ജി എൽ പി എസ് കൂടത്തായി/പ്രവർത്തനങ്ങൾ/2025-26
| Home | 2025-26 |
പ്രവേശനോത്സവം
2025-2026 അധ്യാന വർഷത്തെ പ്രവേശനോത്സവം വിവിധ പരിപാടികളോടെ ആഘോഷിച്ചു. നവാഗതരെ ബലൂണും മധുര പലഹാരവും നൽകി സ്വീകരിച്ചു. ഓമശ്ശേരി സർവീസ് സഹകരണ ബാങ്ക് , ഫിനിക്സ് ക്ലബ്ബ് (ചാമോറ),ആൽക്കഹോളിക് അനോണിമസ് ,കനിവ് ചാരിറ്റബിൾ ട്രസ്റ്റ് ,മുൻ രക്ഷിതാവ് സതീഷ്, സ്കൂൾ എസ് എം സി ചെയർമാൻ,കൊടുവള്ളി ഗവൺമെന്റ് ആർട്സ് ആൻഡ് സയൻസ് കോളേജ് അസോസിയേറ്റ് പ്രൊഫസർ സുരേഷ് കെ എം, ഷട്ലേഴ്സ് ബാഡ്മിന്റൺ ടീം തുടങ്ങിയ സംഘടനകളും അഭ്യുദയകാംക്ഷികളും നൽകിയ പഠനോപകരണങ്ങൾ വിതരണം ചെയ്തു. പിടിഎ പ്രസിഡൻ്റ് അനീഷ് കുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ ഹെഡ്മിസ്ട്രസ് റംല .എ .കെ സ്വാഗതവും സീനിയർ അസിസ്റ്റൻ്റ് സരിത R S നന്ദിയും പറഞ്ഞു.
പരിസ്ഥിതി ദിനം
സ്കൂൾ അസംബ്ലിയോടെ പരിസ്ഥിതി ദിനത്തിന് തുടക്കം കുറിച്ചു. പ്രധാന അധ്യാപിക റംല ടീച്ചർ കുട്ടികൾക്ക് പരിസ്ഥിതിദിന സന്ദേശം പറഞ്ഞു കൊടുത്തു. ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കുട്ടികളിൽ കൈവരിക്കേണ്ട മുല്യബോധങ്ങൾ ആയ വ്യക്തി ശുചിത്വം പരിസരശുചിത്വം കൂടാതെ സ്കൂൾ സൗന്ദര്യവൽക്കരണം ഹരിത ക്യാമ്പസ് എന്നിവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടന്നു. സ്കൂൾ സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി സ്കൂളിലെ പൂന്തോട്ടം നവീകരിച്ചു. വ്യത്യസ്ത നിറത്തിലുള്ള കളർ ചെടികൾ നട്ടു കൊണ്ട് പൂച്ചട്ടികൾ അലങ്കരിച്ചു. കൂടാതെ വിവിധ നിറത്തിലുള്ള റോസച്ചെടി പൂന്തോട്ടത്തിൽ നട്ടു. അടുക്കള പച്ചക്കറി തോട്ടം തയ്യാറാക്കുന്നതിനായി ഒരുക്കങ്ങൾ നടത്തി. വ്യക്തി ശുചിത്വവുമായി ബന്ധപ്പെട്ട് അഭിനയ ഗാനം ക്ലാസിൽ അവതരിപ്പിക്കപ്പെട്ടു. തുടർന്ന് വ്യക്തി ശുചിത്വത്തെ കുറിച്ചുള്ള ചർച്ച നടക്കുകയും അധ്യാപിക ക്രോഡീകരണം നടത്തുകയും ചെയ്തു. കൂടാതെ വ്യക്തി ശുചിത്വവുമായി ബന്ധപ്പെട്ട ഒരു സർവ്വേ ഫോറം തയ്യാറാക്കുകയും കുട്ടികളോട് ശീലങ്ങൾ ആരായുകയും ചെയ്തു. ശുചിത്വ ശീലങ്ങൾ വർഗീകരിച്ചുകൊണ്ട് ചാർട്ട് ക്ലാസിൽ പ്രദർശിപ്പിച്ചു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പരിസര ശുചിത്വവുമായി ബന്ധപ്പെട്ട വായനക്കാടുകൾ വായിക്കാൻ അവസരം നൽകി. പ്ലാസ്റ്റിക്ക് കവറുകൾ ഹരിതകർമസേനക്ക് നൽകി.
ക്വിസ് മത്സരത്തിൽ അഭിനവ് ഒന്നാം സ്ഥാനവും, മിലൻ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
സമഗ്ര ഗുണമേന്മ പദ്ധതി മൂല്യബോധം
3 മുതൽ 13 വരെ നടന്ന സമഗ്ര ഗുണമേന്മ എന്ന പദ്ധതിയുമായി ബന്ധപ്പെട്ട മൂല്യബോധനം എന്ന പ്രവർത്തനവുമായി കുട്ടികളിൽ വികസിപ്പിക്കേണ്ട പൊതു വിഷയങ്ങൾ പ്രയോജനപ്പെടുത്താം എന്ന ബോധം, സ്കൂളിനെ അറിയൽ എന്ന പ്രവർത്തനത്തിലൂടെ ചെയ്തു. അതിൻെറഭാഗമായി കുട്ടികളെ സ്കൂൾ പരിസരം, പൂന്തോട്ടം,ലൈബ്രറി അടുക്കള, പൊതു കിണർ എന്നിവ പരിചയപ്പെടുത്തി. അതിനായി കുട്ടികളെയും കൂട്ടി സ്കൂളിൻെറ ചുറ്റും നടക്കുകയും കുട്ടികൾക്ക് വേണ്ട അവബോധം ഉളവാക്കുകയും ചെയ്തു. രണ്ടാം ദിനമായ 04/06/25ന് കുട്ടികളിൽ ഗതാഗത സംവിധാനത്തെക്കുറിച്ചും അവ ഉപയോഗിക്കുമ്പോൾ അനുവർത്തിക്കേണ്ട നിയമങ്ങളെക്കുറിച്ചുള്ള പ്രവർത്തനങ്ങൾ നടത്തി.നമ്മൾക്കും വാഹനമാകാം എന്ന പ്രവർത്തനത്തിൽ സ്കൂൾ ഗ്രൗണ്ടിൽ റോഡിന്റെ മാതൃക തയ്യാറാക്കുകയും കുട്ടികളെ വാഹനങ്ങളായി സങ്കൽപ്പിച്ച് റോഡിലൂടെ വാഹന സഞ്ചാരം നടത്തി.5/06/25 ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കുട്ടികളിൽ കൈവരിക്കേണ്ട മുല്യബോധങ്ങൾ ആയ വ്യക്തി ശുചിത്വം പരിസരശുചിത്വം കൂടാതെ സ്കൂൾ സൗന്ദര്യവൽക്കരണം ഹരിത ക്യാമ്പസ് എന്നിവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടന്നു. 9/06/2025 ന് പൊതുആരോഗ്യത്തിനെക്കുറിച്ചുളള മൂല്യാധിഷ്ഠിത പ്രവർത്തനങ്ങളാണ് നടന്നത്. കുട്ടികളിൽ പോഷണം, ശുചിത്വം, എന്നിവയിൽ ഊന്നിക്കൊണ്ടുളള പ്രവർത്തനങ്ങളാണ് നടന്നത്. റോഹൻെ്റയും അപ്പുവിൻെ്റയും കഥയിലൂടെ ഭക്ഷണ ശീലങ്ങളെക്കുറിച്ച് കുട്ടികളുടെ മുന്നിൽ അവതരിപ്പിച്ചു. ജീവിതത്തിൽ വ്യായാമത്തിൻെ്റ പ്രാധാന്യം ബോധ്യപ്പെടുത്തുന്ന രീതിയിൽ ZUMBA പരിശീലനം നടന്നു. തുടർന്ന് ഓരോരുത്തരും കഴിച്ച ഭക്ഷണം ഉൾപ്പെടുത്തി ഭക്ഷണ പ്ലേറ്റ് ചിത്ര രചനയും നടത്തി. വീഡിയോ പ്രസൻേ്റഷൻ (Balanced diet for food wast avoidance) നടത്തി. ഭക്ഷണം പാഴാക്കുന്നതുമായി ബന്ധപ്പെട്ട ചർച്ച നടത്തി. തുടർപ്രവർത്തനമായി Healthy diet plan തയ്യാറാക്കി. 11-6-2025 ന് മൂല്യബോധനവുമായി ബന്ധപ്പെട്ട് പൊതുമുതൽ സംരക്ഷണമായിരുന്നു കുട്ടികളിലേക്ക് എത്തിച്ചത്. കുട്ടികളിൽ സ്വന്തം സാധന സാമഗ്രികൾ അടുക്കും ചിട്ടയോടും സൂക്ഷിക്കുക, ക്ലാസിലെ പൊതുവായ സാമഗ്രികൾ കൂട്ടുത്തരവാദിത്തത്തിൽ സംരക്ഷിക്കുക എന്നിവയുമായി ബന്ധപ്പെട്ട് നടത്തിയ പ്രവർത്തനങ്ങളിലൂടെ പൊതു-മുതൽ സംരക്ഷണം ഒരു ശീലമാക്കി തീർക്കേണ്ടതിൻെ്റ ആവശ്യകത ബോധ്യപ്പെടുത്തി. 12-6-2025 ന് നടന്ന മൂല്യാധിഷ്ഠിത പഠനത്തിലെ വിഷയം പരസ്പര സഹകരണത്തിൻെ്റ പ്രാധാന്യം എന്നതായിരുന്നു. ഈ ആശയം കുട്ടികളിലേക്കെത്തിക്കുന്നതിനായി പ്രാവിൻെ്റയും ഉറുമ്പിൻെ്റയും കഥ സരിത ടീച്ചർ പറഞ്ഞു കൊടുത്തു. തുടർന്ന് Happy life for helping others എന്ന വിഷയത്തിൽ വീഡിയോ പ്രസൻേ്റഷൻ നടത്തി. പരസ്പരസഹകരണവുമായി ബന്ധപ്പെട്ട ക്ലാസ്റൂം അനുഭങ്ങൾ കുട്ടികൾ പങ്കുവെച്ചു. പരസ്പരസഹകരണം വ്യക്തിജീവിതത്തിനും സാമൂഹിക ജീവിതത്തിനും അനിവാര്യമാണ് എന്ന ചിന്ത കുട്ടികളിൽ രൂപപ്പെടുത്താനുതകുന്ന വിവിധ സന്ദർഭങ്ങൾ അധ്യാപിക പങ്കുവെച്ചു.