എസ് എൽ ടി എച്ച്.എസ്സ്. വാഴക്കുളം/ലിറ്റിൽകൈറ്റ്സ്/2024-27

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
28041-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്28041
യൂണിറ്റ് നമ്പർLK/2019/28041
ബാച്ച്2024 - 27
അംഗങ്ങളുടെ എണ്ണം41
റവന്യൂ ജില്ലErnakulam
വിദ്യാഭ്യാസ ജില്ല Muvattupuzha
ഉപജില്ല Kalloorkkad
ലീഡർLAKSHMI BIJU
ഡെപ്യൂട്ടി ലീഡർREX DOJINS
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1Bibish John
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2Tinu Kumar
അവസാനം തിരുത്തിയത്
13-06-202528041


സ്കൂൾതല ക്യാമ്പ് 2025

ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിലെ 2024 - 27 ബാച്ചുകാർക്കുള്ള സ്‌കൂൾ ക്യാമ്പ് മെയ് 22 ആം തീയതി വ്യാഴാഴ്ച സെന്റ്.ലിറ്റിൽ തെരേസാസ് ഹൈസ്‌കൂളിൽ നടന്നു. ഹെഡ്മിസ്ട്രസ് സി.ജൂബി ജോർജിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ശ്രീ.ബിബീഷ് ജോൺ ക്യാമ്പിന് സ്വാഗതം നൽകി. സ്‌കൂൾ ക്യാമ്പിന്റെ റിസോഴ്സ് പേഴ്സണായി  സെന്റ്. അഗസ്റ്റിൻസ് ഹയർ സെക്കന്ററി സ്‌കൂളിൽ നിന്നും എത്തിച്ചേർന്ന ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ശ്രീമതി. ജിൻസി മാത്യു ക്യാമ്പ് ഉദ്‌ഘാടനം ചെയ്തു. ബാച്ച് ലീഡർ കുമാരി ലക്ഷ്മി ബിജു യോഗത്തിന് നന്ദി പറഞ്ഞു.

             ഒൻപതരയ്ക്ക് രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കി പത്ത് മണിയോടെ ക്യാമ്പ് ആരംഭിച്ചു. ഒൻപതാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികളാണ് ഈ ക്യാമ്പിൽ പങ്കെടുത്തത്. ക്യാമ്പിൽ നാല് ഘട്ടങ്ങളാണ് ഉണ്ടായിരുന്നത്. മഞ്ഞുരുക്കൽ, റീൽസ് നിർമ്മാണം, ക്യാമറ എങ്ങനെ ഉപയോഗിക്കാം, വീഡിയോ എഡിറ്റിംഗ്. ക്യാമ്പിൽ  സജീവ പങ്കാളിത്തം ലഭിക്കുന്നതിനായി റിസോഴ്സ് പേഴ്സൺ ശ്രീമതി. ജിൻസി മാത്യു കുട്ടികളെ അഞ്ച്  ഗ്രൂപ്പുകളായി തിരിച്ചു. ഓരോ ഗ്രൂപ്പിനും ഓരോ ലീഡറെ തെരെഞ്ഞെടുത്തു. ക്യാമ്പ് അന്തരീക്ഷത്തിലേക്ക് കൊണ്ടുവരുന്നതിനായി ആദ്യം സോഷ്യൽ മീഡിയ ഗെയിം നടത്തി. ഇതിൽ ഏതാനും ഗ്രൂപ്പുകാർ വിജയിച്ചു. എല്ലാ ഗ്രൂപ്പിനും അവർ തെരെഞ്ഞെടുത്ത സോഷ്യൽ മീഡിയയുടെ പേര് നൽകി. ഈ പ്രവർത്തനം കുട്ടികളിൽ സന്തോഷമുളവാക്കി. തുടർന്ന് ഏതെങ്കിലും ഒരു വിഷയത്തെ ആസ്പദമാക്കി റീൽസ് നിർമ്മിക്കാൻ കുട്ടികളോട് ആവശ്യപ്പെട്ടു. കുട്ടികൾ മുൻപും ഇവ ചെയ്തിട്ടുള്ളതിനാൽ റീൽസ് നിർമ്മിക്കാൻ എളുപ്പം സാധിച്ചു. ഏതാനും ഗ്രൂപ്പുകാർക്ക് സമയബന്ധിതമായി അവ പൂർത്തിയാക്കാൻ സാധിച്ചില്ല. വീഡിയോ തയാറാക്കുമ്പോൾ DSLR അല്ലെങ്കിൽ മൊബൈൽ ക്യാമറ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് റിസോഴ്സ് പേഴ്സൺ വിശദീകരിച്ചു. തുടർന്ന് അവയുടെ സ്ലൈഡ് പ്രസേൻറ്റേഷൻ നടത്തി കുട്ടികളെ അവ ബോധ്യപ്പെടുത്തി. കുട്ടികൾ അതിലെ പ്രധാന ആശയങ്ങൾ ലിറ്റിൽ കൈറ്റ്സ് പ്രവർത്തന ഡയറിയിൽ കുറിച്ചെടുത്തു. ഒരു വീഡിയോ നിർമ്മാണത്തിൽ സ്ക്രിപ്റ്റ് എഴുതി തയ്യാറാക്കേണ്ടതിന്റെ പ്രാധാന്യം എത്രത്തോളം വലുതാണെന്ന് ബോധ്യമാക്കാൻ കൂടുതൽ നിലവാരമുള്ള പ്രൊമോഷണൽ വീഡിയോ കാണിച്ചു. തുടർന്ന് സ്പോർട്സ് മീറ്റുമായി ബന്ധപ്പെട്ട് ഒരു പ്രോമോ വീഡിയോ തയ്യാറാക്കാൻ ആവശ്യമായ സ്ക്രിപ്റ്റ് എഴുതാൻ ഗ്രൂപ്പടിസ്ഥാനത്തിൽ കുട്ടികളോട് ആവശ്യപ്പെട്ടു. സ്ക്രിപ്റ്റ് തയാറാക്കിയ ഗ്രൂപ്പുകാർ അത് ഒഡാസിറ്റിയിൽ റെക്കോർഡ് ചെയ്തു. മികവാർന്ന വീഡിയോ എഡിറ്റിംഗ് എങ്ങനെ ചെയ്യാമെന്ന് ശ്രീ.ബിബീഷ് ജോൺ kdenlive സോഫ്ട്‍വെയറിന്റെ സഹായത്തോടെ കുട്ടികളെ പരിചയപ്പെടുത്തി. തുടർന്ന് കുട്ടികൾ തയാറാക്കിയ ഓഡിയോയും ഫോൾഡറിൽ നൽകിയിരിക്കുന്ന വിഡിയോസും എഡിറ്റ് ചെയ്ത് മികച്ച വീഡിയോകൾ തയാറാക്കി. ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ആയ ടിനു കുമാർ വേണ്ട സഹായങ്ങൾ നൽകി. നാല്  മണിയോടുകൂടി സ്‌കൂൾ ക്യാമ്പ് അവസാനിച്ചു.

അനിമേഷൻ ക്ലാസ്

ലിറ്റിൽ കൈറ്റ്സ് ക്ലബിലെ 2024 -27 ബാച്ചുകാർക്കുള്ള ക്ലാസ് ജൂൺ 11ആം തീയതി ബുധനാഴ്ച്ച സെന്റ് ലിറ്റിൽ തെരേസാസ് ഹൈസ്കൂളിൽ നടന്നു . ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ശ്രീ .ബിബീഷിന്റെയും ശ്രീമതി ടിനുവിന്റെയും നേതൃത്വത്തിൽ ക്ലാസ് നടന്നു 3.30 നു ഐ.ടി ലാബിൽ ക്ലാസ് ആരംഭിച്ചു. തുടർന്ന് ഓപ്പൺ ടൂൺസ് എന്ന സോഫ്റ്റ്വെയറിലൂടെ വൈവിധ്യ പൂർണമായ അനിമേഷൻ ക്ലാസ് നടത്തി. കുട്ടികൾ വളരെ മനോഹരമായ രീതിയിൽ അനിമേഷൻ വിഡിയോകൾ നിർമിച്ചു .തുടർന്നു 4.45 ഓടെ ക്ലാസ് അവസാനിച്ചു.