സെന്റ് തോമസ് എച്ച്.എസ്.എസ്. കടമ്പനാട്/2025-26
| Home | 2025-26 |
പ്രവേശനോത്സവം 2025
വേനൽ അവധി കഴിഞ്ഞ് കുട്ടികളുടെ ആരവത്താൽ മുഖരിതമായ കടമ്പനാട് സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ 2025 ജൂൺ തിങ്കളാഴ്ച പ്രവേശനോത്സവം ആഘോഷിച്ചു . മുത്തുക്കുടകളും, വർണ്ണക്കൊടികളും ബലൂണും കൊണ്ട് അലങ്കരിച്ച സ്കൂളിൽ ബാൻഡ് മേളം, എൻ സി സി ,ലിറ്റിൽ കൈറ്റസ്, ജെ ആർ സി എന്നിവയുടെ അകമ്പടിയോടുകൂടി പുതിയ കുട്ടികളെയും രക്ഷകർത്താക്കളെയും സന്തോഷത്തോടെ സ്വീകരിച്ചു.
പ്രഥമധ്യാപകൻ ശ്രീ അലക്സ് ജോർജ് എല്ലാവരെയും സ്വാഗതം ചെയ്യ്തു. പി റ്റി എ പ്രസിഡന്റ് ശ്രീ ബിനുമോൻ എസിന്റെ അദ്ധ്യക്ഷതയിൽ പ്രവേശന ഉദ്ഘാടനം ഫാദർ ജേക്കബ് കോശി നിർവഹിച്ചു . കാഥികനായ ശ്രീ. ജയപ്രകാശ് ലഹരിവിരുദ്ധ കുറിച്ച് കഥാപ്രസംഗം നടത്തി കുട്ടികളെ കയ്യിലെടുത്തു . കുട്ടികൾക്ക് നല്ലൊരു സന്ദേശം കൂടി അദ്ദേഹം തന്റെ കഥാപ്രസംഗത്തിലൂടെ നടത്തി. കഴിഞ്ഞവർഷത്തെ എസ്എസ്എൽസി പരീക്ഷയിൽ എ പ്ലസ് നേടിയ കുട്ടികൾക്കും, യുഎസ്എസ് പരീക്ഷയിലെ വിജയികൾക്കും മൊമെന്റോ വിതരണം ചെയ്തു . എല്ലാ ക്ലാസിലെയും കുട്ടികൾക്ക് മധുരം നൽകിയതോടൊപ്പം പാഠപുസ്തകം വിതരണം നടത്തി . ഡോക്കുമെന്റേഷൻ പ്രവർത്തനത്തിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികളും , എൻ സി സി , ജെ ആർ സി കുട്ടികളും മറ്റു പ്രവർത്തനങ്ങളിൽ കർമ്മനിരതരായിരുന്നു.
-
പ്രവേശനോത്സവം സ്വാഗതം
-
പ്രവേശനോത്സവം 2025
-
കഥാപ്രസംഗം
-
എ പ്ലസ് വിജയികൾ
-
USS വിജയികൾ
-
സംസ്കൃതസ്കോളർഷിപ്പ് വിജയികൾ
പരിസ്ഥിതി ദിനാഘോഷം
കടമ്പനാട് സെന്റ് തോമസ് ഹയർസെക്കൻഡറി സ്കൂളിൽ പരിസ്ഥിതി ക്ലബ്ബിന്റെയും, എൻ സി സിയുടെയും നേതൃത്വത്തിൽ ജൂൺ അഞ്ചാം തീയതി പരിസ്ഥിതി ദിനം ആഘോഷം നടത്തി. കുട്ടികളിൽ പരിസ്ഥിതി സംരക്ഷണം വളർത്തിയെടുക്കുക എന്ന സന്ദേശം എത്തിച്ചു, പി ടി എ പ്രസിഡണ്ട് ശ്രീ . ബിനുമോൻ എസ് ഉദ്ഘാടനം നിർവഹിച്ചു . പോസ്റ്റർ രചന, ചിത്രരചന തുടങ്ങിയ മത്സരങ്ങൾ നടത്തി . സ്കൂൾ അസംബ്ലിയിൽ പരിസ്ഥിതി ദിനാഘോഷവുമായി ബന്ധപ്പെട്ട് ഹരിപ്രിയ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു ശ്രീ ബിനുമോൻ സ്കൂൾ അങ്കണത്തിൽ ഒരു വൃക്ഷത്തൈ നട്ട് ഉദ്ഘാടനം നിർവഹിച്ചു . ഡോക്കുമെന്റേഷൻ തയ്യാറാക്കാൻ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ മുൻനിരയിൽ തന്നെ ഉണ്ടായിരുന്നു.
കുട്ടികളിൽ വികസിപ്പിക്കേണ്ട പൊതു ധാരണകൾ ,സ്കൂളിൽ നടത്തുന്ന പ്രവർത്തനങ്ങൾ
കടമ്പനാട് സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ ,കുട്ടികളിൽ വികസിക്കേണ്ട പൊതുധാരണകളും അതുവഴി നടത്തേണ്ട പ്രവർത്തനങ്ങൾ ജൂൺ മൂന്ന് മുതൽ 13 വരെ കൃത്യമായ പദ്ധതികൾ ആസൂത്രണം ചെയ്തു. കുട്ടികളുടെ പഠനനിലവാരം അറിഞ്ഞുകൊണ്ട് അവർക്ക് ആവശ്യമായ പഠന പിന്തുണ നൽകുക എന്നത് സമഗ്രഗുണമേന്മ പദ്ധതിയുടെ അനിവാര്യ ഘടകമാണ് . അതിനോടൊപ്പം തന്നെ കുട്ടികളെ ബോധവൽക്കരിക്കാനായി ഒരു ദിവസം ഒരു മണിക്കൂർ ബോധവൽക്കരണ പ്രവർത്തനങ്ങൾക്ക് നീക്കിവെച്ചിട്ടുണ്ട് .
ലഹരി വിരുദ്ധ ബോധവൽക്കരണം
ലഹരി ഉപയോഗത്തിനെതിരെ കുട്ടികളെ ബോധവൽക്കരിക്കാനായി ഹൈസ്കൂളിൽ ഫാ. തോമസ് കെ മാത്യൂസും യു. പി. യിൽ റോയി സാറും ക്ലാസ് നടത്തി. സ്കൂളിൽ നടത്തിയ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസിന്റെ ഭാഗമായി വിവിധയിനം ലഹരിവസ്തുക്കളെ കുറിച്ചും അവയുടെ അപകടത്തെ കുറിച്ചും കുട്ടികൾക്ക് പറഞ്ഞുകൊടുത്തു . ലഹരി ഉപയോഗിക്കുന്നത് കൊണ്ട് ഉണ്ടാകുന്ന ശാരീരികവും മാനസികവും സാമൂഹികവും സാമ്പത്തികവുമായ വിവിധ പ്രശ്നങ്ങളെ കുറിച്ചും ഓരോ വ്യക്തിയുടെയും ജീവിതത്തിൽ അത് ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെ കുറിച്ചും വിശദമായി ബോധ്യപ്പെടുത്തി . കുട്ടികൾ വിവിധ സംശയങ്ങൾ ഉന്നയിക്കുകയും അവയ്ക്ക് ശരിയായ മറുപടി നൽകുകയും ചെയ്തു. ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി ക്ലാസ് പൂർത്തീകരിച്ചു.
ട്രാഫിക് നിയമങ്ങൾ , റോഡിലൂടെ സഞ്ചരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
നാലാം തീയതി ട്രാഫിക് നിയമങ്ങൾ , റോഡിലൂടെ സഞ്ചരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, സ്കൂൾ വാഹന സഞ്ചാരത്തിൽ അറിയേണ്ട കാര്യങ്ങളെ കുറിച്ച് ശ്രീമതി .ബ്രിൻസി ബ്രൈസും, യു പി യിൽ ശ്രീമതി .ബിജിമോൾ മാത്യുവും ക്ലാസ് നടത്തി. റോഡ് അപകടങ്ങളുടെ വീഡിയോ കാണിച്ചു കൊണ്ട് റോഡ് സുരക്ഷയെക്കുറിച്ച് ക്ലാസ് ആരംഭിച്ചു . റോഡ് ഉപയോഗിക്കുന്ന എല്ലാവരും അറിയേണ്ട നിയമങ്ങൾ ചർച്ചയിലൂടെ കുട്ടികളിൽ എത്തിക്കുകയും, റോഡ് സുരക്ഷയുടെ വ്യത്യസ്ത ചിഹ്നങ്ങൾ പരിചയപ്പെടുത്തുകയും, റോഡ് സുരക്ഷിതമായി ഉപയോഗിക്കാനുള്ള ലളിതമായ രീതികൾ ഐസിടി സഹായത്തോടെ അവതരിപ്പിക്കുകയും ചെയ്തു. റോഡിലൂടെ നടക്കുമ്പോൾ പാലിക്കേണ്ട നിയമങ്ങളെപ്പറ്റി കുട്ടികളെ ബോധവാന്മാരാക്കി . റോഡിന്റെ വശങ്ങളിൽ കാണപ്പെടുന്ന സൈൻ ബോർഡിനെ കുറിച്ച് ഐസിടി സാധ്യതയോടെ വിശദീകരിക്കുകയും, സ്കൂൾ ബസ്സിലും ലൈൻ ബസ്സിലും യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കി. പ്രായപൂർത്തിയാകാത്ത കുട്ടികൾ വാഹന ഓടിച്ചാൽ ലഭിക്കുന്ന പിഴകളെ കുറിച്ചും അപകടങ്ങളെ കുറിച്ചും ക്ലാസുകളിൽ ചർച്ചചെയ്തു. ഹെല്പ് ലൈൻ നമ്പർ കുട്ടികൾക്ക് പറഞ്ഞുകൊടുത്തു. അസൈമെൻറ് ആയി റോഡ് സുരക്ഷയെക്കുറിച്ചുള്ള പോസ്റ്റർ തയ്യാറാക്കാൻ ആവശ്യപ്പെട്ടു.
വ്യക്തി ശുചിത്വം, പരിസരശുചിത്വം , ഹരിത ക്യാമ്പസ് , സ്കൂൾ സൗന്ദര്യവൽക്കരണം
അഞ്ചാം തീയതി വ്യക്തി ശുചിത്വം, പരിസരശുചിത്വം , ഹരിത ക്യാമ്പസ് , സ്കൂൾ സൗന്ദര്യവൽക്കരണം തുടങ്ങിയെക്കുറിച്ച് ശ്രീമതി അനിതാ ഡാനിയേൽ ഹൈസ്കൂളിലും , യുപി ക്ലാസ്സിൽ ശ്രീമതി . ഷൈനി പാപ്പച്ചനും ബോധവൽക്കരണം നടത്തി . വ്യക്തി ശുചിത്വം ഉണ്ടെങ്കിൽ ഒരു പരിധിവരെ രോഗങ്ങൾ തടയാൻ സാധിക്കുമെന്നും , നല്ല ശീലങ്ങൾ നമ്മുടെ ആരോഗ്യത്തിന് ഏറ്റവും അത്യാവശ്യമാണെന്നും, മാലിന്യം ശരിയായ രീതിയിൽ സംസ്കരിച്ചാൽ പരിസ്ഥിതിയെ സംരക്ഷിക്കാം രോഗങ്ങൾ അകറ്റാം എന്നതിനെക്കുറിച്ചും ക്ലാസ് എടുത്തു . ഹരിത ക്യാമ്പസിന്റെ ഭാഗമായി സ്കൂളുകളിലെ ശുചിത്വം , വൃത്തിയുള്ള ക്ലാസ് മുറികൾ , ശുചിത്വമുള്ള സൗചാലയങ്ങൾ തുടങ്ങിയവ കുട്ടികളുടെ ആരോഗ്യത്തിനും പഠനത്തിനും സഹായിക്കും എന്നും, എല്ലാവരുടെയും കൂട്ടായ പരിശ്രമത്തിലൂടെ മാത്രമേ സ്കൂളുകളുടെ ശുചിത്വം സാധ്യമാവുകയുള്ളൂ എന്നും കുട്ടികളെ ബോധവൽക്കരിച്ചു . സ്കൂൾ സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി ജൈവവൈവിധ്യ ഉദ്യാനം , ശലഭോദ്യാനം , പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കാൻ ക്ലാസ് റൂമുകളിൽ സംവിധാനം ഒരുക്കുക, ഇത് ഹരിത സേനയ്ക്ക് കൈമാറുക എന്നിവയെ കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കി.
ആരോഗ്യം , വ്യായാമം, കായിക ക്ഷമത , ആഹാരശീലം
ഒമ്പതാം തീയതി ആരോഗ്യം , വ്യായാമം, കായിക ക്ഷമത , ആഹാരശീലം എന്നീ വിഷയത്തെക്കുറിച്ച് ലിനു സാർ ഹൈസ്കൂളിലും , യുപിയിലും ബോധവൽക്കരണം നടത്തി . ജീവിതശൈലി രോഗങ്ങൾ കേരള സമൂഹത്തെ ഗ്രഹിച്ചിരുന്ന ഈ കാലഘട്ടത്തിൽ വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ ആരോഗ്യത്തിന്റെ പ്രാധാന്യത്തെ കുറിച്ച് കുട്ടികളിൽ അവബോധം സൃഷ്ടിക്കേണ്ടത് ആവശ്യമാണ്. വ്യക്തി ശുചിത്വ ശീലങ്ങൾ , സമീകൃത ആഹാരരീതി ,വ്യായാമം , കായിക ക്ഷമത എന്നിവയെ കുറിച്ച് കുട്ടികൾക്ക് ഈ ബോധവൽക്കരണ ക്ലാസിൽ കൂടി അറിവ് പകർന്നു നൽകി. കളികളിൽ കൂടി ലഭിക്കുന്ന ശാരീരികമായ ഉന്മേഷവും മാനസികമായ ഉല്ലാസവും ഒരു വ്യക്തിയുടെ ജീവിതത്തിൽ എത്രമാത്രം പ്രാധാന്യമുള്ളതാണ് എന്ന് കുട്ടികൾ തിരിച്ചറിഞ്ഞു . ക്ലാസിന്റെ അവസാനം നടത്തിയ ഏറോബിക്സ് വ്യായാമം കുട്ടികൾക്ക് പുതിയ ഒരു അനുഭവം ആയിരുന്നു.
ഡിജിറ്റൽ അച്ചടക്കം
പത്താം തീയതി ഡിജിറ്റൽ അച്ചടക്കത്തെ കുറിച്ചുള്ള ബോധവൽക്കരണം ശ്രീമതി . സൂസൻ ജോണും, യുപി യിൽ ഷെറിൻ അനാ ഫിലിപ്പം നയിച്ചു . കുട്ടികൾ പലതരം ഡിജിറ്റൽ ഉപകരണങ്ങളും, സാമൂഹിക മാധ്യമങ്ങളും ഉപയോഗിക്കുന്നുണ്ട് . അവ വിവേകത്തോടെയും , വിവേചനം ബുദ്ധിയോടെയും എങ്ങനെ ഉപയോഗിക്കണം എന്നുള്ള കൃത്യമായ ധാരണ കുട്ടികൾക്ക് നൽകി . അല്ലാത്തപക്ഷം അവർ പലവിധത്തിലുള്ള ചതിക്കുഴികളിലും സൈബർ കുറ്റകൃത്യങ്ങളിലും അകപ്പെടുന്ന സാഹചര്യം ഉണ്ടാകാം . അത്തരം സാഹചര്യം ഉണ്ടാകാതിരിക്കാനും കുട്ടിയുടെ ശാരീരിക മാനസിക ആരോഗ്യം സംരക്ഷിക്കുന്നതിനുമായി ഡിജിറ്റൽ അച്ചടക്കത്തെ സംബന്ധിച്ച അറിവ് കുട്ടികളിൽ വികസിപ്പിക്കുക തുടങ്ങി ലക്ഷ്യങ്ങൾ മുന്നിൽ നിർത്തി യു പി തലത്തിലും ഹൈസ്കൂൾ തലത്തിലും ഡിജിറ്റൽ അച്ചടക്കം എന്ന പേരിൽ ബോധവൽക്കരണം സംഘടിപ്പിച്ചു .
പൊതുമുതൽ സംരക്ഷണം, നിയമബോധം, കാലാവസ്ഥ മുൻകരുതൽ
പതിനൊന്നാം തീയതി പൊതുമുതൽ സംരക്ഷണം, നിയമബോധം, കാലാവസ്ഥ മുൻകരുതൻ എന്നിവയെ കുറിച്ച് ശ്രീമതി അനുജ ഫിലിപ്പും യു പി യിൽ ഷീജ തങ്കച്ചനും ക്സ്ലാസ് നയിച്ചു. പൊതുസ്വത്ത് നശിപ്പിക്കുന്ന പ്രവൃത്തികൾ നശീകരണവുമായി ബന്ധപ്പെട്ട ശിക്ഷ എന്തൊക്കെയാണെന്ന് എന്നതിനെക്കുറിച്ച് ഒരു ബോധവൽക്കരണം നടത്തി . കുട്ടികൾക്കും വിദ്യാലയത്തിലും വീട്ടിലും പൊതുസ്വത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് മനസ്സിലാക്കി കൊടുക്കേണ്ടത് അത്യാവശ്യ ഘടകമാണ്.
റാഗിംഗ് , വൈകാരിക നിയന്ത്രണമില്ലായ്മ, പരസ്പര സഹകരണത്തിന്റെ പ്രാധാന്യം
പന്ത്രണ്ടാം തീയതി റാഗിംഗ് , വൈകാരിക നിയന്ത്രണമില്ലായ്മ, പരസ്പര സഹകരണത്തിന്റെ പ്രാധാന്യം എന്നിവയെക്കുറിച്ച് ശ്രീമതി . മിനി ഫിലിപ്പും, യു പിയിൽ ശ്രീമതി. സാറാമ്മ മാത്യും ക്ലാസ് നയിച്ചു .സ്കൂൾ ജീവിതത്തിലും പൊതുസമൂഹത്തിലും പരസ്പര സഹകരണത്തിന്റെ പ്രാധാന്യവും വൈകാരിക നിയന്ത്രണത്തിന്റെ ആവശ്യകതയും റാഗിങ്ങിന്റെ ദോഷഫലങ്ങളും റാഗിംഗ് ഒരു ഗുരുതരമായ കുറ്റകൃത്യമാണെന്നും ക്ലാസ്സിൽ വിശദീകരിച്ചു. സുരക്ഷിതവും സൗഹൃദപരവും ആയ പഠനാന്തരീക്ഷം ഉറപ്പാക്കാൻ സ്കൂൾ അഡ്മിനിസ്ട്രേഷൻ, അധ്യാപക വിദ്യാർത്ഥികൾ ,പേരൻസ് എന്നിവർ ഒരുമിച്ച് ചേർന്ന പ്രവർത്തിക്കേണ്ടതാണെന്നും ഇതിനായി സ്വീകരിക്കേണ്ട പ്രവർത്തനം മാർഗരേഖ എന്നിവയെ കുറിച്ചും അവബോധം ഉണ്ടാക്കേണ്ട രീതിയിൽ ക്ലാസ് വിശദീകരിച്ചു.
പതിമൂന്നാം തീയതി എല്ലാ ബോധവൽക്കരണത്തിനുശേഷം ഫാദർ തോമസ് കെ മാത്യൂസ് പൊതു ക്രോഡീകരണം നടത്തി.
ബോധവൽക്കരണ ക്ലാസ്
കടമ്പനാട് സെന്റ് തോമസ് ഹയർസെക്കൻഡറി സ്കൂളിൽ വച്ച് ജൂൺ പത്താം തീയതി ലഹരി ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങൾ പോക്സോ കേസ് , സെൽഫ് പ്രൊട്ടക്ഷൻ എന്നിവയെക്കുറിച്ച് ബോധവൽക്കരണ ക്ലാസ് നടത്താനായി ശ്രീമതി ആശാ (പത്തനംതിട്ട വനിതാ സി ഐ), ശ്രീ വിജയകൃഷ്ണൻ സി ഐ , എസ് പി സി കേഡറ്റ്സ് എന്നിവർ എത്തിച്ചേർന്നു. എല്ലാവരെയും പ്രിൻസിപ്പൽ ശ്രീമതി മഞ്ജു വർഗ്ഗീസ് സ്വാഗതം ചെയ്തു . ലൈംഗിക പീഡനത്തിൽ നിന്നും ചൂഷണത്തിൽ നിന്നും കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള നിയമവ്യവസ്ഥകളെ കുറിച്ചും ദുരുപയോഗം ചെയ്യപ്പെടുന്നതായി നിരവധി പരാതികളും സംഭവങ്ങളും നിലനിൽക്കുന്നുണ്ടെന്നും ദുരുപയോഗം ചെയ്യുന്നത് സമൂഹത്തിന് പോക്സോ നിയമത്തെ കുറിച്ചുള്ള തെറ്റായ ധാരണയാണ് ലഭിക്കുന്നതെന്നും അവർ കുട്ടികളെ ബോധവാന്മാരാക്കി. ലഹരി ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങളെ കുറിച്ചും എഴുത്തും വായനയും ആണ് ലഹരി എന്നും ഇവർ സൂചിപ്പിച്ചു. കുട്ടികൾക്ക് വളരെ നല്ല ഒരു ബോധവൽക്കരണ ക്ലാസ് ആയിരുന്നു ഇതിലൂടെ ലഭിച്ചത്.
-
പോക്സോ ബോധവൽക്കരണ ക്ലാസ്
-
ലോക ബാലവേല വിരുദ്ധ ദിനം
കടമ്പനാട് സെന്റ് തോമസ് ഹയർ സെക്കന്ററി സ്കൂളിൽ ജൂൺ 12 ന് ബാലവേല അവസാനിപ്പിക്കുന്നതിനും , ബാലവേലയെക്കുറിച്ചും അത് ഇല്ലാതാക്കാനുള്ള ശ്രമങ്ങളെ കുറിച്ചും അവബോധം വളർത്തുന്നതിന് ലക്ഷ്യമിട്ടുകൊണ്ട് ബോധവൽക്കരണ ക്ലാസ് നടത്തി. പ്രധാനാധ്യാരകൻ ശ്രീ. അലക്സ് ജോർജ് എല്ലാവരെയും സ്വാഗതം ചെയ്തു. അടൂർ താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അഡ്വക്കേറ്റ് അൽഫോൻസയും പാരാലേഖകൾ വോളണ്ടിയർ ഇനി അച്ഛൻ കുഞ്ഞ് എന്നിവരാണ് ക്ലാസ്മേറ്റത് ബാലവേലക്കാരുടെ ദുരവസ്ഥ എടുത്തു കാണിക്കുക ബാലവേലയ്ക്കായുള്ള പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുക കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി സർക്കാർ സംഘടനകൾ വ്യക്തികൾ എന്നിവർ ഒരുമിച്ച് പ്രവർത്തിക്കാൻ തുടങ്ങിയ ലക്ഷ്യങ്ങൾ അവർ കുട്ടികൾ എത്തിച്ചു കുട്ടികൾക്ക് വളരെ പ്രയോജനപ്രദമായ ക്ലാസ് ആയിരുന്നു അതിജീവനത്തിന് ജോലി ചെയ്യാൻ നിർബന്ധിതരാകുന്നതിന് പകരം കുട്ടികൾക്ക് പഠിക്കാനും വളരാനും സ്വാതന്ത്ര്യം ഉള്ള ഒരു ലോകസൃഷ്ടിക്കാൻ നമുക്ക് കഴിയണം അതുപോലെ എല്ലാ കുട്ടികൾക്കും ശോഭനമായ ഒരു ഭാവി ഉണ്ടാകട്ടെ എന്ന് ആശംസിച്ചുകൊണ്ട് ഫാദർ . തോമസ് കെ മാത്യൂസ് എല്ലാവർക്കും നന്ദി രേഖപ്പെടുത്തി.
-
ബാലവേല വിരുദ്ധദിനം ക്ലാസ്
-
ഹരിത ക്യാമ്പസ്
പരിസര ശുചിത്വത്തിന്റെ ഭാഗമായി ശ്രീമതി അനിത ഡാനിയേലിന്റെ നേതൃത്വത്തിൽ ഹരിത ക്യാമ്പസ് സ്കൂളിൽ രൂപീകരിച്ചു. പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കാൻ സംവിധാനം സ്കൂളിൽ ഒരുക്കി.എഴുതി തീർന്ന പേന നിക്ഷേപിക്കാൻ പെൻ ബോക്സ് വിദ്യാത്ഥികൾ ഉദ്ഘാടനം ചെയ്തു. എല്ലാവരുടെയും കൂട്ടായ പരിശ്രമത്തിലൂടെ മാത്രമേ സ്കൂളിലെ ശുചിത്വം സാധ്യമാകൂ എന്ന് കുട്ടികളെ ബോധവൽക്കരിച്ചു.
-
പെൻ ബോക്സ്
ജീവിതമാണ് ലഹരി
ജൂൺ 26-ാം തീയതി കടമ്പനാട് സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനം ശ്രീ .ലിനു എബ്രഹാമിന്റെ നേതൃത്വത്തിൽ ആഘോഷിച്ചു. പ്രഥമ അധ്യാപകൻ ശ്രീ. അലക്സ് ജോർജ് ഉദ്ഘാടനം നിർവഹിച്ചു . ലഹരി വിരുദ്ധ പ്രതിജ്ഞ വിദ്യാർത്ഥികൾ ഏറ്റുപറയുകയും അതിനോടൊപ്പം തന്നെ വിദ്യാർത്ഥിനികളോടൊത്ത് സാറും സുംബാ ഡാൻസ് അവതരിപ്പിച്ചു . ജീവിതമാണ് ലഹരി എന്ന സന്ദേശം ഇതിലൂടെ കുട്ടികൾക്ക് നൽകി . റവ: ഫാദർ തോമസ് കെ മാത്യു എല്ലാവർക്കും നന്ദി അർപ്പിച്ചു
പരിപാടിയുടെ മുഴുവൻ ഭാഗങ്ങളും ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ഡോക്യുമെന്റേഷൻ ആയി തയ്യാറാക്കുകയും സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തു. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശപ്രകാരം വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച സുംബാ ഡാൻസ് പരിപാടി കുട്ടികൾ നന്നായി അവതരിപ്പിച്ചു. ലിനു സാറിന്റെ നേതൃത്വത്തിൽ കുട്ടികൾ തന്നെ മറ്റു കുട്ടികളെ പരിശീലിപ്പിക്കുകയും മുഴുവൻ വിദ്യാർത്ഥികളും പങ്കാളികളാവുകയും ചെയ്തു. വീഡിയോ കാണാം
ഹെൽത്ത് മിഷൻ
രാഷ്ട്രീയ കിഷോർ സ്വാസ്ഥ്യ കാര്യക്രമം ( RKSK ) എന്ന ഹെൽത്ത് മിഷന്റെ നേതൃത്വത്തിൽ സ്കൂളിൽ നിന്ന് തെരഞ്ഞെടുത്ത കുട്ടികൾക്ക് ട്രെയിനിങ് ലഭിച്ചിരുന്നു. ആ കുട്ടികളെ പിയർ എഡ്യൂക്കേറ്റർസ്, കുട്ടി ഡോക്ടർമാരായി കാണുന്നു.
പിയർ എജുകേറ്റേഴ്സ് അഥവാ കുട്ടി ഡോക്ടർമാർ കൗമാരപ്രായക്കാരുടെ പ്രശ്നങ്ങളെ അവരുടെ പ്രശ്നമായി തെരഞ്ഞെടുത്ത് പരിഹാരം കണ്ടെത്തുകയും സഹായം എവിടെ നിന്ന് ലഭിക്കും എന്ന് മനസ്സിലാക്കി വേണ്ട നടപടികൾ സ്വീകരിക്കുകയും ചെയ്യുന്നവരാണ് കുട്ടി ഡോക്ടർസ്. ബഡ്ഡി ഡിറ്റക്ഷൻ, ബഡ്ഡി ഹെൽപ്പ്,ബഡ്ഡി റഫറൽ എന്നിവയാണ് പിയർ എഡ്യൂക്കേറ്റർസ്ന്റെ ലക്ഷ്യം.
കടമ്പനാട് സെന്റ് തോമസ് ഹയർസെക്കൻഡറി സ്കൂൾ ജൂൺ 30-ാം തീയതി തിങ്കളാഴ്ച രാവിലെ 10 മണിയോടെ അവർ ബോധവൽക്കരണ ക്ലാസ് ക്ലാസിന് തുടക്കം കുറിക്കുകയും സ്കൂളിലെ പ്രഥമ അധ്യാപകൻ ശ്രീ അലക്സ് ജോർജ് ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു. 2025 ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനത്തെ അനുബന്ധിച്ച് അവർക്ക് ഒരു ബോധവൽക്കരണ ക്ലാസ് ഹെൽത്ത് മിഷന്റെ ഭാഗമായി ലഭിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ അവർക്ക് ലഭിച്ച ലോക ലഹരി വിരുദ്ധ ദിനത്തിന്റെ അറിവുകൾ വച്ച് ഒരു ബോധവൽക്കരണ ക്ലാസ് അവർ നടത്തി. അലീന ഷിബു ജോൺ, മെറീന മനോജ്, അനഘ സുകേഷ്, മാളവിക യു.എസ്, സൈന റെനു എന്നിവരാണ് ക്ലാസ് വളരെ മനോഹരമായ നടത്തിയത്. ഒമ്പത് ബിയിൽ നിന്നും സൈന റെനു ബോധവൽക്കരണ ക്ലാസിന്റെ അധ്യക്ഷ പദവി അലങ്കരിച്ചു. ഒമ്പത് എയിൽ നിന്നും അനഘ സുകേഷ് ലോക ലഹരി വിരുദ്ധ ദിനത്തിന്റെ ലക്ഷ്യം അവതരിപ്പിച്ചു. ഒമ്പത് എയിലെ മാളവിക യു.എസ് മയക്കുമരുന്ന് ദുരുപയോഗം എന്താണെന്നും അതിനെപ്പറ്റി വിശദീകരിക്കുകയും ചെയ്തു. പത്ത് എയിലെ അലീന ഷിബു ജോൺ പ്രതിജ്ഞ ചൊല്ലി. പത്ത് എയിലെ മെറീന മനോജ് ലോക ലഹരി വിരുദ്ധ ദിന ചിന്താവിഷയം അവതരിപ്പിച്ചു. കുട്ടികൾക്ക് വളരെ പ്രയോജനപ്രദമായ ഒരു ക്ലാസ് ആയിരുന്നു. സൈന റെനു നന്ദി പറഞ്ഞു ക്ലാസ് അവസാനിപ്പിച്ചു.
-
ഹെൽത്ത് മിഷൻ ക്ലാസ്
-
കുട്ടി ഡോക്ടേഴ്സ്
വായന വാരാചരണ സമാപനവും വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനവും
കടമ്പനാട് സെന്റ് തോമസ് ഹയർസെക്കൻഡറി സ്കൂളിൽ ജൂൺ 30 ആം തീയതി വായന വാരാചരണ സമാപനവും വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനവും ആഘോഷിച്ചു . പ്രഥമാധ്യാപകൻ അലക്സ് ജോർജ് ഉദ്ഘാടന വേദിയിലേയ്ക്ക് എല്ലാവരെയും സ്വാഗതം ചെയ്തു . പി ടി എ പ്രസിഡണ്ട് ശ്രീ ബിനുമോൻ എസിന്റെ സാന്നിധ്യത്തിൽ , സംസ്ഥാന ലൈബ്രറി കൗൺസിൽ ബാലവേദി റിസോഴ്സ് പേഴ്സണായ ശ്രീ . അബു പാലാഴി ഉദ്ഘാടനം നിർവഹിച്ചു . നാടൻപാട്ട് പാടിയും , പഠിപ്പിച്ചും, പാടിപ്പിച്ചും കുട്ടികളെ കൈയിലെടുത്തു. ഓരോ പുസ്തകവും അറിവിന്റെ അത്ഭുതലോകമാണ് . ഈ ലോകത്ത് എത്തിച്ചേരാനുള്ള വഴിയാണ് വായന . വായനാശീലം അന്യമായി കൊണ്ടിരിക്കുന്ന പുതുതലമുറയ്ക്ക് വായനയുടെ പ്രാധാന്യത്തെ കുറിച്ചുള്ള ഓർമ്മപ്പെടുത്തലുകൾ കൂടിയാണ് ഓരോ വായനാദിനവും എന്ന കുട്ടികളെ ഓർമ്മപ്പെടുത്തി .
എട്ട് സി യിലെ കുമാരി .ദയയും സംഘവും വായനാദിനത്തിന്റെ പ്രാധാന്യം വിളിച്ചോതുന്ന കവിത ചൊല്ലി .10 എയിലെ കീർത്തനയും കൃഷ്ണപ്രിയയും കുട്ടികൾക്ക് വായനാദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു . പുസ്തകങ്ങളെ നെഞ്ചോട് ചേർത്തുവയ്ക്കാനും അധ്യാപകരുടെയും രക്ഷിതാക്കളുടെയും സഹായത്തോടെ നല്ല പുസ്തകങ്ങൾ തെരഞ്ഞെടുത്ത് വായന ഒരു ശീലമാക്കണം എന്ന സന്ദേശം കുട്ടികൾക്ക് നൽകാൻ കഴിഞ്ഞു. എല്ലാവർക്കും വായനാദിനാശംസകൾ പറഞ്ഞുകൊണ്ട് റവ. ഫാദർ തോമസ് കെ മാത്യു നന്ദി അർപ്പിച്ചു . പരിപാടിയുടെ ഫോട്ടോസും വീഡിയോസും ലിറ്റിൽ കൈറ്റ്സ് കുട്ടികൾ അതിന്റെ ഡോക്യുമെന്റേഷൻ തയ്യാറാക്കി സമൂഹമാധ്യമങ്ങളെ പ്രദർശിപ്പിക്കുകയും ചെയ്തു.
-
വായന ദിന പോസ്റ്റർ കുട്ടികൾ തയാറാക്കിയത്
-
ജെആർസി കുട്ടികൾ തയാറാക്കിയ പോസ്റ്റർ
-
-
പേ വിഷബാധയെ കുറിച്ചുള്ള ബോധവൽക്കരണം
കടമ്പനാട് ഹെൽത്ത് സെൻററിൽ നിന്നും പേവിഷബാധയെ കുറിച്ചുള്ള ബോധവൽക്കരണ ക്ലാസ് 2025 ജൂൺ 30 -ആം തീയതി നടത്തി . പേവിഷബാധ മുൻകരുതലും ലക്ഷണങ്ങളും എന്താണെന്ന് കുട്ടികളെ ബോധവൽക്കരിക്കുകയും പ്രതിജ്ഞ ചൊല്ലുകയും ചെയ്തു. ഇത് കുട്ടികൾക്ക് പ്രയോജനപ്രദമായ ക്ലാസ് ആയിരുന്നു.
ബഷീർ ദിനം
കടമ്പനാട് സെൻതോമസ് ഹയർ സെക്കൻഡറി സ്കൂളിൽ ജൂലൈ 5ന് നാട്ടുഭാഷയുടെ സുൽത്താനായ വൈക്കം മുഹമ്മദ് ബഷീറിന്റെ ചരമദിനം ആഘോഷിച്ചു . സ്കൂളിൽ പ്രത്യേക അസംബ്ലി കൂടി . കുട്ടികൾ തയ്യാറാക്കിയ ചിത്രങ്ങൾ, പോസ്റ്റർ എന്നിവ പ്രദർശിപ്പിച്ചു . ബേപ്പൂർ സുൽത്താൻ എന്നറിയപ്പെടുന്ന ബഷീറിന്റെ ഭാഷാശൈലിയുടെ പ്രത്യേകതകൾ, കഥാപാത്രങ്ങൾ, കൃതികൾ ഇതെല്ലാം പരിചയപ്പെടുത്തിക്കൊണ്ട് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി കുമാരി മാളവിക യു. വായനക്കുറിപ്പ് അസംബ്ലിയിൽ അവതരിപ്പിച്ചു.
സ്കൂൾ ക്ലബ്ബുകളുടെ പ്രവർത്തന ഉദ്ഘാടനം
കടമ്പനാട് സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ ജൂലൈ പതിനൊന്നാം തീയതി സ്കൂൾ ക്ലബ്ബുകളുടെ പ്രവർത്തന ഉദ്ഘാടനം പി.റ്റി എ പ്രസിഡന്റ് ശ്രീ. ബിനുമോൻ എസിന്റെ അധ്യക്ഷതയിൽ നടത്തി . സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി മഞ്ജു വർഗീസ് എല്ലാവരെയും സ്വാഗതം ചെയ്തു. വിശിഷ്ട അതിഥിയായി എത്തിയത് ബഹുമാനപ്പെട്ട പത്തനംതിട്ട ജില്ലാ കളക്ടർ ശ്രീ. പ്രേം കൃഷ്ണൻ ആയിരുന്നു .ലിറ്റിൽ കൈറ്റ്സ്, എൻ.എസ്. എസ്, എൻ. സി. സി , ജെ. ആർ. സി, നല്ല പാഠം പദ്ധതി യൂണിറ്റുകളിലെ കുട്ടികളെല്ലാം ഹാളിൽ എത്തിയിരുന്നു .പി.റ്റി എ പ്രസിഡന്റ് ശ്രീ. ബിനുമോൻ എസിന്റെ അധ്യക്ഷപ്രസംഗത്തിന് ശേഷം ജില്ലാ കളക്ടർ ശ്രീ പ്രേംകൃഷ്ണൻ സാറിനെ ക്ലബ്ബുകളുടെ ഉദ്ഘാടനത്തിനായി ക്ഷണിച്ചു. തിരികൾ തെളിയിച്ച അദ്ദേഹം ക്ലബ്ബുകളുടെ ഉദ്ഘാടനം നിർവഹിക്കുകയും കുട്ടികൾക്ക് നല്ലൊരു മോട്ടിവേഷൻ ക്ലാസ്സും അദ്ദേഹം എടുത്തു. സ്നേഹാദരവിന്റെ ഭാഗമായി ശ്രീമതി . മഞ്ജു വർഗീസ് അദ്ദേഹത്തിന് മെമന്റോ നൽകി ആദരിച്ചു.
എൻ. എസ് . എസ് കരുതൽ പദ്ധതിയുടെ ഭാഗമായി ധനസഹായം വിതരണോദ്ഘാടനവും, കൊമേഴ്സ് ക്ലബ്ബിന്റെ ഭാഗമായി തുടർപഠന സഹായ വിതരണവും, സയൻസ് ക്ലബ്ബിന്റെ ഭാഗമായി വൃക്ഷത്തൈ വിതരണവും അദ്ദേഹം നിർവഹിച്ചു.
ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ഭാഗമായി തുടങ്ങിയ യൂട്യൂബ് ചാനലിന്റെ ലോഗോ പ്രകാശനവും , ജൂനിയർ റെഡ് ക്രോസ് യൂണിറ്റിന്റെ ഭാഗമായി കാരുണ്യ പ്രവർത്തനത്തിന്റെ സ്നേഹധാര സഹായ പദ്ധതിയുടെ ഉദ്ഘാടനവും, എൻ സി സി യൂണിറ്റിന്റെ ഭാഗമായി ഏകാന്തതയ്ക്ക് ഒരു സാന്ത്വനം എന്ന പ്രോജക്ട് സീനിയർ കേഡറ്റായ സ്മെബിൻ അനീഷിന് നൽകിക്കൊണ്ട് ഉദ്ഘാടനവും നിർവഹിച്ചു .
ലിറ്റിൽ കൈറ്റ്സ് കുട്ടികൾ സ്കൂളിൽ നടക്കുന്ന പ്രവർത്തനങ്ങളുടെ വീഡിയോ തയ്യാറാക്കി കുട്ടികൾ യൂട്യൂബിൽ ചാനലിൽ അപ് ലോഡ് ചെയ്യുന്നുണ്ട് .
ജൂനിയർ റെഡ് ക്രോസ് യൂണിറ്റിന്റെ സ്നേഹധാര പദ്ധതിയിലൂടെ കുട്ടികളിൽ നിന്ന് ലഭ്യമാകുന്ന സാമ്പത്തിക സഹായം ചാരിറ്റി പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കുന്നതാണ്.
എൻസിസി കേഡറ്റുകൾ സമൂഹത്തിൽ ഒറ്റപ്പെട്ടുപോയ വൃദ്ധരായ മാതാപിതാക്കളെ കണ്ടെത്തുകയും അവരുടെ മാനസിക സന്തോഷവും മറ്റും ഉൾപ്പെടുത്തി ഏകാന്തതയ്ക്ക് ഒരു സാന്ത്വനം എന്ന പേരിൽ പ്രോജക്ടിന് തുടക്കം കുറിച്ചു.
ലിറ്റററി ക്ലബ്ബിന്റെ ഭാഗമായി കുമാരി കെസിയ സൂസൻ കവിത പാരായണവും ,കുമാരി രാജലക്ഷ്മി പുസ്തകപരിചയവും നടത്തി. കടമ്പനാട് സെൻതോമസ് ഓർത്തഡോക്സ് കത്തീഡ്രൽ ഇടവക ട്രസ്റ്റി ശ്രീ.പൊന്നൂസ്, സ്കൂൾ ബോർഡ് സെക്രട്ടറി ശ്രീ സാം, സ്കൂൾ പ്രഥമ അധ്യാപകൻ ശ്രീ .അലക്സ് ജോർജ് എന്നിവർ ആശംസകൾ അറിയിച്ചു. സ്റ്റാഫ് സെക്രട്ടറി അനുമോൾ ടീച്ചർ നന്ദി പറഞ്ഞുകൊണ്ട് സ്കൂൾ ക്ലബ്ബുകളുടെ പ്രവർത്തന ഉദ്ഘാടനം അവസാനിച്ചു. വീഡിയോ കാണാം
വാങ്മയം 2025
വിദ്യാരംഗം കലാസാഹിത്യ വേദി വാങ്മയം - ഭാഷാപ്രതിഭ പരീക്ഷ - കടമ്പനാട് സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ ജൂലൈ 17-ാം തീയതി 2 മണി മുതൽ യു പി തലത്തിലും ഹൈസ്കൂൾ തലത്തിലും നടത്തി . ചോദ്യങ്ങൾ പ്രിൻറ് എടുത്താണ് കുട്ടികൾക്ക് നൽകിയത് .
കുട്ടികളുടെ മലയാളഭാഷാ പരിജ്ഞാനത്തെ പരിപോഷിപ്പിക്കുന്ന ഭാഷോത്സവമാണ് വാങമയ ഭാഷയിലെ അറിവിന്റെ വ്യാപ്തി വർദ്ധിപ്പിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം . ഓരോ തലത്തിലും ഉള്ള പഠന വസ്തുക്കളുടെ നിലവാരം അനുസരിച്ചാണ് ചോദ്യങ്ങൾ ഉൾപ്പെടുത്തിയിരുന്നത്.
യു.പി തലത്തിൽ മിഥുന ഒന്നാം സ്ഥാനവും, അനാമിക രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ഹൈസ്കൂൾ തലത്തിൽ ശ്രീലക്ഷി ഒന്നാം സ്ഥാനവും അനഘ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
-
വാങ്മയം പരീക്ഷ ഹൈസ്കൂൾ തലം
-
വാങ്മയം പരീക്ഷ യു പി തലം
-
വാങ്മയം പരീക്ഷ യു പി തലം
-
വാങ്മയം പരീക്ഷ യു പി തലം
ഷുഗർ ബോർഡ്
സംസ്ഥാനത്തെ കുട്ടികളിൽ ടൈപ്പ് 2 പ്രമേഹത്തിൽ ഗണ്യമായ വർദ്ധനയാണ് ഉണ്ടാകുന്നത് . ഈ അവസ്ഥയ്ക്ക് പ്രധാന കാരണം ഉയർന്ന പഞ്ചസാരയുടെ ഉപഭോഗമാണ് . സ്കൂൾ പരിസരങ്ങളിൽ സുലഭമായി ലഭിക്കുന്ന മധുരമുള്ള ലഘു ഭക്ഷണങ്ങൾ , പാനീയങ്ങൾ ,സംസ്കരിച്ച ഭക്ഷണങ്ങൾ, ജങ്ക് ഫുഡ് എന്നിവ കഴിക്കുന്നത് കാരണം കുട്ടികളുടെ ശരീരത്തിൽ പഞ്ചസാരയുടെ അളവ് അമിതമായി വർദ്ധിക്കുന്നു . ഇത് കാരണം കുട്ടികളിൽ അമിതവണ്ണം, ദന്തരോഗങ്ങൾ, എന്നിവയ്ക്ക് കാരണമാകുന്നു. അമിതമായ പഞ്ചസാര ഉപഭോഗത്തിന് അപകടസാധ്യതകളെക്കുറിച്ച് വിദ്യാർഥികൾക്ക് ബോധവൽക്കരണം നൽകുന്നതിന് ഭാഗമായാണ് ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ഷുഗർ ബോർഡുകൾ സ്ഥാപിച്ചത്.
-
ഷുഗർ ബോർഡ് സ്ഥാപിക്കുന്ന ലിറ്റിൽ കൈറ്റ്സ് കുട്ടികൾ
മോക് ഡ്രിൽ പരിശീലനം
കടമ്പനാട് സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികൾക്ക് ജൂലൈ 25 ആം തീയതി ശ്രീ. ലിനു എബ്രഹാമിന്റെ നേതൃത്വത്തിൽ പരിശീലനം നടത്തി . ഒരു ദുരന്തമോ അടിയന്തര സാഹചര്യമോ ഉണ്ടാകുമ്പോൾ എങ്ങനെ പ്രതികരിക്കണമെന്നും പരിശീലിക്കുന്ന ഒരു പ്രക്രിയയാണ് മോക് ഡ്രിൽ. ഈ പരിശീലനത്തിലൂടെ കുട്ടികളെ സുരക്ഷിതമായി രക്ഷിക്കാനും കാര്യക്ഷമമായി പ്രവർത്തിക്കാനും തയ്യാറാക്കുന്നു. അന്നേദിവസം ഉച്ചയ്ക്ക് 12:40 ന് മോക് ഡ്രിൽ അലാറം അടിക്കുകയും കുട്ടികൾ സുരക്ഷിതരായി തുറന്ന സ്ഥലത്ത് എത്തിച്ചേരുകയും ചെയ്തു . അടിയന്തര സാഹചര്യത്തിൽ എങ്ങനെ വേഗത്തിൽ സുരക്ഷിതമായ് പ്രവർത്തിക്കണമെന്നും അപകടസാധ്യതകൾ തിരിച്ചറിയാനും ഉള്ള ഒരു പരിശീലനമാണ് ഇന്ന് നിങ്ങൾക്ക് നൽകിയതെന്ന് പ്രഥമ അധ്യാപകൻ ശ്രീ അലക്സ് ജോർജ് കുട്ടികളെ അറിയിച്ചു.
കുട്ടികൾക്കുള്ള പ്രഭാത ഭക്ഷണപരിപാടി ആരംഭിച്ചു
കടമ്പനാട് സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ കുട്ടികൾക്കുള്ള പ്രഭാതഭക്ഷണ പരിപാടി ഓഗസ്റ്റ് നാലാം തീയതി മുതൽ ആരംഭിച്ചു . പ്രഥമ അധ്യാപകൻ ശ്രീ. അലക്സ് ജോർജിന്റെ സാന്നിധ്യത്തിൽ പിടിഎ പ്രസിഡന്റ് ശ്രീ. ബിനു മോൻ എസ് കുട്ടികൾക്ക് പ്രഭാത ഭക്ഷണം നൽകി ഉദ്ഘാടനം ചെയ്തു . കഞ്ഞി , പയർ , പർപ്പടകം തുടങ്ങി പോഷക സമൃത്ഥമായ പ്രഭാത ഭക്ഷണമാണ് കുട്ടികൾക്ക് നൽകുന്നത്.
കരുതൽ ആകാം കരുത്തോടെ
കടമ്പനാട് സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ കരുതൽ ആകാം കരുത്തോടെ -- സമ്പൂർണ്ണ രക്ഷാകർതൃശാക്തീകരണം എന്ന വിഷയത്തെക്കുറിച്ച് ഓഗസ്റ്റ് ആറാം തീയതി എക്സൈസ് മിഷൻ ജില്ലാ കോഡിനേറ്റർ അഡ്വക്കേറ്റ് ജോസ് കളിക്കൽ ക്ലാസ് നയിച്ചു .ശ്രീ. ബിനുമോൻ എസിന്റെ അധ്യക്ഷതയിൽ യോഗം കൂടുകയും പ്രഥമാധ്യാപകൻ അലക്സ് ജോർജ് എല്ലാവരെയും സ്വാഗതം ചെയ്തു.
കുട്ടികൾക്ക് സ്നേഹവും ശ്രദ്ധയും മാർഗനിർദ്ദേശവും നൽകേണ്ടത് അവരുടെ ആരോഗ്യകരമായ വളർച്ചയ്ക്ക് അത്യാവശ്യമാണെന്നും രക്ഷിതാക്കളും കുട്ടികളും തമ്മിൽ ഫലപ്രദമായ ആശയവിനിമ അത്യാവശ്യമാണെന്നും രക്ഷിതാക്കളെ ബോധവൽക്കരിച്ചു. ഓരോ രക്ഷിതാവും അവർക്ക് മാതൃകയാണ് , കർശനമായ നിയമങ്ങളും ഉയർന്ന പ്രതീക്ഷകളും രക്ഷിതാക്കൾ കുട്ടികളെ വച്ചു പുലർത്താതിരിക്കുക തുടങ്ങിയ കാര്യങ്ങൾ രക്ഷിതാക്കളെ ഓർമ്മപ്പെടുത്തി. ക്ലാസ് അവർക്ക് വളരെ പ്രയോജനപ്രദം ആയിരുന്നു . ഡോക്യുമെന്റേഷൻ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ തയാറാക്കിയിട്ടുണ്ട്.
കുട്ടികളുടെ കരവിരുതിൽ റോബോട്ടിക് കാർ
അടൂർ ഐഎച്ച്ആർഡി എൻജിനീയറിങ് കോളേജിലാണ് സ്കൂൾ വിദ്യാർത്ഥികൾക്കായി നിർമ്മിത ബുദ്ധിയിലും റോബോട്ടിക്സിലും പരിശീലനം നൽകിയത് . ഐഎച്ച്ആർഡി കോളേജ് ഓഫ് എൻജിനീയറിങ് , ലിറ്റിൽ കൈറ്റ്സ് എന്നിവ സംയുക്തമായാണ് ജില്ലയിലെ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ആൻഡ് മെഷീൻ ലേണിംഗ്, റോബോട്ടിക്സ് എന്നിവയിൽ പരിശീലന ക്ലാസ് സംഘടിപ്പിച്ചത് . നിർമ്മിത ബുദ്ധിയും റോബോട്ടിക്സും പ്രായോഗിക തലത്തിൽ എത്തിയപ്പോൾ കുട്ടികളുടെ കരവിരുതിൽ രൂപമെടുത്തത് റോബോട്ടികാർ. ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 55 വിദ്യാർഥികൾ പങ്കെടുത്തു.
കടമ്പനാട് സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ ഏഴു കുട്ടികൾക്കാണ് ഈ പരിശീലത്തിൽ പങ്കെടുക്കാൻ അവസരം ലഭിച്ചത് . നിർമ്മിത ബുദ്ധി , റോബട്ടിക്സ് എന്നീ മേഖലകളുമായി ബന്ധപ്പെട്ട ക്ലാസുകളും റോബോട്ടിക് കാർ നിർമ്മാണത്തിൽ പരിശീലനവും കുട്ടികൾക്ക് നൽകി. കുട്ടികൾക്ക് ഇത് നല്ല ഒരു പരിശീലന ക്ലാസ് ആയിരുന്നു.
സ്കൂൾ പാർലമെന്റ് ഇലക്ഷൻ 2025
കടമ്പനാട് സെന്റ് തോമസ് ഹയർസെക്കൻഡറി സ്കൂളിൽ പതിനാലാം തീയതി വ്യാഴാഴ്ച ഐടി ലാബിൽ വെച്ച് സ്കൂൾ പാർലമെൻറ് ഇലക്ഷൻ 10 .30 മുതൽ നടന്നു . ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ ആയിരുന്നു ഇലക്ഷൻ നടന്നത് . ഇ വി എം വോട്ടിങ് മിഷൻ എന്ന ആപ്പ് ഇൻസ്റ്റാൾ ചെയ്ത് കൺട്രോൾ യൂണിറ്റായും ബാലറ്റ് യൂണിറ്റായും രണ്ട് ഫോൺ പ്രവർത്തിപ്പിച്ചാണ് വോട്ട് ആരംഭിച്ചത് . അഞ്ചു മുതൽ പത്താം ക്ലാസ് വരെയുള്ള കുട്ടികളാണ് വോട്ട് ചെയ്യാനായി ബൂത്തിൽ എത്തിച്ചേർന്നത് . ക്ലാസ് ടീച്ചേഴ്സ് കുട്ടികൾക്ക് ഇലക്ഷൻ ഐ ഡി കാർഡ് നൽകി . ബൂത്തിൽ എത്തിച്ചേർന്ന കുട്ടികൾ ഇലക്ഷൻ ഐഡി കാർഡ് നൽകി അവരുടെ പേരിന് നേരെ ഒപ്പിട്ടു . അതിനുശേഷം ചൂണ്ടുവിരലിൽ മഷി പുരട്ടി വോട്ട് ഇടാനായി ബാലറ്റ് യൂണിറ്റിന് അടുത്തെത്തി ഓരോ ക്ലാസിലെയും കുട്ടികൾ വോട്ട് രേഖപ്പെടുത്തി . സ്ഥാനാർത്ഥികളുടെ പേരും ക്ലാസും ഫോട്ടോയും ഉൾപ്പെടെയായിരുന്നു ബാലറ്റ് യൂണിറ്റ് മൊബൈൽ ഉണ്ടായിരുന്നത് . കുട്ടികൾക്ക് ഇതൊരു പുതിയ അറിവായിരുന്നു.
തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഡോക്യുമെന്റേഷൻ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ നിർവഹിച്ചു . എൻ സി സി, ജെ ആർ സി അംഗങ്ങളുടെ സഹായത്തോടെ വളരെ കൃത്യതയോടെയാണ് തെരഞ്ഞെടുപ്പ് നടന്നത്. എല്ലാ സ്ഥാനാർത്ഥികളുടെയും സാന്നിധ്യത്തിൽ തെരഞ്ഞെടുപ്പ് ഫലം സീനിയർ അസിസ്റ്റൻറ് ശ്രീമതി അനിത ഡാനിയേൽ പ്രഖ്യാപിക്കുകയും അവരെ അഭിനന്ദിക്കുകയും ചെയ്തു. അധ്യാപകരുടെ നേതൃത്വത്തിൽ തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾ സത്യപ്രതിജ്ഞ ചൊല്ലിയ ശേഷം സ്കൂൾ ലീഡറിനെയും ചെയർമാനെയും തെരഞ്ഞെടുപ്പായിരുന്നു. നാല് കുട്ടികൾ മത്സരത്തിനായി തയ്യാറെടുത്തു അവരിൽ നിന്നും സ്കൂൾ ലീഡറായി 10 സി. യിലെ കിഷോറിനേയും, ചെയർമാനായി 10 ബിയിലെ നോബിയേയും തെരഞ്ഞെടുത്തു. സാങ്കേതിക വിദ്യയുടെ സഹായത്തോടെ നടന്ന ഈ തെരഞ്ഞെടുപ്പ് വിദ്യാർത്ഥികളിൽ ജനാധിപത്യം മൂല്യവും ഡിജിറ്റൽ പഠനവും വളർത്തിയെടുക്കാൻ സഹായിക്കുന്ന ഒരു മാതൃകാപരമായ തെരഞ്ഞെടുപ്പ് ആയിരുന്നു.
പതാകയുയർത്തൽ
കടമ്പനാട് സെന്റ് തോമസ് ഹയർസെക്കൻഡറി സ്കൂളിൽ ഓഗസ്റ്റ് 15ന് സ്വാതന്ത്ര്യദിനാഘോഷ പരിപാടി പ്രഥമാധ്യാപകൻ ശ്രീ. അലക്സ് ജോർജിന്റെ നേതൃത്വത്തിൽ നടന്നു. എൻ സി സി, ലിറ്റിൽ കൈറ്റ്സ്, ജെ ആർ സി കുട്ടികൾ അവരുടെ യൂണിഫോമിൽ സ്കൂളിൽ എത്തിച്ചേർന്നു. പ്രഥമ അധ്യാപകൻ ശ്രീ. അലക്സ് ജോർജ് പതാക ഉയർത്തി. അവിടെ എത്തിച്ചേർന്ന കുട്ടികൾക്കും രക്ഷകർത്താക്കൾക്കും മധുരം നൽകി. മറ്റു കുട്ടികളും അധ്യാപകരും ഇതിൽ പങ്കെടുത്തിരുന്നു. വീഡിയോ കാണാം