ജി.എം.എൽ.പി.എസ് കയ്പമംഗലം(നോർത്ത്)
ജി.എം.എൽ.പി.എസ് കയ്പമംഗലം(നോർത്ത്) | |
---|---|
വിലാസം | |
കൈപ്പമംഗലം നോർത്ത് | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂര്‍ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
24-01-2017 | 24504 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
തൃശൂർ ജില്ലയുടെ തെക്കേ അറ്റത്തുള്ള കൊങ്ങല്ലൂർ താലൂക്കിലാണ് അറബിക്കടലിനോട് ചേർന്ന് കിടക്കുന്ന കൈപ്പമംഗലം പഞ്ചായത്ത് ഈ പഞ്ചായത്തിൽ കൊപ്രക്കളം എന്ന സ്ഥലത്താണ് ബ്രിട്ടീഷ് ഗവർമെന്റിന്റെ കാലത്ത് ഇൽ ഈ വിദ്യാലയം ആരംഭിച്ചത്. പഞ്ചായത്തിന്റെ വടക്കു ഭാഗത്തു സ്ഥിതി ചെയ്യുന്നതിനാലും മുസ്ലിം വിദ്യാർത്ഥികളുടെ സൗകര്യത്തിനു വേണ്ടി തുടങ്ങിയതിനാലുമാണ് ഈ സ്ഥാപനത്തിനു കൈപ്പമംഗലം നോർത്ത് ഗവ : മാപ്പിള എൽ പി സ്കൂൾ എന്ന പേര് വന്നത് ചില സാങ്കേതിക കാരണങ്ങളാൽ ഈ വിദ്യാലയം പിന്നീട് മൂന്നു കിലോമീറ്റർ തെക്കുമാറി ചളിങ്ങാടുള്ള കൂനുപറമ്പിലേക്കും പിന്നീട് ഒറ്റത്തൈ സെൻഡറിലേക്കും മാറ്റുകയുണ്ടായി .
ഭൗതികസൗകര്യങ്ങള്
മുപ്പത്തി അഞ്ചര സെന്റ് സ്ഥലത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് നാല് ഭാഗത്തും ചുറ്റുമതിലും ഗേറ്റും ഉണ്ട് ഒൻപത് ക്ലാസ് റൂമുകളും ഒരു ഓഫീസ് റൂമും ഒരു സ്റ്റാഫ് റൂമും ഉണ്ട് ക്ലാസ് റൂമുകളിൽ ഒന്നിൽ കമ്പ്യൂട്ടർ ലാബ് സജ്ജീകരിച്ചിരിക്കുന്നു നാല് കംപ്യൂട്ടറുകൾ പ്രവർത്തിക്കുന്നവയാണ് നല്ല ഒരു മൈതാനം ഈ വിദ്യാലയത്തിനുണ്ട് എൽ സി ഡി പ്രൊജക്ടർ ഒരെണ്ണമുണ്ട് ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് കണക്ഷൻ ഉണ്ട് .
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
മൂന്ന് നാല് ക്ലാസ്സുകളിലെ കുട്ടികൾക്ക് നോട്ട് ബുക്ക് നിർമ്മാണം പരിശീലിപ്പിച്ചു വരുന്നു കാർഷീക ക്ലബ്ബിന്റെ നേതൃത്വത്തിൽ ജൈവ പച്ചക്കറി കൃഷി ചെയ്യുന്നുണ്ട് .
മുന്‍ സാരഥികള്‍
സുബ്രമണ്യൻ മാസ്റ്റർ - മുഹമ്മദ് മാസ്റ്റർ - എം എസ് ഖാദർ മാസ്റ്റർ - കരുണ ടീച്ചർ - അബ്ദുറഹ്മാൻ മാസ്റ്റർ - അമ്മിണി ടീച്ചർ - ഫിലോമിന ടീച്ചർ- ജെസ്സി ടീച്ചർ- കാസിൻ മാസ്റ്റർ - എം ആർ ജയസൂനം ടീച്ചർ - മേരി ഹെലൻ - സി പി ഗിരിജ