കുട്ടികളുടെ ഹരിതസഭ

2025 നവംബർ 14 ന് രാവിലെ 10.30 ന് കുട്ടികളുടെ ഹരിതസഭ പ്രധാനാധ്യാപിക ശ്രീമതി. ജീജ ടീച്ചർ ഉദ്ഘാടനം ചെയ്തു. സ്കൂൾ കോർഡിനേറ്റർ ശ്രീമതി യമുന ടീച്ചർ സ്വാഗതം പറഞ്ഞു. ഹൈസ്കൂൾ അധ്യാപിക ശ്രീമതി ആശ ടീച്ചർ വിഷയാവതരണം നടത്തി. തുടന്ന് കുട്ടികളുടെ ഒരു ബോധവത്കരണ നാടകം അരങ്ങേറി.

കെട്ടിടനിർമ്മാണോദ്ഘാടനം

കുഴൂരിന്റെ ചരിത്രത്തിലും വർത്തമാനത്തിലും നിറസാന്നിധ്യമായ കുഴൂർ ഗവ.ഹൈസ്‌കൂളിൽ സംസ്ഥാന സർക്കാരിന്റെ 2025-26 ബഡ്‌ജറ്റിൽ ഉൾപ്പെടുത്തി 1 കോടി രൂപ വിനിയോഗിച്ചുകൊണ്ട് പണിയുന്ന പുതിയ കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം 2025 നവംബർ 4 തിയതി ചൊവ്വാഴ്‌ച രാവിലെ 11 ന് ആദരണീയനായ കൊടുങ്ങല്ലൂർ നിയോജകമണ്ഡലം എം.എൽ.എ. അഡ്വ.ശ്രീ വി.ആർ സുനിൽ കുമാർ നിർവ്വഹിച്ചു. കുഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.സാജൻകൊടിയൻ , ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി. ശോഭന ഗോകുൽനാഥ് , വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി പ്രസിഡൻ്റ് ശ്രീ സന്തോഷ് കുമാർ, വാർഡ് മെമ്പർമാർ, പി ടി എ പ്രസിഡൻ്റ് ശ്രീ ബിനുരാജ്, പി ടി എ , എം പി ടി എ, എസ് എം സി അംഗങ്ങൾ രക്ഷാകർത്താക്കൾ എന്നിവർ പങ്കെടുത്തു

കലോത്സവം 2025

 
YOUTH FESTIVAL

2025 സെപ്റ്റംബർ 24, ബുധനാഴ്ച, വർണ്ണാഭമായ പരിപാടികളോടെ കലോൽസവം സംഘടിപ്പിച്ചു.ഉദ്ഘാടനം ഡോ. ലിജു പി. (ബിപിസി ,മാള ) നിർവ്വഹിച്ചു. കുട്ടികളുടെ കലാവൈദഗ്ധ്യത്തെയും കലാപരമായ വളർച്ചയുടെ പ്രാധാന്യത്തെയും കുറിച്ച് അവർ സംസാരിച്ചു. പ്രധാന അധ്യാപിക ശ്രീമതി ജീജ ടീച്ചർ അധ്യക്ഷത വഹിച്ചു.PTA പ്രസിഡന്റ് ശ്രീ. ബിനുരാജ്  ചടങ്ങിന് ആശംസകൾ അർപ്പിച്ചു സംസാരിച്ചു. അധ്യാപകരും പി.ടി.എ. അംഗങ്ങളും ഈ ചടങ്ങിൽ പങ്കെടുത്തു. ഉദ്ഘാടന ചടങ്ങിന് ശേഷം വിവിധ വേദികളിലായി കലോത്സവ മത്സരങ്ങൾ ആരംഭിച്ചു. മുഴുവൻ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും രക്ഷാകർത്താക്കളുടെയും സജീവമായ പങ്കാളിത്തം കലോത്സവത്തെ കൂടുതൽ ശ്രദ്ധേയമാക്കി.

സ്കൂൾ കായിക മേള

 
SPORTS DAY

സ്കൂളിലെ കായിക രംഗത്തിന് ഊർജ്ജം പകർന്നുകൊണ്ട് സ്കൂൾ കായിക മേള 2025 സെപ്റ്റംബർ 19, വെള്ളിയാഴ്ച, വിജയകരമായി സംഘടിപ്പിച്ചു. രാവിലെ 10 മണിക്ക് ആരംഭിച്ച മേള വൈകുന്നേരം 4 മണി വരെ നീണ്ടുനിന്നു.

കായിക മേളയുടെ ഔപചാരികമായ ഉദ്ഘാടനം പി.ടി.എ. പ്രസിഡന്റ് ശ്രീ. ബിനുരാജ് നിർവ്വഹിച്ചു. കുട്ടികളിൽ കായികപരമായ കഴിവുകൾ വളർത്തേണ്ടതിൻ്റെ പ്രാധാന്യം അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ ഊന്നിപ്പറഞ്ഞു.ഉദ്ഘാടന ചടങ്ങിന് ശേഷം, സ്കൂളിലെ വിദ്യാർത്ഥികൾ അണിനിരന്ന വർണ്ണാഭമായ മാർച്ച് പാസ്റ്റ് നടന്നു. ഇത് കായിക മേളയുടെ ആവേശം വർദ്ധിപ്പിച്ചു.തുടർന്ന്, വിദ്യാർത്ഥികളെ നാല് ഗ്രൂപ്പുകളായി തിരിച്ചാണ് വിവിധ കായിക മത്സരങ്ങൾ നടത്തിയത്. ഓരോ ഗ്രൂപ്പിലെയും കുട്ടികൾ ട്രാക്ക് ഇനങ്ങളിലും ഫീൽഡ് ഇനങ്ങളിലും വാശിയേറിയ പ്രകടനം കാഴ്ചവെച്ചു. വിദ്യാർത്ഥികളുടെ കായികക്ഷമതയും ടീം സ്പിരിറ്റും വ്യക്തമാക്കുന്നതായിരുന്നു ഓരോ മത്സരവും.ദിവസം മുഴുവൻ നീണ്ടുനിന്ന ആവേശകരമായ മത്സരങ്ങൾക്ക് ശേഷം വൈകുന്നേരം സമാപന ചടങ്ങുകൾ നടന്നു. മത്സരത്തിൽ മികവ് തെളിയിച്ച വിജയികൾക്ക് മെഡലുകളും സമ്മാനങ്ങളും വിതരണം ചെയ്തു.



വർണാഭമായ ഓണാഘോഷം

 
ONAM CELEBRATION

കൂഴൂർ: ഗവൺമെൻറ് ഹൈസ്‌കൂൾ കൂഴൂരിൽ ഓണാഘോഷം ആഗസ്റ്റ് 29-ന് വിപുലമായി ആഘോഷിച്ചു. രാവിലെ 10 മണിക്ക് നടന്ന ചടങ്ങ് വാർഡ് മെമ്പർ ശ്രീമതി റിൻസി ഷൈജൻ ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഓണാശംസകൾ നേർന്നുകൊണ്ട് അവർ ആഘോഷ പരിപാടികളുടെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു.

ഉദ്ഘാടനച്ചടങ്ങിനു ശേഷം വിദ്യാർത്ഥികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ അരങ്ങേറി. ഓണപ്പാട്ടുകൾ, നൃത്തങ്ങൾ, നാടൻ കലാരൂപങ്ങൾ എന്നിവ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. തുടർന്ന്, കുട്ടികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കുമായി വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കിയിരുന്നു.

ഓണാഘോഷം വിദ്യാർത്ഥികൾക്ക് പരമ്പരാഗതമായ നമ്മുടെ സംസ്കാരത്തെ അടുത്തറിയാനുള്ള അവസരം നൽകി. പരിപാടികൾക്ക് പ്രധാനാധ്യാപിക, അധ്യാപകർ, പിടിഎ അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.


സ്വാതന്ത്ര്യദിനാഘോഷം

 
INDEPENDENCE DAY

79-ാമത് സ്വാതന്ത്ര്യ ദിനം വിപുലമായ പരിപാടികളുടെ ആഘോഷിച്ചു. രാവിലെ 9 മണിക്ക് സ്കൂൾ അങ്കണത്തിൽ നടന്ന പതാക ഉയർത്തൽ ചടങ്ങോടെയാണ് പരിപാടികൾക്ക് തുടക്കമായത്. പ്രധാന അധ്യാപിക ശ്രീമതി ജീജ ടീച്ചർ.പതാക ഉയർത്തി. തുടർന്ന് സ്വാതന്ത്ര്യദിന സന്ദേശം നൽകി. പിടിഎ പ്രസിഡന്റ്, അധ്യാപകർ എന്നിവർ സന്ദേശം നൽകി. വിദ്യാർത്ഥികൾ ദേശഭക്തിഗാനം, പ്രസംഗം, സ്കിറ്റ്, നൃത്തങ്ങൾ എന്നിവ അവതരിപ്പിച്ചു. സ്വാതന്ത്ര്യദിനവുമായി ബന്ധപ്പെട്ട് സ്കൂളിൽ സംഘടിപ്പിച്ച വിവിധ മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. വിദ്യാർഥികൾക്ക് ഒപ്പം അധ്യാപകരും രക്ഷിതാക്കളും പിടിഎ അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.

പിടിഎ ജനറൽ ബോഡി യോഗം

 
PTA GENERAL BODY_2025

2025 ഓഗസ്റ്റ് ഒന്നിന് പിടിഎ ജനറൽബോഡി നടത്തുകയും പിടിഎ പ്രസിഡന്റായി ശ്രീ ബിനുരാജ് പി ആർ നെയും വൈസ് പ്രസിഡന്റായി ശ്രീമതി സ്വാതികൃഷ്ണ പ്രതീഷിനെയും എം പി ടി എ പ്രസിഡന്റായി നിഷ അനി

ൽകുമാറിനെയും തിരഞ്ഞെടുത്തു.


ക്രിയേറ്റീവ് കോർണറിന്റെ ഉദ്ഘാടനം

 
CREATIVE CORNER

ശിക്ഷ കേരളം മാള ബിആർസിയുടെ കീഴിൽ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ സാങ്കേതിക സാമ്പത്തിക സഹായത്തോടെകുഴൂർ ഗവൺമെന്റ് ഹൈസ്കൂളിൽ അനുവദിച്ച ക്രിയേറ്റീവ് കോർണറിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട കൊടുങ്ങല്ലൂർ എംഎൽഎ അഡ്വക്കേറ്റ് വി ആർ സുനിൽകുമാർ നിർവഹിച്ചു. കുഴൂർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ സാജൻ കൊടിയൻ അധ്യക്ഷതവഹിച്ച ചടങ്ങിന് സ്കൂൾ പ്രധാനധ്യാപിക ജീജ ടീച്ചർ സ്വാഗതം ആശംസിച്ചു. മാള ബിപി സി Dr ലീജു  പി പദ്ധതി വിശദീകരണം നടത്തി.കുഴൂർ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് രജനി മനോജ്, വാർഡ് മെമ്പർമാരായ സേതുമോൻ ചിറ്റേത്ത്,നന്ദിത വിനോദ്,റോസ്മി രാജു, ബിജി വിൽസൺ,പി ടി എ പ്രസിഡന്റ് ശ്രീ ബിനു രാജ്, അധ്യാപികയായ ഷിൻസി കെ ടി തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സ്കൂൾ മുൻ പ്രധാന അധ്യാപകരായ ശ്രീ മൊയ്തീൻകുട്ടി,സരസു ടീച്ചർ, ബി ആർ സി പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. ചടങ്ങിൽ Meet the collector പരിപാടിയിൽ സ്കൂളിന് ലഭിച്ച സ്പോർട്സ്കിറ്റ് ഉപകരണങ്ങളുടെ വിതരണ ഉദ്ഘാടനം കുഴൂർ  പഞ്ചായത്ത് എഡ്യുക്കേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ സന്തോഷ് കുമാർ നിർവഹിച്ചു. സ്കൂൾ സീനിയർ അധ്യാപിക ശ്രീമതി രജനി ടീച്ചർ യോഗത്തിന് നന്ദി അർപ്പിച്ചു സംസാരിച്ചു.

പരിസ്ഥിതിദിനം

 
പരിസ്ഥിതിദിനം

കുഴൂർ ഗവ. ഹൈസ്കൂളിൽ പരിസ്ഥിതിദിനം ആചരിച്ചു. കുഴൂർ കോ ഓപ്പറേറ്റീവ് സൊസൈറ്റി നൽകിയ വൃക്ഷത്തൈകൾ സ്കൂളിൽ നട്ടുകൊണ്ട് പ്രസിഡന്റ് പി എസ് ശിവൻ പരിപാടി ഉദ്ഘാടനം ചെയ്തു. ഹെഡ് മിസ്ട്രസ് ജീജ എംഡി, PTA വൈസ് പ്രസിഡന്റ് സ്വാതികൃഷ്ണ തുടങ്ങിയവർ സംസാരിച്ചു.’ചങ്ങാതിക്കൊരു തൈ ‘പദ്ധതിയുടെ ഭാഗമായി കുട്ടികൾ കൂട്ടുകാർക്കായി കൊണ്ടുവന്ന തൈകൾ വിതരണം ചെയ്തു.

പ്രവേശനോത്സവം

 
PRAVESANOLSAVAM

ഹെഡ് മിസ്ട്രസ് ജീജ എംഡി സ്വാഗതം പറഞ്ഞ ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാജൻ കൊടിയൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രജനി മനോജ് അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസവകുപ്പ് നിർദ്ദേശിച്ച മാലിന്യമുക്ത നവകേരള പ്രതിജ്ഞ കുട്ടികൾ ചൊല്ലി.ചടങ്ങിൽ USS നേടിയ വിദ്യാർത്ഥികളായ ലക്ഷ്മിനന്ദ പി എസ്, മിന്നു ബൈജു എന്നിവരെ പഞ്ചായത്ത് പ്രസിഡന്റ് അനുമോദിച്ചു. PTA പ്രസിഡന്റ് പി ആർ ബിനുരാജ് നന്ദി പറഞ്ഞു.