ഉള്ളടക്കത്തിലേക്ക് പോവുക

Schoolwiki:എഴുത്തുകളരി/813644

Schoolwiki സംരംഭത്തിൽ നിന്ന്

സീന എസ് ,വെഞ്ഞാറമൂട്

എന്റെ സ്കൂൾ

എനിക്ക് ഇഷ്ടപ്പെട്ട ഒരു കവിത

എന്റെ വിദ്യാലയം, ഒളപ്പമണ്ണ

ഞാനൊരു വിദ്യാർഥിയാൽ

ണെൻ പാഠമീജ്ജീവിതം;

നൂനമെൻ, ഗുരുനാഥര-

ജ്ഞാതരേതോ ദിവ്യർ.

തിങ്കളും താരങ്ങളും,

തൂവെള്ളി കതിർ ചിന്നും

തുംഗമാം വാനിൻ ചോട്ടി-

ലാണെന്റെ വിദ്യാലയം!

ഇന്നലെ കണ്ണീർവാർത്തു

കരഞ്ഞീടിനവാന-

മിന്നിതാ ചിരിക്കുന്നു,

പാലോളി ചിതറുന്നു;

മുൾച്ചെടിത്തലപ്പിലും

പുഞ്ചിരിവിരിയാറു-

ണ്ടച്ചെറു പൂന്തോപ്പിലെ

പനിനീരുരയ്‌ക്കുന്നു;

മധുവിൻ മത്താൽ പാറി

മൂളുന്നു മധുപങ്ങൾ;

മധുരമീ ജീവിതം,

ചെറുതാണെന്നാകിലും‘

ആരെല്ലെൻ ഗുരുനാഥ-

രാല്ലെൻ ഗുരുനാഥർ?

പാരിതിലെല്ലാമെന്നെ

പഠിപ്പിക്കുന്നുണ്ടെന്തോ!

തിങ്കളും താരങ്ങളും,

തൂവെള്ളി കതിർ ചിന്നും

തുംഗമാം വാനിൻ ചോട്ടി-

ലാണെന്റെ വിദ്യാലയം!!

"https://schoolwiki.in/index.php?title=Schoolwiki:എഴുത്തുകളരി/813644&oldid=2702309" എന്ന താളിൽനിന്ന് ശേഖരിച്ചത്