ഉള്ളടക്കത്തിലേക്ക് പോവുക

ജി. എച്ച്. എസ്സ്. കുഴൂർ/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്

പരിസ്ഥിതിദിനം

പരിസ്ഥിതിദിനം

കുഴൂർ ഗവ. ഹൈസ്കൂളിൽ പരിസ്ഥിതിദിനം ആചരിച്ചു. കുഴൂർ കോ ഓപ്പറേറ്റീവ് സൊസൈറ്റി നൽകിയ വൃക്ഷത്തൈകൾ സ്കൂളിൽ നട്ടുകൊണ്ട് പ്രസിഡന്റ് പി എസ് ശിവൻ പരിപാടി ഉദ്ഘാടനം ചെയ്തു. ഹെഡ് മിസ്ട്രസ് ജീജ എംഡി, PTA വൈസ് പ്രസിഡന്റ് സ്വാതികൃഷ്ണ തുടങ്ങിയവർ സംസാരിച്ചു.’ചങ്ങാതിക്കൊരു തൈ ‘പദ്ധതിയുടെ ഭാഗമായി കുട്ടികൾ കൂട്ടുകാർക്കായി കൊണ്ടുവന്ന തൈകൾ വിതരണം ചെയ്തു.

PRAVESOLSAVAM

പ്രവേശനോത്സവം

PRAVESANOLSAVAM

പഞ്ചായത്ത്തല പ്രവേശനോത്സവമാണ് സംഘടിപ്പിച്ചത്. ഹെഡ് മിസ്ട്രസ് ജീജ എംഡി സ്വാഗതം പറഞ്ഞ ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാജൻ കൊടിയൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രജനി മനോജ് അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസവകുപ്പ് നിർദ്ദേശിച്ച മാലിന്യമുക്ത നവകേരള പ്രതിജ്ഞ കുട്ടികൾ ചൊല്ലി.ചടങ്ങിൽ USS നേടിയ വിദ്യാർത്ഥികളായ ലക്ഷ്മിനന്ദ പി എസ്, മിന്നു ബൈജു എന്നിവരെ പഞ്ചായത്ത് പ്രസിഡന്റ് അനുമോദിച്ചു. PTA പ്രസിഡന്റ് പി ആർ ബിനുരാജ് നന്ദി പറഞ്ഞു.