ജി.എച്ച്.എസ്.എസ്. മമ്പറം/പ്രവർത്തനങ്ങൾ/2025-26

1.പ്രവേശനോത്സവം -02/06/2025
ഗവ.ഹയർ സെക്കണ്ടറി സ്കൂൾ മമ്പറം പ്രവേശനോത്സവം 2025 ജൂൺ 2 ന് വർണ്ണാഭമായ ചടങ്ങിൽ ബഹു. മാങ്ങാട്ടിടം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.പി.സി.ഗംഗാധരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് ശ്രീ.പി. ജ്യോതിഷ് അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ശ്രീമതി സി. പ്രീത, വികസന സമിതി കൺവീനർ ശ്രീ. എം.കെ.സുധീർകുമാർ, ചെയർമാൻ ശ്രീ. കെ.എൻ. ഗോപിമാസ്റ്റർ എം, പി.ടി.എ പ്രസിഡണ്ട് ശ്രീമതി റിജിഷ, മുൻ പി.ടി.എ. പ്രസിഡണ്ട് ശ്രീ.എ.കെ. പ്രഭാകരൻ, സീനിയർ അസിസ്റ്റൻ്റ് ശ്രീ.പി.വി.ശ്രീജിത്ത്, എസ്.ആർ.ജി കൺവീനർ ശ്രീ.പി.എം.സജിത്കുമാർ, സ്റ്റാഫ് സെക്രട്ടറി ശ്രീമതി ഡെയ്സി ആനന്ദ് എന്നിവർ ചടങ്ങിൽ സന്നിഹിതരായി.
പ്രിൻസിപ്പാൾ ശ്രീ.വിനോദ് നന്ദ്യത്ത് സ്വാഗതവും ഹെഡ്മിസ്ട്രസ് ശ്രീമതി പി.ടി.ശ്രീലത നന്ദിയും പറഞ്ഞു. നവാഗതരായ പ്രീ-പ്രൈമറി, ഒന്നാം ക്ലാസ് വിദ്യാർഥികളെ ചിത്രശലഭ തൊപ്പിയണിയിച്ച് സ്വീകരിച്ചു. പുതുതായി പ്രവേശനം നേടിയവർക്ക്സ്കൂൾബാഗ് ഉൾപ്പെടെ ഉപഹാരങ്ങൾ നൽകി. രക്ഷിതാക്കൾ, പി.ടി.എ അംഗങ്ങൾ എന്നിവർ ഉൾപ്പെടെ വലിയ സദസ്സ് പ്രവേശനോത്സവത്തിൽ സംബന്ധിച്ചു. മുഴുവൻ പേർക്കും പായസം നൽകി.
2.പരിസ്ഥിതി ദിനാചരണം-05/06/2025
ആയിത്തറ മമ്പറം ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി കൂത്തുപറമ്പ് കോ. ഓപ്.റൂറൽ ബാങ്ക് നൽകിയ ഔഷധസസ്യ തൈകൾ ബാങ്ക് ഡയറക്ടർ കെ.എൻ. ഗോപിയിൽ നിന്ന് പ്രധാന അധ്യാപിക പി.ടി. ശ്രീലത ഏറ്റുവാങ്ങി. കെ.വി.അബ്ദുൾ മുനീർ മുഖ്യപ്രഭാഷണം നടത്തി. പി.വി.ശ്രീജിത്ത്, ഡെയ്സി ആനന്ദ് എന്നിവർ സംസാരിച്ചു. പി.എം.സജിത് കുമാർ സ്വാഗതവും രജിന കൊയ്യാടൻ നന്ദിയും പറഞ്ഞു. എസ്.പി.സി, ലിറ്റിൽകൈറ്റ്സ്, ജെ ആർ സി, പരിസ്ഥിതി ക്ലബ്ബ് അംഗങ്ങൾ ചേർന്ന് വൃക്ഷ തൈകൾ നട്ടു. വിദ്യാർഥികൾ പരിസ്ഥിതി പ്രതിജ്ഞ ചൊല്ലി.
3.ക്രിയേറ്റീവ് കോർണർ ഉദ്ഘാടനം ചെയ്തു -19/06/2025
സമഗ്ര ശിക്ഷാ കേരളം കുസാറ്റുമായി സഹകരിച്ച് ആരംഭിക്കുന്ന 'ക്രിയേറ്റീവ് കോർണർ' പദ്ധതി മട്ടന്നൂർ ബി ആർ സി പരിധിയിലെ 'ഗവ. ഹയർ സെക്കണ്ടറി സ്കൂൾ മമ്പറ'ത്ത് ആരംഭിച്ചു. വാർഡ് മെമ്പർ ശ്രീമതി സി.പ്രീതയുടെ അധ്യക്ഷതയിൽ മാങ്ങാട്ടിടം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ പി.സി ഗംഗാധരൻ മാസ്റ്റർ ഉദ്ഘാടനകർമ്മം നിർവ്വഹിച്ചു. മട്ടന്നൂർ ഉപജില്ലാ വിദ്യഭ്യാസ ഓഫീസർ ശ്രീമതി ബിന്ദു കെ വിശിഷ്ടാതിഥിയിരുന്നു. ബി പി സി ബിപിൻ. വി പദ്ധതി വിശദീകരണം നടത്തി. ഹെഡ്മിസ്ട്രസ് ശ്രീമതി ശ്രീലത ടീച്ചർ, ബി ആർ സി ട്രയിനർ പ്രീജിത്ത് മാണിയൂർ, സിആർ സി കോഡിനേറ്റർ ടി സജീവൻ. സീനിയർ അസിസ്റ്റൻ്റ് പി.വി ശ്രീജിത്ത്, ക്രിയേറ്റീവ് കോർണർ കൺവീനർ ഡയ്സി ആന ന്ദ്എന്നിവർ സംസാരിച്ചു. ശ്രിമതി ആശ്വനി ടീച്ചർ, സ്പെഷ്യലിസ്റ്റ് ശ്രീമതി.ഗീത ടീച്ചർ എന്നിവർ ക്ലാസ്സ് നയിച്ചു. 30 കുട്ടികൾ പങ്കെടുത്തു.
4.വായനവാരാചരണം - 19/06/2025
ജി.എച്ച്.എസ്.എസ്. മമ്പറം വായന വാരാചരണ പരിപാടികൾക്ക് തുടക്കമായി.
കൂത്തുപറമ്പ് പോലീസ് ഇൻസ്പെക്ടർ ശ്രീ.വി.ഗംഗാ പ്രസാദ് ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപിക ശ്രീമതി പി.ടി.ശ്രീലത അധ്യക്ഷത വഹിച്ചു. കുമാരി തന്മയശ്രീകാന്ത് വായനാ സന്ദേശം നൽകി. കൂത്തുപറമ്പ് സിവിൽ പോലീസ് ഓഫീസർ ശ്രീ.സുധീഷ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പി. വി.ശ്രീജിത്ത് സംസാരിച്ചു. എസ്.ആർ.ജി. കൺവീനർ പി.എം. സജിത്കുമാർ സ്വാഗതവും ഡെയ്സി ആനന്ദ് നന്ദിയും പറഞ്ഞു. ലൈബ്രറി ഹാളിൽ പുസ്തക പ്രദർശനം സംഘടിപ്പിച്ചു. ജൂൺ 25 വരെ വായനക്വിസ്, വായനാക്കുറിപ്പ്, പുസ്തകപരിചയം, വായനാ മത്സരം, സെമിനാർ എന്നീ പരിപാടികൾ വായനാവാരാചരണത്തിൻ്റെ ഭാഗമായിനടത്തും.
5.വിജയോത്സവം - 20/06/2025
മമ്പറം ഗവ.ഹയർ സെക്കണ്ടറി സ്കൂൾ വിജയോത്സവം -2025

പരിപാടി കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.കെ.കെ. രത്നകമാരി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷ ശ്രീമതി യു.പി.ശോഭ അധ്യക്ഷത വഹിച്ചു. എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചവർ, പ്ലസ് ടു ഉന്നത ജേതാക്കാൾ, എൽ.എസ്.എസ്, യു.എസ്.എസ്, എൻ.എം.എം.എസ് സംസ്കൃതം തുടങ്ങിയ സ്കോളർഷിപ്പ് ജേതാക്കൾ, മറ്റു പ്രതിഭകൾ എന്നിവരെ ചടങ്ങിൽ ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ.ഒ.ഗംഗാധരൻ, ഗ്രാമപഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷ ശ്രീമതി എം.ഷീന,വാർഡ് മെമ്പർ ശ്രീമതി സി.പ്രീത, വികസന സമിതി ചെയർമാൻ ശ്രീ.എം.കെ.സുധീർ കുമാർ എന്നിവർ സംസാരിച്ചു. പ്രിൻസിപ്പാൾ ശ്രീ. വിനോദ് നന്ദ്യത്ത് സ്വാഗതവും പ്രധാന അധ്യാപിക ശ്രീമതി പി.ടി. ശ്രീലത നന്ദിയും പറഞ്ഞു.
6.സെമിനാറും സ്കൂൾ ക്ലബ്ബുകളുടെ ഉദ്ഘാടനവും - 25/06/2025
ആയിത്തറ മമ്പറം ഗവ. ഹയർ സെക്കണ്ടറി സ്കൂളും ഗ്രാമദീപം വായനശാല & ഗ്രന്ഥാലയം മമ്പറവും സംയുക്തമായി സംഘടിപ്പിച്ച വായനാവാരാചരണ സെമിനാറും സ്കൂൾ ക്ലബ്ബുകളുടെ ഉദ്ഘാടനവും
തലശ്ശേരി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി അഡ്വ.വി.പ്രദീപൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ 19-ാം വർഷവും തുടർച്ചയായി SSLC പരീക്ഷയിൽ 100 % വിജയം കൈവരിച്ചതിനുള്ള ഗ്രാമദീപം വായനശാലയുടെ ഉപഹാരം ശ്രീ ബിപിൻ തലക്കാടൻ വിദ്യാലയത്തിന് കൈമാറി. പ്രധാന അധ്യാപിക ശ്രീമതി പി.ടി.ശ്രീലത അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ ശ്രീ.വിനോദ് നന്ദ്യത്ത്, ശ്രീ. പി.വി. ശ്രീജിത്ത്, ശ്രീമതി തുഷാര.ടി.കെ, ശ്രീ.എ.വി. പ്രമോദ് സംസാരിച്ചു. ശ്രീ.പി.എം.സജിത്കുമാർ സ്വാഗതവും ശ്രീമതി ഡെയ്സി ആനന്ദ് നന്ദിയും പറഞ്ഞു. " വായനയും സമൂഹവും" എന്ന വിഷയത്തിൽ അനീന ബിജോയി, പി.തീർത്ഥ,അർച്ചന, എം.കെ.പൂജ,എ. ദീക്ഷിത എന്നിവർ പ്രബന്ധം അവതരിപ്പിച്ചു.
7.ലഹരി വിരുദ്ധദിനാചരണം നടത്തി - 26/06/2025
വിമുക്തി ക്ലബ്,എസ്. പി. സി,സൈക്കോ സോഷ്യൽ കൗൺസിലിംഗ് പ്രോഗ്രാം എന്നീ വിഭാഗങ്ങളുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധദിനാചരണം നടത്തി. സീനിയർ അസിസ്റ്റന്റ് പി. വി. ശ്രീജിത്തിന്റെ നേതൃത്വത്തിൽ നടന്ന അസബ്ലിയിൽ, പി. എം. സജിത്ത്കുമാർ ലഹരി വിരുദ്ധ സന്ദേശം നൽകി. വിമുക്തി ക്ലബ്ബ് പ്രസിഡണ്ടായ കുമാരി. എം. കെ. പൂജ ചൊല്ലി കൊടുത്ത ലഹരി വിരുദ്ധ പ്രതിജ്ഞ വിദ്യാർത്ഥികൾ ഏറ്റു ചൊല്ലി. തുടർന്ന് കൂത്തുപറമ്പിലെ എക്സൈസ്, പോലീസ് അധികാരികളുടെ നേതൃത്വത്തിൽ കൂത്തുപറമ്പ് ബസ്റ്റാൻഡിൽ വിദ്യാർത്ഥികൾ നടത്തിയ തീം ഡാൻസ് പൊതുജനങ്ങളുടെ മുക്തകണ്ഠ പ്രശംസക്ക് പാത്രമായി. LP, UP, HS വിഭാഗം വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ഫ്ലാഷ് മോബ്, സുംബ ഡാൻസ്, SPC കേഡറ്റുകളുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ഭവനം ക്യാമ്പയിൻ, സെൽഫി കോർണർ എന്നീ പരിപാടികളും നടത്തുകയുണ്ടായി.
8.ലോക ദാരിദ്ര്യ നിർമാർജ്ജനദിനാചരണം നടത്തി - 28/06/2025
June 28 ലോക ദാരിദ്ര്യ നിർമാർജ്ജനദിന ത്തോടനുബന്ധിച്ച് ആയിത്തറ മമ്പറം ഗവ.ഹയർ സെക്കന്ററി സ്കൂളിലെ എസ്. പി. സി കേഡറ്റുകൾ കൂത്തുപറമ്പ് ടൗണിലും, ഗവ. ഹോസ്പിറ്റലിലും കൂത്തുപറമ്പ് സബ്ബ് ഇൻസ്‌പെക്ടർ ശ്രീ.അഖിൽ രാജിന്റെ നേതൃത്വത്തിൽ പൊതിച്ചോർ വിതരണം ചെയ്തു. പോലീസുകാരായ ബിന്ദു. കെ, രാജേഷ്. കെ,സനേഷ്. കെ. സി. പി. ഒ മാരായ സോണിയ, ഹെർലിൻ ഫെർണാണ്ടസ് എന്നിവർ പങ്കെടുത്തു.
9.ജന്തുജന്യ രോഗനിവാരണ യജ്ഞം -04/06/2025
ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ തലശ്ശേരി താലൂക്ക് സംഘടിപ്പിച്ച ജന്തുജന്യ രോഗനിവാരണ യജ്ഞം ആയിത്തറ മമ്പറം ഗവ.ഹയർ സെക്കണ്ടറി സ്ക്കൂളിൽ മാങ്ങാട്ടിടം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. പി.സി.ഗംഗാധരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഡോ. കെ.പ്രദോഷ് കുമാർ (പ്രസിഡണ്ട് ഐ.വി.എ തലശ്ശേരി) അധ്യക്ഷത വഹിച്ചു. ഡോ. കെ.വി.ആശ, പി.വി. ശ്രീജിത്ത്, പി.എം.സജിത്കുമാർ സംസാരിച്ചു. മാങ്ങാട്ടിടം വെറ്ററിനറി സർജൻ ഡോ. ആഷ്മി ക്ലാസ്സെടുത്തു.
10.ബഷീർ ദിനാചരണം -07/07/2025
ആയിത്തറ മമ്പറം ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ ബഷീർ ദിനാഘോഷം പ്രധാന അധ്യാപിക ശ്രീമതി പി.ടി. ശ്രീലത ഉദ്ഘാടനം ചെയ്തു. എസ്.ആർ.ജി. കൺവീനർ ശ്രീ.പി.എം.സജിത്കുമാർ അധ്യക്ഷത വഹിച്ചു. ശ്രീ. സി.പി.ശരത് ബാബു അനുസ്മരണ പ്രഭാഷണം നടത്തി. ബഷീർ പുസ്തകങ്ങളുടെ പ്രദർശനം, ക്വിസ് മത്സരം, മതിലുകൾ, നീലവെളിച്ചം എന്നീ കൃതികളുടെ ദൃശ്യാവിഷ്കരണം തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു. നിയ, അവനിക എന്നിവർ സംസാരിച്ചു.
11.ഓണാഘോഷം

സ്കൂളിൽ ഓണാഘോഷപരിപാടികൾ നടന്നു. ക്ലാസ് അടിസ്ഥാനത്തിലുള്ള പൂക്കളമത്സരം, കസേരകളി, സുന്ദരിക്ക് പൊട്ടുതൊടൽ എന്നിങ്ങനെയുള്ള വിവിധതരം മത്സരങ്ങൾ അരങ്ങേറി.