ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ് .മേരീസ്.എച്ച് .എസ്.എസ്.എടൂർ/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്
16:25, 17 ജൂൺ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Annjaleena2017 (സംവാദം | സംഭാവനകൾ) ('== <u>പ്രവേശനോത്സവം 2025</u> == സെന്റ് മേരീസ് എച്ച് എസ് എസ് എടൂരിന്റെ 2025-26 അധ്യയന വർഷത്തിലെ പ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

പ്രവേശനോത്സവം 2025

സെന്റ് മേരീസ് എച്ച് എസ് എസ് എടൂരിന്റെ 2025-26 അധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾക്ക് പ്രവേശനോത്സവ പരിപാടികളോടെ തുടക്കം കുറിച്ചു.പുതിയതായി സ്കൂളിൽ എത്തിയ നവഗതരായ വിദ്യാർത്ഥികളെ ബാന്റ് മേളത്തിന്റെ അകമ്പടിയോടെ സ്വീകരിച്ചു. തുടർന്ന് അസംബ്ലിയിൽ പ്രവേശനോത്സവ പരിപാടികൾക്ക് ബഹു. ഹെഡ്‍മിസ്ട്രസ്സ് സിസിലി ടീച്ചർ ഉദ്ഘാടനകർമ്മം നിർവഹിച്ച് സംസാരിച്ചു. തുടർന്ന് വാർഡ് മെമ്പർ ശ്രീ ജോസ് അന്ത്യംകുളം ആശംസകൾ അർപ്പിച്ച് സംസാരിച്ചു. പിടിഎ പ്രസിഡണ്ട് വട്ടം തൊട്ടിയിൽ ജിമ്മി എല്ലാ കുട്ടികൾക്കും നല്ലൊരു അധ്യാന വർഷം ആശംസിച്ചു. സ്കൂൾ അസംബ്ലിയിൽ പ്രവേശനോത്സവ ഗാനം എല്ലാ കുട്ടികളെയും കേൾപ്പിച്ചു. എല്ലാ കുട്ടികൾക്കും മധുരപലഹാരം നൽകി സന്തോഷ ദിനം പങ്കിട്ടു.

പ്രവേശനോത്സവം
പ്രവേശനോത്സവം
പ്രവേശനോത്സവം