ഉള്ളടക്കത്തിലേക്ക് പോവുക

എൽ.എം.സി.സി.എച്ച്.എസ്. ചാത്തിയാത്ത്/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്
20:38, 13 ജൂൺ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26036 (സംവാദം | സംഭാവനകൾ) (''''പ്രവേനോത്സവം''' ഈ വർഷത്തെ പ്രവേശനോത്സവം എൽ.പി., യു.പി., ഹൈസ്കൂൾ വിഭാഗം വിദ്യാർത്ഥികളെ ചേർത്ത് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തുകയുണ്ടായി. എൽ.പി., ഹൈസ്കൂൾ വിഭ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

പ്രവേനോത്സവം ഈ വർഷത്തെ പ്രവേശനോത്സവം എൽ.പി., യു.പി., ഹൈസ്കൂൾ വിഭാഗം വിദ്യാർത്ഥികളെ ചേർത്ത് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തുകയുണ്ടായി. എൽ.പി., ഹൈസ്കൂൾ വിഭാഗം പി ടി എ പ്രസിഡന്റ്മാരും, സ്കൂൾ ലോക്കൽ മാനേജർ സി. മാർഗ്രറ്റ് കെ എക്സ്, എൽ.പി., ഹൈസ്കൂൾ പ്രധാനാധ്യാപികമാർ എന്നിവരോടൊപ്പം മറ്റു പിടിഎ അംഗങ്ങളും, പുതിയ വിദ്യാർത്ഥികളും , മാതാപിതാക്കളും യോഗത്തിൽ സംബന്ധിച്ചു. ഹരിത പ്രോട്ടോകോൾ പാലിച്ച് നിറവർണ്ണങ്ങളുടെ കടലാസ് പേപ്പറുകൾ കൊണ്ടും, കുരുത്തോലകൊണ്ടും, വീടുകളിൽ നിന്നും ലഭിച്ച പൂക്കൾ കൊണ്ടും, കുട്ടികൾ ഉണ്ടാക്കി കൊണ്ടു വന്ന അലങ്കാര വസ്തുക്കൾ കൊണ്ടും സ്കൂൾ പരിസരവും, ക്ലാസ്സ് മുറികളും കുട്ടികളുടേയും, അധ്യാപകരുടേയും, പിടിഎയുടെയും നേതൃത്വത്തിൽ അലങ്കരിച്ചു. കഴിഞ്ഞ അക്കാദമിക വർഷം നടത്തിയ പ്രവർത്തനങ്ങളുടെ മികച്ചവ ഫോട്ടോ പ്രദർശിപ്പിച്ചതും ആകർഷകമായി. വേദിയിലെ വിശിഷ്ടാത്ഥിതികൾക്ക് പച്ചക്കറി തൈകൾ നൽകി സ്വാഗതമോതി. നവാഗതരെ കളഭം ചാർത്തിയും, പുതിയ വിദ്യാർത്ഥികളുടെ പേരുകളടങ്ങിയ സ്വാഗതകാർഡും പേനയും നൽകി കുട്ടികളെ ഓരോ ക്ലാസ്സുകളിലേക്ക് ക്ലാസ്സ് ടീച്ചർക്കൊപ്പം നവാഗതരെ പുതിയ ക്ലാസ്സ് മുറികളിലേക്ക് എത്തിക്കുകയും ചെയ്തു. പ്രവേശനോത്സവത്തോടൊപ്പം ഉച്ചഭക്ഷണ പദ്ധതിയും ഉദ്ഘാടനം ചെയ്തു. ഉച്ചഭക്ഷണ പദ്ധതിയിൽ 467 വിദ്യാർത്ഥികൾ അംഗമായി. പ്രവേശനോത്സവം മുന്നൊരുക്കങ്ങൾ

 നവാഗതർക്കും, എൽ.എം.സി.സി. വിദ്യാർത്ഥികൾക്കും  സ്വാഗതമോതി വിദ്യാലയം ഒരാഴ്ചകാലമായി മുന്നൊരുക്കങ്ങൾ നടത്തുകയുണ്ടായി.  സ്കൂൾ പരിസരവും, ക്ലാസ്സ് മുറികളിലും ആവശ്യമായ സൗകര്യങ്ങൾ