Schoolwiki:എഴുത്തുകളരി/813644
ദൃശ്യരൂപം
സീന എസ് ,വെഞ്ഞാറമൂട്

എനിക്ക് ഇഷ്ടപ്പെട്ട ഒരു കവിത
എന്റെ വിദ്യാലയം, ഒളപ്പമണ്ണ
ഞാനൊരു വിദ്യാർഥിയാൽ
ണെൻ പാഠമീജ്ജീവിതം;
നൂനമെൻ, ഗുരുനാഥര-
ജ്ഞാതരേതോ ദിവ്യർ.
തിങ്കളും താരങ്ങളും,
തൂവെള്ളി കതിർ ചിന്നും
തുംഗമാം വാനിൻ ചോട്ടി-
ലാണെന്റെ വിദ്യാലയം!
ഇന്നലെ കണ്ണീർവാർത്തു
കരഞ്ഞീടിനവാന-
മിന്നിതാ ചിരിക്കുന്നു,
പാലോളി ചിതറുന്നു;
മുൾച്ചെടിത്തലപ്പിലും
പുഞ്ചിരിവിരിയാറു-
ണ്ടച്ചെറു പൂന്തോപ്പിലെ
പനിനീരുരയ്‌ക്കുന്നു;
മധുവിൻ മത്താൽ പാറി
മൂളുന്നു മധുപങ്ങൾ;
‘മധുരമീ ജീവിതം,
ചെറുതാണെന്നാകിലും‘
ആരെല്ലെൻ ഗുരുനാഥ-
രാല്ലെൻ ഗുരുനാഥർ?
പാരിതിലെല്ലാമെന്നെ
പഠിപ്പിക്കുന്നുണ്ടെന്തോ!
തിങ്കളും താരങ്ങളും,
തൂവെള്ളി കതിർ ചിന്നും
തുംഗമാം വാനിൻ ചോട്ടി-
ലാണെന്റെ വിദ്യാലയം!!