എസ് വി എച്ച് എസ് കായംകുളം/പ്രവർത്തനങ്ങൾ/2025-26
പ്രവേശനോത്സവം 2025 : കളി ചിരി മധുരം ഒന്നാം നാൾ

2025 ജൂൺ 2 നു പ്രവേശനോൽസവം സംഘടിപ്പിക്കപ്പെട്ടു. പുത്തൻ ശുഭ പ്രതീക്ഷകളുമായി സ്കൂളിന്റെ അക്ഷരമുറ്റത്തേക്ക് അറിവിന്റെ അമൃത് നുകരുവാൻ വിദ്യാർത്ഥികൾ എത്തിച്ചേർന്നപ്പോൾ അവരെ സ്വീകരിക്കുവാനായി വർണ്ണങ്ങളാൽ അനുഗ്രഹമായി സ്കൂൾ അങ്കണവും ഒരുങ്ങി. സ്കൂളിലെ വിവിധ യൂണിറ്റുകളായ ലിറ്റിൽ കൈറ്റ്സ് , സ്കൗട്ട് ആൻഡ് ഗൈഡ്സ്, ജെ.ആർ.സി , എന്നിവയുടെ പൂർണ്ണ സഹകരണത്തോടെ പ്രവേശനോത്സവം വളരെ മനോഹരമാക്കി.
സ്കൂൾ പ്രവേശനോത്സവം പിടിഎ പ്രസിഡണ്ട് എച്ച് നവാസിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സ്‌കൂൾ ഹെഡ് മിസ്‌ട്രസ്സ് ആർ ശോഭ കുമാരി സ്വാഗതം പറഞ്ഞു . സ്കൂളിലെ പൂർവവിദ്യാർഥിയും ഗവ ആയുർവേദ മെഡിക്കൽ ഓഫീസറുമായ ആർ ജയകുമാർ ഉദ്‌ഘാടനം നിർവഹിച്ചു പത്താം ക്ലാസ്സിൽ ഉന്നതവിജയം നേടിയ കുട്ടികൾക്കുള്ള സമ്മാന വിതരണം സ്‌കൂൾ മാനേജർ മുരളി എസ് പ്രഭു നിർവഹിച്ചു . തുടർന്ന് യോഗത്തിൽ പി ടി എ വൈസ് പ്രസിഡന്റ് മുഹമ്മദ് അൻസിൽ , മാതൃ സംഗമം പ്രസിഡന്റ് ശ്യാമ ജി പൈ , സീനിയർ അസിസ്റ്റന്റ് എൽ സുധന്യ , സ്റ്റാഫ് സെക്രട്ടറി ഷിദ ബി പൂർവ്വ വിദ്യാർത്ഥി പ്രതിനിധികൾ സാമൂഹ്യ രാഷ്ട്രീയ പ്രതിനിധികൾ എന്നിവർ സംസാരിച്ചു.