ഉള്ളടക്കത്തിലേക്ക് പോവുക

യു പി എസ് വിനോബാനികേതൻ/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്

പരിസ്ഥിതി ദിനം

ജൂൺ 5 പരിസ്ഥിതി ദിനം സ്കൂളിൽ സമുചിതമായി ആഘോഷിച്ചു പരിസ്ഥിതി ദിനാഘോഷങ്ങളുടെ ഉദ്ഘാടനം പരുത്തിപ്പള്ളി ഫോറസ്റ്റ് റേഞ്ച് ബീറ്റ് ഓഫീസർ വി വിനോദ് നിർവഹിച്ചു. ശ്രീമതി ഷീജ ടീച്ചർ പരിസ്ഥിതി ദിന സന്ദേശം നൽകി.PTA പ്രസിഡന്റ് ശ്രീ ബിനു അധ്യക്ഷനായ യോഗത്തിൽHMഹണികുമാർ സ്വാഗതമാശംസിച്ചു. ഫോറസ്റ്റ് ഉദ്യോഗസ്ഥരായ ശ്രീ പ്രദീപ്കുമാർ, അജികുമാർ, എന്നിവർ ആശംസകൾ അറിയിച്ചു.SRG കൺവീനർ ശ്രീമതി ബി രാജിത നന്ദി പ്രകാശിപ്പിച്ചു. പൂർവ അധ്യാപികയായ ശ്രീമതി ബിന്ദു ടീച്ചർ ഒപ്പം ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രവർത്തകർ എന്നിവർ ഉൾപ്പെടെ സ്കൂളിൽ ഫലവൃക്ഷത്തൈകളും ചെടികളും നട്ടുപിടിപ്പിച്ചു. പരിസ്ഥിതി ദിന ക്വിസ്,  ശലഭോ ദ്യാ നം നിർമ്മാണ ഉദ്ഘാടനം എന്നിവയും നടന്നു.

Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


പ്രവേശനോത്സവം

സ്കൂൾതല പ്രവേശനോത്സവം ജൂൺ 2 തിങ്കളാഴ്ച സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് വാർഡ് മെമ്പർ ആർ ലിജകുമാർ ഉദ്ഘാടനം ചെയ്തു. ശാരീരികവും മാനസികവും ആരോഗ്യപരവുമായ വളർച്ചയ്ക്ക് ശരിയായ വിദ്യാഭ്യാസം നേടുന്നതിലൂടെ മാത്രമേ സാധ്യമാകൂ എന്നും പഠനത്തിലും കലാകായിക പ്രവർത്തനങ്ങളിലും ലഹരി കണ്ടെത്തി നാളത്തെ സമൂഹം കെട്ടിപ്പടുക്കുന്നതിൽ സ്കൂൾ വിദ്യാർഥികൾ പ്രധാന പങ്കു വഹിക്കണമെന്നും നമ്മുടെ നാടിന്റെ ശാപമായി മാറുന്ന രാസ ലഹരി ഉപയോഗവും അതിന്റെ ദോഷങ്ങളും തിരിച്ചറിയണമെന്നും ഉദ്ഘാടന പ്രസംഗകൻ പറഞ്ഞു. പിടിഎ പ്രസിഡന്റ് ശ്രീ ബിനു അധ്യക്ഷതവഹിച്ചു.  റിട്ടയേഡ് ഐഎസ്ആർഒ എൻജിനീയറും നിർമ്മാല്യം ട്രസ്റ്റ് ചെയർമാനും ആയ ശ്രീമതി രാധാമണി മുഖ്യ അതിഥിയായി.എച്ച് എം ഹണികുമാർ സ്വാഗതം ആശംസിച്ചു. സ്കൂൾ മാനേജർ, ശ്രീ രാമഹരി, PTA മെമ്പേഴ്സ് അധ്യാപകർ രക്ഷിതാക്കൾ എല്ലാവരും ചേർന്ന് നവാഗതരെ സ്കൂളിലേക്ക് സ്വീകരിച്ചു. സ്കൂളിൽ 2025 -26 അധ്യായന വർഷം പ്രവേശനം നേടിയ മുഴുവൻ കുട്ടികൾക്കും സ്കൂൾ ബാഗ്, ബോട്ടിൽ, ബുക്സ്, കുട, ഇൻസ്ട്രുമെന്റ് ബോക്സ് എന്നിവപ്രമുഖ ഐടി കമ്പനിയായ H&R ബ്ലോക്ക് സംഭാവന. നൽകി. കൂടാതെ നിർമ്മാല്യം ട്രസ്റ്റ് ചെയർമാനും റിട്ടയേഡ് ഐഎസ്ആർഒ എൻജിനീയറുമായ ശ്രീമതി രാധാമണി മാഡം സ്കൂളിലേ മുഴുവൻ കുട്ടികൾക്കും പഠനോപകരണങ്ങൾ വിതരണം ചെയ്തു. സ്കൂൾ വകയായി കുട്ടികൾക്ക്, ലഡ്ഡു,പായസം എന്നിവ വിതരണം ചെയ്തു.