ഉള്ളടക്കത്തിലേക്ക് പോവുക

ജി.എച്ച്.എസ്.എസ്. മമ്പറം/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്
പ്രവേശനോത്സവം

1.പ്രവേശനോത്സവം -02/06/2025

ഗവ.ഹയർ സെക്കണ്ടറി സ്കൂൾ മമ്പറം പ്രവേശനോത്സവം 2025 ജൂൺ 2 ന് വർണ്ണാഭമായ ചടങ്ങിൽ ബഹു. മാങ്ങാട്ടിടം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.പി.സി.ഗംഗാധരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് ശ്രീ.പി. ജ്യോതിഷ് അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ശ്രീമതി സി. പ്രീത, വികസന സമിതി കൺവീനർ ശ്രീ. എം.കെ.സുധീർകുമാർ, ചെയർമാൻ ശ്രീ. കെ.എൻ. ഗോപിമാസ്റ്റർ എം, പി.ടി.എ പ്രസിഡണ്ട് ശ്രീമതി റിജിഷ, മുൻ പി.ടി.എ. പ്രസിഡണ്ട് ശ്രീ.എ.കെ. പ്രഭാകരൻ, സീനിയർ അസിസ്റ്റൻ്റ് ശ്രീ.പി.വി.ശ്രീജിത്ത്, എസ്.ആർ.ജി കൺവീനർ ശ്രീ.പി.എം.സജിത്കുമാർ, സ്റ്റാഫ് സെക്രട്ടറി ശ്രീമതി ഡെയ്സി ആനന്ദ് എന്നിവർ ചടങ്ങിൽ സന്നിഹിതരായി.

പ്രിൻസിപ്പാൾ ശ്രീ.വിനോദ് നന്ദ്യത്ത് സ്വാഗതവും ഹെഡ്മിസ്ട്രസ് ശ്രീമതി പി.ടി.ശ്രീലത നന്ദിയും പറഞ്ഞു. നവാഗതരായ പ്രീ-പ്രൈമറി, ഒന്നാം ക്ലാസ് വിദ്യാർഥികളെ ചിത്രശലഭ തൊപ്പിയണിയിച്ച് സ്വീകരിച്ചു. പുതുതായി പ്രവേശനം നേടിയവർക്ക്സ്കൂൾബാഗ് ഉൾപ്പെടെ ഉപഹാരങ്ങൾ നൽകി. രക്ഷിതാക്കൾ, പി.ടി.എ അംഗങ്ങൾ എന്നിവർ ഉൾപ്പെടെ വലിയ സദസ്സ് പ്രവേശനോത്സവത്തിൽ സംബന്ധിച്ചു. മുഴുവൻ പേർക്കും പായസം നൽകി.


2.പരിസ്ഥിതി ദിനാചരണം-05/06/2025

ആയിത്തറ മമ്പറം ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി കൂത്തുപറമ്പ് കോ. ഓപ്.റൂറൽ ബാങ്ക് നൽകിയ ഔഷധസസ്യ തൈകൾ ബാങ്ക് ഡയറക്ടർ കെ.എൻ. ഗോപിയിൽ നിന്ന് പ്രധാന അധ്യാപിക പി.ടി. ശ്രീലത ഏറ്റുവാങ്ങി. കെ.വി.അബ്ദുൾ മുനീർ മുഖ്യപ്രഭാഷണം നടത്തി. പി.വി.ശ്രീജിത്ത്, ഡെയ്സി ആനന്ദ് എന്നിവർ സംസാരിച്ചു. പി.എം.സജിത് കുമാർ സ്വാഗതവും രജിന കൊയ്യാടൻ നന്ദിയും പറഞ്ഞു.  എസ്.പി.സി, ലിറ്റിൽകൈറ്റ്സ്, ജെ ആർ സി, പരിസ്ഥിതി ക്ലബ്ബ് അംഗങ്ങൾ ചേർന്ന് വൃക്ഷ തൈകൾ നട്ടു. വിദ്യാർഥികൾ പരിസ്ഥിതി പ്രതിജ്ഞ ചൊല്ലി.

3.ക്രിയേറ്റീവ് കോർണർ ഉദ്ഘാടനം ചെയ്തു-19/6/25

സമഗ്ര ശിക്ഷാ കേരളം കുസാറ്റുമായി സഹകരിച്ച് ആരംഭിക്കുന്ന 'ക്രിയേറ്റീവ് കോർണർ' പദ്ധതി മട്ടന്നൂർ ബി ആർ സി പരിധിയിലെ 'ഗവ. ഹയർ സെക്കണ്ടറി സ്കൂൾ മമ്പറ'ത്ത് ആരംഭിച്ചു. വാർഡ് മെമ്പർ ശ്രീമതി സി.പ്രീതയുടെ അധ്യക്ഷതയിൽ മാങ്ങാട്ടിടം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ പി.സി ഗംഗാധരൻ മാസ്റ്റർ ഉദ്ഘാടനകർമ്മം നിർവ്വഹിച്ചു. മട്ടന്നൂർ ഉപജില്ലാ വിദ്യഭ്യാസ ഓഫീസർ ശ്രീമതി ബിന്ദു കെ വിശിഷ്ടാതിഥിയിരുന്നു. ബി പി സി ബിപിൻ. വി പദ്ധതി വിശദീകരണം നടത്തി. ഹെഡ്മിസ്ട്രസ് ശ്രീമതി ശ്രീലത ടീച്ചർ, ബി ആർ സി ട്രയിനർ പ്രീജിത്ത് മാണിയൂർ, സിആർ സി കോഡിനേറ്റർ ടി സജീവൻ. സീനിയർ അസിസ്റ്റൻ്റ് പി.വി ശ്രീജിത്ത്, ക്രിയേറ്റീവ് കോർണർ കൺവീനർ ഡയ്സി ആന ന്ദ്എന്നിവർ സംസാരിച്ചു. ശ്രിമതി ആശ്വനി ടീച്ചർ, സ്പെഷ്യലിസ്റ്റ് ശ്രീമതി.ഗീത ടീച്ചർ എന്നിവർ ക്ലാസ്സ് നയിച്ചു. 30 കുട്ടികൾ പങ്കെടുത്തു.