ജി.എച്ച്.എസ്. തവിടിശ്ശേരി/ഹൈസ്കൂൾ/2025-26
പരിസ്ഥിതി ദിനാഘോഷം
ജൂൺ 5 ലോക പരിസ്ഥിതി ദിനം പ്ലാസ്റ്റിക്കിനെതിരെ പോരാടുക എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചു കൊണ്ട് വിവിധങ്ങളായ പരിപാടികളോട് കൂടി ആഘോഷിച്ചു. ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പ്രവർത്തകനും പ്രകൃതി സ്നേഹിയുമായ ശ്രീ എം വി മോഹനൻ മാസ്റ്ററുടെ നേതൃത്വത്തിൽ നടന്ന പ്രകൃതി നടത്തം കുട്ടികൾക്ക് വ്യത്യസ്ത അനുഭവമായി. നമുക്ക് ചുറ്റുമുള്ള പല സസ്യങ്ങളെയും കുട്ടികൾക്കായി പരിചയപ്പെടുത്തുവാനും അവ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത കുട്ടികളെ ബോധ്യപ്പെടുത്താനും ഈ യാത്രയിലൂടെ അദ്ദേഹം ശ്രമിച്ചു. തുടർന്ന് ഹെഡ്മിസ്ട്രസ്സ് ശ്രീമതി ജ്യോതി എം ന്റെ നേതൃത്വത്തിൽ എസ്എസ്എസ്എസ്,ജെആർസി കുട്ടികൾ പൂന്തോട്ട നിർമ്മാണം നടത്തി. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച ക്വിസ് മത്സരം നടന്നു.പത്താം ക്ലാസിലെ ആവണി ജയൻ വി ഒന്നാം സ്ഥാനവും ശിവനന്ദ പി പി രണ്ടാം സ്ഥാനവും നേടി.
സമഗ്ര ഗുണമേൻമ പ്രവർത്തനങ്ങൾ
സമഗ്ര ഗുണമേന്മ പദ്ധതിയുടെ ഭാഗമായികുട്ടികൾ നേടിയെടുക്കേണ്ട മൂല്യബോധങ്ങൾ വികസിപ്പിക്കുന്നതിനാവശ്യമായ ബോധവത്കരണ പ്രവർത്തനങ്ങൾ വിദ്യാഭ്യാസ വകുപ്പ് സ്കൂളുകളിൽ രണ്ടാഴ്ച കാലത്തേക്ക് വിവിധ വിഷയങ്ങളിൽ നടത്താൻ നിർദ്ദേശിച്ചതിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ ബോധവത്കരണ ക്ലാസുകളും പ്രവർത്തനങ്ങളും
ലഹരി വിരുദ്ധ ബോധവത്കരണം(3/06/2025)
ലഹരി ഉപയോഗത്തിൻ്റെ ദൂഷ്യഫലങ്ങളെ കുറിച്ച് ഹെഡ്മിസ്ട്രസ്സ് ശ്രീമതി ജ്യോതി എം കുട്ടികളോട് സംസാരിച്ചു. ക്ലാസ്സ് തലത്തിൽ പോസ്റ്ററുകൾ തയ്യാറാക്കി വന്ന് പ്രദർശനം നടത്തി.