എസ് വി എച്ച് എസ് കായംകുളം/പ്രവർത്തനങ്ങൾ/2025-26
പ്രവേശനോത്സവം 2025 : കളി ചിരി മധുരം ഒന്നാം നാൾ

2025 ജൂൺ 2 നു പ്രവേശനോൽസവം സംഘടിപ്പിക്കപ്പെട്ടു. പുത്തൻ ശുഭ പ്രതീക്ഷകളുമായി സ്കൂളിന്റെ അക്ഷരമുറ്റത്തേക്ക് അറിവിന്റെ അമൃത് നുകരുവാൻ വിദ്യാർത്ഥികൾ എത്തിച്ചേർന്നപ്പോൾ അവരെ സ്വീകരിക്കുവാനായി വർണ്ണങ്ങളാൽ അനുഗ്രഹമായി സ്കൂൾ അങ്കണവും ഒരുങ്ങി. സ്കൂളിലെ വിവിധ യൂണിറ്റുകളായ ലിറ്റിൽ കൈറ്റ്സ് , സ്കൗട്ട് ആൻഡ് ഗൈഡ്സ്, ജെ.ആർ.സി , എന്നിവയുടെ പൂർണ്ണ സഹകരണത്തോടെ പ്രവേശനോത്സവം വളരെ മനോഹരമാക്കി.
സ്കൂൾ പ്രവേശനോത്സവം പിടിഎ പ്രസിഡണ്ട് എച്ച് നവാസിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സ്‌കൂൾ ഹെഡ് മിസ്‌ട്രസ്സ് ആർ ശോഭ കുമാരി സ്വാഗതം പറഞ്ഞു . സ്കൂളിലെ പൂർവവിദ്യാർഥിയും ഗവ ആയുർവേദ മെഡിക്കൽ ഓഫീസറുമായ ആർ ജയകുമാർ ഉദ്‌ഘാടനം നിർവഹിച്ചു പത്താം ക്ലാസ്സിൽ ഉന്നതവിജയം നേടിയ കുട്ടികൾക്കുള്ള സമ്മാന വിതരണം സ്‌കൂൾ മാനേജർ മുരളി എസ് പ്രഭു നിർവഹിച്ചു . തുടർന്ന് യോഗത്തിൽ പി ടി എ വൈസ് പ്രസിഡന്റ് മുഹമ്മദ് അൻസിൽ , മാതൃ സംഗമം പ്രസിഡന്റ് ശ്യാമ ജി പൈ , സീനിയർ അസിസ്റ്റന്റ് എൽ സുധന്യ , സ്റ്റാഫ് സെക്രട്ടറി ഷിദ ബി പൂർവ്വ വിദ്യാർത്ഥി പ്രതിനിധികൾ സാമൂഹ്യ രാഷ്ട്രീയ പ്രതിനിധികൾ എന്നിവർ സംസാരിച്ചു.
ലഹരി ബോധവൽക്കരണ ക്ലാസ്


കൗമാരക്കാരായ വിദ്യാർഥികൾക്കായി ലഹരി വിമുക്ത കൗമാരം ജീവിതമാണ് ലഹരി എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. അദ്ധ്യാപകരായ രാജേഷ് കമ്മത്ത് സർ, രഞ്ജിത ഭായി ടീച്ചർ എന്നിവർ ക്ലാസ് നയിച്ചു .അമിത ലഹരി മരുന്ന് ഉപയോഗത്തെ തുടർന്ന് ശാരീരികമായും മാനസികമായും നേരിടുന്ന പ്രശ്നങ്ങൾ, സാമൂഹിക പ്രശ്നങ്ങൾ എന്നിവയുൾപ്പെടെ വിനാശകരമായ പ്രത്യാഘാതങ്ങളെക്കുറിച്ച് അവബോധം വളർത്തുകയാണ് ഈ ദിനം ലക്ഷ്യമിടുന്നത്. 'കണ്ടെത്തലുകൾ വ്യക്തമാണ്: പ്രതിരോധത്തിൽ ഊന്നൽ നൽകുക' എന്നതാണ് ഈ വർഷത്തെ പ്രമേയം.
റോഡ് സുരക്ഷാ ബോധവത്കരണ ക്ലാസ് : നിൽക്കൂ..... നോക്കൂ ...... നീങ്ങൂ


നമ്മുടെയെല്ലാം ജീവിതത്തിൽ തിരക്കിട്ട് മുന്നോട്ട് പോകുമ്പോൾ, റോഡിൽ കാണിക്കുന്ന അശ്രദ്ധ ചെറിയൊരു തെറ്റായി പലപ്പോഴും നമ്മൾ കണക്കാക്കുന്നു. എന്നാൽ, ഈ ചെറിയ തെറ്റുകൾ വലിയ ദുരന്തങ്ങളിലേക്ക് വഴിതെളിക്കാം. ഒരു നിമിഷത്തെ അശ്രദ്ധ മതി, ഒരു ജീവൻ നഷ്ടപ്പെടാൻ, അല്ലെങ്കിൽ ഒരാളുടെ ജീവിതകാലം മുഴുവൻ ദുരിതത്തിലാക്കാൻ. അതുകൊണ്ട്, റോഡ് സുരക്ഷ എന്നത് കേവലം ട്രാഫിക് നിയമങ്ങൾ പാലിക്കൽ മാത്രമല്ല, നമ്മുടെയും മറ്റുള്ളവരുടെയും ജീവനോടുള്ള ബഹുമാനം കൂടിയാണ്.റോഡ് സുരക്ഷ എന്നത് നിയമം പാലിക്കൽ മാത്രമല്ല, അതൊരു സംസ്കാരമാണ്. നമുക്കെല്ലാവർക്കും സുരക്ഷിതമായ ഒരു യാത്ര ഉറപ്പാക്കാൻ ഈ നിയമങ്ങൾ പാലിക്കുകയും മറ്റുള്ളവരെ അതിന് പ്രേരിപ്പിക്കുകയും ചെയ്യാം. സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസപദ്ധതിയുടെ ഭാഗമായി സ്കൂളിൽ റോഡ് സുരക്ഷയെക്കുറിച്ച് ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ഷാജൻ ക്ലാസെടുത്തു. സ്‌കൂൾ പ്രഥമാദ്ധ്യാപിക ശ്രീമതി ആർ ശോഭ കുമാരി , ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു
ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ് - പോരാട്ടം
കായംകുളം മുനിസിപ്പാലിറ്റി East CDS ന്റെ ആഭിമുഖ്യത്തിൽ ശ്രീ വിട്ടേബ സ്കൂളിൽ നടന്ന ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ് - "പോരാട്ടം"

നല്ല പാഠം ക്ലബിലെ കുട്ടികൾ ഒരുക്കിയ 'അക്ഷര പച്ച'
ശ്രീ വിട്ടോബ ഹൈ സ്കൂളിൽ വായനദിനവുമായി ബന്ധപ്പെട്ട് നല്ല പാഠം ക്ലബിലെ കുട്ടികൾ ഒരുക്കിയ 'അക്ഷര പച്ച' . വേനലവധിക്ക് കുട്ടികൾ വായിച്ച പുസ്തകങ്ങളും പത്രവും ശേഖരിച്ച് പ്രദർശിപ്പിച്ചു

ടോയ്‌ലറ്റ് ബ്ലോക്കിൻ്റെ ഉത്ഘാടനം
നമ്മുടെ സ്കൂളിൽ ബഹു: കായംകുളം എം.എൽ.എ അഡ്വ. യു പ്രതിഭയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ടോയ്‌ലറ്റ് ബ്ലോക്കിൻ്റെ ഉത്ഘാടനം ജൂൺ 13 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ബഹു: എം.എൽ.എ അഡ്വ. യു.പ്രതിഭ ഉത്ഘാടനം ചെയ്യുന്നു



വായനാദിനാചരണം
ജൂൺ 19 വായനദിനത്തോടനുബന്ധിച്ച് ജൂൺ 19-ന് വായനദിന ക്വിസ് മത്സരം നടത്തുകയുണ്ടായി. കൂടാതെ സാഹിത്യകാരന്മാരെയും അവരുടെ കൃതികളും പരിചയപ്പെടുത്തി. ഇതനോടൊപ്പംതന്നെ വിദ്യാർത്ഥികൾ അവരുടെ വായനാനുഭവം പങ്കുവയ്ക്കുകയും ചെയ്തു.
