Govt. LPS Uriacode

Schoolwiki സംരംഭത്തിൽ നിന്ന്
15:49, 24 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42526 uriacodelpschool (സംവാദം | സംഭാവനകൾ)
Govt. LPS Uriacode
വിലാസം
ഉറിയാക്കോട്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങല്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം
അവസാനം തിരുത്തിയത്
24-01-201742526 uriacodelpschool




ചരിത്രം

    തിരുവനന്തപുരം ജില്ലയിലെ  വെള്ളനാട് ഗ്രാമ പഞ്ചായത്തില്‍ ഉള്‍പ്പെട്ട ഉറിയാക്കോട് പ്രദേശത്തെ ഏക സര്‍ക്കാര്‍ സ്കൂള്‍ ആണ് ഗവണ്‍മ൯് എല്‍.പി.എസ് ഉറിയാക്കോട്. 1914 മാ൪ച്ച് 11 ന് ശ്രീ. ആല്‍ബ൪ട്ടി൯െ് നേതൃത്വത്തില്‍ ഉറിയാക്കോട് സി.എസ്.ഐ. ച൪ച്ചുമായി ബന്ധപ്പെട്ട ഒരു കൂട്ടം നല്ല ആളുകളുടെ പരിശ്രമഫലമായി ച൪ച്ച് വക ഓട് മേഞ്ഞകെട്ടിടത്തില്‍ ഒരു എല്‍.പി. സ്കൂള്‍ ആരംഭിച്ചു. തുടക്കത്തില്‍  ഒന്നുമുതല്‍  അഞ്ചുവരെയുള്ള ക്ലാസുകള്‍ ഉണ്ടായിരുന്നു. 1960ല്‍ ശ്രീ. ജോണ്‍സ൯െ് നേതൃത്വത്തില്‍ ശ്രീ. ജോ൪ജ്, ശ്രീ. ലോറ൯സ്, മറ്റു പല പ്രമുഖ വ്യക്തികള്‍  ചേ൪ന്ന് ഉറിയാക്കോട് ജംഗ്ഷനടുത്ത് മുക്കോല എന്ന സ്ഥലത്ത് അ൯പത് സെ൯െില്‍ ഒരു ഓടുമേഞ്ഞ കെട്ടിടം നി൪മ്മിച്ചു. അങ്ങനെ ഈ സ്കൂള്‍ ഒന്നു മുതല്‍‍  നാല് വരെയുള്ള ഒരു ഗവ.എല്‍‍. പി. സ്കൂളായി തീ൪ന്നു. ആദ്യത്തെ പ്രഥമാധ്യാപക൯ ശ്രീ. ആല്‍ബ൪ട്ടും ആദ്യ വിദ്യാ൪ത്ഥി സി. പത്രോസി൯െ് മക൯ നല്ലതമ്പിയുമാണ്.

ഭൗതികസൗകര്യങ്ങള്‍

        പ്രീപ്രൈമറി ഉള്‍പ്പെടെ ഒന്ന് മുതല്‍ നാല് വരെ ക്ലാസുകളിലായി 150 കുട്ടികള്‍ പഠിക്കുന്ന സ്കൂളില്‍ 6 ക്ലാസ് റൂമുകളും ഒരു ഓഫീസ്റൂമും ഉണ്ട്. റൂമുകളെല്ലാം വൈദ്യുതീകരിച്ചവയാണ്. ഫാ൯, ലൈറ്റ് എന്നിവ എല്ലാ റൂമുകളിലും ലഭ്യമാണ്. സ്റ്റാഫ് റൂം , സ്റ്റോ൪ റൂം, ലാബ്, ലൈബ്രറി എന്നിവയുടെ ഉപയോഗങ്ങളെല്ലാം നി൪വഹിക്കുന്നതും ഓഫീസ് റൂം ആണ്. 
         പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി  കുഞ്ഞുങ്ങള്‍ക്ക് 2 യൂറിനലും ഒരു ലാട്രിനും ഉണ്ട്. കുടിവെള്ള സ്രോതസ്സുകള്‍ കിണര്‍, കുഴല്‍ക്കിണര്‍ എന്നിവയാണ്. മാലിന്യങ്ങള്‍ കമ്പോസ്റ്റു കുഴിയില്‍ നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നു. സുരക്ഷിതവും ആവശ്യാനുസരണം ഉപയോഗിക്കുവാ൯ കഴിയുന്ന തരത്തിലുള്ള കുടിവെള്ള സൗകര്യം ഒരിക്കിയിട്ടുണ്ട് സ്കൂള്‍ കെട്ടിടത്തിനു ചുറ്റും ചുറ്റുമതില്‍ ഉണ്ടെങ്കിലും പൂര്‍‍ണ്ണമല്ല. കളിസ്ഥലവും കുറവാണ്.
         കാപ്പിക്കാട്, പൊന്നെടുത്തകുഴി, നെടിയവിള, ഇറയംകോട്, അരശുംമൂട്, ഊറ്റുകുഴി തുടങ്ങി 5 കി. മീറ്റര്‍ ചുറ്റളവിലുള്ള സ്ഥലങ്ങളില്‍ നിന്ന് കുട്ടികളെ സ്കൂളിലെത്തിക്കുന്നതിന് അരുവിക്കര നിയോജകമണ്ഡലം മു൯ എം. എല്‍.എ യശ:ശരീരനായ ശ്രീ. ജി. കാര്‍‍ത്തികേയ൯ അവര്‍‍കളുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ചു വാങ്ങിയ ഒരു സ്കൂള്‍ ബസ് സ്കൂളിന് സ്വന്തമായുണ്ട്. 
          കംപ്യൂട്ടര്‍ പഠനം കുട്ടികള്‍ക്ക് നല്‍കുന്നതിനായി വെള്ളനാട് ഗ്രാമപഞ്ചായത്തില്‍ നിന്നും ലഭിച്ച ഒരു ലാപ്ടോപ്പ്, ശ്രീ. ശബരീനാഥ൯ എം.എല്‍.എ യുടെ പ്രാദേശിക വികസനഫണ്ടുപയോഗിച്ചു വാങ്ങിയ 2 ഡെസ്ക്ടോപ്പും സ്കൂളിനുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മികവുകള്‍

മുന്‍ സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

"https://schoolwiki.in/index.php?title=Govt._LPS_Uriacode&oldid=271216" എന്ന താളിൽനിന്ന് ശേഖരിച്ചത്