സെന്റ് തോമസ് എച്ച്.എസ്.എസ്. കടമ്പനാട്/2025-26
| Home | 2025-26 |
പ്രവേശനോത്സവം 2025
വേനൽ അവധി കഴിഞ്ഞ് കുട്ടികളുടെ ആരവത്താൽ മുഖരിതമായ കടമ്പനാട് സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ 2025 ജൂൺ തിങ്കളാഴ്ച പ്രവേശനോത്സവം ആഘോഷിച്ചു . മുത്തുക്കുടകളും, വർണ്ണക്കൊടികളും ബലൂണും കൊണ്ട് അലങ്കരിച്ച സ്കൂളിൽ ബാൻഡ് മേളം, എൻ സി സി ,ലിറ്റിൽ കൈറ്റസ്, ജെ ആർ സി എന്നിവയുടെ അകമ്പടിയോടുകൂടി പുതിയ കുട്ടികളെയും രക്ഷകർത്താക്കളെയും സന്തോഷത്തോടെ സ്വീകരിച്ചു.
പ്രഥമധ്യാപകൻ ശ്രീ അലക്സ് ജോർജ് എല്ലാവരെയും സ്വാഗതം ചെയ്യ്തു. പി റ്റി എ പ്രസിഡന്റ് ശ്രീ ബിനുമോൻ എസിന്റെ അദ്ധ്യക്ഷതയിൽ പ്രവേശന ഉദ്ഘാടനം ഫാദർ ജേക്കബ് കോശി നിർവഹിച്ചു . കാഥികനായ ശ്രീ. ജയപ്രകാശ് ലഹരിവിരുദ്ധ കുറിച്ച് കഥാപ്രസംഗം നടത്തി കുട്ടികളെ കയ്യിലെടുത്തു . കുട്ടികൾക്ക് നല്ലൊരു സന്ദേശം കൂടി അദ്ദേഹം തന്റെ കഥാപ്രസംഗത്തിലൂടെ നടത്തി. കഴിഞ്ഞവർഷത്തെ എസ്എസ്എൽസി പരീക്ഷയിൽ എ പ്ലസ് നേടിയ കുട്ടികൾക്കും, യുഎസ്എസ് പരീക്ഷയിലെ വിജയികൾക്കും മൊമെന്റോ വിതരണം ചെയ്തു . എല്ലാ ക്ലാസിലെയും കുട്ടികൾക്ക് മധുരം നൽകിയതോടൊപ്പം പാഠപുസ്തകം വിതരണം നടത്തി . ഡോക്കുമെന്റേഷൻ പ്രവർത്തനത്തിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികളും , എൻ സി സി , ജെ ആർ സി കുട്ടികളും മറ്റു പ്രവർത്തനങ്ങളിൽ കർമ്മനിരതരായിരുന്നു.
-
പ്രവേശനോത്സവം സ്വാഗതം
-
പ്രവേശനോത്സവം 2025
-
കഥാപ്രസംഗം
-
എ പ്ലസ് വിജയികൾ
-
USS വിജയികൾ
-
സംസ്കൃതസ്കോളർഷിപ്പ് വിജയികൾ
പരിസ്ഥിതി ദിനാഘോഷം
കടമ്പനാട് സെന്റ് തോമസ് ഹയർസെക്കൻഡറി സ്കൂളിൽ പരിസ്ഥിതി ക്ലബ്ബിന്റെയും, എൻ സി സിയുടെയും നേതൃത്വത്തിൽ ജൂൺ അഞ്ചാം തീയതി പരിസ്ഥിതി ദിനം ആഘോഷം നടത്തി. കുട്ടികളിൽ പരിസ്ഥിതി സംരക്ഷണം വളർത്തിയെടുക്കുക എന്ന സന്ദേശം എത്തിച്ചു, പി ടി എ പ്രസിഡണ്ട് ശ്രീ . ബിനുമോൻ എസ് ഉദ്ഘാടനം നിർവഹിച്ചു . പോസ്റ്റർ രചന, ചിത്രരചന തുടങ്ങിയ മത്സരങ്ങൾ നടത്തി . സ്കൂൾ അസംബ്ലിയിൽ പരിസ്ഥിതി ദിനാഘോഷവുമായി ബന്ധപ്പെട്ട് ഹരിപ്രിയ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു ശ്രീ ബിനുമോൻ സ്കൂൾ അങ്കണത്തിൽ ഒരു വൃക്ഷത്തൈ നട്ട് ഉദ്ഘാടനം നിർവഹിച്ചു . ഡോക്കുമെന്റേഷൻ തയ്യാറാക്കാൻ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ മുൻനിരയിൽ തന്നെ ഉണ്ടായിരുന്നു.
കുട്ടികളിൽ വികസിപ്പിക്കുന്ന പൊതു ധാരണകൾ സ്കൂളിൽ നടത്തുന്ന പ്രവർത്തനങ്ങൾ കടമ്പനാട് സെൻതോമസ് ഹയർ സെക്കൻഡറി സ്കൂളിൽ കുട്ടികളിൽ വികസിക്കേണ്ട പൊതുധാരണകളും അതുവഴി നടത്തേണ്ട പ്രവർത്തനങ്ങൾ ജൂൺ മൂന്ന് മുതൽ 13 വരെ കൃത്യമായ പദ്ധതികൾ ആസൂത്രണം ചെയ്തു കുട്ടികളുടെ പഠനനിലവാരം അറിഞ്ഞുകൊണ്ട് അവർക്ക് ആവശ്യമായ പഠന പിന്തുണ നൽകുക എന്നത് സമഗ്രമുണവൻമാർ പദ്ധതിയുടെ അനിവാര്യ ഘടകമാണ് അതിനാൽ കുട്ടികളെ ബോധവൽക്കരിക്കാൻ അതിനോടൊപ്പം തന്നെ കുട്ടികളെ ബോധവൽക്കരിക്കാൻ ആയി ഒരു ദിവസം ഒരു മണിക്കൂർ ബോധവൽക്കരണ പ്രവർത്തനങ്ങൾക്ക് നീക്കിവെച്ചിട്ടുണ്ട് ലഹരി ഉപയോഗത്തിനെതിരെ തോമസ് കെ മാത്യൂസ് ക്ലാസ് നടത്തി നാലാം തീയതി ട്രാഫിക് നിയമങ്ങൾ റോഡിലൂടെ സഞ്ചരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ സ്കൂൾ വാഹന സഞ്ചാരത്തിൽ അറിയേണ്ട കാര്യങ്ങൾ കുറിച്ച് ശ്രീമതി ബ്രൻസി ബ്രൈസും യുപിഎൽ ശ്രീമതി ബിജുമോൾ മാത്യു ക്ലാസ്
അഞ്ചാം തീയതി വ്യക്തി ശുചിത്വം പരിസരശുചിത്വം ഹരിത ക്യാമ്പസ് സ്കൂൾ സൗന്ദര്യവൽക്കരണം തുടങ്ങിയെക്കുറിച്ച് ശ്രീമതി അനിതാ ഡാനിയേൽ ഹൈസ്കൂളിലും യുപി ക്ലാസ്സിൽ ശ്രീമതി ഷൈനി പാപ്പച്ചൻ എന്നിവർ ബോധവൽക്കരണം നടത്തി ഒമ്പതാം തീയതി ആരോഗ്യം വ്യായാമം കായിക ക്ഷമത ആഹാരശീലം എന്നീ വിഷയത്തെക്കുറിച്ച് എബ്രഹാം ഹൈസ്കൂളിലും യുപിയിലും ബോധവൽക്കരണം നടത്തി പത്താം തീയതി ഡിജിറ്റൽ അച്ചടക്കത്തെ കുറിച്ചുള്ള ബോധവൽക്കരണം ശ്രീമതി ഓണം യുപിയിൽ ഷെറിൻ അനാ ഫിലിപ്പം നയിച്ചു കുട്ടികൾ പലതരം ഡിജിറ്റൽ ഉപകരണങ്ങളും സാമൂഹ്യ മാധ്യമങ്ങൾ ഉപയോഗിക്കുന്നുണ്ട് അവ വിവേകത്തോടെയും വിവേചനം ബുദ്ധിയോടെയും എങ്ങനെ ഉപയോഗിക്കണം എന്നുള്ള കൃത്യമായ ധാരണ കുട്ടികൾക്ക് നൽകി അല്ലാത്തപക്ഷം അവർ പലവിധത്തിലുള്ള ചതിക്കുഴികളിലും സൈബർ കുറ്റകൃത്യങ്ങളിലും അകപ്പെടുന്ന സാഹചര്യം ഉണ്ടാകാം മദ്രസ ഉണ്ടാകാതിരിക്കാനും കുട്ടിയുടെ ശാരീരിക മാനസിക ആരോഗ്യം സംരക്ഷിക്കുന്നതിനുമായി ഡിജിറ്റൽ അച്ചടക്കത്ത് സംബന്ധിച്ച അറിവ് കുട്ടികളിൽ വികസിപ്പിക്കുക തുടങ്ങി ലക്ഷ്യങ്ങൾ മുന്നിൽ നിർത്തി തലത്തിലും ഹൈസ്കൂൾ തലത്തിലും ഡിജിറ്റൽ എന്ന പേരിൽ ബോധവൽക്കരണം സംഘടിപ്പിച്ചു
പതിനൊന്നാം തീയതി പൊതുമുതൽ സംരക്ഷണ നിയമം ബോധം കാലാവസ്ഥ മുൻകരുതൻ എന്നിവയെ കുറിച്ച് ശ്രീമതി ക്ലാസ് നയിച്ചു 12ആം തീയതി റാഗിംഗ് വൈകാരിക നിയന്ത്രണത്തിന് പരസ്പര സഹകരണത്തിന്റെ പ്രാധാന്യം വൈകാരിക നിയന്ത്രണം ഇല്ലായ്മ പരസ്പര സഹകരണത്തിന്റെ പ്രാധാന്യം എന്നിവയെക്കുറിച്ച് ശ്രീമതി ക്ലാസ് നയിച്ചു പതിമൂന്നാം തീയതി എല്ലാ ബോധവൽക്കരണത്തിനു ശേഷം ഫാദർ തോമസ് നടത്തി
ജൂൺ 12 ലോക ബാലവേല വിരുദ്ധ ദിനം ബാലവേല അവസാനിപ്പിക്കുന്നതിനും ബാലവേലയെക്കുറിച്ചും അത് ഇല്ലാതാക്കാനുള്ള ശ്രമങ്ങളെ കുറിച്ചും അവബോധം വളർത്തുന്നതിന് ലക്ഷ്യമിട്ടുകൊണ്ട് കടമയാണ് സെൻറ് തോമസ് സ്കൂളിൽ ബോധം ക്ലാസ് നടത്തി ജോർജ് എല്ലാവരെയും സ്വാഗതം ചെയ്തു അടൂർ താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അഡ്വക്കേറ്റ് അൽഫോൻസാ പാരാലേഖകൾ വോളണ്ടിയർ ഇനി അച്ഛൻ കുഞ്ഞ് എന്നിവരാണ് ക്ലാസ്മേറ്റത് ബാലവേലക്കാരുടെ ദുരവസ്ഥ എടുത്തു കാണിക്കുക ബാലവേലയ്ക്കായുള്ള പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുക കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി സർക്കാർ സംഘടനകൾ വ്യക്തികൾ എന്നിവർ ഒരുമിച്ച് പ്രവർത്തിക്കാൻ തുടങ്ങിയ ലക്ഷ്യങ്ങൾ അവർ കുട്ടികൾ എത്തിച്ചു കുട്ടികൾക്ക് വളരെ പ്രയോജനപ്രദമായ ക്ലാസ് ആയിരുന്നു അതിജീവനത്തിന് ജോലി ചെയ്യാൻ നിർബന്ധിതരാകുന്നതിന് പകരം കുട്ടികൾക്ക് പഠിക്കാനും വളരാനും സ്വാതന്ത്ര്യം ഉള്ള ഒരു ലോകസൃഷ്ടിക്കാൻ നമുക്ക് കഴിയണം അതുപോലെ എല്ലാ കുട്ടികൾക്കും ശോഭനമായ ഒരു ഭാവി ഉണ്ടാകട്ടെ എന്ന് ആശംസിച്ചുകൊണ്ട് ഫാദർ തോമസ് മാത്യൂസ് എല്ലാവർക്കും നന്ദി രേഖപ്പെടുത്തി
കടമ്പനാട് ഹയർസെക്കൻഡറി സ്കൂളിൽ വച്ച് ജൂൺ പത്താം തീയതി ലഹരി ഉപയോഗത്തിന് ദൂഷ്യഫലങ്ങൾ ഫോക്സോ കേസ് സെൽഫ് പ്രൊട്ടക്ഷൻ എന്നിവയെക്കുറിച്ച് ബോധവൽക്കരണ ക്ലാസ് നടത്താനായി ശ്രീമതി ആശാ പത്തനം വനിതാ സി ഐ ശ്രീ വിജയകൃഷ്ണൻ സി ഐ എസ് പി സി എന്നിവർ എത്തിച്ചേർന്നു. എല്ലാവരെയും പ്രിൻസിപ്പൽ ശ്രീമതി മഞ്ജു ജോർജ് സ്വാഗതം ചെയ്തു ലൈംഗിക പീഡനത്തിൽ നിന്നും ചൂഷണത്തിൽ നിന്നും കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള നിയമവ്യവസ്ഥകളെ കുറിച്ചും ദുരുപയോഗം ചെയ്യപ്പെടുന്നതായി നിരവധി പരാതികളും സംഭവങ്ങളും നിലനിൽക്കുന്നുണ്ടെന്ന് ദുരുപയോഗം ചെയ്യുന്നത് സമൂഹത്തിന് ഫോക്സോ നിയമത്തെ കുറിച്ചുള്ള തെറ്റായ ധാരണയാണ് ലഭിക്കുന്നതെന്നും അവർ കുട്ടികളെ ബോധവാന്മാരാക്കി ലഹരി ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങളെ കുറിച്ചും എഴുത്തും വായനയും ആണ് ലഹരി എന്നും ഇവർ സൂചിപ്പിച്ചു. കുട്ടികൾക്ക് വളരെ നല്ല ഒരു ബോധവൽക്കരണ ക്ലാസ് ആയിരുന്നു ഇതിലൂടെ ലഭിച്ചത്