന്നില്ല.വാളിനേക്കാൾ മൂർച്ചയാണ് വാക്കുകൾക്ക്, അതുകൊണ്ടു തന്നെ വാക്കുകൾ ഇഴ ചേർത്തുവെച്ച പുസ്തകങ്ങളുടെ വായനയാണ് മനുഷ്യന്റെ മാനസിക വളർച്ചയ്ക്ക് ഏറ്റവും അനിവാര്യം. ഒരു നല്ല പുസ്തകം ഒരു മികച്ച സുഹൃത്തിന്‌ തുല്യമാണ്. ലോകം എത്ര മാറിയാലും വായനയുടെ പ്രാധാന്യം കുറയുന്നില്ല, ഓരോ കാലത്തെയും സാഹസാഹര്യങ്ങൾക്കനുസരിച്ച് വായനയുടെ രീതികൾ മാറിയേക്കാം, തൊട്ടടുത്ത ലൈബ്രറിയായിരുന്നു പഴയ തലമുറയിലെ ആളുകളുടെ വായനാ വേദി. അവിടെയുള്ള പല തരത്തിലുള്ള പുസ്തകങ്ങൾ വായിച്ചും അറിവ് പങ്കിട്ടുമാണ് മുൻ തലമുറ വായനയുടെ വിശാല ലോകത്തേയ്ക്ക് നടന്നുകയറിയിരുന്നത്. എന്നാൽ കാലം മാറിയപ്പോൾ ലൈബ്രറിയുടെ പ്രാധാന്യം താരതമ്യേന കുറയുകയും വായനയുടെ രീതിയിൽ ചില വ്യത്യാസങ്ങൾ സംഭവിക്കുകയും ചെയ്തു.

ഈ സ്കൂളിലെ വായനാദിനാചരണം കവിയും അധ്യാപകനുമായ ശ്രീ നല്ലമുട്ടത്തു പ്രസാദ് സർ ഉൽഘാടനം ചെയ്തു ,വായനാദിന സന്ദേശവും നൽകി .HM ശ്രീമതി ജ്യോതിലക്ഷ്മി കുട്ടികൾക്ക് പുസ്തക വിതരണം ചെയ്തു .നമ്മുടെ സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ കുട്ടികൾ മറ്റുകുട്ടികൾക്ക് വായനയ്ക്കായി e -റീഡിങ് സംവിധാനം ഒരുക്കിക്കൊടുത്തു .പത്രപ്രകാശനം ,വായനശാല സന്ദർശനം ,കവിതചൊല്ലൽ ,പുസ്തക വായന ,ക്വിസ് ,തുടങ്ങിയവ നടത്തി .ഒരാഴ്ച വായനാ വാരമായി ആഘോഷിക്കാൻ ആസൂത്രണം ചെയ്തു .

വായനശാലാ സന്ദർശനം
വചനം
വായനാദിനപത്രം