ജി.എച്ച്.എസ്. തവിടിശ്ശേരി/ഹൈസ്കൂൾ/2025-26
ദൃശ്യരൂപം
ജൂൺ 5 ലോക പരിസ്ഥിതി ദിനം പ്ലാസ്റ്റിക്കിനെതിരെ പോരാടുക എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചു കൊണ്ട് വിവിധങ്ങളായ പരിപാടികളോട് കൂടി ആഘോഷിച്ചു. ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പ്രവർത്തകനും പ്രകൃതി സ്നേഹിയുമായ ശ്രീ എം വി മോഹനൻ മാസ്റ്ററുടെ നേതൃത്വത്തിൽ നടന്ന പ്രകൃതി നടത്തം കുട്ടികൾക്ക് വ്യത്യസ്ത അനുഭവമായി. നമുക്ക് ചുറ്റുമുള്ള പല സസ്യങ്ങളെയും കുട്ടികൾക്കായി പരിചയപ്പെടുത്തുവാനും അവ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത കുട്ടികളെ ബോധ്യപ്പെടുത്താനും ഈ യാത്രയിലൂടെ അദ്ദേഹം ശ്രമിച്ചു. തുടർന്ന് ഹെഡ്മിസ്ട്രസ്സ് ശ്രീമതി ജ്യോതി എം ന്റെ നേതൃത്വത്തിൽ എസ്എസ്എസ്എസ്,ജെആർസി കുട്ടികൾ പൂന്തോട്ട നിർമ്മാണം നടത്തി. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച ക്വിസ് മത്സരം നടന്നു.പത്താം ക്ലാസിലെ ആവണി ജയൻ വി ഒന്നാം സ്ഥാനവും ശിവനന്ത പി പി രണ്ടാം സ്ഥാനവും നേടി.